skip to main |
skip to sidebar
ബ്ലെക്കോ-പുതിയൊരു സെര്‍ച്ച് എഞ്ചിന്
ഇത് nrimalayalee.co.uk-യില്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ ആണ്.നിങ്ങള്‍ക്ക് അറിയാമോ ഇല്ലയോ എന്ന് എനിക്കറിയില്ല അതുകൊണ്ട് നിങ്ങളോടുകൂടി ഷെയര്‍ ചെയ്യുന്നു.
ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ വെല്ലുവിളി ഉയര്‍ത്താന്‍,കോപ്പാ.... പുതിയൊരു സെര്‍ച്ച് എഞ്ചിന് കൂടി എത്തിയിരിക്കുന്നു-ബ്ലെക്കോ (Blekko). ഗൂഗിള്‍ ചെയുന്നത് പോലെ അനാവശ്യമായ ഒട്ടേറെ സെര്‍ച്ച്ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെ ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് ബ്ലെക്കോയുടെ ലക്ഷ്യം.
മൂന്നു വര്‍ഷത്തെ വികസനത്തിനും മൂന്നു മാസത്തെ ബീറ്റാ ടെസ്റ്റിങിനും ശേഷമാണ് നവംബര്‍ ഒന്നിന് ബ്ലെക്കോ പുറത്തിറക്കിയത്. ഗൂഗിള്‍ തുടങ്ങിയ ശേഷം, ലിങ്കുകളും കീവേഡുകളും ക്രമാതീതമായി പെരുകി വെബ്ബ് ശരിക്കും ഒരു രാവണന്‍കോട്ട പോലെ ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച്ച് വഴി കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കുന്നുവെന്ന്, ബ്ലെക്കോയുടെ സഹസ്ഥാപകരിലൊരാളായ റിച്ച് സ്ക്രെന്റ പറയുന്നു.
2007 ലാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന് രൂപപ്പെടുത്താന്‍ റിച്ച് സ്ക്രെന്റ ആരംഭിച്ചത്. വെബ്ബ്സെര്ച്ച് രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ക്രെന്റയാണ് മുമ്പ് 'ഓപ്പണ്‍ ഡയറക്ടറി പ്രോജക്ട്' ആരംഭിച്ചത്. ആളുകള്‍ എഡിറ്റ് ചെയ്യുന്ന ആ വെബ്ബ് ഡയറക്ടറി 1990 കളില്‍ യാഹൂവുമായി മത്സരിച്ചിരുന്നു.
ഗൂഗിളുമായി മത്സരിക്കുകയല്ല ബ്ലെക്കോയുടെ ലക്ഷ്യമെന്ന് സ്ക്രെന്റ പറയുന്നു. വ്യത്യസ്തമായ സെര്‍ച്ച് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ഉദ്ദേശം. 24 മില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാന്‍ ബ്ലെക്കോക്ക് സാധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മാതിരി കീവേഡുകളുടെയും സ്ലാഷ്ടാഗുകളുടെയും ഒപ്പം സെര്‍ച്ച് പരസ്യങ്ങള്‍ നല്കി വരുമാനമുണ്ടാക്കാമെന്നാണ് ബ്ലെക്കോയുടെ പ്രതീക്ഷ.
9 comments:
Open Directory Project ആയ ഡീമോസ് വിജയിക്കാന്‍ തന്നെ കാരണം ക്യത്യമായ എഡിറ്റിങ്ങാണ്
പക്ഷേ സെര്‍ച് എജിന്റെ കാര്യത്തില്‍ അത് നടക്കും എന്ന് തോന്നുന്നില്ല .
ഇതിലൊട്ടും പഞ്ചാരയില്ലല്ലോ
നോക്കാം
varatte, nokkaam.... aashamsakal...
വരട്ടെ കാണാല്ലോ!
appidiyaa
@ചെകുത്താന്-ചെകുത്താന് പുലിയാണല്ലോ
@മുരളീമുകുന്ദൻ-പഞ്ചാരക്കൊക്കെ ഇപ്പൊ എന്നാ വേലയാണന്നേ.ഇടക്കൊക്കെ പുതിയതായിട്ട് വരുന്ന മാറ്റങ്ങള്‍ ഒക്കെ ഒന്ന് ഷെയര്‍ ചെയണ്ടേ?അത്രേ ഉള്ളു
@ശ്രീ-നോക്കണം
@jayaraj-ചുമ്മാ നോക്കന്നെ മറക്കല്ലേ
@ചിന്നവീടര്-വന്നു കഴിഞ്ഞു ഒന്ന് ചെക്ക് ചെയ്തു നോക്ക്
@haina-ആമ ആമ
Good !
സ്വാഗതം GeoGebraMalayalam Video Tips
@കാഡ് ഉപയോക്താവ് -very good
Post a Comment