Subscribe:

Tuesday, July 5, 2011

ദോഹയില്‍ മരണമടഞ്ഞ മലയാളി നഴ്‌സ് ഡാനിക്ക് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രമൊഴി


ദോഹ :ദോഹയില്‍ വാന്‍ മറിഞ്ഞ് മരണമടഞ്ഞ മലയാളി നഴ്‌സ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ അറക്കല്‍ ഡാനി തോമസി(34)ന് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രമൊഴി. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ ഡാനിയും ഒരു ഗര്‍ഭിണിയുമടക്കം നാല്് പേരാണ് മരണമടഞ്ഞത്. അഞ്ചുമലയാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേര്‍ മലയാളി നഴ്‌സുമാരാണ്. അല്‍ഖോര്‍ ഹമദ് ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ സഞ്ചരിച്ച വാനാണ് ഇന്നലെ രാവിലെ ആറ് മണിയോടെ ദോഹയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ അല്‍ഖോര്‍ പെട്രോള്‍ സ്‌റ്റേഷനടുത്ത് അല്‍ദയാനില്‍ സിമൈസിമ പാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

ഡാനിക്കുപുറമേ ഫിലിപ്പൈന്‍സ് സ്വദേശികളായ ക്ലാരിവില്‍ ഒബിലാന്റര്‍ മിറാന്റ (36), മരിയന്‍ ലോറിന്‍സൊ, സുഡാനില്‍ നിന്നുള്ള മൊഹിയ്യദ് നസ്‌റുദ്ദീന്‍ അഹമ്മദ് (36) എന്നിവരാണ് മരിച്ചത്. ഇതില്‍ മരിയന്‍ എട്ട് മാസം ഗര്‍ഭിണിയാണ്. പരിക്കേറ്റവരില്‍ നഴ്‌സുമാരായ എല്‍സമ്മ, റാണി, ലില്ലി, വിമല, ഡ്രൈവര്‍ ബഷീര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്നു. എല്‍സമ്മ, റാണി എന്നിവര്‍ അല്‍ഖോര്‍ ഹമദ് ആശുപത്രിയിലും ലില്ലി, വിമല എന്നിവര്‍ ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ അറബ് വംശജരായ മര്‍വ, ആനി എന്നീ നഴ്‌സുമാരും ചികില്‍സയിലുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് വാന്‍ മറിഞ്ഞത്. കമ്പിവേലിയും തകര്‍ത്ത വാന്‍ പല തവണ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ വശങ്ങളിലെയും പിന്നിലെയും വാതിലുകള്‍ തുറന്നുപോകുകയും പലരും തെറിച്ചുവീഴുകയും ചെയ്തു. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേരാണ് ഉണ്ടായിരുന്നത്.

കോട്ടയത്ത് നിന്ന് കണ്ണൂരിലെ ആലക്കോട് നെല്ലിപ്പാറയിലേക്ക് കുടിയേറിയ ഇടത്തരം കര്‍ഷകകുടുംബത്തിലെ അംഗമാണ് ഡാനി. തോമസ്-മേരി ദമ്പതികള്‍ക്ക് ഡാനിയെക്കൂടാതെ ഡെന്നി, ഡോണി, ഡെയ്‌നി എന്നീ മക്കളുമുണ്ട്. കര്‍ണാടകയിലെ കോലാറില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ഡാനി അഞ്ച് വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. അല്‍ഖോറിലെ ഹമദ് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലായിരുന്നു ജോലി. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന ഡാനിയെ ആതുരശുശ്രൂഷയുടെ ലോകത്തെത്തിച്ചതും ഈ മനോഭാവമാണ്. ദഫ്‌നയില്‍ ഭര്‍ത്താവ് ആന്‍േറാ ജോസഫിനും രണ്ടരവയസ്സുകാരന്‍ മകന്‍ ആല്‍ബര്‍ട്ടിനൊപ്പവും സന്തോഷം നിറഞ്ഞതായിരുന്നു ഇവരുടെ കുടുംബ ജീവിതം.

കടപ്പാട്: ഡെയിലി മലയാളം

9 comments:

കൊമ്പന്‍ said...

ആദരാഞ്ജലികള്‍

ponmalakkaran | പൊന്മളക്കാരന്‍ said...

ആദരാഞ്ജലികള്‍

അസീസ്‌ said...

ആദരാഞ്ജലികള്‍ ..........

sm sadique said...

ആദരാഞ്ജലികള്‍ .......................

Anonymous said...

Very sad!!!

Toni

TOMS / thattakam.com said...

ആദരാഞ്ജലികള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആദരാഞ്ജലികള്‍ ..

Lipi Ranju said...

ആദരാഞ്ജലികള്‍...
ഈ വേര്‍പാട് സഹിക്കാന്‍ ആ കുടുംബത്തിനു സര്‍വേശ്വരന്‍ ശക്തി നല്‍ക്കട്ടെ ...

smitha adharsh said...

arinjirunnu..valare vedana thonni.. kudumbangangalkku vendi prarthikkunnu..

Post a Comment