Subscribe:

Thursday, November 18, 2010

ത്രില്ലര്‍ തരക്കേടില്ലനമ്മുടെ സൂപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ അടിപൊളി വേഷങ്ങൾ ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ ഒരേ ഒരു ബിഗ്‌ സ്റ്റാര്‍ മാത്രമേ ഉള്ളു എന്ന് വീണ്ടും അടിവരെയിടുകയാണ് പൃഥ്വിരാജ്‌. ശരിക്കിനും ബിഗ്‌ സ്റ്റാര്‍ താന്‍ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.ഉണ്ണികൃഷ്ണന്റെ പഴയ പടങ്ങള്‍ ചെയ്ത ചെയ്ത്തില്‍ നിന്നും നമ്മളെ രക്ഷിചിരിക്കുകയാണ് അവസാനം അയാള്‍.ഈ പടം കോപ്പിലെ വലിയ പടം ഒന്നുമല്ല എന്നിരുന്നാലും കണ്ടിരിക്കാം.ചുരുക്കമായി പറഞ്ഞാല്‍ ഉണ്ണികൃഷ്ണന്‍ വിനയനെ പോലെയല്ല താന്‍ എന്നും തല്ക്കാലം തട്ടിയും മുട്ടിയും നില്‍ക്കാനുള്ള സംവിധാനം ഒക്കെ അറിയാം എന്ന് നമ്മളെ കാണിച്ചു തരികയാണ് ഈ പടത്തില്‍ കൂടി.

പണ്ട് ഞാനൊക്കെ വിചാരിച്ചിരുന്നു ഷാജി കൈലാസിന് എന്ത് പറ്റി എന്ത് പറ്റി എന്ന്.കാരണം രണ്‍ജി പണിക്കരെ പോലെ നല്ല ഒരു എഴുത്ത്കാരനെ വിട്ടു ഇതുപോലെ ഒരാളുടെ കൂടെ പടം ചെയുന്നത് എന്തിനാണെന്ന്.പക്ഷെ ഉണ്ണികൃഷ്ണന്‍ എഴുതിയ ടൈഗര്‍ കണ്ടതോട്‌ കൂടി എനിക്ക് ആ സംശയം തീര്‍ന്നു.ആള് പുലിയാണെന്ന്മനസിലായി.പക്ഷെ പ്രമാണി കണ്ടതോടെ വീണ്ടും ആ സംശയം ബലപ്പെട്ടു.ഇപ്പോള്‍ വീണ്ടും താനൊരു പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പുള്ളിക്കാരന്‍.ഒരു കാര്യം ഉറപ്പായിട്ടും പറയാം ടൈഗര്‍ എന്ന ഷാജി കൈലാസ് പടം ഇഷ്ട്ടപ്പെട്ടാല്‍ത്രില്ലറും നിങ്ങള്ക്ക് ഇഷ്ട്ടപ്പെടും തീര്‍ച്ച.

റിലീസിനു മുൻപ് തന്നെ ഒരു ബൂര്‍ഷ ചാനൽ ഇതിന്റെ റൈറ്റ്സ് ലോകത്തൊന്നും  ഇല്ലാത്ത വില  കൊടുത്തു വാങ്ങിച്ചതു കൊണ്ട് ഇപ്പോള്‍തന്നെ ലാഭത്തിലായി കഴിഞ്ഞു പടം.

പിന്നെ കെളവന്‍മാരെ കണ്ടു  മടുത്ത യുവഹൃദയങ്ങളുടെ ആദ്യ ദിനങ്ങളിലെ സപ്പോർട്ടും പടത്തിനെ രക്ഷപെടുത്തി.ഒരുതരം മസാല പടം തന്നെ ഈ പടം പക്ഷെ യുവതാരം നായകന്‍ ആയതു കൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപ്പെടും എന്നെ ഒള്ളു. പ്രത്യേകിച്ച് ഒരു പ്രതീഷകളും ഇല്ലാതെ കണ്ട പടം ആയതുകൊണ്ടയിരിക്കും എനിക്കിത് ഇഷ്ടപ്പെട്ടത്.കാരണം ഇതിന്റെ trailer കാണുന്ന ആര്‍ക്കും അത് മനസിലാകും.ശരിക്കിനു കോമഡി കാട്ടുന്ന trailer തന്നെ. അടുത്ത കാലത്ത് ഇതുപോലെ ബോര്‍ ഒരു trailer വേറെ ഞാന്‍ കണ്ടിട്ടില്ല.ഇത് തന്നെയാ പടത്തിന്റെ പ്ലസ്‌ പോയിന്റ്‌.

നായകൻ യുവതാരം ആണെങ്കില്‍ അതില്‍ കുറെ പാട്ടു വേണം ഒരു പ്രേമം വേണം ഇതൊക്കെയാണ് നമ്മുടെ സിനിമാക്കാരുടെ ഒരു ധാരണ അതുകൊണ്ടാവണം സിനിമയില്‍ ഒരു നായികയും(എവിട നിന്ന് ഇറക്കുമതി ചെയ്തന്നു ദൈവത്തിനും സംവിധായകനും അറിയാം) കുറെ കച്ചടാ പാട്ടുകളും.എന്തിനയിരുന്നുവോ ഈ പാട്ടുകള്‍ ഇതൊന്നും ഇല്ലയിരുന്നെങ്ങിലും ഒരു കോപ്പും ഉണ്ടാകാന്‍ പോകുന്നില്ലായിരുന്നു പടത്തിന്.


നമ്മുടെ മുത്തുറ്റ് പോള്‍ വധക്കേസ് ആണ് ഈ സിനിമയുടെ മൂലകഥ ഇത് കണ്ടാല്‍ ഇതു പിള്ളാര്‍ക്കും മനസിലാവുകയും ചെയ്യും ,പക്ഷെ ചില സമയങ്ങളില്‍ കഥയുടെ ട്രാക്ക് മാറി പോകുന്നില്ലേ എന്നൊരു സംശയം. ആദ്യത്തെ സീനുകള്‍ എല്ലാം പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രം കുറച്ചു ഇഴച്ചിലും കൂടി ഉണ്ട് എന്നെ ഒള്ളു.തമിഴില്‍ നിന്ന് ഒള്ള ഒരു പുതിയ നടന്‍ പ്രജന്‍ ആണ് സൈമണ്‍ പാലത്തുങ്കല്‍ എന്ന പോള്‍ ജോര്‍ജിനെ അവതരിപ്പിക്കുന്നത്. കക്ഷി കൊല്ലപ്പെടുന്നു ആ അന്വേഷണം ഡി സി പി നിരഞ്ജന്‍ ഏറ്റെടുക്കുന്നു.മലയാളത്തിലെ ബിഗ്‌ സ്റ്റാര്‍ പൃഥ്വിരാജ്‌ ആണു നിരഞ്ജനായി വേഷമിടുന്നത്.തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തുന്ന മികച്ച അഭിനയമാണു പുള്ളിക്കാരന്‍ കാഴ്ച്ച വെച്ചിരിക്കുന്നത്.പക്ഷെ നായിക.......

ഇതിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്ത സമ്പത്ത്, സിദിഖ്, വിജയ് രാഘവൻ എന്നിവരെല്ലാം മോശമല്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ aanu നമ്മുക്ക് നല്‍കുന്നത്. എങ്കിലും എന്തോ ഒരു മിസ്സിംഗ്‌ പടത്തിനില്ലേ എന്നൊരു തോന്നല്‍.

 

ഷാജി കൈലാസും രണ്‍ജി പണിക്കരും അറിയുന്നതിന് പ്ലീസ് ഞങ്ങള്‍ക്കായി ഗോപി ചേട്ടനെ വച്ച് മുത്തുറ്റ് പോള്‍ വധം ആസ്പദമാക്കി ഒരു പടം ചെയ്തുകൂടെ

10 comments:

ശ്രീ said...

:)

നൂലന്‍ said...

web duunia??????

payya said...

:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിഥ്വിരാജ് അപ്പോൾ എല്ലാവർക്കും ത്രില്ലാണ് അല്ലേ...

അച്ചായന് said...

kaananda ennu karuthiyirunnu. kandekkaam alle?

payya said...

ഈ പോസ്റ്റിലെ വരികൾ അടിച്ചു മാറ്റി വേറെ ഒരു ബ്ലോഗിൽ.

http://bstudioblog.blogspot.com/2010/11/current-positive-thriller.html

പ്രീണനവാദി said...

ഹാവൂ കാശ് ലാഭം...

ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ said...

nannaayi...

തിരുവല്ലക്കാരന്‍ said...

I bet U would like this movie more if U don't watch it.

പഞ്ചാരക്കുട്ടന്‍ said...

@ശ്രീ,നൂലന്‍,payya,jayarajmurukkumpuzha -വന്നതിനും വായിച്ചതിനും വളരെ നന്ദി .ഇനിയും വരണം.
@ജിക്കുമോന്‍-ബ്ലോഗിങ്ങിലെ പുലികള്‍ എന്നെപോലെ ഒള്ള പാവങ്ങളുടെ അടുത്ത് വന്നതില്‍ വളരെ നന്ദി .ഇനിയും വരണം കേട്ടോ
@അച്ചായന് & പ്രീണനവാദി-എന്നാലും ചുമ്മാ പോയി ഒന്ന് കാണന്നെ
@മുരളീമുകുന്ദൻ-എന്തായാലും പുള്ളിക്കാരനെ എനിക്കിഷ്ടമാണ്
@തിരുവല്ലക്കാരന്‍-പടം കണ്ടപ്പോഴാ തരക്കേടില്ല എന്ന് എനിക്ക് തോന്നിയത്

Post a Comment