Subscribe:

Thursday, April 28, 2011

എന്തിനാ ക്രിക്കറ്റ് ആരാധകരെ പോലീസ്‌ തല്ലുന്നത്?

280420111871

എന്തിനാ കളി കാണാന്‍ വരുന്ന പാവങ്ങളെ നമ്മുടെ പോലീസ് ഓടിച്ചിട്ട്‌ തല്ലുന്നത്.അതും ടിക്കറ്റ് ഉള്ളവരെ.ഇനി ആരെങ്കിലും കൊച്ചിയില്‍ ജീവന്‍ പണയം വച്ച് കളി കാണാന്‍ വരുമോ.എല്ലാം ഇത്തിരി ഓവര്‍ ആകുന്നില്ലേ എന്നൊരു തോന്നല്‍.അതോ റൊങ്ദേവു കണ്‍സോര്‍ഷ്യം ഉടമകളുമായി ബന്ധം ഉള്ള നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കുളമാക്കാവുന്നതെ ഒള്ളോ നമ്മുടെ ഐ പി ല്‍ മോഹങ്ങള്‍?

ഞങ്ങള്‍ കുറച്ചു ആള്‍ക്കാര്‍ക്ക് എങ്കിലും ക്രിക്കറ്റ്  ഒരു ഭ്രാന്ത് തന്നെയാണ് . പക്ഷെ ഞങ്ങള്‍ തന്നെ  തിരഞ്ഞെടുത്ത  ഒരു ഭരണസംവിധാനം ഞങ്ങള്‍  ആഗ്രഹിക്കുന്ന തെറ്റല്ലാത്ത ഒരു കാര്യം ഞങ്ങള്‍ക്ക് നിഷേധിക്കുന്നതു ശരിയാണോ.

280420111869

കൊച്ചി ടീമും നഗരസഭയും കൂടിയുള്ള ഈ കസേര കളി ഇനി എത്ര നാള് കൂടി ഞങ്ങള്‍  കാണണം.ശരിക്കും നമ്മുടെ നഗരസഭ കാണിക്കുന്ന ഒരു വലിയ മണ്ടത്തരമാണ്  ഇത്.ചുളുവിന് കൊച്ചിയെ ലോകം മുഴുവനും മാര്‍ക്കെറ്റ് ചെയ്യാമായിരുന്ന അവസ്സരമാ അവരായിട്ട്‌ തന്നെ കളഞ്ഞ് കുളിക്കുന്നത്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.........ഇന്ത്യയിലെ എല്ലാ നല്ല തുടക്കങ്ങളിലും നമ്മള്‍ പങ്കാളികള്‍ ആയിരുന്നു.പിന്നെ പിന്നെ കയ്യിലിരുപ്പ് കൊണ്ട് പിന്നോക്കം പോകും.

തുടക്കത്തിലേ നികുതി വേണം വേണം എന്നൊന്നും പറഞ്ഞു നടക്കാതെ ഒന്ന് സാവകാശം കാണിക്കടോ ഞങ്ങളുടെ പ്രിയപ്പെട്ട മേയറെ......പതുക്കെ പതുക്കെ നമ്മുക്ക് അതൊക്കെ പിരിക്കാമെന്നെ.ആദ്യം ടീമിന് ഒന്ന് സെറ്റ് ആകാന്‍ ടൈം കൊടുക്കെന്നെ.അല്ലെങ്കില്‍ തന്നെ കുറ്റിയും പറിച്ച് പോകാന്‍ ഇരിക്കുവാ അവര്.

നമ്മളായിട്ട് എന്തിനാ ഒരു കാരണം ഉണ്ടാകുന്നത്.ഉണ്ടാക്കിയാല്‍ നമ്മുടെ യുവതലമുറ മേയറെ നിങ്ങളെ ഒരിക്കലും മറക്കില്ല(ചിലപ്പോള്‍ നിങ്ങളും).പിന്നെ “ഈ ഐപിഎല്‍ ഇവിടെ വേണ്ട നിങ്ങള്‍ വല്ലോടത്തും കൊണ്ട് പൊക്കോ” എന്നൊക്കെ നമ്മുടെ ജനപ്രതിനിധികള്‍ പൊതുജനമധ്യത്തില്‍ തുറന്നടിക്കുന്നത് ശരിയാണോ.

കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത് പോലെ (അടിച്ചു പുറത്താക്കിയാലും കോണ്‍ഗ്രസില്‍നിന്നു പോകില്ല) ഒന്നും ടീം ഉടമകള്‍ പറയില്ല ഇതാ കിട്ടിയ ചാന്‍സ് എന്ന് വച്ച് അവര് ടീമിനെ വേറെ എങ്ങോട്ടെങ്കിലും പറിച്ച് നടും.ടീമിനെ  ന്യായീകരിക്കുന്ന സമീപനം കേരള ഗവര്‍മെന്റില്‍  നിന്നുണ്ടാകില്ല എന്നതും ഉറപ്പാണ്.

280420111870

 ആദ്യം അവര് ഇട്ട ഇന്‍ഡി കമാന്‍ഡോസ് എന്ന പേരില്‍ നിന്ന് തന്നെ നമ്മുക്ക് മനസ്സിലാക്കാമായിരുന്നു ഉടമകളുടെ മനസ്സിലിരുപ്പ്.പിന്നെ അവസാനം  പേരുമാറ്റി കൊച്ചി ടസ്‌കേഴ്‌സ് കേരള എന്ന പുതിയ പേര് സ്വീകരിക്കുകയായിരുന്നു.എന്നിട്ട് ആരും കേള്‍ക്കാത്ത കുറെ കളിക്കാരെയും കൂട്ടി ഒരു ടീം ഉണ്ടാക്കി.ഇപ്പോള്‍ കളി കാണാന്‍ ആളില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.അടുത്ത വര്‍ഷം ഗുജറാത്തില്‍ കളി നടക്കുമ്പോള്‍ നോക്കിക്കോ അവര് എങ്ങനെയാ ടീം ഉണ്ടാക്കുന്നതെന്ന്.

അവസാനം ഇങ്ങനെ പോയാല്‍ മാര്‍വാടികളുടെ ടീം അവരെല്ലാം കൂടി ഗുജറാത്തിലേക്ക് കൊണ്ട് പോകും.അവിടെ നല്ല സ്‌റ്റേഡിയമുണ്ട്. വിനോദനികുതി ഇല്ല.നമ്മുടെ പേരും അവരുടെ കാശും അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം.കൊച്ചി നഗരസഭയോടു ഞങ്ങളുടെ ഒരേ ഒരു അഭ്യര്‍ഥന മാത്രം. ടിക്കറ്റില്‍ പെട്ടന്ന് നഗരസഭയുടെ സീല്‍ പതിപ്പിച്ച് നല്‍കാന്‍ ഉള്ള സെറ്റപ്പ് ഉണ്ടാക്കണം.പിന്നെ പറ്റാവുന്ന നികുതിയിളവ് ഐപിഎല്‍ മല്‍സരങ്ങള്‍ക്കു നല്‍കണം.

മാര്‍വാഡി ചേട്ടന്മാരെ  എന്നാലും നിങ്ങളുടെ ടിക്കറ്റിന്റെ റേറ്റ് ഇത്തിരി കടുകട്ടി തന്നെയാണ്.

Monday, April 18, 2011

ഗോപു മോന്‍ നടി റിയ സെന്നിനെ ലൈന്‍ അടിക്കുന്നുണ്ടോ?


കൊച്ചിന്‍ ടസ്‌കേഴ്‌സിലെ  ഗോപു മോന്‍  നടി റിയ സെന്നിനെ ലൈന്‍ അടിക്കുന്നുണ്ടോ? അല്ലെങ്കില്‍ തന്നെ എന്തിനാ  ബംഗാളിയായ റിയ സെന്‍ കൊച്ചി ടീമിന്റെ അംബാസിഡറായത്.പാവം ഗോപു മോന്‍ എന്ത് ചെയ്താലും വിവാദമാവുകയാണ്.ഈ മാധ്യമങ്ങള്‍ക്കൊന്നും  വേറെ പണി ഇല്ലേ.ഇനി സത്യമാണെങ്കില്‍ തന്നെ എന്താ ഇത്ര വലിയ പ്രോബ്ലം.
ഒരു പാവം മലയാളിക്കെന്താ പ്രേമിക്കാന്‍ മേലെ.

Thursday, April 14, 2011

നന്ദന ഇനി ഓര്‍മ്മകള്‍ മാത്രം


ഒരു പാട് നാളുകളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി കിട്ടിയ ഉണ്ണിയെ കയ്യിവിട്ടു പോയ ചിത്ര ചേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കും.അഹങ്കാരത്തിന്റെ ചെറുകണിക പോലും പ്രതിഫലിക്കാത്ത ആ മുഖത്തെ മായാത്ത ചിരി മനസ്സിൽ നിൽക്കുമ്പോൾ എങ്ങനെ ആശ്വസിക്കും നമ്മള്‍.എത്ര എത്ര ചികിത്സകൾ,എത്ര പ്രാർത്ഥനകൾ ഓര്‍ക്കാനാവുന്നില്ല ........ഇത്ര വേഗം തിരിച്ചെടുത്തല്ലോ അതും ഒരു വിഷു ദിനത്തില്‍ തന്നെ.വിവാഹ ശേഷം നീണ്ട എട്ടു വര്‍ഷത്തോളം ഉള്ള കാത്തിരിപ്പിനു ശേഷം കിട്ടിയ മുത്ത്‌ .........ചേച്ചി എങ്ങനെ നമ്മള്‍ ആശ്വസിപ്പിക്കും.............
എന്തിനായിരുന്നു ദൈവമേ പാവത്തിനെ വെറുതെ ആശിപ്പിച്ചത് .............
ശുഭപ്രതീക്ഷകളുമായെത്തിയ വിഷുവിനെ ആവേശത്തോടെ വരവേല്‍ക്കുന്ന മലയാളികളെ എന്തിനാണോ ദൈവം ഇങ്ങനെ സങ്കടപ്പെടുത്തുന്നത്.


കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍.......
കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
           ചേരുമോടക്കുഴലിന്റെയുള്ളില്‍................

ചിത്രങ്ങള്‍ക്ക് കടപ്പാട്:-മനോരമ & മെട്രോ വാര്‍ത്ത

Tuesday, April 12, 2011

എന്തെങ്കിലും മനസ്സിലായോ?

ഇത് കണ്ടിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ? മനസ്സിലായെങ്കില്‍ ഒന്ന് പറഞ്ഞു തരാമോ?

Thursday, April 7, 2011

ക്രിക്കറ്റ് ഇതിഹാസം ഗോപു മോന് ഭാരതരത്‌നം????


ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ഗോപു മോന് ഭാരതരത്‌നം നല്‍കണമെന്ന്‌ ഗോപു മോന്റെ അമ്മ. ഗോപു മോന്‍ ഭാരതരത്‌നം ലഭിക്കാന്‍ എല്ലാംകൊണ്ടും അര്‍ഹനാണെന്നും ഗോപു മോന്റെ അമ്മ പറഞ്ഞു‌.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്‌ നല്‍കുന്ന സേവനം കണക്കിലെടുക്കുമ്പോള്‍ മറ്റ്‌ ഏത്‌ കായികതാരത്തേക്കാളും ഭാരതരത്‌നത്തിന്‌ തീര്‍ച്ചയായും ഗോപു മോന്‍ തന്നെയാണ്‌ അര്‍ഹന്‍.

ഗോപു മോന്‍ അല്ലാതെ മറ്റൊരു ക്രിക്കറ്റ്‌ കളിക്കാരനും ഭാരതരത്നം ലഭിക്കാന്‍ പോകുന്നില്ലെന്നും ഗോപു മോന്റെ അമ്മ പറഞ്ഞു.അല്ലെങ്കില്‍ തന്നെ നിങ്ങള്‍ പറ ഇത്രയും തല്ലും തെറിയും കേട്ടിട്ടുള്ള ഏതെങ്കിലും ക്രിക്കറ്റ്‌ കളിക്കാരന്‍ ഇന്ത്യയില്‍ ഉണ്ടോ എന്നും അവര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം കേരള നിയമസഭയും ഈ ആവശ്യമുന്നയിച്ച്‌ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അച്ചു മാമന്‍ കാണ്ടുവന്ന പ്രമേയം സഭ ഒന്നടങ്കം ചവറ്റു കൊട്ടയില്‍ ഇട്ട് അംഗീകരിക്കുകയായിരുന്നു.

ഒരു പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ നോക്കു കൂലി വാങ്ങിയിട്ടുണ്ടാവുക ഗോപു മോന്‍ ആയിരിക്കും. തൊഴിലാളി യൂണിയനുകള്‍ ഈ കാര്യത്തില്‍ ഗോപു മോന്റെ അയലത്തൊന്നും വരില്ല.മാത്രമല്ല കേരളത്തില്‍ പുതിയതായിട്ട് പണിയുന്ന സ്റ്റേഡിയങ്ങള്‍ എല്ലാം ഗോപു മോന്റെ പേരില്‍ എഴുതി കൊടുക്കാനും തീരുമാനമായിട്ട് ഉണ്ട്.