Subscribe:

Sunday, October 31, 2010

ലീനമോളുടെ പത്രിക


ലീനമോള്‍ എന്തിയേടി? എലിയാമ്മേ നിന്നോടാ ചോദിച്ചത്......

രാവിലത്തെ കറിയാച്ചന്റെ വചന പ്രഘോഷണം കേട്ട് ചേടത്തി ഉമ്മറതൊട്ട് ചെന്നു.
ഇതിയാന് എന്നാത്തിന്റെ കേടാ രാവിലെ തൊള്ള തോറക്കാതെ......അവളപ്പറത്തെ ലാലിച്ചന്റെ കൂടെ ടൌണില്‍ പോയി.
എന്നാടി അവള്‍ക്കു ലാലിച്ചന്റെ കൂടെ എടപാട്.......നാട്ടുകാരെകൊണ്ട് പറയിപ്പിക്കും ആ നശിച്ച ലീലാമ്മ ഇതൊന്നും അറിയുന്നില്ലേ അല്ലേലും അവളെങ്ങനെ അറിയാനാ അന്യനാട്ടില്‍ പോയികിടന്നു കഷ്ടപ്പെടുകയല്ലേ കറിയാച്ചന്‍ കലിതുള്ളി.
ദേ മനുഷ്യാ വേണ്ടാതീനം പറയാതെ അവര് തമ്മില്‍ ഒരു ഇടപാടും ഇല്ല  അവളെക്കുറിച്ച് ഇങ്ങനെ ഒന്നും പറയാതെ ദൈവദോഷമാ  കേട്ടോ അവള്‍ക്കെ അറിയത്തൊള്ളു എങ്ങനെയാ രണ്ടറ്റവും കൂട്ടിമുട്ടിചോണ്ട് പോകുന്നത് ചേടത്തി മറുപടി പ്രസംഗം തുടങ്ങി.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നീ അവളെ പഠിപ്പിച്ചോ ഒരു വെടലച്ചിരി ചിരിച്ചു കറിയാച്ചന്‍ ചോദിച്ചു.
ദേ മനുഷ്യാ  ഇങ്ങനെ ഇളിക്കാതെ എനിക്ക് കലിവരുന്നു കറിയാച്ചന്റെ ഡയലോഗ് ഇഷ്ടമായെങ്കിലും പുറത്തുകാണിക്കാതെ ചേടത്തി കൊഞ്ചി.
പോട്ടെ എന്നതായാലും അവളെവിടെ പോയതാ കറിയാച്ചന്‍ ചോദിച്ചു.
ദേണ്ടെ ഷാപ്പില്‍ പോകുമ്പോള്‍ ആരോടും പറയാതെ ഇരിക്കാമെങ്കില് ഞാന്‍ പറയാം എന്ന് പറഞ്ഞ്‌ ചേടത്തി കറിയാച്ചന്റെ അടുത്തിരുന്നു .പറയടി നിനക്ക് എന്നെ അറിയത്തില്ലേ ആകാംഷയോടെ കറിയാച്ചന്‍.
പഞ്ചായത്തില്‍ നമ്മുടെ വാര്‍ഡില്‍ പത്രിക കൊടുക്കാന്‍ പോയതാ അവള്‍.
അല്ലേലും അവളെന്റെ മോളല്ലേ രാഷ്ട്രീയം അവടെ ബ്ലഡില്‍ ഒള്ളതല്ലേ എന്ന് പറഞ്ഞ്‌ അയാള്‍ പറമ്പിലേക്ക് ഇറങ്ങി.
ആ സമയം ടൌണിലെ  ലാലിച്ചന്റെ ഫ്ലാറ്റില്‍ പത്രിക കൊടുത്തു അവന്റെ നെഞ്ചില്‍ തല ചായിച്ച്‌ ലീന ചോദിച്ചു ലീലാമ്മചേച്ചി അറിഞ്ഞാല്‍ എന്ത് ചെയ്യും?   ‍  

Saturday, October 30, 2010

തോമ്മാച്ചന്‍ എവിടെ പോയി

തോമാച്ചന്റെ കസേര കണ്ടവരാരെങ്കിലും ഉണ്ടോ?


സൈക്കിള്‍ ചിഹ്നത്തിന് പകരം കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച കസേര ഉപയോഗിച്ച് മത്സരത്തിനു ഇറങ്ങിയ തോമാച്ചന്‍ എന്നാ ഒലത്തി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍േറതായിരുന്നു സൈക്കിള്‍ ചിഹ്നം. ജോസഫും കൂട്ടരും കേരള കോണ്‍ഗ്രസ് – എമ്മില്‍ ലയിച്ചതോടെ തോമച്ചനായി സൈക്കിള്‍ ചിഹ്നം. ഇത് അനുവദിക്കുന്നതിനെതിരെ ജോസാച്ചായനും കൂട്ടരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് സൈക്കിള്‍ ചിഹ്നം താത്കാലികമായി മരവിപ്പിച്ചിരുന്നു.
ഒടുക്കം മാണി ച്ചായനും ജോസച്ചായനും പറഞ്ഞത് പോലെ ചെയ്തു.അവര്‍ക്ക് സീറ്റും കിട്ടി.മത്സരിക്കാന്‍ പോലും സീറ്റ്‌ കിട്ടാത്ത പാവം കസേരക്കാര്‍ എവിടെ പോയി.ഇരുപതു സീറ്റ്‌ എങ്കിലും തികച്ചു കിട്ടിയോ പാവങ്ങള്‍ക്ക്.ഇനി എവിടെ പോയി ലയിക്കും.സീറ്റ്‌ ഇല്ലെങ്ങില്‍അണികള്‍ ഇല്ലാതെ വരുമല്ലോ അണികള്‍ ഇല്ലെങ്കില്‍എന്ത് പാര്‍ട്ടി.അല്ലെങ്കില്‍തന്നെ കേ.കോ.യില്‍ എന്ത് അണികള്‍ അല്ലെ അണികളെക്കള്‍ കൂടുതല്‍ നേതാക്കന്മാരാണല്ലോ.
ഇപ്പോള്‍ അത്യാവശ്യം എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി കാണുമായിരിക്കും. സ്വന്തം ആയിട്ട് എന്തെങ്ങിലും ഉണ്ടെങ്കില്‍ കൊള്ളാംഅല്ലെങ്ങില്‍ ഗോപി വരക്കും എന്ന്.
എന്നാലും നാണമില്ലാതെ ലയിച്ചും പിളര്‍ത്തിയും നടക്കുന്ന തോമ്മാച്ചന്‍ ഒരു സംഭവം തന്നെ. കൂടെ കിടക്കുന്നവന്റെ പോക്കറ്റ് അടിക്കുന്നതും ഒരു നല്ലകാര്യത്തിന് അല്ലെ എന്ന് വിചാരിച്ച് സമാധാനിക്കാം.അച്ചി വേലി ചാടിയലെന്നാ ഒരു കൊച്ചിനെ കിട്ടിയില്ലേ എന്ന് പറയുന്നത് പോലെ.
അവസാനം കടന്നപ്പള്ളിയുടെ ഗതി തന്നെ ആയിരിക്കും ഇങ്ങനെ പോയാല്‍ തോമാച്ചന്.പക്ഷെ ഇനിയും വളരാന്‍ ചാന്‍സ്‌ ഉണ്ട് വീണ്ടു തോമാച്ചന്റെ പാര്‍ട്ടിക്ക്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്‍പേ അത് നടക്കണ്ടാതായിരുന്നു...
നീണ്ടു പോകുന്നതെ ഒള്ളു ഉടനെ നടക്കും ഒരു വളര്‍ച്ചയും കൂടി കേ കോ തോമസ്‌ & കേ കോ സുരേന്ദ്രന്‍ പിള്ള
എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു കാര്യം ഉറപ്പാ തോമാച്ചന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും നിയമസഭയില്‍ കാണില്ല.കാണണം എങ്കില്‍ സിപിഎം അവരുടെ ഒരു ഉറച്ച മണ്ഡലം വിട്ടു കൊടുക്കണം അതെന്തായാലും നടക്കത്തില്ലല്ലോ.

Sunday, October 24, 2010

പാരിജാതം കോടതിയില്‍


പാരിജാതത്തിലെ ദുഃഖപുത്രി റസാന ശനിയാഴ്ച കോടതി കയറി ഇത് ഷൂട്ടിങ്ങിനു വേണ്ടി അല്ല. ഷൂട്ടിങ്ങിനു സ്ഥിരം കേറുന്നതല്ലേ...........

ശാരീരികമായും മാനസികമായും കെട്ടിയോന്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് റസാനയുടെ ഉമ്മ നല്‍‌കിയ പരാതിയില്‍ സാക്ഷിപറയാനാണ് റസാന കോടതി കയറിയത്. പെരിന്തല്‍‌മണ്ണ കോടതിയിലാണ് റസാന എത്തിയത്.പേരും പ്രശസ്തിയും ആകുമ്പോള്‍ ഉള്ള പോല്ലാപ്പേ........ബലാത്ക്കാരം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ അടിച്ചു കൊന്ന നമ്മുടെ നാട്ടില്‍ ഇതൊന്നും വലിയ കാര്യം അല്ല അല്ലെ.

പാവം റസാനയുടെ ബാപ്പ വെട്ടത്തൂര്‍ സ്വദേശിയായ അബ്ദുല്‍നാസറാണ്. പാവം ഉമ്മയകട്ടെ താഴെക്കോട്‌ സ്വദേശിനിയായ സാജിതയും. ഇരുവരും തമ്മില്‍ പൊരിഞ്ഞ അടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത് . സാജിതയെ അബ്ദുല്‍‌നാസര്‍ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഗതിയെന്തായാലും, കെട്ടിയോന്റെ പീഡനം സഹിക്കവയ്യാതെ സാജിത കോടതിയുടെ സഹായം തേടി .എന്നാല്‍ പേരും പ്രശസ്തിയും പണവും വന്നതോടെ സാജിതയ്ക്കും മകള്‍ക്കും ഉപദേശം നല്‍‌കാന്‍ ചിലര്‍ എത്താന്‍ തുടങ്ങിയെന്നും ഇത് എതിര്‍ത്ത അബ്ദുല്‍നാസറിനെതിരെ ഇപ്പോള്‍ കോടതിയില്‍ അന്യായമായ പരാതി നല്‍‌കിയിരിക്കുകയാണെന്നും പാവം അബ്ദുല്‍നാസറിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

ശനിയാഴ്ച വൈകിട്ട്‌ നാലുമണിക്കാണ്‌ മജിസ്ട്രേറ്റ്‌ മുമ്പാകെ ഉമ്മ സാജിതയെ ബാപ്പ അബ്ദുല്‍ നാസര്‍ ശാരീകമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയില്‍ സാക്ഷിപറയാന്‍ റസാന കോടതി കയറിയത്‌. എല്ലാ താരങ്ങളും ചെയ്യുന്നപോലെ ഉമ്മയെ അനുകൂലിച്ചുകൊണ്ട് റസാന സാക്ഷിമൊഴി നല്‍‌കി. വളരെ ക്രൂരമായി ഉമ്മയെ ബാപ്പ ഉപദ്രവിക്കുന്നുണ്ട് എന്നായിരുന്നു റസാന പറഞ്ഞത്.

ഏഷ്യാനെറ്റിലെ പാരിജാതത്തിലൂടെ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയയായ റസാനയും കൂടെപോകുന്ന ഉമ്മയും കുടുംബബന്ധങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരാകാന്‍ ശ്രമിക്കുന്നതിനിടയില്‍ അബ്ദുല്‍നാസര്‍ ബലിയാടാവുകയാണെന്നും അബ്ദുല്‍നാസറിന്റെ വീട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. സാജിതയുടെ പരാതിയില്‍ വാദംകേട്ട മജിസ്ട്രേറ്റ്‌ കേസിന്റെ തുടര്‍ വിചാരണ ഡിസംബറിലേക്ക്‌ മാറ്റിവച്ചിട്ടുണ്ട്.

എല്ലാ ദിവസവും വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയുന്ന നമ്മുക്ക് ഊഹിക്കാവുന്ന തല്ലേ ഒള്ളു എന്താ നടക്കുന്നതെന്ന്.

പാവം റസാന പാവം ഉമ്മ പാവം ബാപ്പ.

Tuesday, October 19, 2010

പി.ജെ.ജോസഫിനെ ചതിച്ചത് ആര്


ഇടതുമുന്നണിയില്‍ നിന്ന് അച്ചന്മാരുടെ വാക്ക് കേട്ട് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസച്ചായന്‍ തിരിച്ചുപോകാന്‍ ആലോചിക്കുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നു പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ജോസഫ്‌, തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഈ ദിശയിലുള്ള നീക്കങ്ങള്‍ വേഗത്തിലാക്കും.മാണിക്കൊപ്പം പോകാതെ എല്‍ഡിഎഫില്‍ ഉറച്ചുനിന്ന പി.സി.തോമസ്‌ പക്ഷവുമായുള്ള അകല്‍ച്ച നീക്കാനാണ്‌ ജോസഫിന്റെ ആദ്യ ശ്രമം.തോമസ്‌ പക്ഷത്തെ പ്രമുഖ നേതാവ്‌ സ്‌കറിയാ തോമസാണ്‌ ഇതിനു പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്‌. ജോസഫിന്റെ തിരിച്ചുവരവില്‍ സിപിഎമ്മിനും പിണറായിക്കും എതിര്‍പ്പില്ലെന്നാണു സൂചന.

മുന്നണി വിട്ട ശേഷം തെറിയൊന്നും ജോസച്ചായന്‍ തങ്ങള്‍ക്കെതിരേ പറഞ്ഞിട്ടില്ലെന്നതും പിണറായി പരിഗണിക്കുന്നുണ്ട്‌. സഖാവ് അടുത്തിടെ പറഞ്ഞത് ഓര്‍മയില്ലേ "യുഡിഎഫ്‌ ജോസഫിനോടു നീതികാട്ടിയില്ലെന്ന്"

തനിക്കൊപ്പം നിന്ന ചില ചതിയന്മാര്‍ മാണിക്കുവേണ്ടി തിരക്കിട്ടു തന്നെക്കൊണ്ടു തീരുമാനമെടുപ്പിച്ചുവെന്നാണ്‌ ജോസച്ചായന്‍ ഇപ്പോള്‍ പറയുന്നത്‌. ലയനശേഷം അവര്‍ മാണിയുടെ അകത്തെ പുള്ളികള്‍ ആയി മാറി.ജോസച്ചായനോ ആര്‍ക്കും വേണ്ടാതെ വീട്ടില്‍ കുതിയിരുപ്പും ആയി .

കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഒരു പ്രമുഖ ഘടക കക്ഷി നേതാവുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ച ജോസഫ്‌ , യുഡിഎഫില്‍ പോയ ശേഷം തനിക്കുണ്ടായ അപമാനത്തെക്കുറിച്ചു തുറന്നു പറഞ്ഞത്‌. പാവം അച്ചായന്‍. മുന്‍ എംപി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, മോന്‍സ്‌ ജോസഫ്‌ എംഎല്‍എ എന്നിവരെക്കുറിച്ചാണ്‌ ജോസഫിനു മുഖ്യമായും പരാതി. അപ്പോള്‍ ചതിയന്മാര്‍ ആരാണെന്ന് മനസിലായല്ലോ.ലയനം നടന്നേ തീരൂവെന്ന്‌ ഇവര്‍ നിലപാടു സ്വീകരിക്കുകയും അതിനുവേണ്ടി മാണിച്ചനും ചേര്‍ന്ന്‌ നീക്കങ്ങള്‍ നടത്തുകയും ചെയ്‌ത ശേഷമാണത്രേ ജോസഫ്‌ ഇക്കാര്യം അറിയുന്നത്‌. എല്ലാം അവര്‍ തീരുമാനിച്ചു അച്ചായന്‍ അനുസരിച്ചു.

മാണിയുമായി ലയിക്കാതെതന്നെ യുഡിഎഫില്‍ ഘടക കക്ഷിയാകാന്‍ ചില ശ്രമങ്ങള്‍ അതിനു മുമ്പേ അച്ചായന്‍ നടത്തിയിരുന്നു. യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചനുമായി രണ്ടുവട്ടം ചര്‍ച്ചയും നടത്തി. അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് ആര്‍ക്കാ അറിയാന്‍ മേലാത്തത്. വ്യക്തമായി വിശദീകരിക്കാന്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ടാകണമെന്ന നിലപാടാണു കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. അതായത് സിപിഎംനെ തള്ളി പറഞ്ഞാല്‍ സ്വീകരിക്കാം എന്നാ നിലപാട്. എല്‍ഡിഎഫിനെതിരേ പ്രത്യേകിച്ചൊന്നും പിണറായി ഭക്തനായ അച്ചായന് പറയാനില്ലായിരുന്നു. എങ്കിലും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ധാരണ രൂപപ്പെടുകയും ചെയ്‌തു.

എന്നാല്‍ ഇത്‌ മാണി അട്ടിമറിക്കുകയും മോന്‍സിനെയും ഫ്രാന്‍സിസിനെയും ഉപയോഗിച്ച്‌ ലയനത്തിനു ധാരണയുണ്ടാക്കുകയുമായിരുന്നു.ഇതിന്റെ രോഷം മൂലമാണ്‌ ലയനത്തെ ഇപ്പോഴും കോണ്‍ഗ്രസ്‌ ശക്തമായി എതിര്‍ക്കുന്നതും തന്നെ യുഡിഎഫില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതുമെന്നാണ്‌ ജോസഫ്‌ ഇടതുമുന്നണി നേതാവിനോടു പറഞ്ഞത്‌.

അത് തന്നെയാണു മാണി ആഗ്രഹിക്കുന്നതും അച്ചായന് വേണ്ടി മാണി കോണ്‍ഗ്രസിനോടു വാദിക്കുന്നുവെന്ന് ‌നടിച്ച് ഇത്രയും നാള്‍ അച്ചായനെ പറ്റിക്കുകയായിരുന്നു. ടി.എം.ജേക്കബും ആര്‍.ബലകൃഷ്‌ണപിള്ളയും അച്ചായനും ചേര്‍ന്ന്‌ യുഡിഎഫില്‍ മാണിയെക്കാള്‍ വലിയ സ്ഥാനം നേടുമെന്ന ഭയംകൊണ്ടാണത്രേ സ്വന്തംനിലയില്‍ ഘടകകക്ഷിയാന്‍ അനുവദിക്കാതിരുന്നത്‌.

ജോസച്ചായന്‍ തിരിച്ചു വന്നാല്‍ ഇടതുമുന്നണിക്ക്‌ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ നേട്ടമകുമെന്നാണ്‌ സിപിഎം കണക്കുകൂട്ടുന്നതെന്നത് . ജോസച്ചായന്‍ ഉള്ളിലുള്ളത്‌ മുഴുവന്‍ തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായാല്‍ അത്‌ മാണിച്ചന് ശക്തമായ തിരിച്ചടിയാകുമെന്നതാണു കാരണം.
ജോസച്ചായന്‍ വന്നാല്‍ നേതൃസ്ഥാനം ഒഴിഞ്ഞുകൊടുക്കാനും അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനാക്കാനുംപോലും തോമാച്ചന്‍ തയ്യാറാകും. നിയമസഭാ തെരഞ്ഞെടുപ്പു മാസങ്ങള്‍ കഴിഞ്ഞു നടക്കാനിരിക്കെ, കേരള കോണ്‍ഗ്രസ്‌ ശക്തികേന്ദ്രങ്ങളില്‍ മാണിക്കെതിരായ വികാരമുണ്ടാക്കാന്‍ കഴിയുന്നവയാകും ജോസഫിന്റെ വെളിപ്പെടുത്തലുകള്‍. ഇതുതന്നെയാണ്‌ തോമ പക്ഷത്തിന്റ വിട്ടുവീഴ്‌ചയ്‌ക്കു പിന്നിലുമുള്ളത്‌.അവര്‍ക്കും ജീവിക്കണ്ടേ അല്ലെങ്ങില്‍ അവസാനം കടന്നപ്പള്ളിയുടെ കക്ഷി പോലെ ആയിപോകും.
എന്നാലും മാണിച്ചായന്റെ ഒരു ബുദ്ധിയെ..............

Sunday, October 17, 2010

മുത്താരംകുന്ന് UP സ്കൂള്‍ A true police story

മുത്താരംകുന്ന് UP സ്കൂള്‍
           A true police story

Directed by : ബേബി കൈലാസ്
Screenplay : കോടതിചേട്ടന്‍ & ടോമിച്ചന്‍ കോടിയേരി
Producer   : റെഡ് കാര്‍പെറ്റ്സ്
*ring         : സുരേഷ് ഗോപി,ലാലു അലക്‌സ്, ജഗതി, സിദ്ദിഖ്, സായ്കുമാര്‍


ഒരുമാതിരി രക്ഷ പെട്ട് നില്‍ക്കുന്ന നിര്‍മാതാക്കള്‍ക്ക് ഡേറ്റ് കൊടുക്കുന്ന കാര്യത്തില്‍ മറ്റു നടന്‍മാരേക്കാള്‍ സുരേഷ് ഗോപി എന്നും മുന്നിലാണ്. ഇന്ന് മലയാളത്തിലെ മുന്‍നിര ഭിഷാടകരായി നിലനില്‍ക്കുന്ന പല വലിയ നിര്‍മാതാക്കള്‍ക്കും ഒരു ശോഭനമായ ഭാവി ഉണ്ടാക്കിയ നടന്‍ കൂടി ആണ് അദ്ദേഹം ........ആ പട്ടിക നീളുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ ലോട്ടറിരാജ പോലുള്ള പടങ്ങള്‍ ഒരുക്കിയ റെഡ് കാര്‍പെറ്റ്സിന്റെ പുതിയ പടമാണ് മുത്താരംകുന്ന് UP സ്കൂള്‍ A true police story .


മലയാളത്തില്‍ ഇതുവരെ സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രമേ ബേബി കൈലാസ് ചെയ്തിട്ടുള്ളൂ.സമീപകാലത്ത് കേരളത്തെ നടുക്കിയ മുത്താരംകുന്ന് UP സ്കൂള്‍ വിവാദതിനെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. മുത്താരംകുന്ന് UP സ്കൂളിലെ തലഎണ്ണലില്‍ ‍ ഉള്ള രാഷ്ട്രീയ ഇടപെടലും പോലീസിന്റെ കളിയും അധോലോക ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടവുമെല്ലാം ഈ ചിത്രത്തിലും കാണും. കോടതിചേട്ടനും & ടോമിച്ചന്‍ കോടിയേരിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന 'മുത്താരംകുന്ന് UP സ്കൂള്‍ A true police story ‍'യില്‍ കോളിളക്കം സൃഷ്ടിച്ച മുത്താരംകുന്ന് UP സ്കൂളിലെ തലഎണ്ണല്‍ അന്വേഷിക്കാന്‍ വരുന്ന അസിസ്റ്റന്‍റ് കമ്മീഷണര്‍ IG ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചോരത്തിളപ്പുള്ള പോലീസ് ഓഫീസര്‍.


ടിന്റുമോന്‍ എണ്ണ കുട്ടിയുടെ തലഎണ്ണിയപ്പോള്‍ പറ്റിയ പിഴവില്‍ നിന്നാണ് കഥ തുടങ്ങുന്നത്.യഥാര്‍ത്ഥത്തില്‍ ഒരു അധോലോക നായകനായ സ്കൂള്‍ മാനേജരും പൊലീസ് ഓഫീസറും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് മുത്താരംകുന്ന് UP സ്കൂളിന്റെ പ്രമേയം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേ സമയം താന്‍ പാടുന്ന ഗാനരംഗത്തില്‍ മാത്രമായി ടോമിച്ചന്‍ കോടിയേരി പ്രത്യക്ഷപ്പെടുമെന്ന് സൂചനകളുണ്ട്. ലാലു അലക്‌സ്, ജഗതി, സിദ്ദിഖ്, സായ്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.


ചിത്രത്തിലെ നായികയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.പടത്തിന്റെ കൈരളി TV പ്രമോഷന് വേണ്ടി ഒരു ആല്‍ബമൊരുക്കാനും ബേബി കൈലാസ് പ്ലാന്‍ ചെയ്തിട്ടുണ്ട്.ഇതില്‍ റെഡ് കാര്‍പെറ്റ്സിന്റെ എല്ലാ അംഗങ്ങളും പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ഗാന രചന വൈക്കം വിശ്വേട്ടന്‍‍.സംഗീതം വിജു പിണറായി.

Saturday, October 16, 2010

അമ്മയും ലോട്ടറി രാജാവിന്റെ പണം മേടിക്കുന്നുണ്ടോ?

ഇതാ വീണ്ടും കേരള ജനതയെ ഞെട്ടിക്കാന്‍ പുതിയൊരു വാര്‍ത്ത " ‍ലോട്ടറി രാജാവും കേരളത്തില്‍ വിവാദ നായകനുമായ സാന്റിയാഗോ മാര്‍ട്ടിന്‍ നിര്‍മിക്കുന്ന തമിഴ് ചിത്രത്തില്‍ മലയാളി നായികമാര്‍".തമിഴന്മാരെ കൊണ്ട് ഇപ്പോള്‍ ഭയങ്കര ശല്യം ആയിട്ടു വാരുവാണല്ലോ.നയന്‍‌താര പ്രഭു ദേവയെ തട്ടിയെടുത്തത് മുതലോന്നും അല്ല ഇത് തുടങ്ങിയത്.വര്‍ഷങ്ങള്‍ ആയിട്ടു നമ്മളെ നാണം കെടുതിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം,ഇതൊക്കെയാണ് അവരുടെ മനസിലിരുപ്പ്.


മലയാളത്തില്‍ നിന്ന് തമിഴിലെത്തി താരങ്ങളായ മീരാ ജാസ്മിന്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് മാര്‍ട്ടിന്റെ ചിത്രമായ 'ഇളൈഞ്ജ'നില്‍ അഭിനയിക്കുന്നത്. പാവങ്ങള്‍ പടമൊന്നും ഇല്ലതിരിക്കുകയാ എന്ത് വിട്ടുവീഴ്ചകള്‍ക്കും റെഡി ആയിട്ടു നില്ക്കുകയാ. മാര്‍ട്ടിനെന്താ കൊമ്പുണ്ടോ????മക്കളെ കയ്യോടെ കാശ് മേടിച്ചോണം അല്ലെങ്ങില്‍ ഭൂട്ടാന്‍ ലോട്ടറി തന്നു പറ്റിക്കും.രമ്യാ നമ്പീശന് ഗ്ലാമര്‍ റോള്‍ ആയിരിക്കും.ചിന്തിക്കാനും കൂടി മേല രമ്യ ഇനിയെങ്ങാനം ഷക്കീലയുടെ പകരക്കാരി ആകുമോ ആവോ? മീര വന്നു വന്നു കിളവന്‍ കരുണാനിധിയുടെ മരുമകളെ പോലെയാ. കെളവന്റെ ഒള്ള എല്ലാ ചവറു പടങ്ങളിലും നായിക .........

ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സാക്ഷാല്‍ കെളവന്‍ കരുണാനിധിയാണ് , ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് തന്നെ കെളവന്റെ സാന്നിധ്യത്തിലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ കരുണാനിധിയുടെയും മാര്‍ട്ടിന്റെയും ബന്ധം വാര്‍ത്തയാകുമ്പോഴാണ് തമിഴകത്ത് എങ്ങനെ ചിലത് കൂടി നടക്കുന്നത്. കരുണാനിധിയും മാര്‍ട്ടിനും ഭായി ഭായി.........അപ്പോള്‍ ഇതില്‍ കള്ളനു കഞ്ഞി വച്ചവന്‍ ആരാ.

കരുണാനിധിയും മാര്‍ട്ടിനും തമ്മിലുള്ള സൗഹൃദം തമിഴ് നാട്ടില്‍ എല്ലാര്‍ക്കും അറിയാവുന്നതാണ് . അതുകൊണ്ട് തന്നെ ലോട്ടറി കേസില്‍ തമിഴ്നാട് എ ജി കേരള ഹൈക്കോടതിയില്‍ ഹാജരായതില്‍ എന്ത് അത്ഭുതം.കെളവന്റെ അനുമതിയോടെയാണ് കേസില്‍ ഹാജരായതെന്ന് എ ജി പിഎസ് രാമന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാന്‍റിയാഗോ മാര്‍ട്ടിനുമായി മുഖ്യമന്ത്രി എം. കരുണാനിധിക്കും ഡിഎംകെയ്ക്കു അടുത്ത ബന്ധമാണുള്ളത്. കോയമ്പത്തൂരില്‍ നടന്ന ലോക പാണ്ടി സമ്മേളനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ പാണ്ടിനിധി മാര്‍ട്ടിനായിരുന്നു.

തമിഴ് സമ്മേളന വേദിയില്‍ മുഖ്യമന്ത്രി കരുണാനിധിയും മാര്‍ട്ടിനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണു തമിഴ്നാട്ടിലെ മാര്‍ട്ടിന്റെ അനധികൃത ലോട്ടറി ഔട്ട്‌ലെറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ബന്ധം കൊണ്ടുതന്നെയാണ് കരുണാനിധി തിരക്കഥ എഴുതിയ ചവറ് നിര്‍മിക്കാന്‍ മാര്‍ട്ടിന്‍ മുന്നോട്ടു വന്നത്.ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നത് നമ്മുടെ നമിതയാണ്. കരുണാനിധിയുടെ താല്‍പ്പര്യ പ്രകാരമാണ് നമിത ഈ വേഷത്തില്‍ എത്തിയത്. മീനാക്ഷി, ഖുശ്ബു എന്നിവരാണ് മറ്റു പ്രധാന വേഷക്കാര്‍. വിദ്യാസാഗര്‍ ആണ് സംഗീതം.അപ്പോള്‍ ഇനി നമ്മള്‍ എന്താണ് ചെയ്യണ്ടത്

  1. നമിതയുടെ പടം കാണാതിരിക്കണോ......?(നടന്നത് തന്നെ)
  2. മീരയെ കേരളത്തില്‍ നിന്ന് ഓടിക്കണോ?(അത് കുഴപ്പം ഇല്ല എന്തായാലും തെലുന്ഗത്തി ആകാന്‍ പോകുവല്ലേ)
  3. രമ്യാ നമ്പീശനെ എന്ത് ചെയ്യും കെട്ടിച്ചു വിട്ടാലോ?
  4. വിദ്യാസാഗറിന്റെ പട്ടു കേള്‍ക്കതിരിക്കണോ?
 അമ്മയുടെ പ്രസിഡന്റെ പെട്ടന്ന് ഒരു വാര്‍ത്ത കുറിപ്പ് ഇറക്കി മലയാളികളുടെ കണ്‍ഫ്യുഷന്‍ മാറ്റി തരണം .അല്ലെങ്ങില്‍ ഞങ്ങള്‍ക്കും തോന്നും അമ്മയും ലോട്ടറി രാജാവിന്റെ പണം മേടിക്കുന്നുണ്ടോ എന്ന്
ഇനി മാര്‍ട്ടിനെങ്ങാനം ഒരു മലയാളി പെണ്ണിനെ കെട്ടിയാല്‍ നമ്മള്‍ എന്നാ ചെയ്യും............

അവരുടെ ആദ്യരാത്രി ബഹിഷ്കരിക്കുമോ ????????????




Friday, October 15, 2010

ലൌവ് ജിഹാദിനുള്ള മറുപടി


ലൌവ് ജിഹാദ് എന്ന് നമ്മള്‍ കേള്‍ക്കുന്നതിനു മുന്‍പേ പ്രഭുദേവ അതിനുള്ള മറുപടി കൊടുത്തിരുന്നു.ഒരു പാവം മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ചു ചതിച്ച് ഹിന്ദു ആക്കി.ഇപ്പോള്‍ നമ്മുക്ക് ചതിച്ചന്നു തന്നെ പറയാം


പിന്നെ പ്രഭു ദേവ ഇപ്പോള്‍ ഒരു പാവം കാനായ പെണ്‍കുട്ടിയെ ഹിന്ദു ആക്കി കല്യാണം കഴിച്ചു  ചതിക്കാന്‍ നോക്കുന്നു. ഇതും ചതി തന്നെയായിരിക്കും.അങ്ങനെ എല്ലാരെയും ചതിച്ച് പ്രഭു ദേവ .



  1. റം‌ലത്ത് എന്നാ മുസ്ലിം പെണ്ണിനെ ഒഴിവാക്കി മുസ്ലിമുകളെ ചതിക്കുന്നു.
  2. ഹിന്ദുവായ പഴയ ഭാര്യ മുസ്ലിം മതത്തിലേക്ക് തിരിച്ചു പോകാന്‍ വഴിയുണ്ട് അങ്ങനെ ഹിന്ദുക്കളെ ചതിക്കുന്നു 
  3. ഡയാന കുര്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദുവാക്കി ക്രിസ്തിയാനികളെ ചതിക്കുന്നു



ഇനി ഇയാള്‍ ആരെ ഒക്കെ ചതിക്കും മുല്ല പെരിയാറും പോയി ഒപ്പം നയന്‍താരയും എന്നാ ഗതിയാകും നമ്മുക്ക് .
പക്ഷെ പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റുന്ന പ്രഭു ദേവയെ പോലുള്ള മത മൌലിക വാദികളെ ജയിലില്‍ അടക്കേണ്ട കാലം കഴിഞ്ഞു 

ഒന്ന് ക്ഷമിക്കാം പിന്നെയും ഇത് തുടര്‍ന്നാല്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യും.ഒന്നാമത്തെ ജനസംഖ്യയില്‍ പെണ്ണുങ്ങള്‍ കുറവാ.


പ്രഭുദേവ നയന്‍സിനെ കെട്ടുമോ ഇല്ലയോ എന്നൊരു ചോദ്യം ഇനി ഉണ്ടോ എന്ന് അറിയില്ല.കെട്ടിയാല്‍ റം‌ലത്ത് തട്ടും കേട്ടിയില്ലേല്‍ ഡയാന കുര്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടും.ഇപ്പോള്‍ ഹിന്ദു ആയോ ദൈവത്തിനു മാത്രം അറിയാം



ഡിസംബര്‍ മാസത്തില്‍ പ്രഭുദേവയും നയന്‍‌താരയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ്  നയന്‍‌താര പ്രതീക്ഷിക്കുന്നത് എന്റെ പെണ്ണെ നിനക്ക് വേറെ പണി ഒന്നും ഇല്ലായിരുന്നോ.കേരളത്തില്‍ എത്ര കാനായ ചെറുക്കന്മാര്‍ ഉണ്ട്.നിന്റെ സിനിമകള്‍ കണ്ടു വായില്‍ വെള്ളമിറക്കി ഇരിക്കുന്നവര്‍.എന്നിട്ടും നിനക്ക് ഒരു പാണ്ടിയെ മാത്രമേ കിട്ടിയോള്ളോ.അതും ഒരു സെക്കന്റ്‌ ഹാന്റിനെ മാത്രം. 


പണ്ട് നയന്‍‌താര എന്ന ഈ കള്ളി എന്തൊക്കെ ഡയലോഗ്  ഒക്കെ ആയിരുന്നു അടിച്ചു വിട്ടിരുന്നത് "ഞാന്‍ കല്യാണം കഴിക്കത്തില്ല വിവാഹത്തില്‍ എനിക്ക് വിശ്വാസം ഇല്ല " അതുപോലെ ഇതും അവളുടെ ഒരു നടക്കാത്ത സ്വപ്നം ആയിരിക്കട്ടെ.അല്ലെങ്ങില്‍ ഇനി വരുന്നത് ഒക്കെ നിന്റെ വിധി.


ആര്‍ക്കെങ്ങിലും പറയാമോ?

ആര്‍ക്കെങ്ങിലും പറയാമോ?ഇത് സ്ഥലം എവിടെയാണെന്ന്.കേരളം തന്നെയാണോ ????

Wednesday, October 13, 2010

Monday, October 11, 2010

എന്റെ ഇന്ത്യന്‍ എംബസി നാണം കെടുത്താതെ

അഞ്ചു ദിവസമായി ഖത്തര്‍ എയര്‍വെയ്സിന്റെ ചിലവില്‍ കഴിഞ്ഞിരുന്ന ചെന്നൈ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ബീബി ലുമാദ (40) ആണു മരിച്ചത്. ഖത്തര്‍ എയര്‍വെയ്സില്‍ മസ്കറ്റില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങുമ്പോള്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് ഇവരുടെ പാസ്പോര്‍ട്ട് നഷ്ടമാകുകയും ഇവരെ മസ്കറ്റിലേക്കു തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ വിസ ക്യാന്‍സലാക്കിയതിനാല്‍ ഇവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയില്ല.
തുടര്‍ന്ന് ഇവര്‍ക്കു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നു. ഈ വിവ്വരം ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യന്‍ എംബസിയെ അറിയിച്ചെങ്കിലും എംബസിയുടെ ഭാഗത്തു നിന്നു കാര്യമായ പ്രതികരണവും ഉണ്ടായില്ല. എയര്‍പോര്‍ട്ട് പൊലീസും ഇതേ ആവശ്യം ചൂണ്ടിക്കാട്ടി എംബസിയെ സമീപിച്ചു.
യാത്രക്കാരിയുടെ സ്പോണ്‍സറുമായി ബന്ധപ്പെടാനുള്ള എയര്‍വെയ്സ് അധികൃതരുടെ ശ്രമവും പരാജയപ്പെട്ടു. മസ്കറ്റ് എയര്‍പോര്‍ട്ടിന്‍റെ സമീപത്തു ഹോട്ടല്‍ ഇല്ലാതിരുന്നതിനാല്‍ ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാരിക്കു ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഹൃദയാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബീബിക്കു നാട്ടിലേക്കു പോകാനുള്ള പാസ്പോര്‍ട്ട് കൈമാറാനിരിക്കുമ്പോഴാണു മരണം സംഭവിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. യാത്രക്കാരിയെ സഹായിക്കാന്‍ നടപടി ക്രമങ്ങളില്‍ കാലതാമസമെടുത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
ഒരു പാസ്പോര്‍ട്ട്‌ പോലും നല്കാന്‍ കെല്പില്ലാത്ത അംബാസഡര്‍ എന്തിനാ അവിടെ നമ്മുടെ പ്രധിനിധി ആയിട്ടു നില്‍ക്കുന്നത്. തിരിച്ചു പോരൂ ഇനി എങ്കിലും ഞങളെ നാണം കെടുത്താതെ 

എന്തിനു വേണ്ടിയാണു നമ്മുക്ക് ഈ എംബസികള്‍......... കുറയെപേര്‍ക്ക് തൊഴില്‍ നല്‍കണോ? അതോ പ്രവാസികളെ ബുദ്ധിമുട്ടിക്കാനോ?



പ്രവാസി മരിച്ചാല്‍ ആര്‍ക്കാ നഷ്ടം അവന്റെ കുടുംബത്തിന് അല്ലാതെ ആര്‍ക്കാ .സര്‍ക്കാരിന് ഒരു അനുശോചനം അറിയിച്ചാല്‍ മതി. അവന്റെ മക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നൊന്നും നോക്കേണ്ട ആവശ്യം ഇല്ല.ഇതല്ലേ ജനാതിപത്യം.


ഒരു പ്രാവശ്യം എങ്കിലും ഈ നോക്കുത്തികളായ ജീവനക്കാരെ പിരിച്ചു വിട്ട് ഒരു മാതൃകകാണിച്ചു കൂടെ എന്റെ സര്‍ക്കാരെ.അല്ലാതെ ഇവന്മാര്‍ ഒക്കെ നന്നാകുമെന്ന് തോന്നുന്നുണ്ടോ.അങ്ങനെ ചെയ്താല്‍ ഇനി എങ്കിലും ഒരു പ്രവാസി എയര്‍ പോര്‍ട്ടില്‍ കിടന്നു ഇങ്ങനെ നരകയാതന അനുഭവിച്ചു മരിക്കതെയിരിക്കും അല്ലെങ്ങില്‍ നമ്മള്‍ ഒന്നും അറിയാതെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കും അവരുടെ ആത്മാക്കള്‍ നമ്മുടെ ഭരണകൂടത്തെ നോക്കി ഇളിച്ചു കാണിക്കും .........എന്നാലും ഇവന്മാര്‍ക്ക് ഒരു നാണവും ഉണ്ടാകില്ല.
മൃതദേഹം നാട്ടിലെത്തിക്കാന്‍ എങ്കിലും അവര് സഹായിച്ചല്ലോ വലിയ കാര്യം.