Subscribe:

Friday, November 5, 2010

സൈബര്‍ സെല്ലിന്റെ സ്വന്തം സഖാവ്

സഖാവിനെ കളിയാക്കി പ്രചരിക്കുന്ന ഇ-മെയിലിനെക്കുറിച്ച് പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച മുന്‍പാണ് പുതിയ ഇ-മെയില്‍ സന്ദേശം പ്രചരിച്ചത്. സന്ദേശം എന്ന സിനിമയിലെ പാര്‍ട്ടി ക്ലാ‍സില്‍ ശങ്കരാടിയും ശ്രീനിവാസനും പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു പറയുന്ന ഹാസ്യാത്മക മറുപടികളാണ് സഖാവിന്റെ പേരില്‍ ഇ-മെയില്‍ രൂപത്തില്‍ പ്രചരിച്ചത്. വിദേശമലയാളികള്‍ക്കിടയിലാണ് മെയിലിന് വലിയ പ്രചാരം ലഭിച്ചത്.
വിദേശമലയാളികള്‍ നാട്ടിലെ സുഹൃത്തുക്കള്‍ക്ക് അയച്ച മെയിലിനെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്താനാണ് സൈബര്‍ സെല്ലിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അങ്ങനെയാണെങ്കില് സത്യന്‍ അന്തിക്കാടിനേയും,ശ്രീനിവാസനേയും, ലാല്‍ജോസിനെയും, ഇക്‍ബാല്‍ കുറ്റിപ്പുറത്തേയും ഇതുപോലെ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യണം.പറ്റുമോ നിങ്ങള്‍ക്ക്?
ഗാന്ധിജിയെ വിമര്‍ശിക്കുന്ന നാട്ടില്‍ സഖാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്നോ ഇതെന്താ ചൈനയോ.നമ്മളൊക്കെ എന്നുമുതലാണ് ചൈനക്കാരുടെ നിയമങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയത്.ഫാസിസം മണക്കുന്നല്ലോ എനിക്ക് പേടിയാകുന്നു കേരളത്തിലേക്ക് വരാന്‍.
 നിങ്ങള്‍ വിദേശത്തായാലും ശരി, സഖാക്കളെ കളിയാക്കിക്കൊണ്ട് ഇ-മെയിലിലോ എസ്.എം.എസ്. വഴിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. ആകെ ഒന്നോ രണ്ടോ ദിവസത്തേക്ക്  നാട്ടില്‍ വരുമ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ എന്തിനാ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത്..
ഇങ്ങനെ പോയാല്‍ നമ്മുടെ കേരം തിങ്ങും കേരള നാട്ടില്‍ ഇന്റെര്‍‌നെറ്റും ഇമെയിലും ഒക്കെ നിരോധിക്കുമല്ലോ .പഴയ മലയാള സിനിമകളായ സന്ദേശവും അറബിക്കഥയും ഒക്കെ നിരോധിച്ചേക്കും ഉടനെ തന്നെ.പൊളിട്രിക്സ്,കവര്‍ സ്റ്റോറി,തിരുവാ എതിര്‍വാ എന്നീ പ്രോഗ്രാമുകള്‍ നിരോധിക്കനമല്ലോ.ഒരാള്‍ കളിയാക്കി എന്ന പേരില്‍ കേസുകൊടുത്താല്‍ ജയിക്കാന്‍ ബുദ്ധിമുട്ടാണ്.ടിന്റുമോന്‍ എന്നെ കളിയാക്കി എന്ന് പറഞ്ഞു ഞാന്‍ കേസ് കൊടുത്തിട്ട് വല്ലോ കാര്യമുണ്ടോ? സൈബര്‍ നിയമം ഉള്ളതുകൊണ്ട്, പെട്ടെന്നു തൂക്കി അകത്തിടാം.
സൈബര്‍ നിയമം എന്ന ഫാസിസ്റ്റ് നിയമവും, അത് എടുത്തു പ്രയോഗിക്കാന്‍ സ്റ്റേറ്റ് കാണിക്കുന്ന ഉളുപ്പില്ലായ്മയുമാണ് പ്രശ്നം.ശ്രീനിവാസന്‍ ഏതൊ സിനിമയില്‍ പറഞ്ഞ പോലെ
ചുമ്മാതെ  അല്ല നാട്ടില്‍ നക്സലുകള്‍  ഉണ്ടാകുന്നത്.നമ്മുടെ പരാജയത്തിനുകാരണം ഇന്റെര്‍നെറ്റും ഇമെയിലും ആണന്ന് ഇനി സഖാക്കള്‍ പറയുമോ?
ഒരു കേസും എടുക്കാതെ ഒരുപാടുപേരെ ലോക്കപ്പില്‍ കേറ്റി തല്ലുകയും വിരട്ടുകയും ഉരുട്ടുകയും വരെ ചെയ്ത നാടാണ് നമ്മുടേത്.ഇങ്ങനെ ഒരു അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടെങ്കില്‍ അത് തികച്ചും തെറ്റാണ് - പരിരക്ഷയ്ക്കായി ഒരു നിയമം ഉണ്ടെങ്കില്‍പ്പോലും.
പക്ഷേ ഇങ്ങനെ ഒരു തമാശ അതായത് സന്ദേശം സിനിമയിലെ വാക്കുകള്‍ ഉപയോഗിച്ച് തെരെഞ്ഞെടുപ്പു തോല്‍വിയെ  ന്യായീകരിക്കുന്ന തമാശ കാണിച്ചിട്ടുണെങ്കില്‍ അത് ശരിക്കും സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമോ?
ബൂര്‍ഷ പത്രത്തില്‍ വന്ന വാര്‍ത്ത‍ ആയതുകൊണ്ട് സഖാവിനെ കരിതേക്കാന്‍ സൃഷ്ടിച്ച വാര്‍ത്തയാണോ എന്ന് ശങ്കിക്കാവുന്നതുമാണ്. അല്ലെങ്കില്‍, സഖാവിനെ ജനവിരുദ്ധനും, ഗര്‍വ്വിഷ്ഠനും, അസുരനും, അഹങ്കാരിയുമായി ചിത്രീകരിക്കാന്‍ പോലീസിലെ ആരൊക്കെയോ കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാകണം മിമിക്രി മോണാക്റ്റ് പ്രാധാന്യം മാത്രമുള്ള പൊതുജന നര്‍മ്മസംഭാഷണത്തെ രേഖപ്പെടുത്തി, സൈബര്‍ ഭീകരതയായി വ്യാഖ്യാനിച്ച്, നെറ്റ് സിറ്റിസണ്‍സിനെ സൈബര്‍ കേസില്‍ കുടുക്കി കഷ്ടപ്പെടുത്തുമെന്നുള്ള ഭീഷണി. ആരാ ഈ നെറ്റ് സിറ്റിസണ്‍സ് ? കേരളത്തിലെ പൌരന്മാര്‍ തന്നെയല്ലേ ? അവരെ തമാശ പറയുന്നതിന്റെയൊക്കെ പേരില്‍ ദ്രോഹിച്ച് , ആ ശാപം (പൊതുജന വികാരം)സഖാവിനോടും  ,അയാളുടെ പാര്‍ട്ടിയിലും പതിച്ചുകൊള്ളുമെന്ന് തല്‍പ്പര കക്ഷികള്‍ പ്രതീക്ഷിക്കുന്നുണ്ടാകാം.

ഏതായാലും നെറ്റിലെ ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്തുന്ന പൌരന്മാരെ ഭീകരരായി മുദ്രയടിക്കാനുള്ള ഭീഷണമായ ശ്രമം എന്നതില്‍ കവിഞ്ഞ് നിലവാരവും അന്തസ്സുമുള്ള ജന സൌഹൃദ പോലീസിന്റെ പ്രവര്‍ത്തിയല്ല ഇത്.കാര്യം സത്യമാണെങ്കില്‍ പോലീസ് സൈബര്‍ നിയമങ്ങളെ വ്യഭിചരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഈ സൈബര്‍കേസെല്ലാം “രാജാവിനെക്കാള്‍ രാജഭക്തികാണിക്കുന്ന” ചിലരുടെ ഉഡായിപ്പുകള്‍ മാത്രമാണ്. ഒരു ഇമെയിലില്‍ തകരുന്നതാണോ സഖാക്കന്മാരുടെ  രാഷ്ടീയജീവിതം? അത്തരത്തില്‍ തകരുന്നതാണെങ്കില്‍ അത് തകരേണ്ടതുതന്നെയാണ്.പിന്നെ ആരായാലും; വിമര്‍ശനം താങ്ങാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ പോവരുത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഖാവ്  വിമര്‍ശനവിധേയനല്ലാതാവുന്നില്ല.
 അദ്ദേഹത്തിനെ നിലപാടുകളെ, കാഴ്ചപ്പാടുകളെ എതിരാളികള്‍ക്കും വിമര്‍ശിക്കാം. അതുപോലെ തിരിച്ചും. ഇപ്പോള്‍ കാണുന്ന കോമാളിത്തരങ്ങള്‍ക്ക്  തുടക്കം കുറിച്ചത് കൈരളി ചാനലിലെ സാക്ഷി എന്നുപറയുന്ന പ്രോഗ്രാമാണെന്നുള്ളത്  തള്ളിക്കളയാന്‍ പറ്റില്ല. അവസാനം സാക്ഷി പാലുകൊടുത്ത (പാലു കൊടുക്കുന്ന) കൈയ്ക്ക് തന്നെ തിരിച്ചുകടിച്ചതും, ചാനലില്‍ നിന്നും പുറത്ത് പോയതും, ഇപ്പോള്‍ തിരിച്ചുവന്നതും നമ്മള്‍ക്കറിയാവുന്നതാണ് .

 ശ്രീ. കരുണകരന്റെയും, കുടുംബത്തെയും അവഹേളിച്ചതുപോലെ ഒരു കുടുംബത്തെയും കേരളരാഷ്ടിയത്തില്‍ അവഹേളിച്ചിട്ടില്ല. അദ്ദേഹവും കുടുംബവും കേസുകൊടുക്കുകയായിരുന്നെങ്ങില്‍ ‍ എന്താവുമായിരുന്നു കേരളത്തിലെ കോമഡിപ്രോഗ്രാം ആര്‍ട്ടിസ്റ്റുകളുടെയും  ചാനലുകളുടെയും അവസ്ഥ.

നാളെ ഒബാമ സഖാക്കളെ കളിയാക്കി ഒരു വീഡിയോ പോസ്റ്റ്‌ ചെയ്താല്‍ അതും പൊക്കി പിടിച്ചു സൈബര്‍ സെല്‍ അന്വേഷണം തുടങ്ങുമോ?

26 comments:

കുമാരന്‍ | kumaran said...

ഇവിടെ കമന്റിട്ടാല്‍ അതിന് അന്വേഷണം വരുമോ?

പഞ്ചാരക്കുട്ടന്‍ said...

എന്റെ പണി പാളുംഎന്നാ തോന്നുന്നത്, അന്വേഷണം വരുമായിരിക്കും
പേടിപ്പിക്കാതെ ചേട്ടാ

alipt said...

e mail anesanam nadakkattee....

haina said...

ഇൻങ്കുലാബ് സിന്താബാദ്

പഞ്ചാരക്കുട്ടന്‍ said...

@alipt&haina
ഇൻങ്കുലാബ് സിന്താബാദ്

വിനോദ് said...

സത്യം കുട്ടാ
അപ്പോ... കൈ ആണോ അതോ കാലാണോ... ഞങ്ങള്‍ സഖാക്കള്‍ക്ക് തരുന്നത്..... ഹി.. ഹി....

ശ്രീ said...

ഹഹ.കുമാരേട്ടന്റെ സംശയം ന്യായം :)

ആചാര്യന്‍ said...

നാളെ ഒബാമ സഖാക്കളെ കളിയാക്കി ഒരു വീഡിയോ പോസ്റ്റ്‌ ചെയ്താല്‍ അതും പൊക്കി പിടിച്ചു സൈബര്‍ സെല്‍ അന്വേഷണം അപ്പോള്‍ സഖാക്കന്മാരുടെ തുണി ഉരിയും കേട്ടാ...
തുടങ്ങുമോ?

പഞ്ചാരക്കുട്ടന്‍ said...

@ആചാര്യന്‍ -തന്നെ തന്നെ........ഇതേ കമന്റ്‌ ബെര്‍ളിയുടെ പോസ്റ്റില്‍ ഇട്ടിട്ടു വായി നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ കുറെ ആയി.ബെര്‍ലിക്കെന്താ കൊമ്പുണ്ടോ. നമ്മുടെ ഒക്കെ പോസ്റ്റ്‌ ഒന്ന് approve ചെയാന്‍ പുള്ളിക്കെന്താ ഒരു മടി

പഞ്ചാരക്കുട്ടന്‍ said...

@വിനോദ് -.എന്ത് വേണം
@ശ്രീ- അപ്പോള്‍ ശ്രീയെ തിരക്കിയും ആളു വരും കേട്ടോ......

നിശാസുരഭി said...

നിരീക്ഷണം കൊള്ളാം

ദേശാ‍ഭിമാനിയൊഴികെ മാധ്യമങ്ങളെല്ലാം എതിർക്കണ ഒരു പാർട്ടിയേയും അതിന്റെ ആൾക്കാരേയും കരിയുണ്ടേലും ഇല്ല്ലേലും വാരിത്തേക്കാൻ എന്തൊരുത്സ്സാഹം!!

ശ്രീ കരുണാകരന്റെ കാലത്ത് തന്നെയാണ് ഊരു വിവാദ കേസ് ഉണ്ടായത്, ശേഷം ഭാഗം ചരിത്രമാണ്, അവ്വർക്കും കുടുംബം ഉണ്ടായിരുന്നു, (ഉണ്ട്). അന്നത് ധീരധീരം ഉത്ഘോഷിച്ച പത്ര“സഖാവ്” ഇന്ന് കാലം പൂകി നരകവാസിയായി. ഒന്നു മാത്രം, ജീവിക്കുമ്പോൾ വൃത്തിയായ് ജീവിക്ക. (അല്ലേ??)


ബ്ലോഗ്ഗിലെ സാന്ധർശനത്തിനും അഭിപ്രായത്തിനും നന്ദി ട്ടൊ ::)

നിശാസുരഭി said...

ഒരു* (ഷോറി ഫോർ ദ സ്പെല്ലിംഗ് മിഷ്ടേക്ക്) :D:D

പഞ്ചാരക്കുട്ടന്‍ said...

@നിശാസുരഭി-ഞാന്‍ എല്ലായിടത്തും തല വയ്ക്കും ഇടതെന്നോ വലതെന്നോ എന്ന് ഇല്ല

നവാസ് മുക്രിയകത്ത് said...

വന്നു കണ്ടു

ഹാക്കര്‍ said...

ithu taanda lavalin vijayan

പഞ്ചാരക്കുട്ടന്‍ said...

@നവാസ്- കണ്ടു കീഴടക്കി എന്ന് പറ
@ഹാക്കര്- ആവോ എനിക്കറിയില്ല

സ്നേഹപൂര്‍വ്വം അനസ് said...

നിശാസുരഭിയെപ്പോലെ എനിക്കും ഇടതും വലതും ഒന്നും ഇല്ല
എല്ലാത്തിലും തല വെക്കും ............

രമേശ്‌അരൂര്‍ said...

കോട്ടയത്തുകാരന്‍ പഞ്ചാരക്കുട്ടാ ..അന്വേഷണങ്ങള്‍ എല്ലാ വഴിക്കും നടക്കട്ടെ ..ചോദിക്കാനും പറയാനും ഒക്കെ ആരെങ്കിലും ഉണ്ടല്ലോ ....

പഞ്ചാരക്കുട്ടന്‍ said...

@അനസ് -വളരെ നന്ദി
@രമേശ്‌അരൂര്‍ - ചോദിക്കാനും പറയാനും ഒക്കെ ആരെങ്കിലും വേണ്ടേ ?

sreedevi said...

പഞ്ചാരക്കുട്ടാ.....ആളൊരു സംഭവം ആണല്ലോ....

പഞ്ചാരക്കുട്ടന്‍ said...

@sreedevi -എനിക്കും തോന്നുന്നു.
ചുമ്മാ പറഞ്ഞതാണെ

ചിന്നവീടര്‍ said...

എപ്പ വന്നെന്നു ചോതിച്ചാ മതി! ഇനി വായിച്ചിട്ട് അഭിപ്രായം പറയാം....

കാക്കര kaakkara said...

ഗാന്ധിജിയെ വിമര്‍ശിക്കുന്ന നാട്ടില്‍ സഖാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്നോ ഇതെന്താ ചൈനയോ???

mini//മിനി said...

super

മുസമ്മില്‍ സി സി said...

ഏറെ കൊട്ടിഖോഷിച്ചു പിണറായി സാറിന്‍റെ ഇല്ലാത്ത വീട് ഫോര്‍വെട് ചെയ്തു കളിച്ചു അവസാനം എന്തായി. ........ ഖത്തറില്‍ നിന്നും രണ്ടു പേര്‍ കുടുങ്ങി. ഇപ്പൊ എവിടാണോ ആവോ?

പഞ്ചാരക്കുട്ടന്‍ said...

@ചിന്നവീടര്‍-അഭിപ്രായം പറഞ്ഞില്ല
@കാക്കര kaakkara-സത്യമല്ലേ
@mini//മിനി -thnks
@മുസമ്മില്‍ സി സി -അടുത്തത് ഞാന്‍ ആയിരിക്കും

Post a Comment