Subscribe:

Thursday, November 18, 2010

കന്യാകത്വത്തിന്റെ വിപണി മൂല്യം

ശരിക്കും വിനോദിന്റെ ബ്ലോഗില്‍ വായിച്ച ഒരു ഹൃദയ സ്പര്‍ശിയായ ഒരു ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്കായി ഞാന്‍ ഷെയര്‍ ചെയുന്നു 
ഈ ലോകത്ത് പല ജോലികള്‍ ഉണ്ട്.  അവക്കെല്ലാം തന്നെ തൊഴില്‍  പരിചയം അത്യാവിശമാണ്. ജോലി പരിചയത്തിനനുസരിച്ചു അവര്‍ക്ക് മൂല്യവും കൂടും. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കുടില്‍ വ്യവസായമായ ലൈംഗിക ചന്തയില്‍ മാത്രം തൊഴില്‍ പരിചയമില്ലാത്ത തൊഴിലാളികള്‍ക്കാണ് ഡിമാന്‍ഡ്. അവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും ഓടാത്ത വണ്ടിക്ക് പറയുന്നതാണ് വില. നല്ല മോഡല്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ടാ. അധികം ഒടാത്തതാനെന്കിലും കുഴപ്പമില്ല.  ഇവിടെ മാത്രം തൊഴില്‍ പരിചയമുള്ളവര്‍ താപ്പാനയുടെ പണിയാണ് ചെയ്യുന്നത്. പുതിയ പിള്ളേരെ പണികള്‍ പഠിപ്പിക്കുന്ന പണി.

          ഈ തൊഴില്‍ മേഘലയിലേക്ക് മാത്രം ഇറങ്ങിച്ചെല്ലാന്‍ നമ്മുടെ നാട്ടില്‍ ആരും തന്നെ ഇഷ്ടപ്പെടാറില്ല. ഈ മേഘലയിലെ തൊഴിലാളികള്‍ ഭൂരിപക്ഷവും തന്നെ സാഹചര്യങ്ങള്‍ മൂലവും, നിവൃത്തികെടുകൊണ്ടും, കെണിയില്‍ അകപ്പെട്ടും, വൃത്തികെട്ട മത ആചാരങ്ങളുടെ പേരിലും ഇവിടേയ്ക്ക് വലിചിഴക്കപ്പെട്ടവരാണ്.

          പൊതു സമൂഹം അറപ്പോടുകൂടി ഇവരെ കാണുകയും എന്നാല്‍ ഇരുട്ടിന്റെ മറപറ്റി ഇവരുടെ ശരീരത്തിന്റെ ചൂട് തേടി ചെല്ലുകയും ചെയ്യും. എന്തൊരു വിരോധാഭാസം അല്ലെ.  അയ്യോ...  നമ്മളൊക്കെ മാന്യന്മാരാണല്ലോ....(പകല്‍ ?)
          ഇത്രയും ഞാന്‍ പറയാന്‍ കാരണം ജീവിതത്തിന്റെ ഈ പൊള്ളുന്ന യാഥാര്‍ത്ഥ്യത്തെ പലപ്പോഴും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള രണ്ടനുഭവങ്ങള്‍ ഇവിടെ ഇന്ന് കുറിക്കാം.
          1998 കാലഘട്ടത്തില്‍ ഞാന്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കിളിയായി കൂടിയിരിക്കുകയയിരുന്നു. പണി പഠിക്കുക എന്നതാണ് ലക്ഷ്യം. ആശാന്റെ പേര് രാജു.  പെണ്ണ് എന്നത് അങ്ങേര്‍ക്കു ഒരു ബാലഹീനതയായിരുന്നു. മറ്റൊരു പ്രശ്നവും ഇല്ല.
           ഒരു ദിവസം ഞങ്ങള്‍ക്ക് വിജയവാഡക്ക് ഒരു ഓട്ടം വന്നു. അതും ഹൈദരാബാദ്‌ ചെന്നിട്ട് വേണമായിരുന്നു പോകാന്‍. ഹൈദരാബാദില്‍ നിന്നും നേരെ പോകുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സുരിപെട്ട് വഴിയാണ് പോകേണ്ടത്. എന്നാല്‍ മറ്റേതോ വഴിയിലൂടെ കറങ്ങിയാണ് അന്ന് പോയത്.  രാത്രി ആയതോടുകൂടി റോഡിന്റെ ഓരത്തുള്ള കുടിലുകളില്‍ മണ്ണെണ്ണ വിളക്കുകള്‍ കത്തി നില്‍പ്പുണ്ടായിരുന്നു.  ചില വിളക്കുകള്‍ മുറ്റത്തും കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.
           വീടുകളില്‍ പെണ്ണുങ്ങള്‍ കച്ചവടത്തിന് റെഡിയായി ഉണ്ടെന്നുള്ളതിനുള്ള അടയാളമാണ് ഈ മുറ്റത്ത്  കത്തിച്ചു വച്ചിരിക്കുന്ന വിളക്കുകള്‍. എന്തോ അന്ന് തിരക്കുള്ളതിനാല്‍ ആശാന്‍ അതിനോടൊന്നും താല്പര്യം കാണിച്ചില്ല. എന്നാല്‍ കുറച്ചങ്ങു ചെന്നപ്പോള്‍ ഒരു വീടിന്‍റെ മുന്‍പില്‍ നിലവിളക്ക് കത്തിച്ചു വച്ചിരിക്കുനത് കണ്ടു, ചുറ്റും പൂക്കളും വിതറിയിരിക്കുന്നു. ആശാന്‍ അതിനോടടുത്തു സന്തോഷത്തോടു കൂടി വണ്ടി ചവിട്ടി.
          "എന്താ രാജുചെട്ടാ.. ?" ഞാന്‍
          "എടാ പൊട്ടാ..  ഇവിടെ ഇന്ന് ഒരു കന്നിപ്പെണ്ണിനെ പണിക്കിറക്കിയിട്ടുന്ടെടാ അതാ നിലവിളക്ക് കത്തിച്ചു വച്ചിരിക്കുന്നത്. എത്ര കൊടുത്തിട്ടായാലും ഞാനിന്നതിനെ പോക്കുമെടാ " ആശാന്‍ വളരെ ഹാപ്പിയാണ്
           ഞങ്ങള്‍ പതിയെ ആ വീട്ടിലേക്കു ചെന്നു എന്റെ ജീവിതത്തില്‍ ആദ്യത്തെ ഇടപാടാണ് അതുകൊണ്ട് എന്നെ ശരിക്കും വിറക്കുന്നുണ്ട് ആശാന്‍ പറഞ്ഞത് ശരിയല്ലെന്കില്‍ തല്ല് ഉറപ്പാണ്.
          എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അവിടെ ദല്ലാളുംമാരായി നില്‍ക്കുന്നതു പെണ്‍കുട്ടിയുടെ അപ്പനും അമ്മയും ആണ്. ദാരിദ്ര്യം മൂലമാണ് അവരിത് ചെയ്യുന്നത്. കേവലം പതിനാലോ പതിനഞ്ചോ വയസ്സ് കാണുമായിരിക്കും അതിനു വിളക്കിന്റെ വെളിച്ചത്തില്‍ മുഖം കാണാന്‍ പറ്റുന്നില്ല. അമ്മയുടെയും അപ്പന്റെയും മുഖത്ത് നിര്‍വികാരത മാത്രം.
           അവസാനം വിലപറഞ്ഞു 50 രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു പണവും കൊടുത്തു.  ആശാന്‍ പെണ്‍കുട്ടിയെയും വിളിച്ചുകൊണ്ട് വണ്ടിയില്‍ കയറി. അവിടെ വച്ച് കാര്യങ്ങളൊന്നും നടക്കില്ല വണ്ടിയില്‍ കയറ്റി അകലെ എവിടെയെങ്കിലും വച്ച് വേണം കാര്യങ്ങള്‍ നടത്താന്‍. ഞാനും പുറകെ ചെന്ന് വണ്ടിയില്‍ കയറി.
         "ഇവളുടെ മോന്ത എങ്ങനുന്ടെന്നു ഒന്ന് നോക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് ആശാന്‍ ലൈറ്റ് ഇട്ടു.
          അവളുടെ മുഖത്തേക്ക് നോക്കിയ ഞങ്ങളുടെ എല്ലാ വികാരങ്ങളും തണുത്തു പോയി. നല്ല ഓമനത്തമുള്ള മുഖം, കഷ്ടി പതിനാല് വയസ്സുകാണും. വയസ്സറിയിച്ചിട്ടു അധികമായിക്കാണില്ല. അവളുടെ പേടിച്ച കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നു. അവള്‍ ഇത്രയും നേരം നിശബ്ദമായി കരയുകയായിരുന്നു. തന്റെ വിധിയെ പഴിച്ചാണോ, തന്‍റെ ഈ നശിച്ച ജന്മത്തിനെയാണോ, അതോ ഈ സാമൂഹിക വ്യവസ്ഥിതിയെ ആണോ അവള്‍ പഴിചിരിക്കുക. പൂക്കളുടെയും പൂമ്പാറ്റയുടെയും പുറകെ പാറിപറന്നു, പാഠപുസ്തകങ്ങളും കഥകളും വായിക്കേണ്ട പ്രായത്തില്‍ ഇവളെ വ്യഭിചാരത്തിലേക്ക് തള്ളിവിടുന്ന ഈ സാഹചര്യങ്ങളെ എങ്ങനെ ന്യായീകരിക്കും.
           പെട്ടന്ന് തന്നെ ആശാന്‍ പോക്കറ്റില്‍ നിന്നും രണ്ടു നൂറു രൂപാ നോട്ടുകള്‍ എടുത്തു അവളുടെ വിറയ്ക്കുന്ന നിഷ്കളങ്കമായ കൈകളിലേക്ക് വച്ചുകൊടുത്തു. അവളുടെ മുന്‍പില്‍ കൈകള്‍ കൂപ്പികൊണ്ട് പറഞ്ഞു
"മോളെ നീ ഞങ്ങളെ ശപിക്കരുത് ഇത്രയും ഞങ്ങള്‍ കരുതിയില്ല പൊറുക്കുക" അവള്‍ക്കു മനസ്സിലായോ എന്തോ അവള്‍ ഞങ്ങളെ തുറിച്ചു നോക്കിയിരുന്നു. അവളെ അവിടെ തന്നെ ഇറക്കി വിട്ടിട്ട് ഞങ്ങള്‍ മുന്നോട്ടു പോയി. 
            ആ സംഭവത്തോട് കൂടി ആശാന്റെ സ്വഭാവം മൊത്തത്തില്‍ മാറി. അതില്‍പിന്നെ സ്വന്തം ഭാര്യയെ അല്ലാതെ ഒരു പെണ്ണിനെ പോലും അങ്ങേരു തൊട്ടിട്ടില്ല.
          ഇത് നിവൃത്തി കേടിന്റെയും ദാരിദ്രത്തിന്റെയും ബാക്കി പത്രമാണെന്കില്‍ ഇതെന്തിന്റെയാണെന്ന് പറയൂ..
           ഹൈദരാബാദിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന്റെ അടുത്തു കൂടി ഒരിക്കല്‍ എനിക്ക് പോകേണ്ടി വന്നു.  അന്നവിടെ എന്തെല്ലാമോ ഉത്സവം നടക്കുന്ന പ്രതീതി. കുറെ പെണ്‍കുട്ടികളെ ഒരുക്കി കുതിരപ്പുറത്തു ഇരുത്തിയിരിക്കുന്നു. മുഖം പൂക്കള്‍ കൊണ്ട് മറചിരിക്കുകയാണ്.  ഇവരെ ദേവദാസികളാക്കി അമ്പലത്തില്‍ കുടിയിരുത്തുന്ന ദിവസമായിരുന്നു അന്ന്.
            ഒരു കുടുംബത്തില്‍ നാലിന് മേലെ പെണ്‍കുട്ടികലുന്ടെങ്കില്‍ അതില്‍ മൂത്ത കുട്ടിയെ ദേവദാസിയായി നല്‍കാമെന്ന് നേര്‍ച്ചയുണ്ടാത്രെ. അത്തരത്തിലുള്ള കുട്ടികള്‍ വയസ്സറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രത്തിന്റെ സ്വത്താണ്.
ഇവരെ ക്ഷേത്രത്തില്‍ കുടിയിരുത്തുന്ന ദിവസം അവിടെ ലേലം വിളി നടക്കും ഈ കന്നി പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി. പണക്കാരുടെ വക. ഇത്തരത്തില്‍ വിളിച്ചു കിട്ടുന്ന തുക ക്ഷേത്രത്തിനുള്ളതാണ്.  ഇതിനാണ് ഞാന്‍ സാക്ഷിയായിരിക്കുന്നത്.
           പൂക്കള്‍ കൊണ്ട് മറച്ചിരിക്കുന്ന ഈ കുട്ടികളുടെയും കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടാവാം. അവരും ആരെയെങ്കിലും ശപിക്കുന്നുമുണ്ടാകാം. ആ ഓരോ ശാപവും നമ്മളില്‍ ഓരോരുത്തരിലും പതിക്കുന്നില്ലേ.
ഇതെല്ലാം കേരളത്തിനു വെളിയിലാണ് എന്ന് പറഞ്ഞു നമ്മള്‍ ഒരിക്കലും ഞെളിയെണ്ടാ.  വയനാട് ജില്ലയിലുള്ള ഒരു പ്രശസ്തമായ ക്ഷേത്രത്തില്‍ ഇപ്പോഴും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഇതേതു ദൈവത്തെ പൂജിക്കാനാണ് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. ഒരു പാവത്തിന്റെ സ്വപ്നങ്ങളെയും സന്തോഷത്തെയും ചവുട്ടി മെതിച്ചാല്‍ ഏതു ദൈവമാണ് പ്രസാദിക്കുന്നത്. അത് ദൈവമാണോ...!!?
             ഇടുക്കി ജില്ലയിലെ തന്നെ ചില മേഘലകളില്‍ നിന്നും പെണ്‍കുട്ടികള്‍ വ്യഭിചാരത്തിനായി തമിഴ്നാടന്‍ പട്ടണങ്ങളിലേക്ക് പോകുന്നുണ്ട്. അവരുടെ ഏജന്റുമാര്‍ മലയാളികള്‍ തന്നെയാണ്. മുന്തിരിതോട്ടങ്ങളിലും മറ്റും പണിയാണ് എന്നാണു പറച്ചില്‍. കുടുംബത്തിലെ പട്ടിണി കണ്ടാല്‍ എന്താ ചെയ്യില്ലാത്തത്. ഇടുക്കിയുടെ അതിര്‍ത്തിപട്ടണമായ കമ്പത്ത് ചെന്നാല്‍ പത്ത് രൂപയ്ക്കു പെണ്‍കുട്ടികളെ കിട്ടും. ' കുഴിയടി' എന്നാണിതിന്റെ ഒമാനപേര്. ഈ പണിക്ക് പോകുന്ന പെണ്‍കുട്ടികളാണിതില്‍ ഭൂരിഭാഗവും.
                കഴപ്പ് മൂത്തിട്ടു കാമുകന്‍റെ കൂടെയും വഴിയെ പോയവന്റെയും എല്ലാം കൂടെ ചാടിപ്പോയി ആവിശ്യത്തിന് സുഖിച്ചിട്ടു വരുന്ന അവരാതി കൂത്തിചികളെ സംരക്ഷിക്കാന്‍ ഇവിടെ സര്‍ക്കാരുണ്ട്. അവരെ പീഡിപ്പിക്കുകയാനല്ലോ ചെയ്തത്. അവര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇല്ലേ ഇനീ എല്ലിന്റെ എടെക്കൂടി ദശ കേറുമ്പോ കയറുപൊട്ടിച്ചു ചാടി  VIP  കളുടെ പേര് പറഞ്ഞാലോ.
             ഈ പാവങ്ങളാകുമ്പോ ഒരു നേരത്തിനുള്ള അരിക്ക് വേണ്ടി അര വില്‍ക്കുന്നതുകൊണ്ട് തന്റെ ഇടപാടുകാരെ ഒരിക്കലും ചതിക്കില്ലല്ലോ. അതുകൊണ്ട് നമ്മുക്കിവരെ ഇനിയും കളിയാക്കാം, നികൃഷ്ട ജീവികളെപ്പോലെ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കാം, കാറിത്തുപ്പാം. കഴമൂത്ത കൊച്ചമ്മമാരുടെ ലീലാവിലാസങ്ങള്‍ പാടിപുകഴ്ത്താം. മടുക്കുമ്പോള്‍ ഇരുട്ട് പറ്റി ഇവരുടെ ചെറ്റപൊക്കി അകത്ത്കയറി ആര്‍മാദിക്കാം.
             നമ്മളൊക്കെ മാന്യന്മാരല്ലേ...   എല്ലാം തികഞ്ഞവരും.....................

2 comments:

My Dreams said...

വയനാട്ടില്‍ ഇതു അമ്പലത്തില അന്നേ ഇതു നടകുന്നത്തെ

പഞ്ചാരക്കുട്ടന്‍ said...

@My Dreams-വിനോദിനോട് ചോദിച്ച് നോക്ക്

Post a Comment