Subscribe:

Tuesday, November 9, 2010

അച്ചു മാമന്റെ പിന്‍ഗാമി?

അച്ചു മാമന്റെ പിന്‍ഗാമി ആരായിരിക്കും any  idea
സൈബര്‍ ലോ  പ്രകാരം ശ്രീ. പിണറായിയെ കളിയാക്കിയത് ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആഭ്യന്തര വകുപ്പ് കാണിക്കുന്ന താല്പര്യം ഏതൊക്കെ മലയാളികള്‍ ആരെയൊക്കെ പിന്തുണയ്ക്കുന്നു  എന്നു കണ്ടുപിടിക്കാനും, അവരെയും പിടിച്ച് അകത്തിടാനും കാണിക്കുമോ?

ചാനലുകാര്‍ ഒന്നും ഇതിലെന്താ ഒരു താല്പര്യം കാണിക്കാത്തത്.കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്ത് പാർട്ടി സെക്രട്ടറിയായി എന്നെങ്കിലും   ഏതെങ്കിലും സ്ത്രീ ഇരുന്നിട്ടുണ്ടോ? ഇനി ഇരിക്കാന്‍ സാധ്യത ഉണ്ടോ.അച്ചു മാമന്റെ പിന്‍ഗാമി ഒരു സ്ത്രീ ആയിരിക്കുമോ? റഷ്യയിലും  ചൈനയിലുമൊക്കെ എങ്ങനെയാണ് സ്ത്രീകള്‍ കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്ത് ഇരുന്നിട്ടുണ്ടോ?

കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്ത് സ്ത്രീ സമൂഹത്തിനു ഒരു സ്ഥാനം ഉണ്ടാക്കിയെടുത്താല്‍ മാത്രമേ പുരുഷാധിപത്യ മൂലങ്ങളുടെ സ്വാധീനത്തില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മോചിപ്പിക്കാനാകൂ.
 
അഹല്യ രംഗനേക്കർ സി പി എം മഹാരാഷ്‌ട്രാ സംസ്ഥാന സെക്രട്ടറിയായിരുന്നു, ഗോവ സംസ്ഥാന  സെക്രട്ടറി ഒരു വനിത യായിരുന്നു, സുഭാഷിണി അലി കാൺപൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷെ ഇവിടെ ഒന്നും പാര്‍ട്ടി ശക്തം അല്ല.

എന്തുകൊണ്ട് ഗൌരിയമ്മ മുഖ്യമന്ത്രിയായില്ല  കാരണം മലബാർ ലോബി മാത്രമാണോ? അതോ സ്ത്രീയായതും കാരണമാണോ?. പക്ഷെ എന്തുകൊണ്ട്  പാർട്ടി സെക്രട്ടറി,മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ സ്ത്രീകൾ വരാത്തതെന്ത് .2005ൽ ശ്രീമതി കാരാട്ടിനെ പിബി മെമ്പറാക്കിയ ശേഷം സിപി‌എംൽ വനിതകൾ എത്ര പേര് വന്നു.

കോടിയേരി ആയിരിക്കുമോ...............അതോ ശ്രീമതി ടീച്ചേറോ.........അതോ പിണറായി തന്നെയാകുമോ? നേരത്തെ നമ്മളൊക്കെ വിചാരിച്ചത് അഞ്ചു വര്ഷം കഴിഞ്ഞു ഇതിനെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നായിരുന്നു.പക്ഷെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ലീഗുമൊക്കെയായി ഉള്ള  ഗുസ്തി കാണുമ്പോള്‍ തോന്നുന്നു ഇനി പെട്ടന്നൊരു മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നു.അല്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ അത്രക്കും മണ്ടന്‍മാര്‍ അല്ലല്ലോ.
തമ്മില്‍ ഭേതം തൊമ്മി അല്ലെ

10 comments:

രമേശ്‌അരൂര്‍ said...

സുഹൃത്തെ .. ജനങ്ങള്‍ അല്ല കമ്യുനിസ്റ്റു പാര്‍ടികളുടെ ഭാരവാഹികള്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്.പാര്‍ടി അംഗങ്ങള്‍ ചേര്‍ന്നാണ് ,,പാര്‍ടി അംഗ ബലത്തെക്കാള്‍ ജന സംഖ്യ എത്ര പതിന്‍ മടങ്ങ്‌ കൂടുതല്‍ ഉണ്ടെങ്കിലും ഇതില്‍ മാറ്റം വരാന്‍ നിലവിലെ കംമ്യുനിസ്റ്റു പാര്‍ടി ചട്ടക്കൂടുകള്‍ അനുവദിക്കുന്നില്ല .പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം ശ്രീമതി ടീച്ചര്‍ പാര്‍ടി സെക്രട്ടറി ആകില്ല ..ആകാന്‍ ഒരു ചാന്‍സും ഇല്ല ..പിണറായി പറയുന്നത് പോലെ "പാര്‍ട്ടിയെ വിമര്‍ശിക്കുന്ന
പല ആളുകള്‍ക്കും ആ പാര്‍ട്ടിയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല " ലാല്‍ സലാം ..

junaith said...

സൈബര്‍ ലോ പ്രകാരം ശ്രീ. പിണറായിയെ കളിയാക്കിയത് ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആഭ്യന്തര വകുപ്പ് കാണിക്കുന്ന താല്പര്യം ഏതൊക്കെ മലയാളികള്‍ ആരെയൊക്കെ പിന്തുണയ്ക്കുന്നു എന്നു കണ്ടുപിടിക്കാനും, അവരെയും പിടിച്ച് അകത്തിടാനും കാണിക്കുമോ?

വളരെ പ്രസക്തം..

mini//മിനി said...

അറിയാമെങ്കിലും ഞാൻ പറയില്ല, ലാൽ സലാം.

ശ്രീക്കുട്ടന്‍ said...

പഞ്ചാരക്കുട്ടാ,

എന്തിനാണവശ്യമില്ലാത്ത കാര്യങ്ങളാലോചിച്ച് തലപുണ്ണാക്കുന്നത്.അതിനെക്കുറിച്ച് വേണ്ടപ്പെട്ടവര്‍ താത്വികമായും പ്രതിക്രീയമായും സ്റ്റെഡിക്ലാസ്സെടുത്ത് കൂട്ടായി തീരുമാനിച്ചുകൊള്ളും.അപ്പൊ പറഞ്ഞതുപോലെ..ബീഡിയുണ്ടോ ഒരു തീപ്പെട്ടിയെടുക്കാന്‍.....

Areekkodan | അരീക്കോടന്‍ said...

പഞ്ചാരക്കുട്ടാ...നമുക്ക് ഒരു എസ്.എം.എസ് ക്ഷണിച്ചാലോ?നിങ്ങളുടെ ഉത്തരം അച്ചുമാമ സ്പേസ് പിണറയി സ്പേസ് ശ്രീമതി സ്പേസ്.....

പഞ്ചാരക്കുട്ടന്‍ said...

@രമേശ്‌അരൂര്‍ -പാര്‍ട്ടി മെംബേര്‍സ് ജനങ്ങള്‍ അല്ലെ
@അരീക്കോടന്‍ - ഇതും ഒരു തരത്തിലുള്ള റിയാലിറ്റി ഷോ തന്നെയാ
@ശ്രീക്കുട്ടന്‍ - ബീഡി ഒള്ളത് കഞ്ചനാ അത് മതിയോ
@മിനി -ചുമ്മാ പറയെന്നെ
@junaith- സത്യമല്ലേ

കാക്കര kaakkara said...

മുഖ്യമന്ത്രിയായി ശ്രീമതിയോ? അതു വേണ്ട... കേരളത്തെ ഇങ്ങനെ ഉപദ്രവിക്കരുത്...

ഈ നാല്‌ പേരാണെങ്ങിൽ... എന്റെ വോട്ട് കോടിയേരിക്കോ പിണറായിക്കോ ആയിരിക്കും...

suchakam said...

ഇതു കേരളമല്ലേ...

പാര്‍ട്ടി തലപ്പത്ത്‌ വനിതകളെൃ
പ്രതിഷ്‌ഠിക്കാന്‍
ഒരു പാര്‍ട്ടിയും
തയ്യാറാവില്ല...

ഇടയ്‌ട്ടിടയക്കല്ല,
മിക്കവാറും വരുന്നുണ്ട്‌
ഈ വഴിയൊക്കെ..

കൊച്ചുസാറണ്ണൻ said...

പഞ്ചാരക്കുട്ടന്റെ ഈ തല്ലുകൊള്ളിത്തരത്തിന് കണക്കിനു തല്ലു തന്നതായി പ്രഖ്യാപിച്ചുകൊള്ളുന്നു. തടവിക്കൊള്ളുക! ആശംസകൾ!

പഞ്ചാരക്കുട്ടന്‍ said...

@കാക്കര -എന്റെ വോട്ടു പിണറായിക്കായിരിക്കും
@suchakam-വന്നതിനു വളരെ നന്ദി
@കൊച്ചുസാറണ്ണൻ-ഒരുപാട് കിട്ടി ഇനിയും അയ്യോ വേണ്ട

Post a Comment