Subscribe:

Wednesday, January 19, 2011

വില്ല തട്ടിപ്പ് തെണ്ടിത്തരത്തിന്റെ പുതിയ മുഖം

അടിപൊളിയായി പുതിയ തട്ടിപ്പ്........ വാസ്തുശാസ്ത്ര പ്രകാരം വീടുകള്‍ നിര്‍മിച്ചു വില്‍ക്കുന്നുവെന്നു പരസ്യം ചെയ്തു കൊണ്ട്.  കൂടുതല്‍ പേര്‍ കുടുങ്ങുമെന്നു പൊലീസ്‌. ഒരു നാഥ്‌.പി. ദേവിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പാര്‍ട്നര്‍ തൃശൂര്‍ സ്വദേശി കൃഷ്ണകുമാറിനെയും അറസ്റ്റ്‌ ചെയ്തേക്കും.
വെബ്‌ സൈറ്റുണ്ടാക്കി പ്രസിദ്ധീകരിച്ചും പത്രത്തില്‍ പരസ്യം ചെയ്തുമാണ്‌ ഇവര്‍ തട്ടിപ്പു നടത്തിയത്‌. തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. വെബ്സൈറ്റ്‌ താത്ക്കാലികമായി ബ്ലോക്ക്‌ ചെയ്തു.
മുളന്തുരുത്തി ടൗണില്‍ 25 ലക്ഷം രൂപ വിലയുള്ള വില്ല ബുക്ക്‌ ചെയ്യുന്ന എല്ലാവര്‍ക്കും 11 പവന്‍ സ്വര്‍ണാഭരണമാണു സമ്മാനമായി പറഞ്ഞിരുന്നത്‌. 30 ലക്ഷം വിലയുള്ള വില്ല ബുക്ക്‌ ചെയ്താല്‍ ആള്‍ട്ടോ കാറും 90 ലക്ഷത്തിന്റെ നാലുകെട്ട്‌ ബുക്ക്‌ ചെയ്താല്‍ ഒരു വാഗണ്‍ ആര്‍ കാറുമാണു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്‌.
സ്വിമ്മിങ്‌ പൂള്‍, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌, ഷട്ടില്‍ കോര്‍ട്ട്‌, വെള്ളം, 24 മണിക്കൂറും വൈദ്യുതി, വായനശാല, ക്ലബ്‌ തുടങ്ങിയ സൗകര്യങ്ങളാണു വില്ലകളടങ്ങിയ വില്ലെജിലുള്ളതെ ന്നു പരസ്യം ചെയ്തിരുന്നു.
മുളന്തുരുത്തി ടൗണില്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്ന ഒരേക്കര്‍ 30 സെന്റ്‌ സ്ഥലം മൊത്തമായും ഉടമ അറിയാതെ മറ്റൊരാള്‍ക്കു വില്‍ക്കാന്‍ ശ്രമം നടത്തിയെന്നു പൊലീസിനു ലഭിച്ച പരാതിയിലാണ്‌ അറസ്റ്റ്‌. നിരവധി പേരില്‍ നിന്നും കോടിക്കണക്കിനു രൂപ ഈ ഇനത്തില്‍ തട്ടിയെടുത്തിട്ടുണ്ടെങ്കിലും നാഥ്‌ പി ദേവിന്റെ പേരിലോ കൃഷ്ണകുമാറിന്റെ പേരിലോ ഒരു സെന്റ്‌ സ്ഥലമോ നിക്ഷേപമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു നാഥിന്റെ പിന്നിലുള്ളവരെക്കുറിച്ചു പൊലീസിനു സംശയം തോന്നിയത്‌. നാഥിനെ അറസ്റ്റ്‌ ചെയ്ത ഉടന്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകന്‍ പൊലീസ്‌ സ്റ്റേഷനിലെത്തിയിരുന്നു. നാഥിനെ ഇന്ന്‌ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി പൊലീസ്‌ കസ്റ്റഡിയില്‍ വാങ്ങും. 

കഴിഞ്ഞ ദിവസ്സങ്ങളിലെ പല പ്രമുഖ പത്രങ്ങളിലും ഇയാളുടെ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 കടപ്പാട്: മെട്രോ വാര്‍ത്ത
തലക്കകത്ത് മൂള ഉള്ളവര്‍ ആരും ഈ തട്ടിപ്പില്‍ വീഴില്ല എന്നാലും...........സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട 

10 comments:

Anju Aneesh said...

Thenditharam thanne.. Entenkilum kelkumpozhekum anweshikathe oodipoyi thala vekkunna janathine paranjal mathi

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മൂള ഉള്ളവരാണ് ഇപ്പൊ സമ്മാനം കിട്ടുമെന്ന് കരുതി ആദ്യം ബുക്ക് ചെയ്യുക...കേട്ടൊ പഞ്ചാരെ

faisu madeena said...

പാവങ്ങള്‍

ശ്രീനാഥന്‍ said...

ഈ വാസ്തൂന്റെ, സമ്മാനങ്ങളുടെ ഒക്കെ പുറകെ പോകുന്നവർ വഞ്ചിക്കപ്പെടും! ഒക്കെ തട്ടിപ്പാ! നല്ല പോസ്റ്റ്!

Sameer Thikkodi said...

തട്ടിപ്പ് നടത്തുന്നവര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നു .... കിട്ടിയാലോ ??

ചെകുത്താന്‍ said...

വാസ്തുശാസ്ത്ര പ്രകാരം :)

jayarajmurukkumpuzha said...

munnariyippu nannayi........

ശ്രീക്കുട്ടന്‍ said...

ഡാ കുട്ടാ..സത്യം പറ..സമ്മാനം കിട്ടുമെന്നും പറഞ്ഞ് നീയും പോയി ബുക്കു ചെയ്തോ...എത്ര രൂപാ അഡ്വാന്‍സ് കൊടുത്തു..സംഭവം തട്ടിപ്പാണെന്നറിഞ്ഞപ്പോള്‍ എന്തു വികാരമാണു തോന്നിയത്...പറയടാ പഞ്ചാരേ..

അനീസ said...

സൂക്ഷ്ച്ചാലും ദുഖിക്കേണ്ടി വരുന്നുണ്ട്, :(

പഞ്ചാരക്കുട്ടന്‍ said...

@Anju Aneesh-എത്ര പണി കിട്ടിയാലും ആരും ഒന്നും പഠിക്കില്ല
@മുരളീമുകുന്ദൻ- എന്നാലും ഒന്ന് ചിന്തിച്ചാല്‍ ഈ തട്ടിപ്പ് ഈസിയായി മനസ്സിലാകില്ലേ
@faisu-കയ്യിലിരിപ്പ് കൊണ്ടല്ലേ
@ശ്രീനാഥന്‍- തട്ടിപ്പുകളുടെ ലോകം
@Sameer Thikkodi-മറ്റുള്ളവരെക്കാളും വലുതാകുവാനുള്ള അത്യാഗ്രഹമാണ് ഇതിനെല്ലാം കാരണം
@ചെകുത്താന്‍- വാസ്തുശാസ്ത്ര പ്രകാരം ഒള്ള തട്ടിപ്പ്
@jayarajmurukkumpuzha-ബുക്ക്‌ ചെയ്തായിരുന്നോ ?
@ശ്രീക്കുട്ടന്‍- എന്തായാലും എന്നെ ഇതിന് കിട്ടത്തില്ല
@അനീസ- സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

Post a Comment