Subscribe:

Saturday, May 28, 2011

എന്റെ പള്ളിയില്‍ എന്ന് വരും ഒരു സുന്ദരിക്കുട്ടി വികാരിയായി?

ഞങ്ങള്‍ ഈ വയസ്സന്‍ അച്ചന്മാരുടെ കുര്‍ബാനയില്‍ പങ്കു കൊണ്ട് ബോറടിച്ചു കൊണ്ടിരിക്കുമ്പോഴാ ലണ്ടന്‍കാര്‍ക്ക് കോളടിച്ചത്.അവരുടെ പള്ളിയില്‍ ഒരു സുന്ദരിക്കുട്ടി  വികാരിയായിരിക്കുന്നു.പിന്നെ പറയണ്ടല്ലോ  ദിവസങ്ങള്‍ക്കുള്ളില്‍ പള്ളിക്കകം നിറഞ്ഞു കവിഞ്ഞു. സ്ഥിരം വന്നിരുന്നവരുടെ ഡബിള്‍ ആയി കുര്‍ബാനയ്ക്ക് കൂടുന്നവരുടെ എണ്ണം. 29 വയസുകാരിയായ സുന്ദരിയായ സ്‌റ്റെഫാനി നദരാജായാണ്‌ ഈ റിസ്ക്‌ എടുത്തത്‌ .

കാറ്റെര്‍ഹാമിലെ സെന്റ്‌ മേരി ദി വിര്‍ജിന്‍ പള്ളിയിലായിരുന്നു സ്‌റ്റെഫാനിയുടെ രംഗപ്രവേശം.കേരളത്തില്‍ എങ്ങാനം ആയിരുന്നെങ്കില്‍ പിന്നെ ആ പള്ളിയിലെ ആള് കാണത്തൊള്ളായിരുന്നു. 

ഫേസ് ബുക്കില്‍ ഒക്കെ ആക്റ്റീവ് ആണെന്നാണ്‌ പറയുന്നത്.ഇന്നത്തെ കാലത്തെ വികാരിമാര്‍ അങ്ങനെ തന്നെ ആയിരിക്കണം.

സ്‌റ്റെഫാനി ആള് മോശമൊന്നും അല്ല തിയോളജിയില്‍ ഡിഗ്രി നേടിയ സ്‌റ്റെഫാനിയുടെ പ്രസംഗം കേക്കാന്‍ മാത്രം ദൂരെ ദിക്കില്‍ നിന്നുപോലുമാണ്  ആളുകള്‍ വന്നു കൊണ്ടിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ജോലിയെ അപേക്ഷിച്ച്‌ വരുമാനം കുറവാണെങ്കിലും ഇപ്പോള്‍ വളരെ സാറ്റിസ്ഫൈഡ് ആണെന്നാ സ്‌റ്റെഫാനി പറയുന്നത്.  

ഇനി ഇതൊക്കെ നമ്മള്‍ എന്നാണോ പരീക്ഷിക്കുന്നത്.ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു.എന്നിട്ട് വേണം എല്ലാ ദിവസ്സവും പള്ളിയില്‍ പോകാന്‍.

ചിത്രങ്ങള്‍ക്ക് കടപ്പാട് :http://www.dailymail.co.uk

14 comments:

കിങ്ങിണിക്കുട്ടി said...

ഹ ഹ വെസ്റ്റേൺ രാജ്യങ്ങളിൽ പോലും ഇത്ര തിരക്കാണേൽ ഇവിടെയെങ്ങാനും വന്നാൽ പിന്നെ ഒന്നും പറയുകയേ വേണ്ട

ചാണ്ടിച്ചായന്‍ said...

നമ്മുടെ നാട്ടിലെങ്ങാനുമായിരുന്നേല്‍ "വിശ്വാസികള്‍" ബലാല്‍സംഗം ചെയ്തു കൊന്നേനെ!!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ബിലാത്തിപട്ടണത്തിലെ വികാരിയമ്മയെ കണ്ട് വെള്ളമിറക്കണ്ട കേട്ടൊ ഗെഡീ

Anonymous said...

palli polich panthal itteneeeee

Ashok Mathew Sam said...

എന്നിട്ട് വേണം എല്ലാ ദിവസ്സവും പള്ളിയില്‍ പോകാന്‍........

Jefu Jailaf said...

വിശ്വാസത്തിൽ വെള്ളം ചേർക്കല്ലേ..

Biju Davis said...

വരും മോനേ വരും! ആ സുദിനം കേരളത്തിൽ ഉടൻ വരും!

ഷമീര്‍ തളിക്കുളം said...

ഒരു കപ്യാരായിട്ടെന്കിലും അവിടെ ജോലികിട്ടിയാല്‍ മതിയായിരുന്നു.

ശ്രീനാഥന്‍ said...

അതൊക്കെ സഭ ആലോചിക്കുന്നുണ്ട്. തല്ലുകൊള്ളിത്തരമൊന്നും പള്ളിയിൽ കാണിക്കാതിരുന്നാൽ മതി

appachanozhakkal said...

സത്യത്തില്‍ ഈ "വികാരി" എന്ന പേര് സ്ത്രീകള്‍ക്കല്ലേ കൂടുതല്‍ യോജിക്കുന്നത്? (സ്ത്രീലിംഗം)അല്ലെ?

Lipi Ranju said...

നോക്കി ഇരുന്നോ ദാ ഇപ്പ വരും ... :D

പടാര്‍ബ്ലോഗ്‌, റിജോ said...

അല്ലെന്കില്‍ തന്നെ ഈ പുരുഷ വികാരിമാര്‍ വെറും ബോറാ...

Dr.Muhammed Koya @ ഹരിതകം said...

അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ നിങ്ങളെപ്പോലുള്ള "വികാരി"കളെക്കൊണ്ട് പള്ളി നിറയും...

ഹാപ്പി ബാച്ചിലേഴ്സ് said...

ഹിഹിഹി.
ചാണ്ടിയും ഫെനിലുമൊക്കെ പള്ളിയിൽ പോയാൽ കാണാം ചാണ്ടി പറഞ്ഞത് പോലെയുള്ള കാര്യങ്ങൾ.. ഹൊ!!

Post a Comment