Subscribe:

Thursday, April 28, 2011

എന്തിനാ ക്രിക്കറ്റ് ആരാധകരെ പോലീസ്‌ തല്ലുന്നത്?

280420111871

എന്തിനാ കളി കാണാന്‍ വരുന്ന പാവങ്ങളെ നമ്മുടെ പോലീസ് ഓടിച്ചിട്ട്‌ തല്ലുന്നത്.അതും ടിക്കറ്റ് ഉള്ളവരെ.ഇനി ആരെങ്കിലും കൊച്ചിയില്‍ ജീവന്‍ പണയം വച്ച് കളി കാണാന്‍ വരുമോ.എല്ലാം ഇത്തിരി ഓവര്‍ ആകുന്നില്ലേ എന്നൊരു തോന്നല്‍.അതോ റൊങ്ദേവു കണ്‍സോര്‍ഷ്യം ഉടമകളുമായി ബന്ധം ഉള്ള നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കുളമാക്കാവുന്നതെ ഒള്ളോ നമ്മുടെ ഐ പി ല്‍ മോഹങ്ങള്‍?

ഞങ്ങള്‍ കുറച്ചു ആള്‍ക്കാര്‍ക്ക് എങ്കിലും ക്രിക്കറ്റ്  ഒരു ഭ്രാന്ത് തന്നെയാണ് . പക്ഷെ ഞങ്ങള്‍ തന്നെ  തിരഞ്ഞെടുത്ത  ഒരു ഭരണസംവിധാനം ഞങ്ങള്‍  ആഗ്രഹിക്കുന്ന തെറ്റല്ലാത്ത ഒരു കാര്യം ഞങ്ങള്‍ക്ക് നിഷേധിക്കുന്നതു ശരിയാണോ.

280420111869

കൊച്ചി ടീമും നഗരസഭയും കൂടിയുള്ള ഈ കസേര കളി ഇനി എത്ര നാള് കൂടി ഞങ്ങള്‍  കാണണം.ശരിക്കും നമ്മുടെ നഗരസഭ കാണിക്കുന്ന ഒരു വലിയ മണ്ടത്തരമാണ്  ഇത്.ചുളുവിന് കൊച്ചിയെ ലോകം മുഴുവനും മാര്‍ക്കെറ്റ് ചെയ്യാമായിരുന്ന അവസ്സരമാ അവരായിട്ട്‌ തന്നെ കളഞ്ഞ് കുളിക്കുന്നത്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.........ഇന്ത്യയിലെ എല്ലാ നല്ല തുടക്കങ്ങളിലും നമ്മള്‍ പങ്കാളികള്‍ ആയിരുന്നു.പിന്നെ പിന്നെ കയ്യിലിരുപ്പ് കൊണ്ട് പിന്നോക്കം പോകും.

തുടക്കത്തിലേ നികുതി വേണം വേണം എന്നൊന്നും പറഞ്ഞു നടക്കാതെ ഒന്ന് സാവകാശം കാണിക്കടോ ഞങ്ങളുടെ പ്രിയപ്പെട്ട മേയറെ......പതുക്കെ പതുക്കെ നമ്മുക്ക് അതൊക്കെ പിരിക്കാമെന്നെ.ആദ്യം ടീമിന് ഒന്ന് സെറ്റ് ആകാന്‍ ടൈം കൊടുക്കെന്നെ.അല്ലെങ്കില്‍ തന്നെ കുറ്റിയും പറിച്ച് പോകാന്‍ ഇരിക്കുവാ അവര്.

നമ്മളായിട്ട് എന്തിനാ ഒരു കാരണം ഉണ്ടാകുന്നത്.ഉണ്ടാക്കിയാല്‍ നമ്മുടെ യുവതലമുറ മേയറെ നിങ്ങളെ ഒരിക്കലും മറക്കില്ല(ചിലപ്പോള്‍ നിങ്ങളും).പിന്നെ “ഈ ഐപിഎല്‍ ഇവിടെ വേണ്ട നിങ്ങള്‍ വല്ലോടത്തും കൊണ്ട് പൊക്കോ” എന്നൊക്കെ നമ്മുടെ ജനപ്രതിനിധികള്‍ പൊതുജനമധ്യത്തില്‍ തുറന്നടിക്കുന്നത് ശരിയാണോ.

കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത് പോലെ (അടിച്ചു പുറത്താക്കിയാലും കോണ്‍ഗ്രസില്‍നിന്നു പോകില്ല) ഒന്നും ടീം ഉടമകള്‍ പറയില്ല ഇതാ കിട്ടിയ ചാന്‍സ് എന്ന് വച്ച് അവര് ടീമിനെ വേറെ എങ്ങോട്ടെങ്കിലും പറിച്ച് നടും.ടീമിനെ  ന്യായീകരിക്കുന്ന സമീപനം കേരള ഗവര്‍മെന്റില്‍  നിന്നുണ്ടാകില്ല എന്നതും ഉറപ്പാണ്.

280420111870

 ആദ്യം അവര് ഇട്ട ഇന്‍ഡി കമാന്‍ഡോസ് എന്ന പേരില്‍ നിന്ന് തന്നെ നമ്മുക്ക് മനസ്സിലാക്കാമായിരുന്നു ഉടമകളുടെ മനസ്സിലിരുപ്പ്.പിന്നെ അവസാനം  പേരുമാറ്റി കൊച്ചി ടസ്‌കേഴ്‌സ് കേരള എന്ന പുതിയ പേര് സ്വീകരിക്കുകയായിരുന്നു.എന്നിട്ട് ആരും കേള്‍ക്കാത്ത കുറെ കളിക്കാരെയും കൂട്ടി ഒരു ടീം ഉണ്ടാക്കി.ഇപ്പോള്‍ കളി കാണാന്‍ ആളില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.അടുത്ത വര്‍ഷം ഗുജറാത്തില്‍ കളി നടക്കുമ്പോള്‍ നോക്കിക്കോ അവര് എങ്ങനെയാ ടീം ഉണ്ടാക്കുന്നതെന്ന്.

അവസാനം ഇങ്ങനെ പോയാല്‍ മാര്‍വാടികളുടെ ടീം അവരെല്ലാം കൂടി ഗുജറാത്തിലേക്ക് കൊണ്ട് പോകും.അവിടെ നല്ല സ്‌റ്റേഡിയമുണ്ട്. വിനോദനികുതി ഇല്ല.നമ്മുടെ പേരും അവരുടെ കാശും അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം.കൊച്ചി നഗരസഭയോടു ഞങ്ങളുടെ ഒരേ ഒരു അഭ്യര്‍ഥന മാത്രം. ടിക്കറ്റില്‍ പെട്ടന്ന് നഗരസഭയുടെ സീല്‍ പതിപ്പിച്ച് നല്‍കാന്‍ ഉള്ള സെറ്റപ്പ് ഉണ്ടാക്കണം.പിന്നെ പറ്റാവുന്ന നികുതിയിളവ് ഐപിഎല്‍ മല്‍സരങ്ങള്‍ക്കു നല്‍കണം.

മാര്‍വാഡി ചേട്ടന്മാരെ  എന്നാലും നിങ്ങളുടെ ടിക്കറ്റിന്റെ റേറ്റ് ഇത്തിരി കടുകട്ടി തന്നെയാണ്.

10 comments:

ചെറുവാടി said...

:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതിന്റെ പിന്നിലും മാർവാടിയുടെ കൈകൾ ഉണ്ടാകുമൊ..?

ഷമീര്‍ തളിക്കുളം said...

ചിലപ്പോള്‍ മാര്‍വാഡി പോലീസാകും.

Lipi Ranju said...

കഷ്ടം തന്നെ.... ):

റ്റോംസ് | thattakam.com said...

കൊച്ചി നഗരസഭയ്ക്ക് എങ്ങെയെങ്കിലും കളി ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയെന്നാകും.

ചാണ്ടിക്കുഞ്ഞ് said...

"അവസാനം ഇങ്ങനെ പോയാല്‍ മാര്‍വാടികളുടെ ടീം അവരെല്ലാം കൂടി ഗുജറാത്തിലേക്ക് കൊണ്ട് പോകും.അവിടെ നല്ല സ്‌റ്റേഡിയമുണ്ട്. വിനോദനികുതി ഇല്ല"

അതിനു വേണ്ടിയുള്ള കളി തന്നെയാ ഇത്....നഗരസഭ അറിഞ്ഞു കൊണ്ട് തന്നെ...കാശും മേടിച്ചു കാണും....ഈ സീസണ്‍ കഴിയുമ്പോള്‍, ഈ പ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാണിച്ച്‌ അവന്മാര്‍ "കിണ്ടി" കമാന്ടോസുമായി അഹമ്മദാബാദിലേക്ക് പറക്കും....

Villagemaan said...

സത്യമായിട്ടും..ഇങ്ങനെ തല്ലു കൊല്ലേണ്ട കാര്യമുണ്ടോ ? വീട്ടില്‍ മര്യാദക്ക് ഇരുന്നു കണ്ടാ പോരെ ? ഹി ഹി !

കുമാരന്‍ | kumaran said...

അടുത്ത കൊല്ലം കൊച്ചിയിൽ കളി ഉണ്ടാകുമോയെന്ന് സംശയമാണ്.

ഹാപ്പി ബാച്ചിലേഴ്സ് said...

ഫെനിലേ, അഹ്മദാബാദിൽ കളിക്കുന്നത് തന്നെയാണ് അവർക്ക് ലാഭം. അറ്റ്ലീസ്റ്റ് സ്റ്റേഡിയത്തിൽ ഇതിനേക്കാളും അധികം ആൾക്കാർ കളികാണാൻ വരും

ഫെനില്‍ said...

@ചെറുവാടി-നമ്മുക്കൊക്കെ ചിരിക്കാം,തല്ലു കൊണ്ടവര്‍ക്കല്ലേ വേദന ഒള്ളൂ

@മുരളീമുകുന്ദൻ-അവരുമായിട്ട് ബന്ധമുള്ള ഒരാള്‍ കൊച്ചി നഗര സഭയില്‍ ഉണ്ടെന്നാ വാര്‍ത്തകള്‍

@ഷമീര്‍ തളിക്കുളം-അത് ഉറപ്പല്ലേ

@Lipi -പാവം കളി കാണാന്‍ പോയി നമ്മള്‍ ടി വിയില്‍ പുള്ളിക്കാരനെയിട്ടു പോലീസ് കളിക്കുന്നത് കണ്ടു

@റ്റോംസ്-കുറച്ചു ഒക്കെ നഗര സഭക്കും അഡ്ജസ്റ്റ് ചെയ്യാവുന്നതെ ഉണ്ടായിരുന്നൊള്ളൂ .

@ചാണ്ടിക്കുഞ്ഞ് -അത് തന്നെ ഇന്‍ഡോറിലെ കളിക്ക് മുന്‍പ് ടിക്കറ്റ് റേറ്റ് ഒക്കെ കുറച്ചു അവര്.അവിടെ ആള് കയറി ഇല്ലെങ്കില്‍ നാണക്കേട്‌ അല്ലെ

@Villagemaan - എന്നാലും തല്ലു കൊണ്ട് ഗ്രൗണ്ടില്‍ കളി കാണുന്നത് ഒരു സുഖമല്ലേ ?

@കുമാരന്‍-പിന്നെ അവന്മാര്‍ എവിടെ പോയി കളി നടത്താനാ ?

@ഹാപ്പി ബാച്ചിലേഴ്സ് -ടിക്കറ്റ് റേറ്റ് ഒക്കെ കുറച്ച് മര്യാദക്ക് കളി നടത്തിയാല്‍ ഇവടെയും ആള് കയറും അവസ്സാനത്തെ കളിയില്‍ കണ്ടതല്ലേ

Post a Comment