Subscribe:

Friday, December 10, 2010

മുന്തിരി വൈന്‍ വൈന്‍ ഇല്ലാതെ എന്ത് ക്രിസ്മസ്.പണ്ട് അമ്മച്ചിമാര് അതൊക്കെ നോക്കിക്കോളുമായിരുന്നു.ഇന്ന് അതൊക്കെ ആരാ തുടരുന്നത്.ഞാന്‍ കുറച്ചു നാളായി നോക്കി നടന്ന നമ്മുടെ നാടന്‍ റെസിപ്പി ഈ കഴിഞ്ഞ ദിവസം എനിക്ക് കിട്ടി.ബാംഗ്ലൂരില്‍ ഉള്ള ഒരു മോളി ചേച്ചിയുടെ റെസിപ്പി.വളരെ നന്ദി ചേച്ചി. അപ്പഴേ പരിപാടി തുടങ്ങുകയും ചെയ്തു.ഇവിടെ അല്ല നാട്ടില്‍.കാരണം ക്രിസ്മസിന് ഞാന്‍ നാട്ടിലാ.അങ്ങനെ ഇവിടെ ഇരുന്നു എന്റെ മേല്‍നോട്ടത്തില്‍ നാട്ടില്‍ എനിക്കായി ഉള്ള വൈന്‍ ഒരുങ്ങുന്നു.ഒരു തരത്തില്‍ പറഞ്ഞാല്‍ ഔട്ട്‌ സോഴ്സിംഗ്.അല്ലെങ്കില്‍ ഇവിടെ കിടന്നു അഴി  എണേണ്ടി വരും.പിന്നെ എന്റെ കൂട്ടുകാര്‍ക്കായി എനിക്ക് കിട്ടിയ റെസിപ്പി പങ്ക് വയ്ക്കുന്നു.ഉണ്ടാക്കിയാല്‍ കുടിക്കാന്‍ എന്നെ വിളിക്കാന്‍ മറക്കല്ലേ.


ഒപ്പിക്കണ്ട സാധനങ്ങള്‍

 • നീല നിറത്തിലുള്ള മുന്തിരിങ്ങ - ഒരു കിലോ
 • പഞ്ചസാര - രണ്ടു കിലോ
 • മുട്ട വെള്ള - ഒന്ന്
 • ഗോതമ്പ് - കാല്‍ കിലോ
 • യീസ്റ്റ് -ഒന്നര ചെറിയ സ്പൂണ്‍
 • വെള്ളം -തിളപ്പിച്ചാറിച്ച ആറ് കുപ്പി(750  മില്ലി ലിറ്റര്‍ വീതം)

തയ്യാറാക്കുന്ന വിധം

 • മുന്തിരിങ്ങ അതെ പടി ഞെരടുക
 • ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഒരു ഭരണിയിലാക്കി വയ്ക്കുക (പ്ലാസ്റ്റിക്‌ ബക്കെറ്റ് ആയാലും മതി)
 • ഇരുപത്തിയൊന്നു ദിവസം കഴിയുന്നത്‌ വരെ എന്നും ഭരണി തുറന്നു ഒരു പ്രാവശ്യം തവി കൊണ്ട് ഇളക്കി വയ്ക്കുക
 • ഇരുപത്തിയൊന്നാം ദിവസം വൈന്‍ ഒരു പുതിയ തോര്‍ത്ത്‌ കൊണ്ട് അരിച്ചു കുപ്പിയിലാക്കുക
 • രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ബെസിനിലേക്ക് ഊറ്റി ഒഴിക്കുക.
 • പിന്നീട് കഴുകി വൃത്തിയാക്കിയ കുപ്പികളിലേക്ക് ആക്കി വയ്ക്കുക.
 • കൂടുതല്‍ നിറം വേണമെങ്ങില്‍ കാരമലൈസ് ചെയ്ത പഞ്ചസാര ചേര്‍ക്കുക
കടപ്പാട്:മനോരമ 

20 comments:

ചാണ്ടിക്കുഞ്ഞ് said...

ഒന്ന് പരീക്ഷിച്ചു നോക്കാം...

പഞ്ചാരക്കുട്ടന്‍ said...

@ചാണ്ടിക്കുഞ്ഞ് -പരീക്ഷിച്ചാല്‍ മാത്രം പോര എനിക്കും കൂടി തരണം

ആനി ജൂബി said...

ha ha...nalla recipee..!!
njaanum pareekshikkum...
ellaarkkum tharaatto...

kARNOr(കാര്‍ന്നോര്) said...

സംഗതി കൊളമായാൽ പഞ്ചാരക്കുട്ടന് ഇടി ഒറപ്പ്

Manoraj said...

ഹോ.. ഉണ്ടാക്കിയിട്ട് ഒന്ന് വിളിക്കണേ..

hafeez said...

ബ്ലോഗ്‌ ആകെ മൊത്തം കൊള്ളാം. നല്ല ലെ ഔട്ട്‌ . ആശംസകള്‍

കിരണ്‍ said...

പഞ്ചാരകുട്ടാ, എന്റെ വീട്ടിലെ പഞ്ചാര തീര്‍ന്നു. 21 ദിവസം ഭരണിയില്‍ ഇരിക്കാന്‍ വരാമോ.

Aneesa said...

പാചകത്തിലും നൈപുണ്യം ഉണ്ടോ , alrounder ആണല്ലോ

പഞ്ചാരക്കുട്ടന്‍ said...

@ആനി ജൂബി-തരണം കളിപ്പിക്കല്ലേ
@kARNOr(കാര്‍ന്നോര്)-അയ്യോ ഞാന്‍ പാവമല്ലേ
@Manoraj-ക്ഷമിക്കണേ അത് മാത്രം പറയല്ലേ
@hafeez-layout നെറ്റില്‍ നിന്ന് കിട്ടിയതാ
@കിരണ്‍ - അകെ കൂടി 30 ദിവസം ലീവ് കിട്ടുന്നതാ അതില്‍ 21 ദിവസം ഭരണിയില്‍ ഇരുന്നാല്‍ ശരിയാകുമോ
@Aneesa-ഒരിക്കലും ഇല്ല, ഔട്ട്‌ സോഴ്സിംഗ് ചെയ്‌താല്‍ മതിയല്ലോ

Saifu.kcl said...

Ith pulikkumo? Ith veeshiyaal paamb avukayo vaal'vekkalo undakumo.. ee 'kaatrarye test cheyyan enik theere pediyilla... Ennalum cheria oru ba..bayam..

രമേശ്‌അരൂര്‍ said...

ഹോ ..നീയൊരു നല്ല കാര്യം ചെയ്തല്ലോ മ്വാനെ ...ഇച്ചിരി ..നുമ്മക്കും തര ണം ട്ടോ ........:)

priyadharshini said...

pareekshichittu abipraayam ezhuthiyaal nannayirunnu.................

പ്രിന്‍സി said...

onnu try cheithu nokkatte.. :P

ഡി.പി.കെ said...

മെനക്കെടാന്‍ ആര്‍ക്കാണ് നമ്മുക്ക് പറ്റുമോ മാഷേ ?

Anonymous said...

എല്ലാം എളുപ്പമാ പക്ഷെ ഇരുപത്തിഒന്നു ദിവസം ഇളക്കുന്നത് മാത്രം പാടാ അതിനുമുന്‍പ്‌ സാധനം തീര്‍ന്നു പോകും

പഞ്ചാരക്കുട്ടന്‍ said...

@Saifu.kcl-ചുമ്മാ ഒന്ന് ട്രൈ ചെയെന്നെ
@രമേശ്‌അരൂര്‍-തന്നെ ഉണ്ടാക്കി കുടിച്ചാല്‍ മതി ഇവിടെ എനിക്ക് പോലും തികയുന്നില്ല
@priyadharshini-പരീക്ഷിച്ചു ..ഇത്തിരി സ്ട്രോങ്ങാ
@പ്രിന്‍സി -നോക്ക് നോക്ക്
@ഡി.പി.കെ-മെനക്കെടാത് വെല്ലോം നടക്കുമോ?
@Anony-അത് സത്യം

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഹും മൊത്തം കുടിയന്മാര്‍ ............!!

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

വീഞ്ഞ് ആയതുകൊണ്ട് നമ്മക്കും ഇചിരി കിട്ടിയാല്‍ കൊള്ളാമായിരുന്നു

ആചാര്യന്‍ said...

എന്തിനാണ് ഇത്രയും കാക്കുന്നത് പോയി വാങ്ങിക്കോ ഹല്ലാ പിന്നെ..

പഞ്ചാരകുട്ടന്‍ -malarvadiclub said...

@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ-ഇതിനെ ആ ഗണത്തില്‍ പെടുത്താന്‍ പറ്റുമോ
@ഇടശ്ശേരിക്കാരന്(വെടിവട്ടം)-പിന്നെന്നാ തരാമല്ലോ
@ആചാര്യന്‍ -:)))))))))))))

Post a Comment