Subscribe:

Sunday, November 21, 2010

25 പൈസ-മരിക്കുമോ ഈ ഓര്‍മ്മകള്‍ ‍

നമ്മുടെ പാവ ഇത്തിരി കുഞ്ഞന്‍ 25 പൈസയ്ക്ക് ഇനി അധികം ആയുസ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. പാവം ഇനി എങ്ങിനെ 75 പൈസാ 25 പൈസാ കണക്കുകള്‍ നമ്മള്‍ സോള്‍വ്‌ ചെയ്യും.എന്നാ ചെയ്യാന ഇതിനോട് അനുബന്ധിച്ച ശുപാര്‍ശ ധനകാര്യമന്ത്രാലയം കേന്ദ്ര കാബിനറ്റിന് സമര്‍പ്പിച്ച് കഴിഞ്ഞു.25 പൈസ ഉണ്ടാക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ അധികം ചെലവു ഉണ്ട് അത് കൂടാതെ വിപണിയില്‍ 25 പൈസയ്ക്കു മൂല്യം നഷ്ടപ്പെട്ടതും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.നമ്മുടെ 5,10,20 പൈസാകള്‍പോയത് പോലെ ഇതും ഇനി ഓര്‍മകളില്‍ മാത്രം ആയിരിക്കും.

ഇങ്ങനെ പോയാല്‍ നാളെ 50 ന്റെയും 1 രൂപയുടെയും ഗതി ഇത് തന്നെയായിരിക്കും.

9 comments:

haina said...

ആയിരിക്കും

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പണ്ട് ഞങ്ങളൊക്കെ പഞ്ചാരമുട്ടായി/തേനിലാവ് വാങ്ങിച്ചിരുന്ന ഒറ്റപൈസയുടേയും,2,3,5,...എന്നീതുട്ടുകളുടേയും ഗതി തന്നെ വരും ഈ കാലണക്കും ,എട്ടണക്കുമൊക്കെ ..അല്ലേ

മിസിരിയനിസാര്‍ said...

മനുജമ്മാര് മരിച്ചു പോണു പിന്നല്ലേ പഞ്ചാരക്കുട്ടാ ഈ ഇരുപത്തഞ്ചുപൈസ........

രമേശ്‌അരൂര്‍ said...

ഇനി കാല ണയ്ക്ക് പോലും വിലയില്ലാത്തവന്‍ എന്ന പഴി കേള്‍ക്കണ്ടല്ലോ :)

റ്റോംസ് കോനുമഠം said...

ഞാനെഴുതി വെച്ചത് അടുത്ത ദിവസം തന്നെ പോസ്റ്റുന്നതായിരിക്കും.
ഒടുവില്‍ നാണയങ്ങളെ കാണില്ല.

അച്ചായന് said...

ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ തുട്ട് വന്നപോലെ പോം

ശ്രീ said...

അച്ചായന്റെ കമന്റ് നന്നായി

പഞ്ചാരക്കുട്ടന്‍ said...

@haina-ആണോ?
@മുരളീമുകുന്ദൻ-ഉടനെ തന്നെ വരും ഒട്ടും താമസ്സിക്കില്ല
@മിസിരിയനിസാര്‍-എന്നാലും ഒരു വിഷമം
@രമേശ്‌അരൂര്‍-ശരിയാ....ഒരുപാട് കേട്ടിട്ടുണ്ട് അല്ലെ
@റ്റോംസ് കോനുമഠം-ലിങ്കും കൂടി തരാമോ ?
@അച്ചായന്-അത് തന്നെ അച്ചായോ
@ശ്രീ-അല്ലേലും അച്ചായന്‍ പുലി അല്ലെ

കൊളാഷ് said...

നാളെ 50 ന്റെയും 1 രൂപയുടെയും ഗതി ഇത് തന്നെയായിരിക്കും.

Post a Comment