Subscribe:

Monday, August 29, 2011

പൊട്ടക്കുളം

ഗ്രാമീണതയുടെ എല്ലാ നൈര്‍മല്യവും പേറുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ജാനകിയുടെ വീട്. അവളെ ഈ ഗ്രാമം ദത്തെടുക്കുകയായിരുന്നു.ഒരു ദിവസം ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ വന്നു കയറിയതാണ് ഈ ഓല കുടിലില്‍.അന്ന് മുതല്‍ ഇവരില്‍ ഒരാളായി മാറി ജാനകി.എവിടെ നിന്ന് വന്നതെന്നോ എങ്ങനെ ദിവാകരനെ പോലെ ഉള്ള ഒരു മരങ്ങോടനെ ഭര്‍ത്താവായി സ്വീകരിച്ചെന്നോ ആരും അവളോട് ചോദിച്ചില്ല.അല്ലെങ്കില്‍ തന്നെ എങ്ങനെ ചോദിക്കും.ദിവാകരനെ പോലെ തന്നെ അവള്‍ക്കും ഒന്നും സംസാരിക്കാനോ കേള്‍ക്കാനോ മേലായിരുന്നു.

ഗ്രാമത്തില്‍ എല്ലാവര്‍ക്കും ഒരു തമാശയായി മാറി അവരുടെ ജീവിതം.പതുക്കെ പതുക്കെ അവര്‍ ജാനകിയുടെ വീടിന് ഒരു പുതിയ പേരും കണ്ടുപിടിച്ചു.”പൊട്ടക്കുളം".അല്ലെങ്കില്‍ തന്നെ ഒരു പൊട്ടനും പൊട്ടിയും താമസിക്കുന്ന വീടിന് വേറെ എന്ത് വിളിക്കാനെന്നാണ് അവരുടെ പക്ഷം. അത്യാവശ്യം തോട്ടപണി ഒക്കെ ചെയ്തു ദിവാകരന്‍ അവളെ പട്ടണി ഇല്ലാതെ പോറ്റി.

പക്ഷെ വിധിയുടെ വിളയാട്ടം ആ പാവം പെണ്‍കുട്ടിയെ ഒരു ദിവസം ഈ ലോകത്തില്‍ തനിച്ചാക്കി.പണിക്കെന്നും പറഞ്ഞ് പട്ടണത്തില്‍ പോയ ദിവാകരന്‍ തിരിച്ചു വന്നില്ല.എന്ത് പറ്റിയെന്ന് ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.പാവം ജാനകി കുറച്ച് നാള്‍ ഒറ്റക്ക് കഴിച്ചു കൂട്ടി.പക്ഷെ എത്ര നാള്‍ അങ്ങനെ പിടിച്ചുനില്‍ക്കും.

അങ്ങനെ അവളും അവസാനം പണിക്കാരി പെണ്ണുങ്ങളുടെ കൂടെ പാടത്ത് പണിയെടുക്കാനിറങ്ങി. ജീവിതത്തില്‍ ഏകാന്തതയുടെ നടുക്ക് ജീവിക്കുമ്പോള്‍എല്ലാത്തിനോടും തോന്നുന്ന ആ വിരക്തി പതുക്കെ പതുക്കെ അവളുടെ ജീവിതത്തെയും കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.ജീവിതത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ മറന്ന് വച്ചത് പോലെയുള്ള ഒരു തോന്നല്‍ അവളെ കീഴ്പ്പെടുത്തി. അവസാനം അവള്‍ ഒരു തീരുമാനത്തില്‍ എത്തി എങ്ങനെയും തന്റെ പ്രിയതമനെ കണ്ടുപിടിക്കണമെന്ന്.

ഇനി എന്ത് എന്നുള്ളത് എനിക്ക് തന്നെ അറിയില്ല പിന്നെ ഞാന്‍ എങ്ങനെ എഴുതാനാ............. 

പിന്‍നിലാവ് : പൊട്ടക്കുളത്തില്‍ തുടങ്ങി രക്തവര്‍ണ്ണ പൂക്കളില്‍ അവസാനിച്ച ഒരു തല്ല് കൊള്ളിത്തരം 

18 comments:

പടാര്‍ബ്ലോഗ്‌, റിജോ said...

ഇത് "കഥ ഇതുവരെയാണ്". യധാര്‍ത്ഥ കഥ തുടങ്ങാന്‍ പോകുന്നേയുള്ളു.... :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കഥ തുടരണം...കേട്ടൊ

അനില്‍കുമാര്‍ . സി.പി said...

തുടരൂ ...

Lipi Ranju said...

മനുഷ്യരെ പറ്റിക്കുന്നോ ! ഇനി അറിയില്ലാ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, മര്യാദയ്ക്ക് ബാക്കി കൂടി എഴുതിക്കോ ... :)

mad|മാഡ്-അക്ഷരക്കോളനി.കോം said...

ഹം നമ്മുടെ ബ്ലോഗ്ഗര്‍ ജാനകി ഇത് കാണണ്ട.. പഞാരകുട്ടന്‍ തല്ലുവാങ്ങിക്കും.. ബാക്കി കൂടി പോരട്ടെന്നെ

ഒരു ദുബായിക്കാരന്‍ said...

"എങ്ങനെ എഴുതാനാ" എന്നൊന്നും പറഞ്ഞിട്ട് ഒഴിയാന്‍ നോക്കേണ്ട..ബാക്കി പറയാതെ വിടില്ല..

ഋതുസഞ്ജന said...

മര്യാദയ്ക്ക് ബാക്കി കൂടി എഴുതിക്കോ

പഞ്ചാരകുട്ടന്‍-malarvadiclub said...

@ റിജോ-ശരിയാ യദാര്‍ത്ഥ കഥ തുടങ്ങാന്‍ പോകുന്നതെ ഒള്ളൂ

പഞ്ചാരകുട്ടന്‍-malarvadiclub said...

@ മുരളീമുകുന്ദൻ & അനില്‍കുമാര്‍ - തുടരണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ പക്കാ പൈങ്കിളി ആകുമോന്ന് ഒരു സംശയം

പഞ്ചാരകുട്ടന്‍-malarvadiclub said...

@ ലിപി ചേച്ചി,ദുബായിക്കാരന്‍ & ഋതുസഞ്ജന-ആഗ്രഹം ഉണ്ട് പക്ഷെ ഇനി എഴുതിയാല്‍ ശരിക്കും എനിക്ക് തല്ല് കിട്ടും

പഞ്ചാരകുട്ടന്‍-malarvadiclub said...

@ mad|മാഡ്- അയ്യോ ബ്ലോഗ്ഗര്‍ ജാനകിയും ഒരു പൊട്ടി പെണ്ണായിരുന്നോ?
എനിക്കറിയത്തില്ലായിരുന്നു.......

കൊമ്പന്‍ said...

ഇതിലിപ്പോള്‍ ഞാന്‍ എന്താ പറയുക

മണ്‍സൂണ്‍ മധു said...

ഇങ്ങനെയാണേല്‍ എഴുതിയല്ല എന്കിലായിരിക്കും തല്ലു കിട്ടുക്ക
തുടരുമെന്ന പ്രതീക്ഷയോടെ മണ്‍സൂണ്‍ മധു ....
http://njanpunyavalan.blogspot.com

Shukoor said...

ആളെ കണ്ടു പിടിക്കാന്‍ കൊട്ടേഷന്‍ കൊടുത്തേക്കൂ.. എല്ലാം ശരിയായി വരും

ആമി said...

അയ്യോ.....അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ....??
ജോലിക്ക് പോണ വഴീല് പോട്ടതി ജാനകി പൊട്ടക്കിണറ്റില്‍ വീണു.. മരിച്ചു പോയി :( പാവം...
( പഞ്ചാര കുട്ടനെ കൊണ്ട് ഇനി എഴുതിപ്പിക്കരുത് plz...ജാനകി ശരിക്കും ആത്മഹത്യ ചെയ്യും.....)

INTIMATE STRANGER said...

ഇതൊരുമാതിരി മെഗാ സീരിയല്‍ വെള്ളിയാഴ്ച എപിസോഡ് പോലെ ആയിപോയല്ലോ പഞ്ചാരേ..ബാകി എപ്പോള ??

പഞ്ചാരകുട്ടന്‍-malarvadiclub said...

@കൊമ്പന്‍- എന്തെങ്കിലും പറയെന്നെ.......
@മണ്‍സൂണ്‍ മധു- രണ്ടില്‍ ഏതായാലും തല്ലു ഉറപ്പാ അല്ലെ?
@Shukoor- ആര്‍ക്കാ കൊട്ടേഷന്‍ കൊടുക്കേണ്ടത്?
@ആമി- ഞാന്‍ ഈ നാട്ടുകാരനെ അല്ല കേട്ടോ ഹി ഹി ഹി
@INTIMATE STRANGER- ഇനി എഴുതിയാല്‍ ശരിക്കും ഒരു പൈങ്കിളി ആയി പോകും അതാ

സസ്നേഹം said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

Post a Comment