Subscribe:

Saturday, October 30, 2010

തോമ്മാച്ചന്‍ എവിടെ പോയി

തോമാച്ചന്റെ കസേര കണ്ടവരാരെങ്കിലും ഉണ്ടോ?


സൈക്കിള്‍ ചിഹ്നത്തിന് പകരം കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച കസേര ഉപയോഗിച്ച് മത്സരത്തിനു ഇറങ്ങിയ തോമാച്ചന്‍ എന്നാ ഒലത്തി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍േറതായിരുന്നു സൈക്കിള്‍ ചിഹ്നം. ജോസഫും കൂട്ടരും കേരള കോണ്‍ഗ്രസ് – എമ്മില്‍ ലയിച്ചതോടെ തോമച്ചനായി സൈക്കിള്‍ ചിഹ്നം. ഇത് അനുവദിക്കുന്നതിനെതിരെ ജോസാച്ചായനും കൂട്ടരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് സൈക്കിള്‍ ചിഹ്നം താത്കാലികമായി മരവിപ്പിച്ചിരുന്നു.
ഒടുക്കം മാണി ച്ചായനും ജോസച്ചായനും പറഞ്ഞത് പോലെ ചെയ്തു.അവര്‍ക്ക് സീറ്റും കിട്ടി.മത്സരിക്കാന്‍ പോലും സീറ്റ്‌ കിട്ടാത്ത പാവം കസേരക്കാര്‍ എവിടെ പോയി.ഇരുപതു സീറ്റ്‌ എങ്കിലും തികച്ചു കിട്ടിയോ പാവങ്ങള്‍ക്ക്.ഇനി എവിടെ പോയി ലയിക്കും.സീറ്റ്‌ ഇല്ലെങ്ങില്‍അണികള്‍ ഇല്ലാതെ വരുമല്ലോ അണികള്‍ ഇല്ലെങ്കില്‍എന്ത് പാര്‍ട്ടി.അല്ലെങ്കില്‍തന്നെ കേ.കോ.യില്‍ എന്ത് അണികള്‍ അല്ലെ അണികളെക്കള്‍ കൂടുതല്‍ നേതാക്കന്മാരാണല്ലോ.
ഇപ്പോള്‍ അത്യാവശ്യം എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി കാണുമായിരിക്കും. സ്വന്തം ആയിട്ട് എന്തെങ്ങിലും ഉണ്ടെങ്കില്‍ കൊള്ളാംഅല്ലെങ്ങില്‍ ഗോപി വരക്കും എന്ന്.
എന്നാലും നാണമില്ലാതെ ലയിച്ചും പിളര്‍ത്തിയും നടക്കുന്ന തോമ്മാച്ചന്‍ ഒരു സംഭവം തന്നെ. കൂടെ കിടക്കുന്നവന്റെ പോക്കറ്റ് അടിക്കുന്നതും ഒരു നല്ലകാര്യത്തിന് അല്ലെ എന്ന് വിചാരിച്ച് സമാധാനിക്കാം.അച്ചി വേലി ചാടിയലെന്നാ ഒരു കൊച്ചിനെ കിട്ടിയില്ലേ എന്ന് പറയുന്നത് പോലെ.
അവസാനം കടന്നപ്പള്ളിയുടെ ഗതി തന്നെ ആയിരിക്കും ഇങ്ങനെ പോയാല്‍ തോമാച്ചന്.പക്ഷെ ഇനിയും വളരാന്‍ ചാന്‍സ്‌ ഉണ്ട് വീണ്ടു തോമാച്ചന്റെ പാര്‍ട്ടിക്ക്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്‍പേ അത് നടക്കണ്ടാതായിരുന്നു...
നീണ്ടു പോകുന്നതെ ഒള്ളു ഉടനെ നടക്കും ഒരു വളര്‍ച്ചയും കൂടി കേ കോ തോമസ്‌ & കേ കോ സുരേന്ദ്രന്‍ പിള്ള
എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു കാര്യം ഉറപ്പാ തോമാച്ചന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും നിയമസഭയില്‍ കാണില്ല.കാണണം എങ്കില്‍ സിപിഎം അവരുടെ ഒരു ഉറച്ച മണ്ഡലം വിട്ടു കൊടുക്കണം അതെന്തായാലും നടക്കത്തില്ലല്ലോ.

10 comments:

സലീം ഇ.പി. said...

തോമാച്ചന്റെ പ്രേതം കണ്ടവരുണ്ട്..അടുത്ത വളര്‍ച്ചാ പ്രവചനം ശരിയാകുവാന്‍ പ്രാര്‍ത്ഥിക്കാം..

(പിന്നെ, പോസ്റ്റിന്റെ ആദ്യത്തെ പേരക്ക് ശേഷം "തുടര്‍ന്ന് വായിക്കുക" കൊടുക്കുന്നത് നന്നായിരിക്കും)..

ജുവൈരിയ സലാം said...

വായിച്ചു രാഷ്ട്രീയം അറിയില്ല

Anonymous said...

പത്തിരുപത് കൊല്ലം മുവാറ്റുപുഴ എംപി.ഒരു ചുക്കും ഇവിടെ ചെയ്തില്ല.മണ്ഡലം ഇല്ലാതായപ്പോള്‍ ഒന്ന് പ്രതിഷേധിച്ചു പോലുമില്ല ഈ കക്ഷി

faisu madeena said...

ഇവിടെ ഇപ്പൊ എന്നാ തോമാച്ചാ പ്രശ്നം ??..ഇവരുടെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാവും എന്ന് തോന്നുന്നില്ല ..

appachanozhakkal said...

വേറൊരു പണീം ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാ രാഷ്ട്രീയം. ഇവരെക്കുറിച്ചൊക്കെ എന്ത് പറയാന്‍?

appachanozhakkal said...

വേറൊരു പണീം ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാ രാഷ്ട്രീയം. ഇവരെക്കുറിച്ചൊക്കെ എന്ത് പറയാന്‍?

appachanozhakkal said...

വേറൊരു പണീം ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാ രാഷ്ട്രീയം. ഇവരെക്കുറിച്ചൊക്കെ എന്ത് പറയാന്‍?

റ്റോംസ്‌ || thattakam .com said...

തോമാച്ചനു അങ്ങനെ തന്നെ വേണം.വെറുതെ പുലിവാല്‍ പിടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..?എവിടെയെങ്കിലും ഉള്ള കഞ്ഞി കുടിച്ചു അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ പോരായിരുന്നോ ..?

ചാണ്ടിക്കുഞ്ഞ് said...

തോമാച്ചനാ മോനെ രാഷ്ട്രീയ മലക്കം മറിച്ചിലുകളുടെ ഗുരു...അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അതിയാന്റെ ഒരു മറിച്ചില് കൂടി കാണാം....

പഞ്ചാരക്കുട്ടന്‍ said...

@സലീം -അടുത്ത പോസ്റ്റ്‌ മുതല്‍ ഞാന്‍ കൊടുത്തോളാം ചേട്ടാ
@ജുവൈരിയ സലാം-വളരെ നല്ലത്
@faisu madeena-എന്നാലും ഒരു രസ്സമല്ലേ
@appachanozhakkal-ചുമ്മാ കോമഡി കാണാമല്ലോ
@റ്റോംസ്‌ - കഞ്ഞി കുടിക്കുമ്പോള്‍ ബിരിയാണി വേണമെന്ന് തോന്നും
@ചാണ്ടിക്കുഞ്ഞ് -അതിനി എങ്ങോട്ടാണോ?

Post a Comment