Subscribe:

Thursday, March 17, 2011

അക്കരകാഴ്ചകള്‍ റിലീസിങ്ങിന് തയ്യാറായി

അങ്ങനെ മലയാളത്തില്‍ പ്രവാസ്സികളുടെതായിട്ട് ഒരു സിനിമ കൂടി.ആദ്യമൊക്കെ ഞാനും വിചാരിച്ചത് ഇത് ചുമ്മാ അമേരിക്കകാരുടെ ബഡായി ആയിരിക്കും എന്നാണ്.പക്ഷെ അത് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയാണ്.എന്തായാലും നമ്മുടെ സിനിമാക്കാരുടെ വളിപ്പ് കോമഡി കണ്ട് മടുത്ത നമ്മുക്ക് ഒരു വ്യത്യസ്തമായ ട്രീട്ടുമെന്റ്റ്‌ തന്നെയായിരിക്കും ഈ സിനിമ.

Untitled

ആദ്യമൊക്കെ ഈ സീരിയല്‍ കൈരളി ടി വിയില്‍ കാണുമ്പോള്‍ ഇതെന്തു കുന്തമാണെന്ന് വിചാരിക്കുമായിരുന്നു.പിന്നെ പിന്നെ മനസ്സിലായി ഞങ്ങളൊക്കെ വീട്ടില്‍ എങ്ങനെ സംസാരിക്കുന്നോ അത് കോപ്പി അടിച്ചു വച്ചിരിക്കുന്നത് പോലെ ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്.പിന്നെ നമ്മുക്ക് എല്ലാം അറിയാവുന്നത് പോലെ അമേരിക്കന്‍ മലയാളികളുടെ പൊള്ളയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തമാശരൂപണെ വിരല്‍ ചൂണ്ടുമ്പോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും.

അവരുടെ സിനിമയുടെ promo song ഒന്ന് കണ്ടു നോക്കൂ

ഈ പാട്ട് പാടിയിരിക്കുന്നത് ഫ്രാങ്കോ ചേട്ടനാണ്.സംഗീതം Tirthankar Das.വരികള്‍ അജയന്‍ ചേട്ടന്‍റെതാണ്.

ജോര്‍ജ്ജ് ‌ തെക്കുംമൂട്ടിലിന്റെ അണിയറക്കാരെ കണ്ടോ.മൊത്തത്തില്‍ ഒരു ഫാമിലി പോലെ തന്നെ ഇല്ലേ.ഗ്രിഗറി ഇത്രയും ചുള്ളന്‍ ആയിരിക്കുമെന്ന് വിചാരിച്ചില്ല.ഫിലിമിന്റെ പൂജക്കെങ്കിലും ഇവനെ കൊള്ളാവുന്ന ഒരു കോലത്തില്‍ കണ്ടല്ലോ.

pooja

അച്ചന്‍ എന്താ വീട് കൂദാശക്ക് ഇറങ്ങിയതാനെന്നു തോന്നുന്നു.ജോര്‍ജിന്റെ നാട്ടിലെ വീട് ആണോ ഇനി ഇത്.എവിടെ പോയാലും പുള്ളിക്കാരനെ എന്തായാലും അച്ചന്‍ വെറുതെ വിടുകയില്ല.

achan

അലക്കുകാരി ചേച്ചി സോറി റിന്‍സി ചേച്ചിയുടെ സാരി കലക്കിയിട്ടുണ്ട്.പുതിയ ട്രെന്‍ഡ് ആയിരിക്കും.

fami1

എന്തായാലും ഈ സിനിമയുടെ പിന്നണിക്കാര് ചക്കി മോളോടും മത്തായി കുഞ്ഞിനോടും ഈ പണി ചെയ്യണ്ട്ടായിരുന്നു.എന്ത് പറ്റി അവര് റേറ്റ് കൂട്ടി ചോദിച്ചോ.മേലെ കാണുന്നവരാണ് പുതിയ പിള്ളേര്.താഴെ നമ്മുടെ ചക്കിയും മത്തായിയും.

child

‍ ശരിക്കും ഈ സിനിമയില്‍ നമ്മള്‍ മിസ്സ്‌ ചെയ്യാന്‍ പോകുന്നത് ഇവരെ ആയിരിക്കും ഉറപ്പ്.

fullfamily

ഇത്ര വെളുത്ത ചക്കി മോള്‍ എത്ര പെട്ടന്നാ കറുത്ത് പോയത്.പിള്ളേരെ പെട്ടന്ന് പ്രായപൂര്‍ത്തി അക്കണ്ടായിരുന്നു.ഒരു ഫ്ലാഷ് ബാക്ക് സീനില്‍ എങ്കിലും നമ്മുടെ പിള്ളേര് കാണുമെന്ന് പ്രതീക്ഷിക്കാം.

famil

അച്ചായനും ഇന്‍ഷുറന്‍സ് കമ്പനിയും എന്നാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത് എന്നൊന്നും അണിയറക്കാര്‍ അച്ചായന്മാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.എന്തായാലും 2010ലെ നവംബര്‍ കഴിഞ്ഞു (അവരുടെ സൈറ്റില്‍ അന്ന് പടം ഇറങ്ങുമെന്ന് ആയിരുന്നു കൊടുത്തിരുന്നത്).ഈ വര്‍ഷം എങ്കിലും ഇത് പുറത്തു ഇറങ്ങുമെന്ന് വിചാരിക്കാം.

insu

എന്തായാലും ബാച്ചി അണ്ണന്മാര്‍ ജീവനോടെ ഉണ്ടല്ലോ ഇവര്‍ക്ക് ഒന്നും റീപ്ലേസ്മെന്റ് ഉണ്ടായില്ലല്ലോ ഭാഗ്യം.

bachi

ബേബി കുട്ടന്റെ ഇരുപ്പ് കണ്ടിട്ട് പഴയ മദാമ ഇട്ടിട്ടു പോയെന്നാ തോന്നുന്നത്.

bachi1

ഈ പടം നിര്‍മ്മിച്ചിരിക്കുന്നത് ബൂം ടി വിയുടെ ബാനറിലാണ്.അജയനും എബിയും കൂടിയാണ് ഇത് സംവിധാനം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്.മൊത്തത്തില്‍ കൊളമാകാതിരുന്നാല്‍ മതിയായിരുന്നു.

എന്നാലും ചക്കി മോളോടും മത്തായി കുഞ്ഞിനോടും ഇങ്ങനെ ചെയ്യണ്ടായിരുന്നു.

16 comments:

Sabu M H said...

ചക്കി മോളും, മത്തായി കുഞ്ഞും..കൊടും ചതിയായി പോയി..
പടത്തിനായി കാത്തിരിക്കുന്നു :)

Lipi Ranju said...

അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു
മികച്ചതായിരുന്നു.സത്യത്തില്‍ ആ സീരിയല്‍
അവസാനിച്ചല്ലോ എന്ന സങ്കടമുണ്ടായിരുന്നു.
ഇനിയിപ്പോ സിനിമയ്ക്കായി കാത്തിരിക്കുക തന്നെ. എന്നാലും ചക്കി മോളും മത്തായി കുഞ്ഞും മാറിയത് കഷ്ടമായി പ്പോയി .

ഫെനില്‍ said...

@Sabu M H-ശരിക്കും ചതി ആയി പോയി പിള്ളേരോട് അവര്‍ ചെയ്തത്

@Lipi Ranju-പിള്ളേരെ മാറ്റിയത് എന്തായാലും ശരി ആയില്ല.ചിലപ്പോള്‍ കുറച്ച് വല്ല്യ പിള്ളാര്‌ ആയിട്ട് വല്ലോം ആയിരിക്കും സിനിമയില്‍.

ചാണ്ടിക്കുഞ്ഞ് said...

എന്തായാലും കുറച്ചൊക്കെ ചിരിക്കാന്‍ വക കാണും....കാത്തിരിക്കാം

ഫെനില്‍ said...

@ചാണ്ടിക്കുഞ്ഞ്-കൊറേ നാളായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട്.പടം ഒന്ന് റിലീസ് ആയിട്ട് വേണം ഡൌണ്‍ലോഡ് ചെയ്ത് കാണാന്‍.
കാരണം ഗള്‍ഫ്‌ സിനിമയിലെ മൂട്ട കടി കൊള്ളാന്‍ മേല

പട്ടേപ്പാടം റാംജി said...

മുഴുവനായും കൃത്യമായി കാണാന്‍ പറ്റിയില്ലെങ്കിലും പലപ്പോഴും സീരിയല്‍ കണ്ടിരുന്നു. അഭിനയം അല്ലാത്ത രീതി. എന്തായാലും സിനിമ നന്നാവും എന്ന് കരുതാം. ചിത്രങ്ങളൊക്കെ നല്‍കി പോസ്റ്റ്‌ നന്നാക്കി.
ബ്ലോഗ്‌ തുറക്കുമ്പോള്‍ ഈ ടി.വി.ഓഫ് ചെയ്യാന്‍ എന്താ വഴി?

ഫെനില്‍ said...

@റാംജി-പഞ്ചായത്ത് ഇലക്ഷന്റെ സമയത്ത് ന്യൂസ്‌ കേള്‍ക്കാന്‍ വേണ്ടി ആഡ് ചെയ്തതാ.
ഇപ്പോള്‍ റിമൂവ് ചെയ്തു.ഇനി വീണ്ടും നിയമസഭ ഇലക്ഷന്റെ റിസള്‍ട്ട്‌ വരുമ്പോള്‍ മാത്രമേ ആഡ് ചെയുകയോള്ളൂ.
ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമിക്കണം........ചേട്ടാ

Naushu said...

ചിരിക്കാന്‍ വക കാണും....

ഫെനില്‍ said...

@Naushu-കാണുമോ?

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

വരട്ടെ.. കാണാം

Villagemaan said...

ഇപ്പൊ കോമഡി എന്ന് പറഞ്ഞു ഇറങുന്ന " സാധങ്ങളെ "ക്കാള്‍ നന്നാവാന്‍ സാധ്യത ഉണ്ട് !

ഫെനില്‍ said...

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ - കാണണം

V@illagemaan -അത് ഒറപ്പല്ലേ

സാജിദ് കെ.എ said...

മത്തായിക്കുഞ്ഞിനോടും ചക്കിമോളോടും കാണിച്ചത് കൊടും ക്രൂരത തന്നെ....
ഇതുവരെ റിലീസ് ആയില്ലേ...?

ശ്രീ said...

ചക്കി മോളും, മത്തായി കുഞ്ഞും?
ചതിയായി പോയി..


കാത്തിരിക്കാം :)

ഫെനില്‍ said...

@ശ്രീ & സാജിദ് കെ.എ -പറഞ്ഞിട്ട് കാര്യം ഇല്ല വിനാശകാലേ..........

robymathew said...

pillerodu ee cheythathu ennathayalyum seriaayilla.....

Post a Comment