Subscribe:

Thursday, April 7, 2011

ക്രിക്കറ്റ് ഇതിഹാസം ഗോപു മോന് ഭാരതരത്‌നം????


ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ഗോപു മോന് ഭാരതരത്‌നം നല്‍കണമെന്ന്‌ ഗോപു മോന്റെ അമ്മ. ഗോപു മോന്‍ ഭാരതരത്‌നം ലഭിക്കാന്‍ എല്ലാംകൊണ്ടും അര്‍ഹനാണെന്നും ഗോപു മോന്റെ അമ്മ പറഞ്ഞു‌.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്‌ നല്‍കുന്ന സേവനം കണക്കിലെടുക്കുമ്പോള്‍ മറ്റ്‌ ഏത്‌ കായികതാരത്തേക്കാളും ഭാരതരത്‌നത്തിന്‌ തീര്‍ച്ചയായും ഗോപു മോന്‍ തന്നെയാണ്‌ അര്‍ഹന്‍.

ഗോപു മോന്‍ അല്ലാതെ മറ്റൊരു ക്രിക്കറ്റ്‌ കളിക്കാരനും ഭാരതരത്നം ലഭിക്കാന്‍ പോകുന്നില്ലെന്നും ഗോപു മോന്റെ അമ്മ പറഞ്ഞു.അല്ലെങ്കില്‍ തന്നെ നിങ്ങള്‍ പറ ഇത്രയും തല്ലും തെറിയും കേട്ടിട്ടുള്ള ഏതെങ്കിലും ക്രിക്കറ്റ്‌ കളിക്കാരന്‍ ഇന്ത്യയില്‍ ഉണ്ടോ എന്നും അവര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം കേരള നിയമസഭയും ഈ ആവശ്യമുന്നയിച്ച്‌ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അച്ചു മാമന്‍ കാണ്ടുവന്ന പ്രമേയം സഭ ഒന്നടങ്കം ചവറ്റു കൊട്ടയില്‍ ഇട്ട് അംഗീകരിക്കുകയായിരുന്നു.

ഒരു പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ നോക്കു കൂലി വാങ്ങിയിട്ടുണ്ടാവുക ഗോപു മോന്‍ ആയിരിക്കും. തൊഴിലാളി യൂണിയനുകള്‍ ഈ കാര്യത്തില്‍ ഗോപു മോന്റെ അയലത്തൊന്നും വരില്ല.മാത്രമല്ല കേരളത്തില്‍ പുതിയതായിട്ട് പണിയുന്ന സ്റ്റേഡിയങ്ങള്‍ എല്ലാം ഗോപു മോന്റെ പേരില്‍ എഴുതി കൊടുക്കാനും തീരുമാനമായിട്ട് ഉണ്ട്.

18 comments:

കിങ്ങിണിക്കുട്ടി said...

Ee kaaranangal kond bharatharathnom oscarum pathmasreeyum okke kodukkanam ennanu ente abhiprayam

ചാണ്ടിക്കുഞ്ഞ് said...

ഇന്നലെ പ്രാഞ്ചിയേട്ടന്‍ കണ്ടു...അതു പോലെ വല്ല കാശും കൊടുത്തു സംഖടിപ്പിക്കേണ്ടി വരും....

Anonymous said...

vere pani onnum illathe veettil irikkuvanalle..kashtam thanne.. athanu bakiyullore kaliyakkan ithrakku akrantham..shame on u..

ചെറുവാടി said...

എന്ത് കിട്ടിയാലും കൂടിപോകില്ല. അതുല്പോലെയുള്ള മുതലല്ലേ.

ചെകുത്താന്‍ said...

ഗോപുമോന്‍ ഫാസ് ക്ലബ്ബ് പ്രസിഡന്റെ ഞാനായിരിക്കും :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്തായാലും ഒരു ഗോപ്യൻ വേണ്ടിവന്നില്ലേ ഭാഗ്യചിഹ്നമായി ഇന്ത്യണ്ടീമിൽ ഇടം നേടാൻ..

റ്റോംസ് | thattakam.com said...

ഗോപുമോന് നല്ല തല്ലു കിട്ടാനും സാധ്യത ഉണ്ട്.

Lipi Ranju said...

ഗോപുമോന്‍റെ ഒരു ഭാഗ്യം... അമ്മേടേം !

Shukoor said...

തീര്‍ച്ചയായും ഇത് തല്ലുകൊള്ളിത്തരം തന്നെ...

ഫെനില്‍ said...

@കിങ്ങിണിക്കുട്ടി-തീര്‍ച്ചയായും വേണം

@ചാണ്ടിക്കുഞ്ഞ് -പുള്ളിക്കും കിട്ടും ഒരിക്കല്‍ കാത്തിരുന്നു കാണാം.

@അനോണി-അനോണികള്‍ക്ക്‌ സാധാരണ റിപ്ലേ ചെയ്യാറില്ല.

@ചെറുവാടി -ഹഹഹഹ കിട്ടുമെന്നെ പാവത്തിനും ഒരിക്കല്‍

@ചെകുത്താന്‍ -എന്നെ സെക്കട്ടറി എങ്കിലും ആക്കണേ

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ബിലത്തിപട്ടണം- പുള്ളിക്ക് അല്ലേലും ഒടുക്കത്തെ ഭാഗ്യമാണെന്നെ.

@റ്റോംസ് | thattakam.com -ഗോപുമോന് അല്ല പുള്ളികാരന്റെ ബോളിനാ തല്ലു കിട്ടാന്‍ എപ്പോഴും സാധ്യത.

@Lipi Ranju -ഭാഗ്യം എന്നൊക്കെ പറഞ്ഞാന്‍ ഇങ്ങനേം ഉണ്ടാകുമോ

@Shukoor -ക്ഷമിക്കെന്റെ ആശാനെ

മഞ്ഞുതുള്ളി (priyadharsini) said...

ഇനിയെങ്കിലും വിട്ടൂടെ ആ പാവത്തിനെ.....?

ഫെനില്‍ said...

@priyadharsini-വിട്ടു വിട്ടു ഇനി കൊച്ചിയുടെ കളി കഴിഞ്ഞു ബാക്കി

കമ്പർ said...

ശ്രീശാന്ത്.......

ശ്രീശാന്തിന്റെ ഉജ്വല പ്രകടനം കൊണ്ട് മാത്രം ഇന്ത്യ ഫൈനലില്‍ എത്തി..

വെള്ളം മനുഷ്യന് ഒഴിച്ച് കൂടാനാകാത്ത വസ്തുവാണെന്ന സത്യം അടിവരയിട്ടു

തെളിയിക്കുന്ന ഒരു പ്രകടനം. ഒരു പക്ഷെ ശ്രീശാന്ത് നല്‍കിയ വെള്ളം

കുടിക്കാതിരുന്നെങ്കില്‍ സച്ചിന് ബാറ്റു ചെയ്യാനോ എണ്‍പത്തിയന്ച്ചു റണ്സ്

നേടുവാനോ സാധിക്കില്ലായിരുന്നു. ഒരു പക്ഷെ വെള്ളം കിട്ടാതെ "ടീം ഇന്ത്യ"

കളി തന്നെ ഉപേക്ഷിചെനെ... രണ്ടു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍

എഴുന്നേറ്റു നിന്ന് കയ്യടിച്ചു ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കുന്നത്

കണ്ട്‌ രാജ്യം ഒന്നടങ്കം ആനന്ദ കണ്ണീര്‍ പൊഴിച്ചു.. ഓരോ മലയാളിയും വികാര

ഭരിതമായ നിമിഷങ്ങളായിരുന്നു അത് .സ്വന്തം മുഖം ഒരു ടിവിയില്‍ പോലും

വരുന്നത് ഇഷ്ടമല്ലാത്ത ശ്രീ ഇടവേളകളില്‍ മാത്രം ഗ്രൗണ്ടില്‍

പ്രത്യഷപ്പെട്ടു വെള്ളം എത്തിച്ചത് ശ്രെധേയമായി.......ഈ പ്രകടനത്തോടെ

രാജ്യ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ മലയാളികളുടെ പ്രിയപ്പെട്ട ശ്രീക്ക് കഴിഞു

.....

വെള്ളം വേണ്ടവര്‍ക്ക് വെള്ളം കൊടുത്തും പഴം വേണ്ടവര്‍ക്ക് പഴം കൊടുത്തും

എല്ലാ കളിക്കാരുടെയും പിന്നില്‍ ശ്രീ ഉണ്ടായിരുന്നു ......... ഇന്ത്യന്‍

ടീമിന്റെ വിജയത്തിന് നിര്‍ണ്ണായക പങ്കു വഹിച്ച ശ്രീശാന്തിനു

അഭിനന്ദനങ്ങള്‍

Villagemaan said...

കേരളീയരുടെ തെറി വിളി കേള്‍ക്കാന്‍ ഗോപുമോന്റെ ജന്മം ഇനിയും ബാക്കി..

ശങ്കരനാരായണന്‍ മലപ്പുറം said...

GOPU MONE!

ഡി.പി.കെ said...

koodothram cheythu world cup teamil kayariyathum pora avanu bharatharatnam

ഫെനില്‍ said...

@കമ്പർ-അതെ എല്ലാ കളിക്കാരുടെയും പിന്നില്‍ ശ്രീ ഉണ്ടായിരുന്നു

@Villagemaan- പുള്ളിക്കാരനോട് ഉള്ള സ്നേഹം കൊണ്ട് അല്ലെ

@ശങ്കരനാരായണന്‍ മലപ്പുറം - മലയാളികളുടെ സ്നേഹം അതല്ലേ എല്ലാം

@ഡി.പി.കെ -എന്തോ ചാത്തന്‍ സേവ ആണെന്നാ തോന്നുന്നത്

Dr.Muhammed Koya @ ഹരിതകം said...

എന്‍റെ രസികനായ ഒരു കസിനുണ്ട് ,സലാം. ഗോപുമോന്‍ ടീമില്‍ വന്നാല്‍ അവന്‍റെ ഒരു കമന്റുണ്ട്- "ഹോ, ഇനി കുറേക്കാലം അവന്‍റെ അമ്മയെ സഹിക്കണ്ടേ"
മലയാളി സ്നേഹിക്കും അഹന്തയും അമിത പ്രകടനങ്ങളും നല്ല പ്രകടനം പുറത്തെടുക്കട്ടെ

Post a Comment