Subscribe:

Monday, November 22, 2010

2G-ഒരു കൊടുപ്പിന്റെയും കെടപ്പിന്റെയും കഥ

സെക്സ് ടേപ്പ് സെക്സ് ടേപ്പ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ട റാദിയ ടേപ്പ് എന്നൊന്ന് കേള്‍ക്കുന്നത്. ഇത് ഒരു പ്രത്യേക തരം ടേപ്പ് ആണ് സർക്കാർ ഏജൻസികൾ ടാപ്പ് ചെയ്തു കടഞ്ഞെടുത്ത ടേപ്പ്.സുന്ദരിമാരുടെ ലീലാവിലാസങ്ങള്‍ കൊണ്ട് ഇരിക്കാന്‍ മേല.ഇനി അവരുടെ ഇക്കിളിപ്പെ ടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കൂടി സർക്കാർ ഏജൻസികൾ ചോര്‍ത്താന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും.ഇതും വിയര്‍പ്പു ഓഹരിയുടെ മറ്റൊരു പതിപ്പല്ലേ.എന്താണ് ഈ വിയര്‍പ്പ് ഓഹരി കിടപ്പ് മുറിയുമായി ബന്ധപ്പെട്ട എന്തെങ്ങിലും ആണോ?ടേപ്പുകൾ വലിയ വാർത്തയാണ്. കാരണം ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റോറിയൽ ഡയറക്ടറും, കൌണ്ടർ പോയിന്റ് എന്ന കോളം എഴുതുന്ന വീർ സങ്ങ്‌ഘ്‌വി, ഇന്ത്യൻ എക്സ്പ്രസിലെ വേണു, ബർഖ ദത്ത് (എൻ.ഡി.ടി.വി),രാഷ്ട്രീയക്കാർ,സുനിൽ മിത്തൽ, അനില്‍ അംബാനി,രത്തൻ റ്റാറ്റ തുടങ്ങിയവരെല്ലാം ഈ കേസിൽ പേര് വന്നു നാറി കിടക്കുന്നു.

പാവം രാജ ഈ റാദിയയോടാണ് തനിക്കു ടെലിക്കോം മന്ത്രിസ്ഥാനം കിട്ടുമോ ഇല്ലയോ എന്ന് ചോദിക്കുന്നത്.അതില്‍ നിന്ന് നമ്മുക്ക് മനസിലാക്കാന്‍ അയാളുടെ മന്ത്രി സ്ഥാനം വരെ നിശ്ചയിക്കാന്‍ അവള്‍ക്കു കഴിയും രാജ റാദിയയോടു ചോദിക്കുന്നത്. കരുണാ‍നിധിയോട് കാര്യങ്ങൾ സംസാരിക്കാന്‍ കനിമൊഴിയോടെ പറയാന്‍ പറയുന്നതിലൂടെ പാവം ബുദ്ധി ജീവി എന്ന കനിമൊഴിയുടെ പരിവേഷമാണ്, ടെലിക്കോം അഴിമതിയുടെയും എല്ലാ കുതികാല്‍ വെട്ടുകളും അറിഞ്ഞിരുന്ന വ്യക്തി എന്ന നിലയിൽ തകർന്നുവീഴുന്നത്.

അണ്ണന്‍ സങ്ങ്‌ഘ്‌വിയോട് റാദിയ പറഞ്ഞത് കരുണാനിധിയ്ക്ക് ദയാനിധിയുടെ അമ്മ വേണ്ട കാശ് കൊടുത്തിട്ട് ഉണ്ട് അതിനാല്‍ ആണ് മന്ത്രിസ്ഥാനത്തിനു വേണ്ടി അയാളെയും പരിഗണിക്കുന്നതെന്ന്. കോൺഗ്രസ്കാര് ഡി.എം.കെ.യിൽ ആരുമായിട്ട് സംസാരിച്ചാല്‍ കാര്യം നടക്കും എന്നും താന്‍ തന്നെ അഹ്മദ് പട്ടേലുമായി സംസാരിക്കാം എന്ന് വീർ സങ്ങ്‌ഘ്‌വി ഉറപ്പു നല്‍കുന്നു.

ഈ ബർഖ ദത്ത് ആരാണ് ഏതൊക്കെ മന്ത്രിസ്ഥാനം ആർക്കൊക്കെ എന്ന് തീരുമാനിക്കാന്‍.ഇവക്കെന്താ.............ഞാന്‍ ഒന്നും പറയുന്നില്ല.എന്നാലും കരുണാനിധിയോട് ഇതിനെ കുറിച്ച് സംസാരിക്കാന്‍ മാത്രം എന്ത് ബന്ധം ആണ് അവള്‍ക്കു ഉള്ളത്.എൻ.ഡി.ടി.വി.യിലെ ഗ്രൂപ്പ് എഡിറ്റർ ആണ് ഈ ബർഖ ദത്ത്.പുള്ളിക്കാരി വിവാദങ്ങള്‍ സൃഷ്ട്ടിക്കാന്‍ പണ്ടേ മിടുക്കി ആണ്.ബോംബെ ഭീകരാക്രമണ സമയത്ത് കമാൻഡോ ഓപ്പറേഷന്റെ സമയത്ത് ലൈവ് ആയിട്ടു എല്ലാം കൂടി ടീവിയില്‍ കാട്ടി കമാൻഡോകളുടെ ജീവൻഅപകടപ്പെടുത്തിയ കക്ഷിയാണ്.

എന്തായാലും നമ്മുടെ ഇടതു പാർട്ടികൾ ഒരു നല്ലകാര്യം ചെയ്തു.ഈ കേസ് പുറത്തുകൊണ്ടു വരുന്നതിലും പാർലമെന്റിൽ ഇതിനെതിരെ ശബ്ദമുയർത്തുന്നതിലും സീതാറാം യച്ചൂരിക്കും ഇടതു പാർട്ടികൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ നമ്മുക്കറിയില്ല ഇനി കാരാട്ട് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്.കാരണം യച്ചൂരി ഇതില്‍ ഇടപെട്ടത് കൊണ്ട് എന്തോ ഒരു അപകട സൂചന.

ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്ററായ ആദിത്യ സിൻഹ അദേഹത്തിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പറഞ്ഞത് പ്രകാരം ഇന്ത്യാ ടുഡേ ഇതിനെ കുറിച്ച് എഴുതാന്‍ ഇരുന്നതാണ്. ഇന്ത്യാ ടുഡേയുടെ എഡിറ്റർ അരുൺ പുരീ പെട്ടന്ന് അതില്‍ ഇടപെട്ട് അത് നിർത്തിച്ചു.കാരണം റ്റാറ്റാ ഗ്രൂപ്പ് ആണെന്നാണ് ആദിത്യ സിൻഹ പറയുന്നത്.എന്തിനാണോ നമ്മുടെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ മാമ പണി ചെയ്യുന്നത്.എന്നിട്ട് നമ്മുടെ പാവം രാഷ്ട്രീയക്കാര്‍ എല്ലാം കള്ളന്മാര്‍ എന്ന് പറഞ്ഞു നമ്മളെ പറ്റിക്കുകയും ചെയ്യുന്നു.

എങ്കിലും മാധ്യമങ്ങള്‍ ഇതിൽ ഒരിക്കലും ഇടനിലക്കാരാവരുതായിരുന്നു. പിന്നെ ഒരിക്കലും രാഷ്ട്രീയക്കാർ ഉപഭോക്താക്കള്‍ ആ‍വരുതായിരുന്നു. റാദിയയെപ്പോലുള്ള പാവം പെണ്ണുങ്ങളെ ദൂരെ നിർത്താനുള്ള അന്തസ് അവർ കാണിക്കണമായിരുന്നു.

ഇനി നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം ഇത്രയും കുതിര കച്ചവടം നടത്തി വേണോ ഒരു സുസ്ഥിര ഭരണം കാഴ്ച വയ്ക്കാന്‍ അധികാരത്തില്‍ തുടരണ്ടത് എന്ന്........

4 comments:

jayarajmurukkumpuzha said...

ivide enthokkayanu nadakkunnathu......

പഞ്ചാരക്കുട്ടന്‍ said...

@jayarajmurukkumpuzha-ദൈവത്തിനറിയാം!!!!

priyag said...

ee vaarththakalkku appuram oru lokam koodiyundu

പഞ്ചാരക്കുട്ടന്‍ said...

@priyag-അത് ആര് കാണിച്ചു തരും

Post a Comment