Subscribe:

Tuesday, October 19, 2010

പി.ജെ.ജോസഫിനെ ചതിച്ചത് ആര്


ഇടതുമുന്നണിയില്‍ നിന്ന് അച്ചന്മാരുടെ വാക്ക് കേട്ട് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസച്ചായന്‍ തിരിച്ചുപോകാന്‍ ആലോചിക്കുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നു പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ജോസഫ്‌, തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഈ ദിശയിലുള്ള നീക്കങ്ങള്‍ വേഗത്തിലാക്കും.മാണിക്കൊപ്പം പോകാതെ എല്‍ഡിഎഫില്‍ ഉറച്ചുനിന്ന പി.സി.തോമസ്‌ പക്ഷവുമായുള്ള അകല്‍ച്ച നീക്കാനാണ്‌ ജോസഫിന്റെ ആദ്യ ശ്രമം.തോമസ്‌ പക്ഷത്തെ പ്രമുഖ നേതാവ്‌ സ്‌കറിയാ തോമസാണ്‌ ഇതിനു പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്‌. ജോസഫിന്റെ തിരിച്ചുവരവില്‍ സിപിഎമ്മിനും പിണറായിക്കും എതിര്‍പ്പില്ലെന്നാണു സൂചന.

മുന്നണി വിട്ട ശേഷം തെറിയൊന്നും ജോസച്ചായന്‍ തങ്ങള്‍ക്കെതിരേ പറഞ്ഞിട്ടില്ലെന്നതും പിണറായി പരിഗണിക്കുന്നുണ്ട്‌. സഖാവ് അടുത്തിടെ പറഞ്ഞത് ഓര്‍മയില്ലേ "യുഡിഎഫ്‌ ജോസഫിനോടു നീതികാട്ടിയില്ലെന്ന്"

തനിക്കൊപ്പം നിന്ന ചില ചതിയന്മാര്‍ മാണിക്കുവേണ്ടി തിരക്കിട്ടു തന്നെക്കൊണ്ടു തീരുമാനമെടുപ്പിച്ചുവെന്നാണ്‌ ജോസച്ചായന്‍ ഇപ്പോള്‍ പറയുന്നത്‌. ലയനശേഷം അവര്‍ മാണിയുടെ അകത്തെ പുള്ളികള്‍ ആയി മാറി.ജോസച്ചായനോ ആര്‍ക്കും വേണ്ടാതെ വീട്ടില്‍ കുതിയിരുപ്പും ആയി .

കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഒരു പ്രമുഖ ഘടക കക്ഷി നേതാവുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ച ജോസഫ്‌ , യുഡിഎഫില്‍ പോയ ശേഷം തനിക്കുണ്ടായ അപമാനത്തെക്കുറിച്ചു തുറന്നു പറഞ്ഞത്‌. പാവം അച്ചായന്‍. മുന്‍ എംപി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, മോന്‍സ്‌ ജോസഫ്‌ എംഎല്‍എ എന്നിവരെക്കുറിച്ചാണ്‌ ജോസഫിനു മുഖ്യമായും പരാതി. അപ്പോള്‍ ചതിയന്മാര്‍ ആരാണെന്ന് മനസിലായല്ലോ.ലയനം നടന്നേ തീരൂവെന്ന്‌ ഇവര്‍ നിലപാടു സ്വീകരിക്കുകയും അതിനുവേണ്ടി മാണിച്ചനും ചേര്‍ന്ന്‌ നീക്കങ്ങള്‍ നടത്തുകയും ചെയ്‌ത ശേഷമാണത്രേ ജോസഫ്‌ ഇക്കാര്യം അറിയുന്നത്‌. എല്ലാം അവര്‍ തീരുമാനിച്ചു അച്ചായന്‍ അനുസരിച്ചു.

മാണിയുമായി ലയിക്കാതെതന്നെ യുഡിഎഫില്‍ ഘടക കക്ഷിയാകാന്‍ ചില ശ്രമങ്ങള്‍ അതിനു മുമ്പേ അച്ചായന്‍ നടത്തിയിരുന്നു. യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചനുമായി രണ്ടുവട്ടം ചര്‍ച്ചയും നടത്തി. അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് ആര്‍ക്കാ അറിയാന്‍ മേലാത്തത്. വ്യക്തമായി വിശദീകരിക്കാന്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ടാകണമെന്ന നിലപാടാണു കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. അതായത് സിപിഎംനെ തള്ളി പറഞ്ഞാല്‍ സ്വീകരിക്കാം എന്നാ നിലപാട്. എല്‍ഡിഎഫിനെതിരേ പ്രത്യേകിച്ചൊന്നും പിണറായി ഭക്തനായ അച്ചായന് പറയാനില്ലായിരുന്നു. എങ്കിലും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ധാരണ രൂപപ്പെടുകയും ചെയ്‌തു.

എന്നാല്‍ ഇത്‌ മാണി അട്ടിമറിക്കുകയും മോന്‍സിനെയും ഫ്രാന്‍സിസിനെയും ഉപയോഗിച്ച്‌ ലയനത്തിനു ധാരണയുണ്ടാക്കുകയുമായിരുന്നു.ഇതിന്റെ രോഷം മൂലമാണ്‌ ലയനത്തെ ഇപ്പോഴും കോണ്‍ഗ്രസ്‌ ശക്തമായി എതിര്‍ക്കുന്നതും തന്നെ യുഡിഎഫില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതുമെന്നാണ്‌ ജോസഫ്‌ ഇടതുമുന്നണി നേതാവിനോടു പറഞ്ഞത്‌.

അത് തന്നെയാണു മാണി ആഗ്രഹിക്കുന്നതും അച്ചായന് വേണ്ടി മാണി കോണ്‍ഗ്രസിനോടു വാദിക്കുന്നുവെന്ന് ‌നടിച്ച് ഇത്രയും നാള്‍ അച്ചായനെ പറ്റിക്കുകയായിരുന്നു. ടി.എം.ജേക്കബും ആര്‍.ബലകൃഷ്‌ണപിള്ളയും അച്ചായനും ചേര്‍ന്ന്‌ യുഡിഎഫില്‍ മാണിയെക്കാള്‍ വലിയ സ്ഥാനം നേടുമെന്ന ഭയംകൊണ്ടാണത്രേ സ്വന്തംനിലയില്‍ ഘടകകക്ഷിയാന്‍ അനുവദിക്കാതിരുന്നത്‌.

ജോസച്ചായന്‍ തിരിച്ചു വന്നാല്‍ ഇടതുമുന്നണിക്ക്‌ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ നേട്ടമകുമെന്നാണ്‌ സിപിഎം കണക്കുകൂട്ടുന്നതെന്നത് . ജോസച്ചായന്‍ ഉള്ളിലുള്ളത്‌ മുഴുവന്‍ തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായാല്‍ അത്‌ മാണിച്ചന് ശക്തമായ തിരിച്ചടിയാകുമെന്നതാണു കാരണം.
ജോസച്ചായന്‍ വന്നാല്‍ നേതൃസ്ഥാനം ഒഴിഞ്ഞുകൊടുക്കാനും അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനാക്കാനുംപോലും തോമാച്ചന്‍ തയ്യാറാകും. നിയമസഭാ തെരഞ്ഞെടുപ്പു മാസങ്ങള്‍ കഴിഞ്ഞു നടക്കാനിരിക്കെ, കേരള കോണ്‍ഗ്രസ്‌ ശക്തികേന്ദ്രങ്ങളില്‍ മാണിക്കെതിരായ വികാരമുണ്ടാക്കാന്‍ കഴിയുന്നവയാകും ജോസഫിന്റെ വെളിപ്പെടുത്തലുകള്‍. ഇതുതന്നെയാണ്‌ തോമ പക്ഷത്തിന്റ വിട്ടുവീഴ്‌ചയ്‌ക്കു പിന്നിലുമുള്ളത്‌.അവര്‍ക്കും ജീവിക്കണ്ടേ അല്ലെങ്ങില്‍ അവസാനം കടന്നപ്പള്ളിയുടെ കക്ഷി പോലെ ആയിപോകും.
എന്നാലും മാണിച്ചായന്റെ ഒരു ബുദ്ധിയെ..............

3 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇല്ലത്ത് നിന്ന് പോവ്വും ചെയ്തു,അമ്മാത്ത് എത്തുമില്ല ..!

Libin said...

sammathichirikkunnu orupedium ella alle..cahkkare...

പഞ്ചാരക്കുട്ടന്‍ said...

@മുരളീമുകുന്ദൻ -എനിക്കും തോന്നുന്നു
@Libin-എല്ലാരും ഇത് തന്നെയാ പറയുന്നത്

Post a Comment