Subscribe:

Monday, December 13, 2010

ബി എം ഡബ്ല്യുവിന്റെ നാനോ മോഡല്‍ ഉടന്‍


ബി എം ഡബ്ല്യുവിന്റെ ഇരുപത്തഞ്ച് ലക്ഷത്തിന്റെ X1 ഡിസംബര്‍ ഇരുപത്തി മൂന്നിന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നു.അങ്ങനെ നമ്മുക്കും ബി എം ഡബ്ല്യുവില്‍ കറങ്ങി നടക്കാം.പക്ഷെ ഇനി ഇരുപത്തഞ്ച് ലക്ഷം എവിടെ നിന്ന് ഉണ്ടാക്കും. അവരുടെ പുതിയ SUV യാണ് X1 .എന്നാലും എന്റെ ബി എം ഡബ്ല്യു എന്തിനാ ഇത്ര ചീപ്പ് ആകുന്നത്.


ലോഞ്ചിംഗ് പരിപാടി ഡിസംബര്‍ ഇരുപത്തി മൂന്നിന് ഉച്ച കഴിഞ്ഞു ഡല്‍ഹിയില്‍ Deutsche Motoren വച്ചാണ് നടക്കുന്നത്.ഡീസ്സല്‍ 2 .൦ ലിറ്റര്‍ ആണ് നമ്മുക്ക് കിട്ടാന്‍ പോകുന്നത്.

Friday, December 10, 2010

മുന്തിരി വൈന്‍ വൈന്‍ ഇല്ലാതെ എന്ത് ക്രിസ്മസ്.പണ്ട് അമ്മച്ചിമാര് അതൊക്കെ നോക്കിക്കോളുമായിരുന്നു.ഇന്ന് അതൊക്കെ ആരാ തുടരുന്നത്.ഞാന്‍ കുറച്ചു നാളായി നോക്കി നടന്ന നമ്മുടെ നാടന്‍ റെസിപ്പി ഈ കഴിഞ്ഞ ദിവസം എനിക്ക് കിട്ടി.ബാംഗ്ലൂരില്‍ ഉള്ള ഒരു മോളി ചേച്ചിയുടെ റെസിപ്പി.വളരെ നന്ദി ചേച്ചി. അപ്പഴേ പരിപാടി തുടങ്ങുകയും ചെയ്തു.ഇവിടെ അല്ല നാട്ടില്‍.കാരണം ക്രിസ്മസിന് ഞാന്‍ നാട്ടിലാ.അങ്ങനെ ഇവിടെ ഇരുന്നു എന്റെ മേല്‍നോട്ടത്തില്‍ നാട്ടില്‍ എനിക്കായി ഉള്ള വൈന്‍ ഒരുങ്ങുന്നു.ഒരു തരത്തില്‍ പറഞ്ഞാല്‍ ഔട്ട്‌ സോഴ്സിംഗ്.അല്ലെങ്കില്‍ ഇവിടെ കിടന്നു അഴി  എണേണ്ടി വരും.പിന്നെ എന്റെ കൂട്ടുകാര്‍ക്കായി എനിക്ക് കിട്ടിയ റെസിപ്പി പങ്ക് വയ്ക്കുന്നു.ഉണ്ടാക്കിയാല്‍ കുടിക്കാന്‍ എന്നെ വിളിക്കാന്‍ മറക്കല്ലേ.


ഒപ്പിക്കണ്ട സാധനങ്ങള്‍

 • നീല നിറത്തിലുള്ള മുന്തിരിങ്ങ - ഒരു കിലോ
 • പഞ്ചസാര - രണ്ടു കിലോ
 • മുട്ട വെള്ള - ഒന്ന്
 • ഗോതമ്പ് - കാല്‍ കിലോ
 • യീസ്റ്റ് -ഒന്നര ചെറിയ സ്പൂണ്‍
 • വെള്ളം -തിളപ്പിച്ചാറിച്ച ആറ് കുപ്പി(750  മില്ലി ലിറ്റര്‍ വീതം)

തയ്യാറാക്കുന്ന വിധം

 • മുന്തിരിങ്ങ അതെ പടി ഞെരടുക
 • ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഒരു ഭരണിയിലാക്കി വയ്ക്കുക (പ്ലാസ്റ്റിക്‌ ബക്കെറ്റ് ആയാലും മതി)
 • ഇരുപത്തിയൊന്നു ദിവസം കഴിയുന്നത്‌ വരെ എന്നും ഭരണി തുറന്നു ഒരു പ്രാവശ്യം തവി കൊണ്ട് ഇളക്കി വയ്ക്കുക
 • ഇരുപത്തിയൊന്നാം ദിവസം വൈന്‍ ഒരു പുതിയ തോര്‍ത്ത്‌ കൊണ്ട് അരിച്ചു കുപ്പിയിലാക്കുക
 • രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ബെസിനിലേക്ക് ഊറ്റി ഒഴിക്കുക.
 • പിന്നീട് കഴുകി വൃത്തിയാക്കിയ കുപ്പികളിലേക്ക് ആക്കി വയ്ക്കുക.
 • കൂടുതല്‍ നിറം വേണമെങ്ങില്‍ കാരമലൈസ് ചെയ്ത പഞ്ചസാര ചേര്‍ക്കുക
കടപ്പാട്:മനോരമ 

Wednesday, December 8, 2010

അമ്മയും ലോട്ടറി രാജാവിന്റെ പണം മേടിക്കുന്നുണ്ടോ?

മലയാളത്തില്‍ നിന്ന് തമിഴിലെത്തി താരങ്ങളായ മീരാ ജാസ്മിന്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് മാര്‍ട്ടിന്റെ ചിത്രമായ 'ഇളൈഞ്ജ'നില്‍ അഭിനയിക്കുന്നത്. പാവങ്ങള്‍ പടമൊന്നും ഇല്ലതിരിക്കുകയാ എന്ത് വിട്ടുവീഴ്ചകള്‍ക്കും റെഡി ആയിട്ടു നില്ക്കുകയാ. മാര്‍ട്ടിനെന്താ കൊമ്പുണ്ടോ????മക്കളെ കയ്യോടെ കാശ് മേടിച്ചോണം അല്ലെങ്ങില്‍ ഭൂട്ടാന്‍ ലോട്ടറി തന്നു പറ്റിക്കും

Sunday, December 5, 2010

അവള്‍ എനിക്ക് ആരായിരുന്നു


അന്ന് എനിക്ക് മാത്രമായിട്ടുള്ള നിലാവായിരുന്നു........
ഈ നിലവില്‍ ഞാന്‍ എന്നെ തന്നെ പതുക്കെ മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നെ മറന്ന ഈ മണ്ണിലേക്ക് ആരോക്കെയായി എത്തി പെടാനുള്ള അന്നത്തെ ആവേശം ഒക്കെ ഇന്ന് എല്ലാം ഓര്‍മ്മകള്‍ മാത്രം
ഇന്നെനിക്ക് എന്താണ് സംഭവിച്ചത് എനിക്ക് തന്നെ മനസിലാകുന്നില്ല.
ഒരിക്കല്‍ മറക്കുവാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എന്റെ മുന്നിലേക്ക്‌ ഒന്നൊഴിയാതെ തെളിഞ്ഞു വരുന്നു. നാടിനെ മറന്നതും ശാലിനിയെ കാണാന്‍ കൂട്ടാക്കാഞ്ഞതും എല്ലാം. എനിക്ക് അന്ന് അവളെ രക്ഷിക്കാമായിരുന്നു പഷേ എന്തോ അന്ന് അത് ചെയ്തില്ല.

തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക