Subscribe:

Saturday, November 27, 2010

തമിഴ് സിനിമയുടെ കണ്ടക ശനി

മൊത്തത്തില്‍ തമിഴ് സിനിമയിക്ക് ഇപ്പോള്‍ ശനി ദിശയാണെന്ന് തോന്നുന്നു.ചില പൊട്ടിയ മലയാളം സിനിമകള്‍ ഡബ് ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്.ഞാന്‍ ആന്‍വറിനെ കുറിച്ച് ഒന്നും അറിഞ്ഞിട്ടും ഇല്ല പറഞ്ഞിട്ടും ഇല്ല.മലയാളികളായ ചിലര്‍ക്കും ഇതില്‍ പങ്ക് ഉണ്ട്.കാരണം നയന്‍ താരയും ആര്യയും മലയാളികള്‍ ആണല്ലോ. 
  • സ്വന്തം മാതാപിതാക്കള്‍ക്കെതിരെ അടിപൊളി ശരങ്ങളും ആയിട്ടാണ് വനിത രംഗത്ത് വന്നിരിക്കുന്നത്.അച്ഛനെയും അമ്മയെയും പറ്റി തനിക്ക് പല രഹസ്യങ്ങളും അറിയാം അതൊക്കെ ഉടനെ തന്നെ ഒലത്തും എന്നാണു അവര്‍ പറഞ്ഞത്. വിജയകുമാര്‍ എന്ന പാവം നടനെ മാത്രമേ നിങ്ങള്‍ക്കറിയൂ. എന്നാല്‍ അയാളുടെ വീട്ടില്‍ നടക്കുന്ന കൊള്ളരുതായുമ അതായത്  പണ്ട് ഒരു നടി ഇവരുടെ അമ്മയെ കുറിച്ച് പറഞ്ഞത് പോലെ എന്തോ ചില ചെറ്റത്തരങ്ങള്‍. ഇതൊക്കെ പുറത്തു വന്നാല്‍ വീട്ടുകാര് നാറുമെന്നു വനിത വിചാരിക്കുന്നത്.അപ്പോള്‍ ഇവരും പണ്ട് ഇതൊക്കെ ചെയ്തിട്ടില്ലേ.വിജയകുമാര്‍ പറയുന്നത് തനിക്ക് ഇങ്ങനെയൊരു മകളില്ലെന്നും തന്തക്ക്‌ എതിരെ  മക്കള്‍ ചെയ്യുന്ന നടപടിയല്ല വനിതയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. വനിതയുടെ മക്കള്‍ അവളോട്‌ ഇങ്ങനെ ചെയ്യുമ്പോഴേ ഇതിന്റെ വേദന അവള്‍ അറിയൂവെന്നും വിജയകുമാര്‍ വ്യക്തമാക്കി.എല്ലാ അപ്പന്റെയും അമ്മയുടെയും അവസ്സാനത്തെ അടവ്.
  • എങ്കേയും കാതല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനി പ്രഭുദേവ താമസിക്കുന്ന ഹോട്ടലില്‍ എത്തിയ നയന്‍ താര ഉടന്‍തന്നെ വഴക്ക് തുടങ്ങുകയായിരുന്നുവത്രേ. ഒരുമണിക്കൂറോളം രണ്ടുപേരും തമ്മില്‍ തര്‍ക്കം തുടര്‍ന്നുവെന്നാണ് ഹോട്ടലില്‍ നിന്നുള്ള വിവരം. പ്രഭുവിന് അവരുടെ കയ്യില്‍ നിന്ന് തല്ലു കിട്ടിയെന്നാ തോന്നുന്നത്.പിന്നല്ലാതെ കാര്യം കഴിഞ്ഞപ്പോള്‍ തള്ളികളഞ്ഞു ഹന്‍സിക എന്ന യുവ നടിയുടെ കയ്യും പിടിച്ചു നടന്നാല്‍ നയന്‍താര എന്ത് ചെയ്യും.കൊക്കെത്ര കുളം കണ്ടെത്താ അല്ലെ ദേവ ചേട്ടാ.
  • കമല്‍ ഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര പ്രണയത്തിലാണെന്നാണ് പുതിയ അറിവ് എന്തായാലും ലൈന്‍ അടിച്ക്കുന്നത് ഒരു ശ്രീലങ്കന്‍ തമിഴ് ചുള്ളനെ ആണ്. പുള്ളിക്കാരന്റെ പേര് അടിപൊളിയാ ജെയ്സന്‍ ജയസീല്‍ന. അക്ഷരയുടെ ഫെയിസ് ബുക്കില്‍ ഇയാളോടൊപ്പം ഇഴുകിച്ചേര്‍ന്ന് നിക്കുന്ന പടങ്ങള്‍ ഉണ്ട്.അമ്മ വേലി ചാടിയാല്‍.....ബാക്കി അറിയാമല്ലോ.
  • സിദ്ധിഖിന്റെ പുതിയ തമിഴ് സിനിമയായ കാവലന് വീണ്ടും പണി കിട്ടി.ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തമാസം റിലീസിനൊരുങ്ങുന്ന കാവലാന്റെ പ്രദര്‍ശനം  ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.സിംഗപ്പൂരിലെ തന്ത്ര ഐഎന്‍സി പ്രൊപ്രൈറ്ററായ ശരവണന്റെ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി പടം സ്റ്റേ ചെയ്തിരിക്കുന്നത്. നിര്‍മ്മാതാവായ രൊമേഷ് കുമാറിനെതിരെയാണ് ശരവണന്‍ ഹര്‍ജി നല്‍കിയത്. 
  • ഒരു മലയാളി എന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്. പൊതുവെ ആസ്വാദനനിലവാരത്തില്‍ ഏറെ മുന്നിലാണ് നമ്മള്‍ മലയാളികള്‍ നമ്മുക്ക്  വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ് എന്നാല്‍ തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല ആവറേജ് അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്‍ ലഭിക്കുക. മലയാളത്തില്‍ തിളങ്ങണമെങ്കില്‍ പ്രതിഭ വേണം എന്നാണ് പാവം ആര്യ പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് പഷേ ആരും ഇതൊന്നും വിളിച്ചു കൂവാറില്ല എന്തായാലും ക്ലച്ച് പിടിച്ചു വരുമ്പോള്‍ ഇങ്ങനെ മണ്ടത്തരം എന്തിനാ പാവം പറഞ്ഞത്.പെട്ടന്ന് ജയറാം പണ്ട് മാപ്പ് പറഞ്ഞത് പോലെ പറഞ്ഞു തടി ഊരുന്നതാ നല്ലത്.കാരണം മലയാളി സിനിമാക്കാര്‍ എന്തായാലും സപ്പോര്‍ട്ട് ചെയ്യില്ല.അവസാനം കടിച്ചതും ഇല്ല പിടിച്ചത് ഇല്ല എന്നത് പോലെ ആകും.
നമ്മളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും.

8 comments:

faisu madeena said...

പഞ്ചാര കുട്ടന്‍

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നമ്മളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും.

വിനോദ് said...

കൊള്ളാല്ലോ ഗടീസ്. പ്രഭുദേവേടെ ഒരു കാര്യമേ ഹോ കുളിരുകോരുന്നു....................

ചെകുത്താന്‍ said...

ഈ പിള്ളേരുടെ ഒരു കാര്യം ....

aathmavu said...

പഞ്ചാരേ !
"കണ്ടക ശനി കൊണ്ടേ പോകൂ"! ആരെല്ലാം ആരെയൊക്കെ കൊണ്ടുപോകും എന്ന് കാണാന്‍ ആത്മാവ് കാത്തിരിക്കുന്നു

പഞ്ചാരക്കുട്ടന്‍ said...

@faisu madeena-ജീവിച്ചു പോകട്ടെ
@മുരളീമുകുന്ദൻ-അത് തന്നെ
@വിനോദ്-എനിക്കും
@ചെകുത്താന്‍-എന്നാ ചെയ്യാനാ
@aathmavu-കാത്തിരുന്നോ

Aneesa said...

പഞ്ചാര കുട്ടന്‍ പറയുന്നതിലും കാര്യം ഉണ്ട്

പഞ്ചാരക്കുട്ടന്‍ said...

@Aneesa-കണ്ടോ Aneesaക്ക് കാര്യം മനസ്സിലാകും

Post a Comment