Subscribe:

Monday, August 29, 2011

പൊട്ടക്കുളം

ഗ്രാമീണതയുടെ എല്ലാ നൈര്‍മല്യവും പേറുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ജാനകിയുടെ വീട്. അവളെ ഈ ഗ്രാമം ദത്തെടുക്കുകയായിരുന്നു.ഒരു ദിവസം ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ വന്നു കയറിയതാണ് ഈ ഓല കുടിലില്‍.അന്ന് മുതല്‍ ഇവരില്‍ ഒരാളായി മാറി ജാനകി.എവിടെ നിന്ന് വന്നതെന്നോ എങ്ങനെ ദിവാകരനെ പോലെ ഉള്ള ഒരു മരങ്ങോടനെ ഭര്‍ത്താവായി സ്വീകരിച്ചെന്നോ ആരും അവളോട് ചോദിച്ചില്ല.അല്ലെങ്കില്‍ തന്നെ എങ്ങനെ ചോദിക്കും.ദിവാകരനെ പോലെ തന്നെ അവള്‍ക്കും ഒന്നും സംസാരിക്കാനോ കേള്‍ക്കാനോ മേലായിരുന്നു.

ഗ്രാമത്തില്‍ എല്ലാവര്‍ക്കും ഒരു തമാശയായി മാറി അവരുടെ ജീവിതം.പതുക്കെ പതുക്കെ അവര്‍ ജാനകിയുടെ വീടിന് ഒരു പുതിയ പേരും കണ്ടുപിടിച്ചു.”പൊട്ടക്കുളം".അല്ലെങ്കില്‍ തന്നെ ഒരു പൊട്ടനും പൊട്ടിയും താമസിക്കുന്ന വീടിന് വേറെ എന്ത് വിളിക്കാനെന്നാണ് അവരുടെ പക്ഷം. അത്യാവശ്യം തോട്ടപണി ഒക്കെ ചെയ്തു ദിവാകരന്‍ അവളെ പട്ടണി ഇല്ലാതെ പോറ്റി.

പക്ഷെ വിധിയുടെ വിളയാട്ടം ആ പാവം പെണ്‍കുട്ടിയെ ഒരു ദിവസം ഈ ലോകത്തില്‍ തനിച്ചാക്കി.പണിക്കെന്നും പറഞ്ഞ് പട്ടണത്തില്‍ പോയ ദിവാകരന്‍ തിരിച്ചു വന്നില്ല.എന്ത് പറ്റിയെന്ന് ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.പാവം ജാനകി കുറച്ച് നാള്‍ ഒറ്റക്ക് കഴിച്ചു കൂട്ടി.പക്ഷെ എത്ര നാള്‍ അങ്ങനെ പിടിച്ചുനില്‍ക്കും.

അങ്ങനെ അവളും അവസാനം പണിക്കാരി പെണ്ണുങ്ങളുടെ കൂടെ പാടത്ത് പണിയെടുക്കാനിറങ്ങി. ജീവിതത്തില്‍ ഏകാന്തതയുടെ നടുക്ക് ജീവിക്കുമ്പോള്‍എല്ലാത്തിനോടും തോന്നുന്ന ആ വിരക്തി പതുക്കെ പതുക്കെ അവളുടെ ജീവിതത്തെയും കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.ജീവിതത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ മറന്ന് വച്ചത് പോലെയുള്ള ഒരു തോന്നല്‍ അവളെ കീഴ്പ്പെടുത്തി. അവസാനം അവള്‍ ഒരു തീരുമാനത്തില്‍ എത്തി എങ്ങനെയും തന്റെ പ്രിയതമനെ കണ്ടുപിടിക്കണമെന്ന്.

ഇനി എന്ത് എന്നുള്ളത് എനിക്ക് തന്നെ അറിയില്ല പിന്നെ ഞാന്‍ എങ്ങനെ എഴുതാനാ............. 

പിന്‍നിലാവ് : പൊട്ടക്കുളത്തില്‍ തുടങ്ങി രക്തവര്‍ണ്ണ പൂക്കളില്‍ അവസാനിച്ച ഒരു തല്ല് കൊള്ളിത്തരം 

Tuesday, August 16, 2011

രഞ്ജിനി വധം

രഞ്ജിനിയെമോളെ പേരെടുത്ത് പറയാതെ അടിച്ച് വീഴിച്ച നിര്‍ത്തിപ്പൊരിച്ച ജഗതിയുടെ വാക്കുകള്‍ വീഡിയോയായി യൂടൂബില്‍ അടിച്ച് വന്‍ ഹിറ്റാവുകയാണ്.ഏഷ്യാനെറ്റിന്റെ തന്നെ പിള്ളേരുടെ റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍വച്ചാണ് ജഗതി രഞ്ജിനിക്കെതിരെ പെര്‍ഫോം ചെയ്തത്.

വീഡിയോ ഒന്ന് കണ്ടു നോക്ക് എന്നാലെ മനസ്സിലാകൂ ആരുടെ ഭാഗത്താ ശരിയെന്നും തെറ്റെന്നും.

എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്‍റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്‌തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്‌ടം......

എന്തായാലും ഈ ആഴ്ച മലയാളി കണ്ട ഏറ്റവും വലിയ ശരി. രണ്ജിനി വധം!!പവനായി ശവമായി.......അല്ല ജഗതി ശവമാക്കി..!