Subscribe:

Wednesday, September 28, 2011

ഒരു കനേഡിയന്‍ സ്തനത്തിന്റെ കഥ


ആണുങ്ങള്‍ അടക്കി വാഴുന്ന കനേഡിയന്‍ രാഷ്ട്രീയത്തില്‍ തന്‍റെ നിര്‍ണയമായ സാന്നിധ്യം അറിയിച്ചയാളാണ്  രാധിക സിറ്റ്സാബെയ്‌സണ്‍  എന്ന പെണ്‍കുട്ടി.ആള് നിസ്സാരകാരി ഒന്നും അല്ല  കാനഡയില്‍ നിന്നുള്ള ആദ്യത്തെ തമിഴ് എംപിയാണ്.
ശ്രീലങ്കയില്‍ നിന്നുള്ള തമിഴ്‌ വംശജരുടെ കനേഡിയന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ ശബ്ദം കൂടിയാണ്‌ ഈ 29-കാരി .


പാര്‍ലമെന്റില്‍ ഉയര്‍ന്നു വരുന്ന ഈ പുതുമുഖ താരം മുഖം ഒന്ന് ഫോട്ടോ ഷോപ്പില്‍ മിനുക്കിയതാണ് ഇപ്പോള്‍ പ്രശ്നം ആയത്.അതും തന്‍റെ സ്തനങ്ങള്‍ക്ക് ഇടയിലുള്ള വിടവ് ഒന്ന് മായിച്ച് കളഞ്ഞതാണ് ഇത്ര പ്രോബ്ലം ആയത്.മുഖം മിനുക്കിയ ഫോട്ടോയാണ് പാര്‍ലമെന്റിന്റെ വെബ്‌ സൈറ്റില്‍ കൊടുത്തത്.പക്ഷെ എനിക്ക് ഇഷ്ട്ടമായത് ആദ്യത്തെ ഫോട്ടോ തന്നെയാ.

എന്തായാലും ഈ ഫോട്ടോ ഇപ്പോള്‍ രാധികയുടെ രാഷ്ട്രീയ ജീവിതത്തെ തുലാസ്സില്‍ ആക്കിയിരിക്കുകയാ.ഒരു പൊളിറ്റിക്കല്‍ ബ്ലോഗ്ഗര്‍ ആയ പാര്‍ക്കര്‍ (Parker Donham) അദ്ദേഹത്തിന്റെ contrarian .ca എന്ന ബ്ലോഗില്‍ കൂടി ആണ് ഇത് പുറത്ത് കൊണ്ടുവന്നത്.പുള്ളിക്കാരന്റെ ഒരു വായനക്കാരന്‍ രാധികയുടെ പാര്‍ലമെന്ററി പ്രൊഫൈല്‍ ചെക്ക്‌ ചെയ്തപ്പോഴാണ് ഇത് കണ്ടത്.നേരത്തെ ഈ വായനക്കാരന് ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചില്‍ ടച്ച്‌ അപ്പ്‌ ചെയ്യാത്ത ഫോട്ടോയും കിട്ടിയിരുന്നു.രാധികയുടെ വിക്കി പേജിലും സ്തനങ്ങള്‍ മിനുക്കിയ ഫോട്ടോ തന്നെയാണ് ഇട്ടിരിക്കുന്നത്.

പക്ഷെ ആരാണ് ഈ മിനുക്കല്‍ നടത്തിയെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല .ഇനി യഥാര്‍ത്ഥ പടം ആണെന്ന് പറയുന്നത് എത്രമാത്രം യഥാര്‍ത്ഥമായതാണെന്ന്  ആരറിയുന്നു.

ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട കാര്യം ഇന്ത്യയില്‍ പാസ്പോര്‍ട്ട് പോലുള്ള ഒഫീഷ്യല്‍ ഡോകുമെന്റ്സിന് അപ്ലൈ ചെയ്യുമ്പോള്‍ ഫോട്ടോയുടെ genuinity ആരും പരിശോധിക്കുന്നില്ല.അത് ശരിയാണോ???????????

ഇങ്ങനെ ഒക്കെ പ്രശ്നം ഇവിടെ ഉണ്ടായെങ്കില്‍ നമ്മുടെ എത്ര രാഷ്ട്രീയക്കാര്‍ വടി പിടിച്ചേനെ 

Saturday, September 24, 2011

ഇവിടെയാരും കോണ്ടം ഉപയോഗിക്കാറില്ലേ????

നമ്മുടെ അവതാരക ചേച്ചിക്ക് ഇത് എന്തിന്റെ കേടാ?????????
   
എന്നാലും എന്തൊരു നാക്കാ ഇത്

അവതാരക ചേച്ചി:
കേരളം പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാടായി മാറുന്നുവെന്ന രോദനം ഇപ്പോള്‍ സമൂഹത്തിന്റെ പലവശങ്ങളില്‍ നിന്നുയരുന്നു. ഇതിനെല്ലാം കാരണം അമര്‍ത്തിവച്ച സെക്‌സ് മോഹമാണെന്നും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മില്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ സെക്‌സിലേര്‍പ്പെടുന്നതില്‍ തെറ്റ് കാണുന്നതും അത് തടയുന്നതുമാണ് പ്രശ്നം.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമമുണ്ട്. പക്ഷേ ഇന്ത്യയില്‍ ആ നിയമത്തിന് വിലയില്ല. സമൂഹം അത് സമ്മതിക്കുന്നില്ല. ഈ അവസ്ഥയാണ് ഇന്ത്യയില്‍. കേരളത്തില്‍ അത് ഒരുപടികൂടി കടക്കും. വിലക്കപ്പെട്ട കനിയായാണ് ഏവരും സെക്‌സിനെ കാണുന്നത്. അതിനാല്‍ തന്നെയാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടാകുന്നത്.
അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് കോണ്ടവും കൊടുത്തുവിടാറുണ്ട്. എന്നാല്‍ ഇവിടെ സെക്‌സിനെക്കുറിച്ചോ സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചോ കുട്ടികള്‍ സംശയം ചോദിക്കുന്നത് തന്നെ മഹാപാതകമായി കണക്കാക്കുന്നത്. സെക്‌സ് എഡ്യൂക്കേഷന്‍ ആവശ്യമാണ്.

അല്ല ചേച്ചി ഇങ്ങനെ പറയാന്‍ പോയാല്‍ ഈ വ്യഭിചാരം ഏത് വകുപ്പില്‍ പെടും???? അതോ ഇനി അങ്ങനെ ഒന്ന് ഇല്ലേ.

ചേച്ചി വേണമെങ്കില്‍ സെക്‌സിന്റെ കാര്യത്തില്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പൊക്കോ.ബാക്കി ഉള്ളവരും അങ്ങനെ വേണമെന്ന് പറഞ്ഞാല്‍ പണിയാകും.പിന്നെ കേരളം ആര്‍ക്കും വിത്ത് പാകാന്‍ ഉള്ള ഒരിടം ആയി മാറും.

അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് കൊടുത്തു വിടുന്നെന്ന് വച്ച് നമ്മുടെ നാട്ടിലും അങ്ങനെ തന്നെ ചെയ്യണോ?

ഇനി നമ്മുടെ നാട്ടില്‍ അങ്ങനെ ഒന്നും ചെയ്യാത്തത് ഇവിടെയാരും കോണ്ടം ഉപയോഗിക്കാത്തത് കൊണ്ടാണോ? ഇതാണോ  ഇന്നത്തെ  മലയാളി പെണ്‍കുട്ടികളുടെ മുഖം?

സെക്‌സ് എഡ്യൂക്കേഷന്‍ ആവശ്യമാണ് അത് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. ചില മതസ്ഥര്‍ അത് കൊടുക്കുന്നുമുണ്ട്‌ .അങ്ങനെ വച്ച് പെട്ടന്ന് ഒരു മാറ്റം ഉണ്ടാകുമെന്ന് നമ്മുക്ക് വിചാരിക്കാന്‍ പറ്റുമോ?

അറിയാവുന്ന പണി നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ എന്ന് വച്ച് ആ നാക്കിനെ എന്തിനാ ഇങ്ങനെ കയറൂരി വിടുന്നത്.

ചേച്ചിയുടെ ഇന്റര്‍വ്യൂ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: മാത്രുഭൂമി 

എനിക്ക് ഇതിനെ കുറിച്ച് ഇനി ഒരു അഭിപ്രായം കൂടി കേള്‍ക്കാന്‍ മേല അതുകൊണ്ടാണ് കമന്റ്‌ ബോക്സ്‌ പൂട്ടിയിരിക്കുന്നത്  

Saturday, September 17, 2011

രക്തവര്‍ണ്ണ പൂക്കള്‍


ഗ്രാമീണതയുടെ എല്ലാ നൈര്‍മല്യവും പേറുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ജാനകിയുടെ വീട്. അവളെ ഈ ഗ്രാമം ദത്തെടുക്കുകയായിരുന്നു.ഒരു ദിവസം ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ വന്നു കയറിയതാണ് ഈ ഓല കുടിലില്‍.സുന്ദരിയായിരുന്നു ജാനകി.ഇരുനിറം.മെലിഞ്ഞ പ്രകൃതം.ചുവന്ന പാവാടയും ബ്ലൌസും ആയിരുന്നു വേഷം. അന്ന് മുതല്‍ അവരില്‍ ഒരാളായി മാറി അവള്‍. .എവിടെ നിന്ന് വന്നതെന്നോ എങ്ങനെ ദിവാകരനെ പോലെ ഉള്ള ഒരു മരങ്ങോടനെ ഭര്‍ത്താവായി സ്വീകരിച്ചെന്നോ ആരും അവളോട് ചോദിച്ചില്ല.അല്ലെങ്കില്‍ തന്നെ എങ്ങനെ ചോദിക്കും.ദിവാകരനോട് ആര് ചോദിക്കാനാ......

അത്യാവശ്യം തോട്ടപണി ഒക്കെ ചെയ്തു ദിവാകരന്‍ അവളെ പട്ടണി ഇല്ലാതെ പോറ്റി.പക്ഷെ വിധിയുടെ വിളയാട്ടം ആ പാവം പെണ്‍കുട്ടിയെ ഒരു ദിവസം ഈ ലോകത്തില്‍ തനിച്ചാക്കി.പണിക്കെന്നും പറഞ്ഞ് പട്ടണത്തില്‍ പോയ ദിവാകരന്‍ തിരിച്ചു വന്നില്ല.എന്ത് പറ്റിയെന്ന് ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.പാവം ജാനകി കുറച്ച് നാള്‍ ഒറ്റക്ക് കഴിച്ചു കൂട്ടി.പക്ഷെ എത്ര നാള്‍ അങ്ങനെ പിടിച്ചുനില്‍ക്കും.

ദിവാകരന്റെ ചങ്ങാതിയായ പോസ്റ്റ്‌മാന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അങ്ങനെ അവളും അവസാനം പണിക്കാരി പെണ്ണുങ്ങളുടെ കൂടെ പാടത്ത് പണിയെടുക്കാനിറങ്ങി.

ജീവിതത്തില്‍ ഏകാന്തതയുടെ നടുക്ക് ജീവിക്കുമ്പോള്‍എല്ലാത്തിനോടും തോന്നുന്ന ആ വിരക്തി പതുക്കെ പതുക്കെ അവളുടെ ജീവിതത്തെയും കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.ജീവിതത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ മറന്ന് വച്ചത് പോലെയുള്ള ഒരു തോന്നല്‍ അവളെ കീഴ്പ്പെടുത്തി.

ജീവിതത്തെ ശപിച്ച് പകലിനെ വെറുത്ത് രാത്രിയെ മറന്ന് അവള്‍ കഴിച്ചുകൂട്ടി.അന്ന് ഗ്രാമത്തിലേക്ക് പോസ്റ്റ്‌ മാന്‍ വന്നത് ഒരു സുപ്രധാന വാര്‍ത്തയുമായിട്ടാണ് ഒരു പക്ഷെ അങ്ങനെ ഒരു മുഖം അടുത്ത ദിവസ്സത്തിന് ഉണ്ടാകുമെന്ന് ആ ഗ്രാമത്തില്‍ ഉള്ളവര്‍ പ്രതീക്ഷിച്ചിട്ടെ ഇല്ലായിരിക്കും.

ഇവിടെ ആരും ഇല്ലേ......... ജാനകി............ ജാനകി

പുള്ളിക്കാരന്റെ ശബ്ദത്തില്‍ വളരെക്കാലത്തിന് ശേഷം സന്തോഷത്തിന്റെ അലയടികള്‍ കേട്ടു.

പുറത്തേക്കു ഇറങ്ങി വന്ന ജാനകിയുടെ മുഖത്തിന്‌ എന്തോ ഒരു മ്ലാനത പോലെ തോന്നി.

മോളെ ഇങ്ങടുത്തു വാ എനിക്കൊരു കാര്യം പറയാനുണ്ട്.

പോസ്റ്റു മാന്‍ പറഞ്ഞു.

അണ്ണന്‍ പറ ഞാന്‍ കേള്‍ക്കുകയാ

ഒരു മന്ദഹാസ്സത്തോടെ അവള്‍ മൊഴിഞ്ഞു.

അവളുടെ അടുത്തേക്ക് ചെന്ന് അയാള്‍ എന്തൊക്കെയോ മന്ത്രിച്ചു.എല്ലാത്തിനും അവള്‍ തലയാട്ടി.എന്നിട്ട് പതുക്കെ അയാള്‍ ഒരു ബീഡിയും പുകച്ച് പുറത്തേക്ക് ഇറങ്ങി.

ആകെപ്പാടെ മൊത്തത്തില്‍ താന്‍ ഒരു പരാജയമായി മാറുകയാണെന്ന് അവള്‍ക്കു മനസ്സിലായി.സ്നേഹവും അലിവുമുള്ള ഒരു കൂട്ട് നേടിയെടുക്കുക എന്നുള്ളത് ഒരു സ്ത്രീയുടെ ഭാഗ്യമാണ്.പ്രത്യേകിച്ചും ആരോരും ഇല്ലാത്ത തന്നെ പോലെ ഒരാള്‍ക്ക്‌.

അടുത്ത ദിവസ്സം രാവിലത്തെ വണ്ടിക്ക് ഗ്രാമത്തിലേക്ക് ഒരു പുതിയ അതിഥി ഉണ്ടായിരുന്നു. ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ പതുക്കെ ആ കൊച്ചുകുടിലിലേക്ക് കയറി. കഴിഞ്ഞതെല്ലാം കിനാവാണെന്ന് വിശ്വസിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഇഷ്ട്ടപ്പെട്ടു.

അതേസമയം മറ്റൊരു ഗ്രാമത്തില്‍ അയാളെ തന്നിലെക്കമര്‍ത്തി. ബീഡി മണക്കുന്ന അയാളുടെ ചുണ്ടിലേക്ക്‌ ജാനകി ചെന്നെത്തി.................

പിന്‍നിലാവ് : പൊട്ടക്കുളത്തില്‍ തുടങ്ങി രക്തവര്‍ണ്ണ പൂക്കളില്‍ അവസാനിച്ച ഒരു തല്ല് കൊള്ളിത്തരം 

Saturday, September 10, 2011

വീണ്ടും പ്രിഥ്വിരാജിനിട്ട് പണി                     വീണ്ടും നമ്മുടെ യുവതാരത്തെ കളിയാക്കികൊണ്ടുള്ള വീഡിയോകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.ഈയിടെ ഇറങ്ങിയ തേജാഭായുടെ വീഡിയോ വച്ച് ഉള്ളതാണ് പുതിയ കളിയാക്കല്‍സ്.സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ടുമായിട്ട് മിക്സ്‌ ചെയ്തിട്ടാണ് ഇത് ചെയ്തിരിക്കുന്നത്.ആദ്യമൊക്കെ ഇതൊക്കെ ഒരു രസ്സമായിരുന്നു.ഇപ്പോള്‍ മൊത്തത്തില്‍ ഇതൊരു ബോര്‍ ഏര്‍പ്പാട് ആയിട്ട് മാറിയിരിക്കുകയാണ്.

ഇനി എങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടുകൂടെ.ഇതൊക്കെ എന്തിന്? ആര്‍ക്കുവേണ്ടി?????

Thursday, September 8, 2011

ബെര്‍ളിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

 ഏത് ബെര്‍ലിയാണെന്ന് ഒന്നും ചോദിക്കല്ലേ .......
നമ്മുടെ കണ്ണിനെ തന്നെ കബളിപ്പിക്കുന്ന പേര് അല്ലെ......എങ്കിലും  ഒന്നും കൂടെ സൂക്ഷിച്ച് നോക്കിക്കേ.......... 

എല്ലാവര്‍ക്കും എന്റെ ണാശംള്‍