Subscribe:

Tuesday, January 4, 2011

എന്റെ പ്ലാനും ഡിസൈനും

ഒടുക്കം വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഞാന്‍ ‌ വഴങ്ങി.വീടെങ്കില്‍  വീട്  ഒരു പുതിയ വീട് വയ്ക്കാം.പക്ഷെ പൈസ എങ്ങനെ ഉണ്ടാക്കും.അപ്പോള്‍ കൂട്ടുകാരനായ കാട്ടുമാക്കാന്‍ ചോദിച്ചു കാശ് ഉണ്ടായിട്ടാണോടാ എല്ലാവരും വീട് വയ്ക്കുന്നത്.ശരിയാ കാശ് ഇല്ലാത്തവര് അല്ലെ വീട് വയ്ക്കാന്‍ പ്ലാന്‍ ചെയുകയൊള്ളൂ, അല്ലാത്തവര് വാടകയ്ക്ക് ഒരു നല്ല വീട് നോക്കും.പണ്ടും ഇത് പോലെ ഒരു തീരുമാനം എടുത്തതാ അന്ന് എങ്ങനെയോ അത് മുടങ്ങി.അന്നായിരുന്നെങ്കില്‍ മണലെങ്കിലും ഉപയോഗിച്ച് വീട് പണിയാമായിരുന്നു.ഇന്ന് അതും ഇല്ല.

പെയ്യാന്‍ വിധി കാത്തു നില്‍ക്കും മഴ തുള്ളികള്‍ പോലെ പ്ലാനും ഡിസൈനും എന്റെ മനസ്സില്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെ ആയി.നിധികള്‍ നിറയും ഖനി തേടി മരുഭൂമിയില്‍ അലയുമ്പോഴും മനസ്സില്‍ ഈ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ആരോടും പങ്ക് വച്ചില്ലെങ്കില്‍ പോലും.അങ്ങനെ എന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് വച്ച് തുടങ്ങി.

 എസ്റ്റിമേറ്റ് എന്ന തൂവെള്ളക്കിണ്ടിയിൽ എന്റെ ഓരോ പ്ലാനുകളും ഓടി ഒളിക്കുവാന്‍ തുടങ്ങി.അവസാനം ബെഡ്ജെറ്റെഡ് ഹോം എന്ന ആശയത്തില്‍ എന്റെ കളിവള്ളം അടുത്തു.
 അല്ല എനിക്കിപ്പഴും ഒരു സംശയം നമ്മുടെ നാട്ടില്‍ കോടികള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലേ?
സാധാരണകാര്‍ക്ക്‌ ഒന്നും ജീവിക്കാന്‍ പറ്റില്ലേ ഇവിടെ.സ്ഥലം ഉണ്ടായിട്ടു എന്റെ ഗതി ഇങ്ങനെ.അപ്പോള്‍ അതില്ലാത്തവരുടെ ഗതിയോ?
 ഇനിയും ഒഴിയാത്ത പ്രശ്നങ്ങള്‍ ....... ഒരു തുണ്ട് ഭൂമിയെ ഉള്ളെങ്കിലും അതിന് ഇല്ലാത്ത ദോഷങ്ങള്‍ പിന്നെ ഭൂമിയില്‍ വേറെ ഒന്നും തന്നെ ഇല്ല.സര്‍പ്പ ദോഷം മുതല്‍ ദേവി കോപം വരെ.നസ്രാണി ആണെങ്കിലും വിശ്വാസങ്ങളിലേക്ക് വരുമ്പോള്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കാതിരിക്കാന്‍ വയ്യല്ലോ. 
ദൈവമേ ഏത് നേരത്താണോ ഈ ബുദ്ധി തോന്നിച്ചത്?
 ഗവണ്‍മെന്റ് ഏരിയകള്‍ ഇതുവരെ തൊട്ടില്ലാ, തൊട്ടാൽ വിരൽ പൊള്ളി പെട്ടന്ന് തന്നെ വിയർത്താലോ.അതുകൊണ്ട് വാസ്തു കഴിഞ്ഞിട്ട് മതി ഗവണ്‍മെന്റ് സൈഡ്. 
 ഇനി അവിടെ എന്ത് പുലിവാലാണോ ഞാന്‍ പിടിക്കാന്‍ പോകുന്നത്.കാത്തിരുന്ന് കാണാം.

15 comments:

ചെകുത്താന്‍ said...

ഫാഗ്യവാന്‍ !!!

നൂലന്‍ said...

All the bset appo oru 2 varsham anagane poyi

Sameer Thikkodi said...

മഹാ ഭാഗ്യം. ഒക്കെ ശരിയാകട്ടെ
അപ്പൊ ഓക്കേ ...

പഞ്ചാരക്കുട്ടന്‍ said...

@ചെകുത്താന്‍-ആരാ ഭാഗ്യവാന്‍ ഞാനാണോ അതോ കോണ്ട്രാക്ടറോ?
@നൂലന്‍-അത്രേം പോകുമോ?
@Sameer-ശരി ആകുമായിരിക്കും അല്ലെ?

kARNOr(കാര്‍ന്നോര്) said...

all the best (?)

പഞ്ചാരക്കുട്ടന്‍ said...

@കാര്‍ന്നോര്-അതെന്താ ഒരു Question മാര്‍ക്ക്‌ ?????

Kalavallabhan said...

ഇതിപ്പോ പ്രകൃതിയോടിണങ്ങിയ വീടാണല്ലോ ?
തടിയുടെ ഉപയോഗം തീരെ കുറവാണല്ലോ ?

ഈയുള്ളവന്റെയും പോക്കറ്റ് കാലിയായിക്കൊണ്ടിരിക്കുന്നു..

അനീസ said...

അല്ല ഇതിപ്പോ വീട് വച്ചോ ഇല്ലയോ,വീടൊക്കെ ശരി ആയാല്‍ വലിയ പാര്‍ട്ടി വെച്ച് ബ്ലോഗേര്സ്നേയൊക്കെ ക്ഷണിക്കുക

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കാണാൻ പോകുന്ന പൂരം കണ്ടറിയുക...!
പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

പഞ്ചാരക്കുട്ടന്‍ said...

@Kalavallabhan-പോക്കെറ്റ്‌ കാലി ആകുന്നത്‌ കൊണ്ട് കുഴപ്പമില്ല കാരണം കാലി ആകാന്‍ അതില്‍ ഒന്നും തന്നെ ഇല്ല.
@അനീസ-പ്ലാന്‍ വരെ ആയിട്ടെ ഒള്ളു വാസ്തുവില്‍ ഉടക്കി നില്‍ക്കുന്നു.
@മുരളീമുകുന്ദൻ-കണ്ടാല്‍ പഠിക്കില്ല ഞാന്‍ കൊണ്ടേ പഠിക്കൂ....

kARNOr(കാര്‍ന്നോര്) said...

ഞാനും ഒരു വീടുവച്ചു. വിനാശകാലേ വിപരീതബുദ്ധി എന്ന് ഇടയ്ക്ക് പലപ്പോഴും തോന്നി.

ആനി ജൂബി said...

ha nallathu suhrutthey....!!
best wishes...!!
paalu kaachalinu vilikkane....

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

പഞ്ചാര തിന്നുന്ന സുഖമൊന്നും കാണില്ല പഞ്ചാര കുട്ടാ വീട് വയ്ക്കുമ്പോ

hari said...

ഒരു പത്ത് കിലോ ഉള്ളി കിട്ടിയിരുന്നേല്‍ അത് വിറ്റു ഒരു വീട് എനിക്കും വക്കാമായിരുന്നു

പഞ്ചാരക്കുട്ടന്‍ said...

@kARNOr(കാര്‍ന്നോര്)&പത്മചന്ദ്രന്‍ കൂടാളി-എനിക്കും ഇപ്പോള്‍ തോന്നുന്നു
@ആനി ജൂബി -വലിയ ഒരു ഗിഫ്ടുമായിട്ടു വരണേ
@hari- ഉള്ളിയുമായിട്ട് ഇരുന്നിരുന്നെങ്കില്‍ ഇപ്പോള്‍ പണി കിട്ടിയേനെ

Post a Comment