Subscribe:

Thursday, January 27, 2011

മോഷണം ഇങ്ങനെയും

യുടൂബില്‍ കണ്ട  ഒരു വീഡിയോ ക്ലിപ്പ്.ഒരു വിവാഹ വീട്ടിലെ ഉഗ്രന്‍ മോഷണം ഇനി എങ്കിലും കല്യാണവീട്ടിലേക്കും മറ്റും കുട്ടികളെ കൊണ്ടുപോകുമ്പോൾ കനം കൂടിയ ആഭരണങ്ങൾ അണിയിപ്പിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക അല്ലെങ്കില്‍ കള്ളന്മാര്‍ക്ക് പണി ആകും

Thanks to Shaanu,sunninews & skssf

Wednesday, January 26, 2011

ഖത്തറിലെ കൂട്ടുകാരേ, ശ്രദ്ധിക്കുക!!!

ഖത്തറിലെ കൂട്ടുകാരെ ശ്രദ്ധിക്കുക.ഖത്തറില്‍ പുതിയ സ്പീഡ് റഡാര്‍ രംഗത്ത് എത്തി കഴിഞ്ഞിരിക്കുന്നു.എന്റെ ഫ്രണ്ട് ഫോര്‍വേഡ് ചെയ്ത ഒരു ഫോട്ടോ കണ്ട് നോക്ക്  ‍ 

കടപ്പാട്: ഫോര്‍വേഡ് ചെയ്ത  ഷാനുവിനോട്   

 

Wednesday, January 19, 2011

വില്ല തട്ടിപ്പ് തെണ്ടിത്തരത്തിന്റെ പുതിയ മുഖം

അടിപൊളിയായി പുതിയ തട്ടിപ്പ്........ വാസ്തുശാസ്ത്ര പ്രകാരം വീടുകള്‍ നിര്‍മിച്ചു വില്‍ക്കുന്നുവെന്നു പരസ്യം ചെയ്തു കൊണ്ട്.  കൂടുതല്‍ പേര്‍ കുടുങ്ങുമെന്നു പൊലീസ്‌. ഒരു നാഥ്‌.പി. ദേവിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പാര്‍ട്നര്‍ തൃശൂര്‍ സ്വദേശി കൃഷ്ണകുമാറിനെയും അറസ്റ്റ്‌ ചെയ്തേക്കും.
വെബ്‌ സൈറ്റുണ്ടാക്കി പ്രസിദ്ധീകരിച്ചും പത്രത്തില്‍ പരസ്യം ചെയ്തുമാണ്‌ ഇവര്‍ തട്ടിപ്പു നടത്തിയത്‌. തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. വെബ്സൈറ്റ്‌ താത്ക്കാലികമായി ബ്ലോക്ക്‌ ചെയ്തു.
മുളന്തുരുത്തി ടൗണില്‍ 25 ലക്ഷം രൂപ വിലയുള്ള വില്ല ബുക്ക്‌ ചെയ്യുന്ന എല്ലാവര്‍ക്കും 11 പവന്‍ സ്വര്‍ണാഭരണമാണു സമ്മാനമായി പറഞ്ഞിരുന്നത്‌. 30 ലക്ഷം വിലയുള്ള വില്ല ബുക്ക്‌ ചെയ്താല്‍ ആള്‍ട്ടോ കാറും 90 ലക്ഷത്തിന്റെ നാലുകെട്ട്‌ ബുക്ക്‌ ചെയ്താല്‍ ഒരു വാഗണ്‍ ആര്‍ കാറുമാണു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്‌.
സ്വിമ്മിങ്‌ പൂള്‍, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌, ഷട്ടില്‍ കോര്‍ട്ട്‌, വെള്ളം, 24 മണിക്കൂറും വൈദ്യുതി, വായനശാല, ക്ലബ്‌ തുടങ്ങിയ സൗകര്യങ്ങളാണു വില്ലകളടങ്ങിയ വില്ലെജിലുള്ളതെ ന്നു പരസ്യം ചെയ്തിരുന്നു.
മുളന്തുരുത്തി ടൗണില്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്ന ഒരേക്കര്‍ 30 സെന്റ്‌ സ്ഥലം മൊത്തമായും ഉടമ അറിയാതെ മറ്റൊരാള്‍ക്കു വില്‍ക്കാന്‍ ശ്രമം നടത്തിയെന്നു പൊലീസിനു ലഭിച്ച പരാതിയിലാണ്‌ അറസ്റ്റ്‌. നിരവധി പേരില്‍ നിന്നും കോടിക്കണക്കിനു രൂപ ഈ ഇനത്തില്‍ തട്ടിയെടുത്തിട്ടുണ്ടെങ്കിലും നാഥ്‌ പി ദേവിന്റെ പേരിലോ കൃഷ്ണകുമാറിന്റെ പേരിലോ ഒരു സെന്റ്‌ സ്ഥലമോ നിക്ഷേപമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു നാഥിന്റെ പിന്നിലുള്ളവരെക്കുറിച്ചു പൊലീസിനു സംശയം തോന്നിയത്‌. നാഥിനെ അറസ്റ്റ്‌ ചെയ്ത ഉടന്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകന്‍ പൊലീസ്‌ സ്റ്റേഷനിലെത്തിയിരുന്നു. നാഥിനെ ഇന്ന്‌ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി പൊലീസ്‌ കസ്റ്റഡിയില്‍ വാങ്ങും. 

കഴിഞ്ഞ ദിവസ്സങ്ങളിലെ പല പ്രമുഖ പത്രങ്ങളിലും ഇയാളുടെ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 കടപ്പാട്: മെട്രോ വാര്‍ത്ത
തലക്കകത്ത് മൂള ഉള്ളവര്‍ ആരും ഈ തട്ടിപ്പില്‍ വീഴില്ല എന്നാലും...........സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട 

Thursday, January 6, 2011

ശാന്തി വല്യമ്മച്ചിക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ!!!

 ശാന്തി എന്ന പഴയ ദൂരദര്‍ശന്‍ സീരിയലിലൂടെ നമ്മുടെ പ്രിയങ്കരിയും.സെറ്റ് മാക്സിന്റെ ക്രിക്കറ്റ് മത്സരങ്ങളുടെ ടൈം പാസ്‌ ആയി കുളിരണിയിപ്പിച്ച മന്ദിര ചേച്ചി വീണ്ടും ഒരു അങ്കത്തിന് താന്‍ റെഡി ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.വേറെ പണി ഒന്നും ഇല്ലേ ഈ വല്യമ്മച്ചിക്ക്.ഈ തവണ  അര്‍ദ്ധ നഗ്നയായി ആണ് പണി പറ്റിച്ചിരിക്കുന്നത്.അതായത് കൈകള്‍ കൊണ്ട് മാറ് മറച്ച് ഒരു കുട്ടിവസ്ത്രം മാത്രം ധരിച്ച് ആണ് പോസ് ചെയ്തിരിക്കുന്നത്.
വിവാഹിതയും മുപ്പത്തെട്ടുകാരിയുമായ മന്ദിര ഇപ്പോള്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നോ  എന്ന് നമ്മള്‍ വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല.നമ്മളെ പോലെ തന്നെ അവര്‍ക്ക് തോന്നിയത് അവര്‍ ചെയ്തു അത്ര തന്നെ. ഈ  വയസ്സാന്‍ കാലത്തും ഈ  പാകത്തില്‍ ശരീരം കാത്തുസൂക്ഷിക്കുന്ന മന്ദിര ചേച്ചി  ആള് കിലാഡി തന്നെ.
 
പണ്ട് മാക്സിം എന്നാ മാഗസിന്‍ വഴി ആയിരുന്നു നമ്മളെ ഞെട്ടിച്ചത് ഇപ്പോള്‍ അത് വോഗ് എന്നാ മാഗസിന്‍ വഴി ആയെന്നെ ഒള്ളു.ചേച്ചിക്ക് എന്തെങ്ങിലും ഓഫര്‍ കിട്ടണം മാസികക്ക് കൂടുതല്‍ ആളെ കിട്ടണം സിമ്പിള്‍ തിയറി.
സ്വന്തം ശരീരം കാത്ത് സൂക്ഷിയ്ക്കുന്നതിന്റെ രഹസ്യം ഈ മാസികയില്‍ മന്ദിര വെളിപ്പെടുത്തുന്നുണ്ട് ചുമ്മാ ഓല പീപ്പി .........
പിന്നെ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങനെ ഒക്കെ കാണിക്കുന്നെന്ന്  പറഞ്ഞ് വാളെടുത്തിട്ട് ഒരു കാര്യവും ഇല്ല ശീലിച്ചതേ പാലിക്കു എന്നല്ലോ പ്രമാണം

Tuesday, January 4, 2011

എന്റെ പ്ലാനും ഡിസൈനും

ഒടുക്കം വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഞാന്‍ ‌ വഴങ്ങി.വീടെങ്കില്‍  വീട്  ഒരു പുതിയ വീട് വയ്ക്കാം.പക്ഷെ പൈസ എങ്ങനെ ഉണ്ടാക്കും.അപ്പോള്‍ കൂട്ടുകാരനായ കാട്ടുമാക്കാന്‍ ചോദിച്ചു കാശ് ഉണ്ടായിട്ടാണോടാ എല്ലാവരും വീട് വയ്ക്കുന്നത്.ശരിയാ കാശ് ഇല്ലാത്തവര് അല്ലെ വീട് വയ്ക്കാന്‍ പ്ലാന്‍ ചെയുകയൊള്ളൂ, അല്ലാത്തവര് വാടകയ്ക്ക് ഒരു നല്ല വീട് നോക്കും.പണ്ടും ഇത് പോലെ ഒരു തീരുമാനം എടുത്തതാ അന്ന് എങ്ങനെയോ അത് മുടങ്ങി.അന്നായിരുന്നെങ്കില്‍ മണലെങ്കിലും ഉപയോഗിച്ച് വീട് പണിയാമായിരുന്നു.ഇന്ന് അതും ഇല്ല.

പെയ്യാന്‍ വിധി കാത്തു നില്‍ക്കും മഴ തുള്ളികള്‍ പോലെ പ്ലാനും ഡിസൈനും എന്റെ മനസ്സില്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെ ആയി.നിധികള്‍ നിറയും ഖനി തേടി മരുഭൂമിയില്‍ അലയുമ്പോഴും മനസ്സില്‍ ഈ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ആരോടും പങ്ക് വച്ചില്ലെങ്കില്‍ പോലും.അങ്ങനെ എന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് വച്ച് തുടങ്ങി.

 എസ്റ്റിമേറ്റ് എന്ന തൂവെള്ളക്കിണ്ടിയിൽ എന്റെ ഓരോ പ്ലാനുകളും ഓടി ഒളിക്കുവാന്‍ തുടങ്ങി.അവസാനം ബെഡ്ജെറ്റെഡ് ഹോം എന്ന ആശയത്തില്‍ എന്റെ കളിവള്ളം അടുത്തു.
 അല്ല എനിക്കിപ്പഴും ഒരു സംശയം നമ്മുടെ നാട്ടില്‍ കോടികള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലേ?
സാധാരണകാര്‍ക്ക്‌ ഒന്നും ജീവിക്കാന്‍ പറ്റില്ലേ ഇവിടെ.സ്ഥലം ഉണ്ടായിട്ടു എന്റെ ഗതി ഇങ്ങനെ.അപ്പോള്‍ അതില്ലാത്തവരുടെ ഗതിയോ?
 ഇനിയും ഒഴിയാത്ത പ്രശ്നങ്ങള്‍ ....... ഒരു തുണ്ട് ഭൂമിയെ ഉള്ളെങ്കിലും അതിന് ഇല്ലാത്ത ദോഷങ്ങള്‍ പിന്നെ ഭൂമിയില്‍ വേറെ ഒന്നും തന്നെ ഇല്ല.സര്‍പ്പ ദോഷം മുതല്‍ ദേവി കോപം വരെ.നസ്രാണി ആണെങ്കിലും വിശ്വാസങ്ങളിലേക്ക് വരുമ്പോള്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കാതിരിക്കാന്‍ വയ്യല്ലോ. 
ദൈവമേ ഏത് നേരത്താണോ ഈ ബുദ്ധി തോന്നിച്ചത്?
 ഗവണ്‍മെന്റ് ഏരിയകള്‍ ഇതുവരെ തൊട്ടില്ലാ, തൊട്ടാൽ വിരൽ പൊള്ളി പെട്ടന്ന് തന്നെ വിയർത്താലോ.അതുകൊണ്ട് വാസ്തു കഴിഞ്ഞിട്ട് മതി ഗവണ്‍മെന്റ് സൈഡ്. 
 ഇനി അവിടെ എന്ത് പുലിവാലാണോ ഞാന്‍ പിടിക്കാന്‍ പോകുന്നത്.കാത്തിരുന്ന് കാണാം.

വെറുതെ ഒരു വട്ട്


2011-ഇവിടെ തന്നെ തുടങ്ങട്ടെ ഒരു പാട് ഇഷ്ടമുള്ള ഹൃദയ രേഖ പോലെ ഞാന്‍ അനുഭവിച്ച നൊമ്പരം പേറുന്ന ഒരു ഗാനം പങ്ക് വച്ച് കൊണ്ട്
 

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)
 
ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഒരു നൂറായിരം ചുംബനങ്ങളുമായി  നീ വിടരുവാന്‍ ഞാന്‍ കാത്തിരുന്ന കാലങ്ങള്‍ ഒക്കെ എവിടെ പോയി.അന്നു കണ്ട കിനാവ് എല്ലാം  വെറുതെ ആയല്ലോ .എന്റെ കനവെല്ലാം കതിരായല്ലോ.