Subscribe:

Monday, February 28, 2011

നന്ദിനികുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക

ശശി  കുട്ടാ  നീ  അവിടെ  എന്തെടുക്കുകയാ……നീ  ഇതുവരെ  എഴുന്നേറ്റ്   ഇല്ലേ  ടാക്സി  എത്താറായി……. നേരം  വെളുത്ത്  വരുന്നതെ  ഒള്ളൂ  അതിനു  മുന്‍പേ  അമ്മ  ഫുള്‍  ഫോമില്‍‍   ആയതും  കേട്ടുകൊണ്ട്‌  അയാള്‍‍  കുളിക്കാന്‍‍  തോര്‍ത്തുമെടുത്ത്‌  കൊണ്ട്   നടന്നു.

എന്തിനാണ്  താന്‍  ഇത്രയും  തിടുക്കം  കൂട്ടുന്നത്‌  എല്ലാത്തിനും. അമ്മക്ക്  ഒരു  കൂട്ടിനോ ,അതോ  ഒള്ള  സമാധാനം  കൂടി  കളയാനോ. കുളിച്ചു  കൊണ്ടിരുന്നപ്പോഴും  അയാളുടെ  ചിന്ത  നന്ദിനിയെ     കുറിച്ചായിരുന്നു .

കഴിഞ്ഞ  ദിവസം  അവളെ  ആ  തുണിക്കടയില്‍  കണ്ടപ്പോള്‍  ശരിക്കിനും  ഒരു  ഞെട്ടല്‍  ആയിരുന്നു. അല്ലെങ്കിലും  ആരും  ആദ്യത്തെതായിട്ടുള്ളതൊന്നും   പെട്ടന്ന്  മറക്കുകയില്ലല്ലോ.

ഒടുക്കം  അവളും  താനും  കൂടി  ആ  തീരുമാനത്തില്‍  എത്തുകയും  ചെയ്തു. എന്തായാലും  പെണ്ണ്  കെട്ടണം. നന്ദിനിക്ക്  കല്യാണത്തിന്  വേണ്ടത്  കരുതി  വച്ചിട്ടാണ്  അവള്‍ടെ  അപ്പന്‍  മരിച്ചത്. ആകെ  കൂടി  ഒരു  തലവേദന  അനിയനാ. അത്  പിന്നെ  കുഴപ്പമില്ല  ഒന്നുമല്ലേലും  തന്റെ  കടയില്‍  സഹായി  ആയിട്ട്  നിര്‍ത്താമല്ലോ.

അമ്മ   ആദ്യം  ഒന്ന്  എതിര്‍ത്തെങ്കിലും  നന്ദിനിയുടെ  തറവാട്  പേര്  കേട്ടതാണെന്നു  അറിഞ്ഞപ്പോള്‍  സമ്മതിച്ചു.

കുളിച്ചു  തിരിച്ചു  വരുമ്പോള്‍  അയാള് കാണുന്നത്  അമ്മാവനും  അമ്മയും  കൂടി  എന്തോ  കുശുകുശുക്കുന്നതാണ്. അമ്മ  കരയുന്നും  ഉണ്ട്. എന്ത്  പറ്റി  അമ്മെ  എന്നാത്തിനാ  കരയുന്നത്. ചോദിച്ചതിന് അമ്മാവന്‍  ഒരു  പത്രം  എടുത്തു  നീട്ടി. അതിലെ  വാര്‍ത്ത  ഒന്ന്  നോക്കാനേ  കഴിഞ്ഞൊള്ളൂ   അയാള്‍ക്ക്‌.

എടാ  നീ  അതും  ഇതും  ആലോചിച്ചു  നില്‍ക്കാതെ  അത്തറ്റം    വരെ  ഒന്ന്  ചെല്ല്. പെട്ടന്ന്  പുറത്തേക്ക്  ഇറങ്ങാന്‍  തുടങ്ങിയ  അയാള്‍  എന്തോ  ആലോചിച്ചു  കൊണ്ട്  അകത്തേക്ക്  കയറി. എന്നിട്ട്  കടയുടെ  താക്കോലും  എടുത്തുകൊണ്ടു  പുറത്തേക്ക്  ഇറങ്ങി.

എന്നാലും  ആ  കൊച്ചിനോട്  ഇത്  ആരാ  ചെയ്തത്  ജാനകി    അമ്മാവന്‍  അതും  ചോദിച്ചുകൊണ്ട്   ചാരുകസേരയില്‍  ഇരുന്നു.

പാവം  എന്റെ  കുട്ടി  അവനു  എന്ത്  സങ്കടം  ആയി  കാണും  ഏട്ടനിരിക്ക്  ഞാന്‍  കാപ്പി  എടുക്കാം.

അതവിടെ  നിക്കട്ടെടി  ഞാന്‍  പറഞ്ഞ  കാര്യത്തെ  കുറിച്ച്  നിന്റെ അഭിപ്രായം എന്നതാ…………… 

അത്  ഏട്ടന്‍  അങ്ങ്  തീരുമാനിച്ചാല്‍  പോരെ  ഞാന്‍  അവനോടു  സൂചിപ്പിക്കാം.

സൂചിപ്പിച്ചാല്‍   പോരെടി  നീ  അവനെകൊണ്ട്  സമ്മതിപ്പിക്കണം. എന്തായാലും  ഞാന്‍  ഇറങ്ങുകയാ  നീ  വിളിക്ക്  എന്നെ.

ജാനകി  നടന്നു  പോകുന്ന  ഏട്ടനേയും  നോക്കി  നിന്നു. പക്ഷെ  അവരുടെ  മുഖത്ത്  പ്രതീക്ഷയുടെ  പുതുനാമ്പുകള്‍  മുളക്കുന്നുണ്ടായിരുന്നു.

അടുത്ത  ദിവസം  രാവിലെ  അമ്മ  ചോദിക്കുന്നതിനു  മുന്‍പേ  ശശി  റെഡി  ആയി. അമ്മെ  അമ്മാവന്‍  എത്തി  ഞങ്ങള്‍  ഇറങ്ങുകയാ.

മോനെ  വീടും പരിസ്സരവും എല്ലാം  ഒന്ന്  നോക്കിക്കോണേ  പെണ്ണിനെ  മാത്രം  നോക്കിയാല്‍  പോര  കേട്ടോ.

അതമ്മ  അമ്മാവനോട്  പറഞ്ഞാല്‍  മതി……….. 

നീ  പേടിക്കാതെടി   ഞാന്‍‍  നോക്കിക്കോളാം  അതൊക്കെ. ഗോപാലാ   നീ  വണ്ടി  എട് .ശങ്കരന്‍ ‍    ഡ്രൈവറോട്  പറഞ്ഞു.

അങ്ങനെ  ശശികുട്ടന്‍  അയാളുടെ  ആദ്യത്തെ  പെണ്ണ്  കാണലിനു  പുറപ്പെട്ടു. അപ്പോള്‍   അവരുടെ  എതിരെ  ഒരു  ജാഥ  വരുന്നുണ്ടായിരുന്നു. അവരുടെ  കയ്യില്‍  ഇരുന്ന  ബാനറില്‍  ഇങ്ങനെ  എഴുതിയിരുന്നു, ”നന്ദിനികുട്ടിയെ പീഡിപ്പിച്ചവരെ  അറസ്റ്റ്   ചെയ്യുക ”.

26 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സംഭവിക്കുന്നത്..സംഭവിച്ചുകൊണ്ടിരിക്കുന്നത്...

ഫെനില്‍ said...

@മുരളീമുകുന്ദൻ ചേട്ടന് - സത്യം........ അവരെ പിന്നെ ആരെങ്കിലും നമ്മുടെ നാട്ടില്‍ തിരിഞ്ഞ് നോക്കുന്നുണ്ടോ ?

സിദ്ധീക്ക.. said...

ഇതെന്താ കഥ ? ആരാ നന്ദിനി? ആരാ ശശി?

Lipi Ranju said...

പാവം എന്‍റെ കുട്ടി ,അവന്‍റെ സങ്കടം.
ഇങ്ങനെയല്ലേ എല്ലാ ജാനകിമാരും
ചിന്തിക്കുന്നത് ? അല്ലാതെ ആ പെണ്‍കുട്ടിയെ
ഇനി എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചു
കൊണ്ടുവരാം എന്ന് ഏതെങ്കിലും ജാനകിയോ
ശശിയോ ചിന്തിക്കുമോ ?
അഭിനന്ദനങ്ങള്‍ ...

മുല്ല said...

എനിക്കൊന്നും മനസ്സിലായില്ല.

Areekkodan | അരീക്കോടന്‍ said...

എനിക്ക് ഒന്നും പിടികിട്ടിയില്ല!

ശ്രീക്കുട്ടന്‍ said...

പഞ്ചാരേ,

നിനക്കൊന്നു വിശദീകരിച്ചെഴുതാമായിരുന്നു.കഥ പറച്ചിലിലെ അവ്യക്തതകൊണ്ടല്ലേ എനിക്കൊന്നും മനസ്സിലായില്ല എന്നു വായനക്കാര്‍ പറയാനിടവരുന്നത്.അതൊക്കെപോട്ടെ സംഭവം എന്തായിരുന്നു....

ചാണ്ടിക്കുഞ്ഞ് said...

എനിക്ക് മനസ്സിലായി കേട്ടോ....
ഈ പോക്കിന് പറ്റിച്ച പണിയാണല്ലേ...പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഒരു NRIയും ഉണ്ടെന്നു വായിച്ചു...

jayarajmurukkumpuzha said...

kalika prasaktham.....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതെന്താപ്പാ..കഥ...?

Anonymous said...

ennathada ithu?

mad|മാഡ് said...

എന്തായാലും എനിക്കിഷ്ട്ടം ആയി. പിന്നെ സൂചിപ്പിക്കാന്‍ ഉള്ളത..നാം ഒരു കഥ എഴുതുമ്പോള്‍ വരികളില്‍ അതായത് സംഭാഷണം അല്ലാത്ത ഭാഗങ്ങളില്‍ സംസാര ശൈലി വരാതെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും, ഉദാഹരണത്തിന് " അവളെ ആ തുണിക്കടയില്‍ കണ്ടപ്പോള്‍ ശരിക്കിനും ഒരു ഞെട്ടല്‍ ആയിരുന്നു. " ഈ വരിയില്‍ "ശരിക്കിനും" എന്നതിന് പകരം ശരിക്കും എന്നാകുമ്പോള്‍ വരികള്‍ക്ക് ഭംഗി കൂടും. എന്റെ പേര്‍സണല്‍ അഭിപ്രായമാണ് കേട്ടോ. ഇനിയും കാലിക പ്രസക്തി ഉള്ള കഥകള്‍ പ്രതീക്ഷിക്കുന്നു..

mad|മാഡ് said...

പിന്നെ ഫോളോ ചെയ്തിട്ടുണ്ട്ട്ടോ..ഹം ഹി ഹി

nikukechery said...

സത്യത്തിൽ ആ തീരുമാനം എടുത്തതിനു ശേഷം നിങ്ങൾ എവിടെയാ പോയത്.
ആശംസകൾ.

ഫെനില്‍ said...

@സിദ്ധീക്ക&റിയാസ് - ഒരു കഥയെഴുതാന്‍ നോക്കിയതാ........

@Lipi Ranju-ലിപിക്കെങ്കിലും ഞാന്‍ എഴുതിയത് മനസ്സിലായല്ലോ

@മുല്ല&അരീക്കോടന്‍-വളരെ സിമ്പിള്‍ ആയിട്ട് എഴുതിയതാ.മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

@ശ്രീക്കുട്ടന്‍ -ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പീഡന പരമ്പരകളും അത് കഴിഞ്ഞു ആരെങ്കിലും അവര്‍ക്ക് നല്ല ഒരു ജീവിതം കൊടുക്കുമോ എന്നാ സംശയവും മാത്രമാണീ കഥ.പിന്നെ വലിച്ചു നീട്ടുന്ന സ്വഭാവം പണ്ടേ എനിക്കില്ല.ഉറപ്പായിട്ടും നന്നാക്കാന്‍ ട്രൈ ചെയ്യാം

@ചാണ്ടിക്കുഞ്ഞ് -ഞാന്‍ സീരിയസ്സ് ആകാന്‍ നോക്കിയാലും സമ്മതിക്കില്ലാ അല്ലെ

@jayarajmurukkumpuzha-ഒരാള്‍ക്കെങ്കിലും എന്നെ മനസ്സിലായല്ലോ

@mad-എല്ലാ തെറ്റുകളും തിരുത്താന്‍ റെഡി ആണ്.പക്ഷെ ഞാന്‍ നന്നാകില്ല എന്നാ തോന്നുന്നത്.

@nikukechery-ഞാന്‍ അല്ല എന്റെ കഥയിലെ നായകന്‍ കേട്ടോ.തെറ്റിദ്ധരിക്കല്ലേ...........
പുള്ളിക്കാരന്‍ വേറെ പെണ്ണിനെ പെണ്ണ് കാണാന്‍ പോയി.അല്ലെങ്കില്‍ തന്നെ പീഡിക്കപ്പെട്ട ഒരു പെണ്ണ് കാമുകി ആയാലും കെട്ടാന്‍ എത്ര പേര് തയ്യാറാകും?

mottamanoj said...

പാവം, അത്രെ പറയാന്‍ പറ്റൂ

ചെകുത്താന്‍ said...

:(

ചെകുത്താന്‍ said...

ഇനി ഞാന്‍ ആ സത്യം പറയട്ടെ ഞാനാണ് ആ‍ ജാഥ നയിച്ചത്

സുലേഖ said...

2 vattam vayikendi vannu.njan karuthi njan mandabudhi arikkumennu.comentan vannappo hapy ayi.2 arthathilum vayikkapedam ennu thonni.kakkaykkum than kunju ponkujju.

ജുവൈരിയ സലാം said...

:)

sm sadique said...

ആദ്യത്തെ അനുഭവം മറക്കില്ല ; ആരും.
അത് പരസ്പരം അറിഞ്ഞുള്ളതോ അല്ലാത്തതോ ആയ (പീഡനം) .
ആ ഓർമയാകാം “ജാഥ” ആയി തന്റെ നേരെ നടന്നടുത്തത്?
ചുമ്മ വേറുതെ…. വെറും തോന്നലുമാകാം.

anujaganesh said...

nannayirikkunnu ...njan rebel onnumalla mashe...oru pavamanu

ഫെനില്‍ said...

@mottamanoj-പാവം അതില്‍ കൂടുതല്‍ നമ്മുക്ക് എന്ത് പറയാന്‍ പറ്റും

@ചെകുത്താന്‍-അത് എനിക്ക് അപ്പഴേ തോന്നി.

@സുലേഖ-പെട്ടന്ന് പോസ്റ്റ്‌ ചെയ്തത് കൊണ്ടാ ഇനി ഞാന്‍ ശ്രദ്ധിച്ചോളാം.

@ജുവൈരിയ സലാം-ഇതും കോമഡി ആയിട്ടാണോ തോന്നിയത്?

@sm sadique-എല്ലാം ഒരു തോന്നല്‍ തന്നെ ആയിരിക്കട്ടെ എന്ന് ആശിക്കാം

@anujaganesh-നന്ദി .......ചുമ്മാ പറഞ്ഞത് അല്ലെ

ബിജുകുമാര്‍ alakode said...

സത്യം പറയട്ടെ, എനിയ്ക്ക് കഥ മനസ്സിലായില്ല. ധാരാളം അവ്യക്തതകള്‍ ഉണ്ട്. തുടക്കക്കാരന്‍ ആയതിനാല്‍ ആവും. കഥ എഴുതിയ ശേഷം ഒരു വായനക്കാരനായി മൊത്തം വായിയ്ക്കുക. എന്തെങ്കിലും പ്പോരായ്മകള്‍ ഉണ്ടോ എന്ന് പലവട്ടം നോക്കുക. പറയാന്‍ ഉദ്ദേശിച്ചതു മുഴുവന്‍ പറഞ്ഞൊ എന്നും നോക്കുക.
നല്ല എഴുത്തുകാരുടെ കഥകള്‍ ശ്രദ്ധാപൂര്‍വം വായിച്ച് സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കൂ.. ക്രമേണ ശരിയാകും. ആശംസകള്‍..!

ഫെനില്‍ said...

@ബിജുകുമാര്‍-പെട്ടന്ന് പോസ്റ്റ്‌ ചെയ്തത് കൊണ്ടാ.......പിന്നെ ഇതിനെ ഒരു ഡ്രാഫ്റ്റ്‌ വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറയാം.പക്ഷെ ഇനി അതില്‍ ടച്ച്‌ ചെയ്യാന്‍ മേല.
അടുത്ത പ്രാവശ്യം ഇതെല്ലാം ശ്രദ്ധിച്ചോളാം.

അനുരാഗ് said...

കൊള്ളാം കഥ ഇഷ്ടമായി

Post a Comment