Subscribe:

Sunday, April 29, 2007

അവള്‍ എനിക്ക് ആരായിരുന്നു


ഫെനില്‍
അന്ന് എനിക്ക് മാത്രമായിട്ടുള്ള നിലാവായിരുന്നു........
ഈ നിലവില്‍ ഞാന്‍ എന്നെ തന്നെ പതുക്കെ മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നെ മറന്ന ഈ മണ്ണിലേക്ക് ആരോക്കെയായി എത്തി പെടാനുള്ള അന്നത്തെ ആവേശം ഒക്കെ ഇന്ന് എല്ലാം ഓര്‍മ്മകള്‍ മാത്രം
ഇന്നെനിക്ക് എന്താണ് സംഭവിച്ചത് എനിക്ക് തന്നെ മനസിലാകുന്നില്ല.
ഒരിക്കല്‍ മറക്കുവാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എന്റെ മുന്നിലേക്ക്‌ ഒന്നൊഴിയാതെ തെളിഞ്ഞു വരുന്നു. നാടിനെ മറന്നതും ശാലിനിയെ കാണാന്‍ കൂട്ടാക്കാഞ്ഞതും എല്ലാം. എനിക്ക് അന്ന് അവളെ രക്ഷിക്കാമായിരുന്നു പഷേ എന്തോ അന്ന് അത് ചെയ്തില്ല.
ഇന്ന് ഇനി ഞാന്‍ അതിനെ കുറിച്ച് ഓര്‍ത്തിട്ടു എന്നാ ചെയ്യാനാ......
അന്ന് ഞാന്‍ ഒന്ന് മനസ്സ് വച്ചിരുന്നെങ്ങില്‍ അവളെങ്ങിലും...........എന്ത് പറയാനാ ഞാന്‍ ഒരിക്കലും നന്നാകില്ല അല്ലെ ......എന്റെ മനസും അത് തന്നെ പറയുന്നു. ജീവിതം ഒരു ചോദ്യചിഹ്നം ആയിട്ടു നില്‍ക്കുമ്പോള്‍ ആര് ഇതൊക്കെ നോക്കും അല്ലെ.....ആണോ എനിക്കറിയില്ല .....എനിക്ക് പിന്നെ എന്തറിയാം.സ്നേഹിച്ചു വഞ്ചിക്കുന്ന ഒരു കാലമാടന്‍ അല്ലെ.....അതോ അവള്‍ തന്നോട് എന്തോ ഒന്ന് ഒളിപ്പിക്കുന്നത് പോലൊരു തോന്നലില്‍ നിന്നയിരുന്നോ ആ അകല്‍ച്ച....ഒരിക്കലും അടുക്കാനാവാത്ത അകല്‍ച്ച .ഇനി എന്തിനാണ് ജീവിതം എന്ന് തോന്നിയ നിമിഷങ്ങള്‍ ഞാനായിട്ട് വരുത്തിയ .....നിമിഷങ്ങള്‍ ആര്‍ക്കോ വേണ്ടി വരുത്തിവച്ച നിമിഷങ്ങള്‍......എവിടെക്കെങ്ങിലും പോയിമറയാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍.....
എന്തിനു വേണ്ടി....ഞാന്‍ അത് ചെയ്തു. ആര്‍ക്കു വേണ്ടി.........
സ്വാര്‍ത്ഥതാല്പര്യങ്ങള്‍ .....എന്റെയോ അവളുടെയോ?
ഒരിക്കല്‍ അവനാരായിരുന്നു എന്ന എന്തെ ചോദ്യം ഒരുചിരിയിലോതുക്കി എന്നെ എന്നിലേക്ക്‌ ഒതുക്കിയ നിമിഷങ്ങള്‍.അന്നായിരുന്നു എല്ലാത്തിന്റെയും  തുടക്കം...അത് തന്നെയായി എല്ലാത്തിന്റെയും ഒടുക്കവും.
ഞാന്‍ ചെയ്തത് ശെരിയായി എന്ന് തോന്നിപ്പിച്ച നിമിഷം അവളുടെ കല്യാണ വാര്‍ത്ത‍ എന്നോട് അവള്‍ പറയുമ്പോഴാണ് ...
അന്ന് എനിക്കി മനസിലായി അവന്‍ ആരായിരുന്നു അവള്‍ക്കെന്ന്‍.........ഞാന്‍ ഒരു വിഡ്ഢിഅതെ അത് തന്നെ.....പഷേ ഇന്ന് എനിക്ക് എന്ത് പറ്റി.....എന്നെ മറന്ന പേകിനാവുകള്‍  ഇന്നെന്റെ മനസ്സ് കീറി മുറിക്കുന്നത് ........
അവള്‍ ഇന്ന് എന്നെ വിളിച്ചായിരുന്നു .......
ഇനി എന്തിനുള്ള പുറപ്പാടു ആയിരിക്കുമോ ആവോ?

15 comments:

ചാണ്ടിക്കുഞ്ഞ് said...

ഓ...ഒന്നിനുമായിരിക്കില്ല...
പഴയ ബന്ധം പുതുക്കാനും, പറ്റുമെങ്കില്‍ അവളെ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കൂ എന്ന് പറയാനും...
എല്ലാ പെണ്ണുങ്ങളും അങ്ങനെയാണെന്നെ...ആവശ്യം പോലെ ബന്ധങ്ങളെ എക്സ്പ്ലോയിറ്റ് ചെയ്യാന്‍ അവര്‍ക്ക് നല്ല കഴിവാ...

Anju Aneesh said...

ശരിക്കും................. അനുഭവകഥയാണോ?

ഒഴാക്കന്‍. said...

വിളിച്ചിട്ട് എന്ത് പറഞ്ഞു .. മേലാല്‍ ആ വഴി വന്നു പോകരുത് എന്നാണോ :)

റ്റോംസ്‌ || thattakam .com said...

സംഭവിച്ചതാണോ..?
ജീവിതം ഒരു ചോദ്യചിഹ്നം ആയിട്ടു നില്‍ക്കുമ്പോള്‍ ആര് ഇതൊക്കെ നോക്കും അല്ലെ..?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മറ്റുള്ളവരുടെ ജീവിതം കുളം തോണ്ടുന്നവർ...

VINEETH said...

എന്തായാലും കൊള്ളാം...........................

പഞ്ചാരക്കുട്ടന്‍ said...

@ചാണ്ടിക്കുഞ്ഞ് -സത്യം പറയാമല്ലോ മൊത്തത്തില്‍ പ്രശ്നം ആണ്
@Anju Aneesh-ആണെന്നും പറയാം അല്ലെന്നും പറയാം
@ഒഴാക്കന്‍-ആണെന്ന് തോന്നുന്നു
@റ്റോംസ്‌-സത്യം
@മുരളീമുകുന്ദൻ- അങ്ങനെ എനിക്ക് തോന്നുന്നില്ല
@VINEETH-വളരെ നന്ദി

Anonymous said...

കൊള്ളാം.......

musthuഭായ് said...

സംഭവിച്ചതെല്ലാം നല്ലതിന്...ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്...ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്...എന്ന തത്വം വെച്ച് ധൈര്യമായി മുന്നോട്ട് പോയ്ക്കോളൂ....ആരെങ്കിലും കാണും കൂടെ......

ഫെനില്‍ said...

@musthuഭായ്-അങ്ങനെ തന്നെ.......

Anonymous said...

Fenil achayo marakkan pattunilleee??

ഫെനില്‍ said...

@അനോണിക്ക് -ഈ അനോണിയെ എനിക്ക് മനസ്സിലായി. അങ്ങനെ ഒന്നും പെട്ടന്ന് മറക്കാന്‍ പറ്റുകയില്ല

Anonymous said...

gallan enne manasil aaki kalanju??

ബൈജുവചനം said...

ki ki mki!

വേണുഗോപാല്‍ said...

അവള്‍ രക്ഷപെട്ടു എന്ന് പറയാന്‍ ആയിരിക്കും വിളിച്ചത് ... പാവം !!!!!!
എഴുത്ത് തുടരട്ടെ ,,,,,,, ആശംസകള്‍

Post a Comment