Subscribe:

Tuesday, June 28, 2011

പി സി ജോര്‍ജേ സമ്മതിച്ചു നിങ്ങള്‍ ശരിക്കും അച്ചായന്‍ തന്നെ

ഈ കൂട്ടരേ ഒന്നും  തെറി പറഞ്ഞാല്‍ മാത്രം പോര.നമ്മുടെ ഒക്കെ  നികുതിപ്പണത്തിന്‍റെ സിംഹ ഭാഗവും വെട്ടിവിഴുങ്ങുന്ന ചെറ്റകള്‍. ഇവരൊക്കെ ഒന്ന് ജോലി ചെയ്യണമെങ്കില്‍ നമ്മള്‍ പിന്നെയും കാലും പിടിക്കേണ്ട ഗതിയാ………….
രാത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടത് പലതവണ അറിയിച്ചിട്ടും പുന:സ്ഥാപിക്കാത്തതിന്റെ കലി പുള്ളിക്കാരന്‍ ഡയറക്റ്റ് പ്രകടിപ്പിക്കുന്നതിന്റെ സീന്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ കേറ്റി.അതുകൊണ്ട് നമ്മുക്ക് ഒക്കെ ഒന്ന് കാണാന്‍ പറ്റി.
കള്ളുകുടിച്ചു കിടന്നുറങ്ങുന്ന നീ ഇനി ഇവിടുന്ന ശമ്പളം വാങ്ങില്ലെന്നും  ഞാനാണ് പറയുന്നതെന്നും അച്ചായന്‍ പറയുന്നുണ്ട്. എന്നാല്‍ തങ്ങളുടെ മേലുദ്യോഗസ്ഥന്‍ അടിച്ച് വീലായി കിടക്കുകയാണെന്നത് സമ്മതിക്കുന്ന മട്ടില്‍ നിസ്സഹായാവസ്ഥയിലാണ് മറ്റു ജീവനക്കാര്‍ പ്രതികരിക്കുന്നത്. പക്ഷെ അവര്‍ക്കൊക്കെ ഒന്ന് സോള്‍വ്‌ ചെയ്യാവുന്ന കാര്യം മാത്രം ആയിരുന്നു അത്.അവരും ഏരി തീയില്‍ എണ്ണ ഒഴിക്കുന്നുണ്ട്. നീയെവിടെ നിന്നാണു വരുന്നത് മോനേ എന്നും മറ്റും മാന്യമായാണ് മറ്റു ജീവനക്കാരോട് പി സി ജോര്‍ജ്ജ് സംസാരിക്കുന്നത്. എന്തായാലും ഇങ്ങനെ ഒരു എംഎല്‍എ ഉള്ളത് പൂഞ്ഞാറുകാരുടെ ഒരു ഭാഗ്യം.

പൂഞ്ഞാറിലെ കെഎസ്ഇബി ഓഫിസിലാണ് രംഗം.പിന്നെ ഇവരോടൊക്കെ പിന്നെ ഏതു ഭാഷയിലാ സംസാരിക്കണ്ടത്.

9 comments:

മണ്‍സൂണ്‍ നിലാവ് said...

ഈശ്വരാ എന്തൊക്കെ കാണണം ,,,,,,,

ചാണ്ടിച്ചന്‍ said...

ആ പൂഞ്ഞാര്‍ എന്നാ പേരില്‍ തന്നെയുണ്ടല്ലോ ഒരു ലത്...

കൊമ്പന്‍ said...

ഇന്‍റെ ദൈവമേ ഇയാള്‍ എങ്ങാനും കേരള നിഴമ സഭയുടെ സ്പീക്കെര്‍ എങ്ങാനും ആയിരുന്നെങ്കില്‍ പുതിയ രൂളിങ്ങുകള്‍ കാണാമായിരുന്നു

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സാധാരണക്കാരനയ എം.എൽ.എ
സാധാരനക്കാരുടെ ഭാഷ...!

Lipi Ranju said...

കഷ്ടം !!! നമ്മെയൊക്കെ ഭരിക്കുന്നവരുടെ സംസ്കാരം ഇതാണല്ലോ
ദൈവമേ...അയാളെ ചീത്തവിളിക്കാനുള്ള ഈ ശുഷ്കാന്തി ഭരണത്തില്‍ കാണിച്ചിരുന്നെങ്കില്‍ !!

പേട്ടക്കാരന്‍ said...

@ലിപി, ഞാന്‍ ഒരു പൂഞ്ഞാര്‍ നിയോജകമന്ന്ഡലം സ്വദേശിയാണ്. ആശാന്‍ എന്നാന്നു ഞങ്ങള്‍ ഞങ്ങള്‍ അദ്ധേഹത്തെ വിളിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം എന്ത് പ്രശ്നത്തിലും ഞങ്ങളോടൊപ്പം ഉണ്ട്. അതാണ്‌ ആശാന്‍ വര്‍ഷങ്ങളായി അവിടെ ജയിക്കുന്നത്.

Marykkutty said...

@ Chandichan....

Poonjarinte peru thottu kalikkalle...

Njangalkkathu sahikkukela...!

:)

Anish Philip said...

ലിപി രണ്ഞുവിനുള്ള മറുപടി.......മാഡം ചില കാര്യങ്ങളില്‍ ഈ രീതിയില്‍ സംസാരിക്കുന്നതാണ് നല്ലത്....ചിലപ്പോള്‍ ഒക്കെ ഇത്തരം സാഹചര്യങ്ങളില്‍ മനസ്സില്‍ എങ്കിലും നിങ്ങള്‍ ഇങ്ങനെ ചിന്ധിചിട്ടില്ലെ?????

Anonymous said...

. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം എന്ത് പ്രശ്നത്തിലും ഞങ്ങളോടൊപ്പം ഉണ്ട്. അതാണ്‌ ആശാന്‍ വര്‍ഷങ്ങളായി അവിടെ ജയിക്കുന്നത്.

Post a Comment