Subscribe:

Thursday, August 5, 2010

ഇന്ദു തമ്പി നമ്മുടെ സുന്ദരിക്കുട്ടി

തിരുവന്തപുരം സ്വദേശി ഇന്ദു തമ്പിയെ മിസ്‌ കേരളയായി തിരഞ്ഞെടുത്തു.22 സുന്ദരിമാരെ പിന്തള്ളിയാണ് ഇന്ദു മലയാളത്തിന്റെ ലാവണ്യമായത്. തിരുവനന്തപുരം കുറവന്‍കോണം സ്വദേശിയായ ഈ 21 കാരി ഇംഗഌഷ് എം.എ. വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്സുകരാനായ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകള്‍.


പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നതെന്തെന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയുമാണെന്നായിരുന്നു ഇന്ദുവിന്റെ ഉത്തരം. കഴിഞ്ഞവര്‍ഷത്തെ മിസ് കേരളയായ അര്‍ച്ചനാ നായരാണ് ഇന്ദുവിനെ കിരീടമണിയിച്ചത്.
ഇന്ദു തമ്പി
ഷൊര്‍ണൂര്‍ സ്വദേശി മഞ്ചു രാജാണ്‌ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌. ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിയില്‍ തറവാടുള്ള മഞ്ജുരാജ് ബിസിനസ്സുകാരനായ ടി.എന്‍. രാജേന്ദ്രന്റെയും സതി രാജേന്ദ്രന്റേയും മകളാണ്.
ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലെ അഹമ്മദാബാദില്‍. മഞ്‌ജുവും എം.എ. ഇംഗ്ലീഷ്‌ വിദ്യാര്‍ത്ഥിനി.
മഞ്ചു 
കണ്ണൂര്‍ സ്വദേശി സോണാല്‍ ദേവരാജ്‌ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.സെക്കന്‍ഡ് റണ്ണറപ്പായ സൊണാല്‍ ദേവരാജ് കെ.എം. ദേവരാജിന്റേയും വിദ്യാ ദേവരാജിന്റെയും മകളാണ്. ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ഈ 19 കാരി.
കണ്ണൂരില്‍നിന്നുള്ള ഐശ്വര്യ മുരളീധരന്‍, ചെന്നൈ ക്കാരി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാനറൗണ്ടി ലെത്തിയ മറ്റു രണ്ടുപേര്‍.
സോണാല്‍ ദേവരാജ്‌
മൊത്തം 22പേരാണ്‌ മിസ്‌ കേരളപ്പട്ടത്തിനായി ഫൈനലില്‍ മത്സരിച്ചത്‌.കൊച്ചി ലീമെറീഡിയനിലാണ്‌ മത്സരം നടന്നത്‌.സാരി, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍, കേരള ഡ്രസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിരുന്നു മത്സരം. മിസ് കേരള കിരീടമണിഞ്ഞ ഇന്ദു തമ്പിക്ക് മിസ് റേഡിയന്‍റ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് സെന്‍സേഷ്യസ് പട്ടങ്ങളും ലഭിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പ് പട്ടം നേടിയ മഞ്ജു രാജാണ് മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് വിവേഷ്യസ് പട്ടങ്ങളും സ്വന്തമാക്കിയത്. നീതു (മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് കണ്‍ജിനിയാലിറ്റി),വി. പി. നതാഷ (മിസ് ടാലന്‍റഡ്), പ്രിയങ്ക (മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍), പ്രീതി പോള്‍ (മിസ് പെര്‍ഫെക്റ്റ് ), രേണു കുര്യാച്ചന്‍ (മിസ് ബ്യൂട്ടിഫുള്‍ വോയ്സ്).
നടന്‍ അനൂപ് മേനോന്‍, ദില്ലിയിലെ ഡിസൈനറായ ദിഗ്‌വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ നിഷ കുട്ടി, മുന്‍താരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം ഡി പ്രദീപ്, ലിന്‍ഡാസ് സിഇഒ ചാള്‍സ്, സൂര്യ ടിവിയുടെ വിജയ്ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.ക്ലബ്ബ് എഫ്.എം, കുട്ടിക്കൂറ, ഐഡിയ സെല്ലുലാര്‍, ടൈറ്റന്‍, ടൈം ആഡ്‌സ്, ലെമെറിഡിയന്‍, അസെറ്റ് ഹോംസ്, ലമഡ, വിഎല്‍സിസി, പരിണയ എന്നിവരാണ് മറ്റു ടൈറ്റിലുകളുടെ സ്‌പോണ്‍സര്‍മാര്‍.
Miss Kerala.Net എന്ന ഓഫീഷിയല്  വെബ്സൈറ്റ് മല്‍സരഫലമറിയാനെത്തിയ ജനക്കൂട്ടത്തെ കണ്ട് പേടിച്ചു  ബാന്‍ഡ്‍വിഡ്ത് എക്സീഡഡ് എന്ന മെസ്സേജ് കാണിച്ച് സൈറ്റ് ഒരേ കിടപ്പാണ്.

No comments:

Post a Comment