Subscribe:

Sunday, October 31, 2010

ലീനമോളുടെ പത്രിക


ലീനമോള്‍ എന്തിയേടി? എലിയാമ്മേ നിന്നോടാ ചോദിച്ചത്......

രാവിലത്തെ കറിയാച്ചന്റെ വചന പ്രഘോഷണം കേട്ട് ചേടത്തി ഉമ്മറതൊട്ട് ചെന്നു.
ഇതിയാന് എന്നാത്തിന്റെ കേടാ രാവിലെ തൊള്ള തോറക്കാതെ......അവളപ്പറത്തെ ലാലിച്ചന്റെ കൂടെ ടൌണില്‍ പോയി.
എന്നാടി അവള്‍ക്കു ലാലിച്ചന്റെ കൂടെ എടപാട്.......നാട്ടുകാരെകൊണ്ട് പറയിപ്പിക്കും ആ നശിച്ച ലീലാമ്മ ഇതൊന്നും അറിയുന്നില്ലേ അല്ലേലും അവളെങ്ങനെ അറിയാനാ അന്യനാട്ടില്‍ പോയികിടന്നു കഷ്ടപ്പെടുകയല്ലേ കറിയാച്ചന്‍ കലിതുള്ളി.
ദേ മനുഷ്യാ വേണ്ടാതീനം പറയാതെ അവര് തമ്മില്‍ ഒരു ഇടപാടും ഇല്ല  അവളെക്കുറിച്ച് ഇങ്ങനെ ഒന്നും പറയാതെ ദൈവദോഷമാ  കേട്ടോ അവള്‍ക്കെ അറിയത്തൊള്ളു എങ്ങനെയാ രണ്ടറ്റവും കൂട്ടിമുട്ടിചോണ്ട് പോകുന്നത് ചേടത്തി മറുപടി പ്രസംഗം തുടങ്ങി.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നീ അവളെ പഠിപ്പിച്ചോ ഒരു വെടലച്ചിരി ചിരിച്ചു കറിയാച്ചന്‍ ചോദിച്ചു.
ദേ മനുഷ്യാ  ഇങ്ങനെ ഇളിക്കാതെ എനിക്ക് കലിവരുന്നു കറിയാച്ചന്റെ ഡയലോഗ് ഇഷ്ടമായെങ്കിലും പുറത്തുകാണിക്കാതെ ചേടത്തി കൊഞ്ചി.
പോട്ടെ എന്നതായാലും അവളെവിടെ പോയതാ കറിയാച്ചന്‍ ചോദിച്ചു.
ദേണ്ടെ ഷാപ്പില്‍ പോകുമ്പോള്‍ ആരോടും പറയാതെ ഇരിക്കാമെങ്കില് ഞാന്‍ പറയാം എന്ന് പറഞ്ഞ്‌ ചേടത്തി കറിയാച്ചന്റെ അടുത്തിരുന്നു .പറയടി നിനക്ക് എന്നെ അറിയത്തില്ലേ ആകാംഷയോടെ കറിയാച്ചന്‍.
പഞ്ചായത്തില്‍ നമ്മുടെ വാര്‍ഡില്‍ പത്രിക കൊടുക്കാന്‍ പോയതാ അവള്‍.
അല്ലേലും അവളെന്റെ മോളല്ലേ രാഷ്ട്രീയം അവടെ ബ്ലഡില്‍ ഒള്ളതല്ലേ എന്ന് പറഞ്ഞ്‌ അയാള്‍ പറമ്പിലേക്ക് ഇറങ്ങി.
ആ സമയം ടൌണിലെ  ലാലിച്ചന്റെ ഫ്ലാറ്റില്‍ പത്രിക കൊടുത്തു അവന്റെ നെഞ്ചില്‍ തല ചായിച്ച്‌ ലീന ചോദിച്ചു ലീലാമ്മചേച്ചി അറിഞ്ഞാല്‍ എന്ത് ചെയ്യും?   ‍  

8 comments:

jayanEvoor said...

അതു ശരി!

എന്നിട്ട് റിസൽറ്റ് വന്നോ!?

ശ്രീനാഥന്‍ said...

ഫ്ലാറ്റില്‍ പത്രിക കൊടുത്തു അവന്റെ നെഞ്ചില്‍ തല ചായിച്ച്‌ - ഏയ് അങ്ങനെ ഇല്ലാവചനം പറയാതെ!

കുമാരന്‍ | kumaran said...

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നീ അവളെ പഠിപ്പിച്ചോ..

mmmmmmm..

പഞ്ചാരക്കുട്ടന്‍ said...

@ജയാ റിസള്‍ട്ട്‌ വന്നെന്ന തോന്നുന്നത്
@ശ്രീനാഥന്‍ ചുമ്മാ ക്ഷമിക്ക്
@കുമാരാ
വളരെ സന്തോഷം നിങ്ങളെ പോലുള്ള പുലികള്‍ ഞങ്ങളെ ഒക്കെ മൈന്‍ഡ് ചെയുന്നുണ്ടല്ലോ.
ആവോ എനിക്കറിയില്ല എലിയാമ്മയോടു ചോദിക്കാം

kARNOr(കാര്‍ന്നോര്) said...

രണ്ടറ്റവും കൂട്ടിമുട്ടി അവസാനം ലീലാമ്മചേച്ചി അസാധു ആകുമോ??

kARNOr(കാര്‍ന്നോര്) said...
This comment has been removed by the author.
ശ്രീക്കുട്ടന്‍ said...

നീ ആളുകൊള്ളാമല്ലോ പഞ്ചാരേ,

ഒരു പത്രികകൂടികൊടുക്കാനുള്ള സ്വാതന്ത്രമില്ലേ ഇന്നാട്ടിലെ സ്ത്രീരത്നങ്ങള്‍ക്ക്.......
ആട്ടെ എന്നിട്ടെന്തായി.റിസല്‍ട്ട് വന്നോ...അതോ അസാധുവായിപ്പോയോ...............50% അല്ല സംവരണം വേണ്ടത്....സത്യം

പഞ്ചാരക്കുട്ടന്‍ said...

@കാര്‍ന്നോര്-ഇതുവരെ അറിയില്ല ..........
@ശ്രീക്കുട്ടന്‍ -എന്നെ തല്ലല്ലേ ഞാന്‍ നന്നാവൂല

Post a Comment