Subscribe:

Monday, February 28, 2011

നന്ദിനികുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക

ശശി  കുട്ടാ  നീ  അവിടെ  എന്തെടുക്കുകയാ……നീ  ഇതുവരെ  എഴുന്നേറ്റ്   ഇല്ലേ  ടാക്സി  എത്താറായി……. നേരം  വെളുത്ത്  വരുന്നതെ  ഒള്ളൂ  അതിനു  മുന്‍പേ  അമ്മ  ഫുള്‍  ഫോമില്‍‍   ആയതും  കേട്ടുകൊണ്ട്‌  അയാള്‍‍  കുളിക്കാന്‍‍  തോര്‍ത്തുമെടുത്ത്‌  കൊണ്ട്   നടന്നു.

എന്തിനാണ്  താന്‍  ഇത്രയും  തിടുക്കം  കൂട്ടുന്നത്‌  എല്ലാത്തിനും. അമ്മക്ക്  ഒരു  കൂട്ടിനോ ,അതോ  ഒള്ള  സമാധാനം  കൂടി  കളയാനോ. കുളിച്ചു  കൊണ്ടിരുന്നപ്പോഴും  അയാളുടെ  ചിന്ത  നന്ദിനിയെ     കുറിച്ചായിരുന്നു .

കഴിഞ്ഞ  ദിവസം  അവളെ  ആ  തുണിക്കടയില്‍  കണ്ടപ്പോള്‍  ശരിക്കിനും  ഒരു  ഞെട്ടല്‍  ആയിരുന്നു. അല്ലെങ്കിലും  ആരും  ആദ്യത്തെതായിട്ടുള്ളതൊന്നും   പെട്ടന്ന്  മറക്കുകയില്ലല്ലോ.

ഒടുക്കം  അവളും  താനും  കൂടി  ആ  തീരുമാനത്തില്‍  എത്തുകയും  ചെയ്തു. എന്തായാലും  പെണ്ണ്  കെട്ടണം. നന്ദിനിക്ക്  കല്യാണത്തിന്  വേണ്ടത്  കരുതി  വച്ചിട്ടാണ്  അവള്‍ടെ  അപ്പന്‍  മരിച്ചത്. ആകെ  കൂടി  ഒരു  തലവേദന  അനിയനാ. അത്  പിന്നെ  കുഴപ്പമില്ല  ഒന്നുമല്ലേലും  തന്റെ  കടയില്‍  സഹായി  ആയിട്ട്  നിര്‍ത്താമല്ലോ.

അമ്മ   ആദ്യം  ഒന്ന്  എതിര്‍ത്തെങ്കിലും  നന്ദിനിയുടെ  തറവാട്  പേര്  കേട്ടതാണെന്നു  അറിഞ്ഞപ്പോള്‍  സമ്മതിച്ചു.

കുളിച്ചു  തിരിച്ചു  വരുമ്പോള്‍  അയാള് കാണുന്നത്  അമ്മാവനും  അമ്മയും  കൂടി  എന്തോ  കുശുകുശുക്കുന്നതാണ്. അമ്മ  കരയുന്നും  ഉണ്ട്. എന്ത്  പറ്റി  അമ്മെ  എന്നാത്തിനാ  കരയുന്നത്. ചോദിച്ചതിന് അമ്മാവന്‍  ഒരു  പത്രം  എടുത്തു  നീട്ടി. അതിലെ  വാര്‍ത്ത  ഒന്ന്  നോക്കാനേ  കഴിഞ്ഞൊള്ളൂ   അയാള്‍ക്ക്‌.

എടാ  നീ  അതും  ഇതും  ആലോചിച്ചു  നില്‍ക്കാതെ  അത്തറ്റം    വരെ  ഒന്ന്  ചെല്ല്. പെട്ടന്ന്  പുറത്തേക്ക്  ഇറങ്ങാന്‍  തുടങ്ങിയ  അയാള്‍  എന്തോ  ആലോചിച്ചു  കൊണ്ട്  അകത്തേക്ക്  കയറി. എന്നിട്ട്  കടയുടെ  താക്കോലും  എടുത്തുകൊണ്ടു  പുറത്തേക്ക്  ഇറങ്ങി.

എന്നാലും  ആ  കൊച്ചിനോട്  ഇത്  ആരാ  ചെയ്തത്  ജാനകി    അമ്മാവന്‍  അതും  ചോദിച്ചുകൊണ്ട്   ചാരുകസേരയില്‍  ഇരുന്നു.

പാവം  എന്റെ  കുട്ടി  അവനു  എന്ത്  സങ്കടം  ആയി  കാണും  ഏട്ടനിരിക്ക്  ഞാന്‍  കാപ്പി  എടുക്കാം.

അതവിടെ  നിക്കട്ടെടി  ഞാന്‍  പറഞ്ഞ  കാര്യത്തെ  കുറിച്ച്  നിന്റെ അഭിപ്രായം എന്നതാ…………… 

അത്  ഏട്ടന്‍  അങ്ങ്  തീരുമാനിച്ചാല്‍  പോരെ  ഞാന്‍  അവനോടു  സൂചിപ്പിക്കാം.

സൂചിപ്പിച്ചാല്‍   പോരെടി  നീ  അവനെകൊണ്ട്  സമ്മതിപ്പിക്കണം. എന്തായാലും  ഞാന്‍  ഇറങ്ങുകയാ  നീ  വിളിക്ക്  എന്നെ.

ജാനകി  നടന്നു  പോകുന്ന  ഏട്ടനേയും  നോക്കി  നിന്നു. പക്ഷെ  അവരുടെ  മുഖത്ത്  പ്രതീക്ഷയുടെ  പുതുനാമ്പുകള്‍  മുളക്കുന്നുണ്ടായിരുന്നു.

അടുത്ത  ദിവസം  രാവിലെ  അമ്മ  ചോദിക്കുന്നതിനു  മുന്‍പേ  ശശി  റെഡി  ആയി. അമ്മെ  അമ്മാവന്‍  എത്തി  ഞങ്ങള്‍  ഇറങ്ങുകയാ.

മോനെ  വീടും പരിസ്സരവും എല്ലാം  ഒന്ന്  നോക്കിക്കോണേ  പെണ്ണിനെ  മാത്രം  നോക്കിയാല്‍  പോര  കേട്ടോ.

അതമ്മ  അമ്മാവനോട്  പറഞ്ഞാല്‍  മതി……….. 

നീ  പേടിക്കാതെടി   ഞാന്‍‍  നോക്കിക്കോളാം  അതൊക്കെ. ഗോപാലാ   നീ  വണ്ടി  എട് .ശങ്കരന്‍ ‍    ഡ്രൈവറോട്  പറഞ്ഞു.

അങ്ങനെ  ശശികുട്ടന്‍  അയാളുടെ  ആദ്യത്തെ  പെണ്ണ്  കാണലിനു  പുറപ്പെട്ടു. അപ്പോള്‍   അവരുടെ  എതിരെ  ഒരു  ജാഥ  വരുന്നുണ്ടായിരുന്നു. അവരുടെ  കയ്യില്‍  ഇരുന്ന  ബാനറില്‍  ഇങ്ങനെ  എഴുതിയിരുന്നു, ”നന്ദിനികുട്ടിയെ പീഡിപ്പിച്ചവരെ  അറസ്റ്റ്   ചെയ്യുക ”.

Friday, February 18, 2011

കെടന്നുമുള്ളി

റബറിന്‍റെയും കൊക്കൊയുടെയും നാട്ടിലെ ഒരു തോട്ടിന്‍ കരയിലെ എന്റെ തറവാട് ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു രസ്സമാ.
പണ്ട് വീട്ടുകാരെ കളിപ്പിക്കാന്‍ ഈറ്റകാട്ടില്‍ ഒളിച്ചിരുന്നതും പാമ്പിനെ കാണുമ്പോള്‍ ജീവനുംകൊണ്ട് ഓടുന്നതും, കെടന്നു മുള്ളി എന്ന് വിളിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്നതും എല്ലാം. സത്യമായിട്ടും എനിക്ക് അറിയില്ല ഉറക്കത്തില്‍ ഞാന്‍ അങ്ങനെ ഒന്ന് ചെയ്യുന്നതായിട്ട്‌. പിന്നെ വല്ലപ്പോഴും മഴ നനയുന്നതായിട്ടും. തോട്ടില്‍ ചാടി കുളിക്കുന്നത് ആയിട്ടും ഒക്കെ സ്വപ്നം കാണാറ് ഉണ്ട്. ഇതെല്ലാം കഴിയുമ്പോള്‍ സംഗതി കഴിഞ്ഞിട്ട് ഉണ്ടായിരിക്കും. അവസാനം വന്നു വന്നു ഈ പാവത്തിനെ എല്ലാരും കൂടി സ്നേഹിച്ച് സ്നേഹിച്ച് കെടന്നു മുള്ളി ആക്കി. പിന്നെ നമ്മുടെ അയല്‍ക്കാരായ അടുത്ത കൂട്ടുകാര്‍ നമ്മളെ സ്നേഹിക്കുന്ന പോലെ വേറെ ആരെങ്കിലും സ്നേഹിക്കുമോ. അവര്‍ ഈ പേരില്‍ സ്കൂളില്‍ നാറ്റിക്കാവുന്നതിന്റെ മാക്സിമം നാറ്റിച്ചു. എന്ത് ചെയാം ഞാന്‍ ഒരു പാവം ആയി പോയില്ലേ.
കൊക്കെത്ര കൊളം കണ്ടെതാ. നാണം ഉണ്ടെങ്കിലല്ലേ നാറ്റിക്കാന്‍ പറ്റത്തൊള്ളൂ എന്നാ പക്ഷെ എന്നാ ചെയ്യാം അത്യാവശ്യം നാണം ഉണ്ടായി പോയി. എന്റെ കുറ്റം കൊണ്ടൊന്നും അല്ല. എല്ലാത്തിനും അവരാ കാരണക്കാര്‍. ആദവും ഹവ്വയും.
രാവിലെ എഴുന്നേറ്റു വരുമ്പോള്‍ പതിവ് പോലെ മമ്മിയുടെ വക വെടിക്കെട്ട്‌ “നീ ഇന്നും കിടന്നു മുള്ളി അല്ലേടാ ” ഏറ്റു വാങ്ങി കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അനിയന്‍റെ കള്ളച്ചിരി നിറഞ്ഞ നോട്ടവും കൂടി കാണുമ്പോള്‍ സത്യം പറയാമല്ലോ കണ്ട്രോള്‍ തെറ്റും. പറഞ്ഞിട്ട് എന്താ കാര്യം ഞാന്‍ ഒരു പാവം തല്ല് കൊള്ളി അല്ലെ.
അങ്ങനെ തല്ല് കൊണ്ട് തല്ല് കൊണ്ട് തല്ല് കൊള്ളിയുടെ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു. L. P സ്കൂളില്‍ നിന്ന് U. P സ്കൂളില്‍ എത്തി എന്നിട്ടും ആകെ ഒരു പുരോഗതി മാത്രമേ എനിക്ക് ഉണ്ടായോള്ളൂ
“മഴയുള്ള രാത്രി തന്‍.………. . ”
എന്ന പാട്ട് പോലെ രാത്രി മഴയുണ്ടെങ്കില്‍ രാവിലത്തെ എനിക്കുള്ള അടിയുടെ കാര്യം ഉറപ്പാ. അതായത് മഴയുള്ള രാത്രികളില്‍ മാത്രമേ ഇപ്പോള്‍ കെടന്നു മുള്ളാറുള്ളൂ.
പണ്ട് ഒരു അനിയനെ മാത്രം സഹിച്ചാല്‍ മതിയായിരുന്നു,ഇപ്പോള്‍ വീണ്ടും ഒന്നും കൂടിയായി. എന്നിട്ടും എന്‍റെ സ്വഭാവം മാത്രം മാറുന്നില്ല.
അങ്ങനെ ഒരു ദിവസം മലയാളം പുസ്തകത്തില്‍ ബാലരമ വച്ച് പഠിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തലയില്‍ മിന്നി. v-guard v-guard തലക്ക് വണ്ടര്‍ അടിച്ച് ഞാന്‍ വീടിന് ചുറ്റും കിടന്ന് ഓടി.
വെരി സിമ്പിള്‍ ഐഡിയ എന്ത് കൊണ്ടാണ് നമ്മള്‍ തലയില്‍ മുടി ഇല്ലാത്തവരെ മൊട്ട എന്ന് വിളിക്കുന്നത്‌. നമ്മുടെ എല്ലാം തലയില്‍ മുടി ഉണ്ടായത് കൊണ്ട് അല്ലെ. ഇതേ തിയറി വച്ച് വീട്ടില്‍ ഉള്ളവര്‍ക്കിട്ടെല്ലാം ഒരു പണി കൊടുത്താല്‍ എങ്ങനെ ഇരിക്കും. പക്ഷെ എപ്പോള്‍ എങ്ങനെ അതാണ്‌ പുതിയ പ്രശ്നം. ഞാന്‍ ഉറങ്ങുന്നതോ എല്ലാവരും ഉറങ്ങുന്നതിനു മുന്‍പ്, എഴുനേല്ക്കുന്നതോ എല്ലാവരും ഏഴുന്നേറ്റു കഴിഞ്ഞ് പിന്നെ എങ്ങനെ പണി ഒപ്പിക്കും.
അങ്ങനെ പതുക്കെ പതുക്കെ ലേറ്റ് ആയിട്ടു ഞാന്‍ കിടക്കുവാന്‍ തുടങ്ങി. പിന്നെ പണി കൊടുക്കുന്നത് ആദ്യം അനിയന്‍ കുട്ടനിട്ട് തന്നെയാകട്ടെ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
അങ്ങനെ ദിവസ്സങ്ങള്‍ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു ഇപ്പോള്‍ എന്റെ അസുഖം പിടിച്ചിരിക്കുന്നത് അനിയന്‍ കുട്ടനാണു അവന്‍ എല്ലാ ദിവസ്സവും കിടന്ന് മുള്ളുന്നു. വീട്ടുകാരൊക്കെ വിചാരിച്ചു ഇവനെന്ത് പറ്റി നേരെ ഒന്ന് മുള്ളാന്‍ പറഞ്ഞാല്‍ പോലും ചെയ്യാത്തവന്‍ രാത്രി കിടന്ന് മുള്ളുന്നോ. ദൈവമേ ഇതെന്തു മറിമായം. അങ്ങനെ പതുക്കെ പതുക്കെ എന്റെ ആ പേര് അനിയന്‍ കുട്ടന് കിട്ടി തുടങ്ങി.
ഐഡിയ സിമ്പിള്‍ ആയിരുന്നു രാത്രി കുടിക്കാന്‍ കൊണ്ട് പോകുന്ന വെള്ളം ഉറങ്ങുന്ന അവന്‍റെ നിക്കറിലേക്ക് ഒഴിച്ച് നൈസ് ആയിട്ടു സ്കൂട്ട് ആകും. എങ്ങനെ ഉണ്ട് എന്‍റെ തല്ല് കൊള്ളിത്തരം.
പക്ഷെ അവസാനം അനിയന്‍ കുട്ടന്‍റെ മുള്ളലിന്റെ രഹസ്യം പുറത്തായി. അതിന്‍റെ പിന്നിലെ ബില്‍ ലാദനെ മമ്മി കയ്യോടെ പിടി കൂടി. സ്വിസ്സ് ബാങ്ക് അക്കൗണ്ട്‌ ഹോള്‍ഡറുടെ പേര് വിവരങ്ങള്‍ പോലും പുറത്തു വരുന്നു അതുപോലെ ഒരു രഹസ്യവും അധികം നാള്‍ മൂടി വയ്ക്കാന്‍ പറ്റില്ല എന്ന് എനിക്ക് അന്ന് മനസ്സിലായി.