Subscribe:

Thursday, April 14, 2011

നന്ദന ഇനി ഓര്‍മ്മകള്‍ മാത്രം


ഒരു പാട് നാളുകളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി കിട്ടിയ ഉണ്ണിയെ കയ്യിവിട്ടു പോയ ചിത്ര ചേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കും.അഹങ്കാരത്തിന്റെ ചെറുകണിക പോലും പ്രതിഫലിക്കാത്ത ആ മുഖത്തെ മായാത്ത ചിരി മനസ്സിൽ നിൽക്കുമ്പോൾ എങ്ങനെ ആശ്വസിക്കും നമ്മള്‍.എത്ര എത്ര ചികിത്സകൾ,എത്ര പ്രാർത്ഥനകൾ ഓര്‍ക്കാനാവുന്നില്ല ........ഇത്ര വേഗം തിരിച്ചെടുത്തല്ലോ അതും ഒരു വിഷു ദിനത്തില്‍ തന്നെ.വിവാഹ ശേഷം നീണ്ട എട്ടു വര്‍ഷത്തോളം ഉള്ള കാത്തിരിപ്പിനു ശേഷം കിട്ടിയ മുത്ത്‌ .........ചേച്ചി എങ്ങനെ നമ്മള്‍ ആശ്വസിപ്പിക്കും.............
എന്തിനായിരുന്നു ദൈവമേ പാവത്തിനെ വെറുതെ ആശിപ്പിച്ചത് .............
ശുഭപ്രതീക്ഷകളുമായെത്തിയ വിഷുവിനെ ആവേശത്തോടെ വരവേല്‍ക്കുന്ന മലയാളികളെ എന്തിനാണോ ദൈവം ഇങ്ങനെ സങ്കടപ്പെടുത്തുന്നത്.


കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍.......
കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
           ചേരുമോടക്കുഴലിന്റെയുള്ളില്‍................

ചിത്രങ്ങള്‍ക്ക് കടപ്പാട്:-മനോരമ & മെട്രോ വാര്‍ത്ത

9 comments:

ചെറുവാടി said...

ഒത്തിരി സങ്കടം നല്‍കിയ വാര്‍ത്ത.

ആചാര്യന്‍ said...

വളരെ വിഷമം ആയി ചിത്ര ചേച്ചിയുടെ ദുഖത്തില്‍ പങ്കു ചേരുന്നു

moideen angadimugar said...

വളരെയധികം വേദന തോന്നിയ വാർത്ത.

ഷമീര്‍ തളിക്കുളം said...

വിധി, അല്ലാതെന്തു പറയാന്‍......?

Lipi Ranju said...

ആ വേദനയില്‍ നിന്നും നിന്നും മുക്തി നേടാന്‍ അവര്‍ക്ക് ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

ayyopavam said...

കണ്ണുനീര്‍ തുള്ളി മാത്രമേ എനിക്ക് നല്കുവാനോള്ളൂ

Shukoor said...

Really bad news

റ്റോംസ് | thattakam.com said...

പറയാന്‍ വാക്കുകളില്ല. ചിത്രയ്ക്ക് ഇത് താങ്ങാനുള്ള ശക്തി ജഗദീശ്വരന്‍ നല്‍കട്ടെ..!!

ശ്രീനാഥന്‍ said...

എന്തൊരു വിധിയാണിത്!

Post a Comment