Subscribe:

Friday, February 18, 2011

കെടന്നുമുള്ളി

റബറിന്‍റെയും കൊക്കൊയുടെയും നാട്ടിലെ ഒരു തോട്ടിന്‍ കരയിലെ എന്റെ തറവാട് ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു രസ്സമാ.
പണ്ട് വീട്ടുകാരെ കളിപ്പിക്കാന്‍ ഈറ്റകാട്ടില്‍ ഒളിച്ചിരുന്നതും പാമ്പിനെ കാണുമ്പോള്‍ ജീവനുംകൊണ്ട് ഓടുന്നതും, കെടന്നു മുള്ളി എന്ന് വിളിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്നതും എല്ലാം. സത്യമായിട്ടും എനിക്ക് അറിയില്ല ഉറക്കത്തില്‍ ഞാന്‍ അങ്ങനെ ഒന്ന് ചെയ്യുന്നതായിട്ട്‌. പിന്നെ വല്ലപ്പോഴും മഴ നനയുന്നതായിട്ടും. തോട്ടില്‍ ചാടി കുളിക്കുന്നത് ആയിട്ടും ഒക്കെ സ്വപ്നം കാണാറ് ഉണ്ട്. ഇതെല്ലാം കഴിയുമ്പോള്‍ സംഗതി കഴിഞ്ഞിട്ട് ഉണ്ടായിരിക്കും. അവസാനം വന്നു വന്നു ഈ പാവത്തിനെ എല്ലാരും കൂടി സ്നേഹിച്ച് സ്നേഹിച്ച് കെടന്നു മുള്ളി ആക്കി. പിന്നെ നമ്മുടെ അയല്‍ക്കാരായ അടുത്ത കൂട്ടുകാര്‍ നമ്മളെ സ്നേഹിക്കുന്ന പോലെ വേറെ ആരെങ്കിലും സ്നേഹിക്കുമോ. അവര്‍ ഈ പേരില്‍ സ്കൂളില്‍ നാറ്റിക്കാവുന്നതിന്റെ മാക്സിമം നാറ്റിച്ചു. എന്ത് ചെയാം ഞാന്‍ ഒരു പാവം ആയി പോയില്ലേ.
കൊക്കെത്ര കൊളം കണ്ടെതാ. നാണം ഉണ്ടെങ്കിലല്ലേ നാറ്റിക്കാന്‍ പറ്റത്തൊള്ളൂ എന്നാ പക്ഷെ എന്നാ ചെയ്യാം അത്യാവശ്യം നാണം ഉണ്ടായി പോയി. എന്റെ കുറ്റം കൊണ്ടൊന്നും അല്ല. എല്ലാത്തിനും അവരാ കാരണക്കാര്‍. ആദവും ഹവ്വയും.
രാവിലെ എഴുന്നേറ്റു വരുമ്പോള്‍ പതിവ് പോലെ മമ്മിയുടെ വക വെടിക്കെട്ട്‌ “നീ ഇന്നും കിടന്നു മുള്ളി അല്ലേടാ ” ഏറ്റു വാങ്ങി കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അനിയന്‍റെ കള്ളച്ചിരി നിറഞ്ഞ നോട്ടവും കൂടി കാണുമ്പോള്‍ സത്യം പറയാമല്ലോ കണ്ട്രോള്‍ തെറ്റും. പറഞ്ഞിട്ട് എന്താ കാര്യം ഞാന്‍ ഒരു പാവം തല്ല് കൊള്ളി അല്ലെ.
അങ്ങനെ തല്ല് കൊണ്ട് തല്ല് കൊണ്ട് തല്ല് കൊള്ളിയുടെ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു. L. P സ്കൂളില്‍ നിന്ന് U. P സ്കൂളില്‍ എത്തി എന്നിട്ടും ആകെ ഒരു പുരോഗതി മാത്രമേ എനിക്ക് ഉണ്ടായോള്ളൂ
“മഴയുള്ള രാത്രി തന്‍.………. . ”
എന്ന പാട്ട് പോലെ രാത്രി മഴയുണ്ടെങ്കില്‍ രാവിലത്തെ എനിക്കുള്ള അടിയുടെ കാര്യം ഉറപ്പാ. അതായത് മഴയുള്ള രാത്രികളില്‍ മാത്രമേ ഇപ്പോള്‍ കെടന്നു മുള്ളാറുള്ളൂ.
പണ്ട് ഒരു അനിയനെ മാത്രം സഹിച്ചാല്‍ മതിയായിരുന്നു,ഇപ്പോള്‍ വീണ്ടും ഒന്നും കൂടിയായി. എന്നിട്ടും എന്‍റെ സ്വഭാവം മാത്രം മാറുന്നില്ല.
അങ്ങനെ ഒരു ദിവസം മലയാളം പുസ്തകത്തില്‍ ബാലരമ വച്ച് പഠിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തലയില്‍ മിന്നി. v-guard v-guard തലക്ക് വണ്ടര്‍ അടിച്ച് ഞാന്‍ വീടിന് ചുറ്റും കിടന്ന് ഓടി.
വെരി സിമ്പിള്‍ ഐഡിയ എന്ത് കൊണ്ടാണ് നമ്മള്‍ തലയില്‍ മുടി ഇല്ലാത്തവരെ മൊട്ട എന്ന് വിളിക്കുന്നത്‌. നമ്മുടെ എല്ലാം തലയില്‍ മുടി ഉണ്ടായത് കൊണ്ട് അല്ലെ. ഇതേ തിയറി വച്ച് വീട്ടില്‍ ഉള്ളവര്‍ക്കിട്ടെല്ലാം ഒരു പണി കൊടുത്താല്‍ എങ്ങനെ ഇരിക്കും. പക്ഷെ എപ്പോള്‍ എങ്ങനെ അതാണ്‌ പുതിയ പ്രശ്നം. ഞാന്‍ ഉറങ്ങുന്നതോ എല്ലാവരും ഉറങ്ങുന്നതിനു മുന്‍പ്, എഴുനേല്ക്കുന്നതോ എല്ലാവരും ഏഴുന്നേറ്റു കഴിഞ്ഞ് പിന്നെ എങ്ങനെ പണി ഒപ്പിക്കും.
അങ്ങനെ പതുക്കെ പതുക്കെ ലേറ്റ് ആയിട്ടു ഞാന്‍ കിടക്കുവാന്‍ തുടങ്ങി. പിന്നെ പണി കൊടുക്കുന്നത് ആദ്യം അനിയന്‍ കുട്ടനിട്ട് തന്നെയാകട്ടെ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
അങ്ങനെ ദിവസ്സങ്ങള്‍ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു ഇപ്പോള്‍ എന്റെ അസുഖം പിടിച്ചിരിക്കുന്നത് അനിയന്‍ കുട്ടനാണു അവന്‍ എല്ലാ ദിവസ്സവും കിടന്ന് മുള്ളുന്നു. വീട്ടുകാരൊക്കെ വിചാരിച്ചു ഇവനെന്ത് പറ്റി നേരെ ഒന്ന് മുള്ളാന്‍ പറഞ്ഞാല്‍ പോലും ചെയ്യാത്തവന്‍ രാത്രി കിടന്ന് മുള്ളുന്നോ. ദൈവമേ ഇതെന്തു മറിമായം. അങ്ങനെ പതുക്കെ പതുക്കെ എന്റെ ആ പേര് അനിയന്‍ കുട്ടന് കിട്ടി തുടങ്ങി.
ഐഡിയ സിമ്പിള്‍ ആയിരുന്നു രാത്രി കുടിക്കാന്‍ കൊണ്ട് പോകുന്ന വെള്ളം ഉറങ്ങുന്ന അവന്‍റെ നിക്കറിലേക്ക് ഒഴിച്ച് നൈസ് ആയിട്ടു സ്കൂട്ട് ആകും. എങ്ങനെ ഉണ്ട് എന്‍റെ തല്ല് കൊള്ളിത്തരം.
പക്ഷെ അവസാനം അനിയന്‍ കുട്ടന്‍റെ മുള്ളലിന്റെ രഹസ്യം പുറത്തായി. അതിന്‍റെ പിന്നിലെ ബില്‍ ലാദനെ മമ്മി കയ്യോടെ പിടി കൂടി. സ്വിസ്സ് ബാങ്ക് അക്കൗണ്ട്‌ ഹോള്‍ഡറുടെ പേര് വിവരങ്ങള്‍ പോലും പുറത്തു വരുന്നു അതുപോലെ ഒരു രഹസ്യവും അധികം നാള്‍ മൂടി വയ്ക്കാന്‍ പറ്റില്ല എന്ന് എനിക്ക് അന്ന് മനസ്സിലായി.

44 comments:

Ali said...

ഉഗ്രന്‍ ഐഡിയ ...
തല്ലുകൊള്ളിയെ സമ്മതിച്ചിരിക്കുന്നു....

ayyopavam said...

നീ കൊള്ളാലോ പാവം അനിയനെ പറ്റിച്ചു അല്ലെ

ANSAR ALI said...

:)

ഡി.പി.കെ said...

വീണ്ടും വന്നു അല്ലെ , തരികിടയുമായി . കൊള്ളാം

zephyr zia said...

:)

Sabu M H said...

കുട്ടിക്കാലത്തെ വികൃതികൾ ഇപ്പോൾ ഓർക്കാൻ രസമുണ്ട്‌ അല്ലേ?

moideen angadimugar said...

കൊള്ളാം.

Naushu said...

കൊള്ളാം....

ജുവൈരിയ സലാം said...

രസായിട്ടുണ്ട്...

kARNOr(കാര്‍ന്നോര്) said...

കെടന്നുമുള്ളീ കൊള്ളാട്ടോ!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കൊച്ചു കുസൃതികള്‍ വായിക്കാന്‍ രസമുണ്ട്. തുടരുക.
ആശംസകള്‍..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നന്നായിട്ടുണ്ട്... :)

mk kunnath said...

സ്നേഹത്തോടെ ഞാനൊന്നു വിളിക്കാന്‍ പോവാട്ടോ......!!
വിത്രികെട്ടവന്‍ .......!! ;)

ചുമ്മാതാട്ടോ......!!
നല്ല രസമുള്ള ഓര്‍മ്മകള്‍ .........!!
ഹിഹി

mk kunnath said...

http://mazhamanthram.blogspot.com/

സുല്‍ |Sul said...

കെയമ്മേ കൊള്ളാം ട്ടാ.
എന്നാലും 2006 ലെ എന്റെ ഒരു പോസ്റ്റ് ഇപ്പോള്‍ പൊക്കികൊണ്ടു വന്നതെങ്ങനെ? :)

വാഴക്കോടന്‍ ‍// vazhakodan said...

:)ഹി ഹി

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊള്ളാം
അപ്പോൾ വികൃതികളുടെ കുട്ടപ്പനായിരുന്നു അല്ലേ

Satheesh Haripad said...

:)
മാഷിന്റെ ഐഡിയ വായിച്ച്പ്പോൾ പെട്ടെന്നോർമ്മ വന്നത് നാടോടിക്കാറ്റിലെ ലലേട്ടന്റെ ഡയലോഗാണ്‌ -
" അപ്പോൾ നിനക്കാ കാറിന്റെ കാറ്റൂരിവിടാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടുപോയേനേ"

ഇവിടെ മാഷ് വീണ്ടും ഒറ്റപ്പെട്ടുപോയല്ലൊ..കഷ്ടമായിപ്പോയി.
satheeshharipad.blogspot.com

ഷബീര്‍ (തിരിച്ചിലാന്‍) said...

ഭാഗ്യം... വെള്ളമാണല്ലോ നിക്കറിലേക്ക് ഒഴിച്ചത്.. ഹി..ഹി...

ഫെനില്‍ said...

@Ali-ഇപ്പഴെങ്കിലും സമ്മതിച്ചല്ലോ.ഒടുക്കത്തെ ബുദ്ധി അല്ലെ
@ayyopavam-പിന്നല്ലാതെ വേറെ ആരെ പറ്റിക്കാനാ
@ANSAR ALI-അങ്ങനെ അങ്ങ് ചിരിക്കാതെ
@ഡി.പി.കെ-പിന്നെ ഞാന്‍ ഒഴിഞ്ഞു പോയെന്നു വിചാരിച്ചോ.അങ്ങനെ ഒന്നും ഞാന്‍ പോകില്ലാ
@zephyr-ഇങ്ങനെ ചിരിക്കാതെ ഞാന്‍ സീരിയെസ്സാ
@Sabu-പിന്നല്ലാതെ പക്ഷെ നമ്മുടെ വികൃതികള്‍ എഴുതി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്നൊരു ചളിപ്പ്‌ ഉണ്ട്
@moideen angadimugar-എന്ത് കെടന്നു മുള്ളിയതോ
@Naushu-വളരെ നന്ദി ഇവിടെ വന്നതിന്
@ജുവൈരിയ സലാം-ഞാന്‍ വച്ച പാരയോ?
@kARNOr-ഞാനോ? എന്റെ ഐഡിയയോ ?
@ആറങ്ങോട്ടുകര മുഹമ്മദ്-തുടരും തുടരും ഇങ്ങനെ ഒക്കെ അല്ലെ നമ്മുക്ക് പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റത്തൊള്ളൂ
@ശ്രീജിത് കൊണ്ടോട്ടി- ഐഡിയയാണോ ?
@mk kunnath-ഞാന്‍ അത്രക്കും വൃത്തികെട്ടവന്‍ ഒന്നും അല്ല കേട്ടോ.ഞാന്‍ പാവമല്ലേ.മഴ മാത്രം ഞാന്‍ വായിക്കാറ് ഉണ്ട്
@സുല്‍ -"കെയമ്മേ കൊള്ളാംട്ടാ"
മനസിലായില്ല .
"എന്നാലും 2006 ലെ എന്റെ ഒരു പോസ്റ്റ് ഇപ്പോള്‍ പൊക്കികൊണ്ടു വന്നതെങ്ങനെ"
അങ്ങനെ ഒന്ന് ഉണ്ടോ എങ്കില്‍ എനിക്ക് സന്തോഷമായി എനിക്ക് കൂട്ട് ഒരാള്‍ കൂടി ഉണ്ടല്ലോ ഹ ഹഹഹ .
മാഷെ ആ പോസ്റ്റിന്റെ ലിങ്ക് ഒന്ന് തരാമോ.ഞാനും ഒന്ന് വായിക്കട്ടെ
@വാഴക്കോടന്‍-വഴക്കോടാ...പിന്നെ കണ്ടോളാം.
ചുമ്മാ പറഞ്ഞതാണേ
@മുരളീമുകുന്ദൻ-അത്രക്കും ഇല്ല എങ്കിലും ആയിരുന്നു.
@Satheesh Haripad-അങ്ങനെ ഒന്നും ഇല്ല
@തിരിച്ചിലാന്‍-അത് കലക്കി കാര്യം എനിക്ക് മനസ്സിലായി

Villagemaan said...

നന്നയി കേട്ടോ :)

ഫെനില്‍ said...

@Villagemaan-കെടന്നു മുള്ളിയതാണോ ?

ചാണ്ടിക്കുഞ്ഞ് said...

പ്രതികാരദാഹിയായി അനിയന്‍ സാധനം തകര്‍ത്തു കളയാതിരുന്നത് ഭാഗ്യം....
ഇപ്പോ വല്യവര്‍ക്കും കിട്ടും സ്നഗ്ഗി, കേട്ടോ....

ഫെനില്‍ said...

@ചാണ്ടിക്കുഞ്ഞ്-ആ ശീലമോക്കെ കുറച്ചു പ്രായമായപ്പോള്‍ തന്നെ മാറി

അനീസ said...

എന്നിട്ടിപ്പോള്‍ മാറ്റമുണ്ടോ ഹീ ഹീ,

nikukechery said...

അപ്പോ കിടന്നുമുള്ളി...ഇപ്പഴോ???

~ex-pravasini* said...

കെടന്നുമുള്ളീ...
ഞാന്‍ വരാന്‍ ഒരുപാട് വയ്കി.
ഏതായാലും കാര്യം മുള്ളലാനെങ്കിലും നല്ലരസായിട്ടു എഴുതിയിരിക്കുന്നു.
ഇനിയും വരുന്നുണ്ട്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം

Lipi Ranju said...

തിയറി കൊള്ളാല്ലോ.... ഈ തിയറി ഈ കാര്യത്തില്‍ മാത്രമേ പ്രയോഗിച്ചിട്ടുള്ളോ..... :)

jayarajmurukkumpuzha said...

aashamsakal......

എന്റെ മലയാളം said...

pashttu....tto

കൂതറHashimܓ said...

:)

രമേശ്‌അരൂര്‍ said...

കൊള്ളാം നിനക്ക് ഉടായിപ്പില്‍ ഒരു ഭാവിയുണ്ട് :)

Shukoor said...

തല്ലുകൊള്ളിത്തരം തന്നെ. നല്ല അവതരണം.

വര്‍ഷിണി said...

ഉവ്വ്...രാത്രി മഴയ്ക്കിരിയ്ക്കട്ടെ പഴി മുഴുവന്‍ അല്ലേ..ഹ്മ്..

ഫെനില്‍ said...

@അനീസ&nikukechery-അതൊക്കെ പണ്ടേ മാറി

@~ex-pravasini*-വളരെ നന്ദി ഇനിയും വരണേ

@റിയാസ്-വന്നതിനു നന്ദി

@Lipi Ranju-വല്ല്യപ്പനിട്ടും കൊടുത്തു ഇതുപോലെ തന്നെ ഒരു പണി

@jayarajmurukkumpuzha-നന്ദി

@എന്റെ മലയാളം -വന്നതിനു വളരെ നന്ദി

@കൂതറHashimܓ -(:

@രമേശ്‌അരൂര്‍-അത്രക്കും വേണോ

@Shukoor-thnks ഇനിയും വരണേ

@വര്‍ഷിണി-പിന്നല്ലാതെ എല്ലാത്തിനും കാരണം മഴ അല്ലെ

Areekkodan | അരീക്കോടന്‍ said...

കിടന്ന് മുള്ളിക്ക് നാല് നുള്ളിന്റെ കുറവ് കൂടിയുണ്ട്.

സിദ്ധീക്ക.. said...

അയ്യയ്യയ്യെ..എന്താ ഇത് ..? ..അനിയനമാരെ പാര വെക്കുകയോ ?

ഫെനില്‍ said...

@സിദ്ധീക്ക-അയ്യോ അങ്ങനെ ഒന്നും ഇല്ല
@അരീക്കോടന്‍-ഒരുപാട് കിട്ടിയതാ

arattupuzhakadhakal said...

control pokunnathaanu prashnam appo :)

Arunlal Mathew || ലുട്ടുമോന്‍ said...

അങ്ങാടീ തോറ്റതിന് അമ്മക്കിട്ടു......

ഒരു കുഞ്ഞുമയില്‍പീലി said...

ഹി ഹി .....അത് കലക്കി മാഷെ .......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Jefu Jailaf said...

ഇന്നതിന്റെ quantity കൂടിക്കാണും അല്ലെ.:)

Biju Davis said...

ശ്രീമതിയുമായി ഈ പ്രശ്നത്തിനു വഴക്കു കൂടേണ്ടി വന്നില്ലല്ലോ? അതു ഭാഗ്യം! :)

Post a Comment