Subscribe:

Saturday, September 17, 2011

രക്തവര്‍ണ്ണ പൂക്കള്‍


ഗ്രാമീണതയുടെ എല്ലാ നൈര്‍മല്യവും പേറുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ജാനകിയുടെ വീട്. അവളെ ഈ ഗ്രാമം ദത്തെടുക്കുകയായിരുന്നു.ഒരു ദിവസം ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ വന്നു കയറിയതാണ് ഈ ഓല കുടിലില്‍.സുന്ദരിയായിരുന്നു ജാനകി.ഇരുനിറം.മെലിഞ്ഞ പ്രകൃതം.ചുവന്ന പാവാടയും ബ്ലൌസും ആയിരുന്നു വേഷം. അന്ന് മുതല്‍ അവരില്‍ ഒരാളായി മാറി അവള്‍. .എവിടെ നിന്ന് വന്നതെന്നോ എങ്ങനെ ദിവാകരനെ പോലെ ഉള്ള ഒരു മരങ്ങോടനെ ഭര്‍ത്താവായി സ്വീകരിച്ചെന്നോ ആരും അവളോട് ചോദിച്ചില്ല.അല്ലെങ്കില്‍ തന്നെ എങ്ങനെ ചോദിക്കും.ദിവാകരനോട് ആര് ചോദിക്കാനാ......

അത്യാവശ്യം തോട്ടപണി ഒക്കെ ചെയ്തു ദിവാകരന്‍ അവളെ പട്ടണി ഇല്ലാതെ പോറ്റി.പക്ഷെ വിധിയുടെ വിളയാട്ടം ആ പാവം പെണ്‍കുട്ടിയെ ഒരു ദിവസം ഈ ലോകത്തില്‍ തനിച്ചാക്കി.പണിക്കെന്നും പറഞ്ഞ് പട്ടണത്തില്‍ പോയ ദിവാകരന്‍ തിരിച്ചു വന്നില്ല.എന്ത് പറ്റിയെന്ന് ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.പാവം ജാനകി കുറച്ച് നാള്‍ ഒറ്റക്ക് കഴിച്ചു കൂട്ടി.പക്ഷെ എത്ര നാള്‍ അങ്ങനെ പിടിച്ചുനില്‍ക്കും.

ദിവാകരന്റെ ചങ്ങാതിയായ പോസ്റ്റ്‌മാന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അങ്ങനെ അവളും അവസാനം പണിക്കാരി പെണ്ണുങ്ങളുടെ കൂടെ പാടത്ത് പണിയെടുക്കാനിറങ്ങി.

ജീവിതത്തില്‍ ഏകാന്തതയുടെ നടുക്ക് ജീവിക്കുമ്പോള്‍എല്ലാത്തിനോടും തോന്നുന്ന ആ വിരക്തി പതുക്കെ പതുക്കെ അവളുടെ ജീവിതത്തെയും കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.ജീവിതത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ മറന്ന് വച്ചത് പോലെയുള്ള ഒരു തോന്നല്‍ അവളെ കീഴ്പ്പെടുത്തി.

ജീവിതത്തെ ശപിച്ച് പകലിനെ വെറുത്ത് രാത്രിയെ മറന്ന് അവള്‍ കഴിച്ചുകൂട്ടി.അന്ന് ഗ്രാമത്തിലേക്ക് പോസ്റ്റ്‌ മാന്‍ വന്നത് ഒരു സുപ്രധാന വാര്‍ത്തയുമായിട്ടാണ് ഒരു പക്ഷെ അങ്ങനെ ഒരു മുഖം അടുത്ത ദിവസ്സത്തിന് ഉണ്ടാകുമെന്ന് ആ ഗ്രാമത്തില്‍ ഉള്ളവര്‍ പ്രതീക്ഷിച്ചിട്ടെ ഇല്ലായിരിക്കും.

ഇവിടെ ആരും ഇല്ലേ......... ജാനകി............ ജാനകി

പുള്ളിക്കാരന്റെ ശബ്ദത്തില്‍ വളരെക്കാലത്തിന് ശേഷം സന്തോഷത്തിന്റെ അലയടികള്‍ കേട്ടു.

പുറത്തേക്കു ഇറങ്ങി വന്ന ജാനകിയുടെ മുഖത്തിന്‌ എന്തോ ഒരു മ്ലാനത പോലെ തോന്നി.

മോളെ ഇങ്ങടുത്തു വാ എനിക്കൊരു കാര്യം പറയാനുണ്ട്.

പോസ്റ്റു മാന്‍ പറഞ്ഞു.

അണ്ണന്‍ പറ ഞാന്‍ കേള്‍ക്കുകയാ

ഒരു മന്ദഹാസ്സത്തോടെ അവള്‍ മൊഴിഞ്ഞു.

അവളുടെ അടുത്തേക്ക് ചെന്ന് അയാള്‍ എന്തൊക്കെയോ മന്ത്രിച്ചു.എല്ലാത്തിനും അവള്‍ തലയാട്ടി.എന്നിട്ട് പതുക്കെ അയാള്‍ ഒരു ബീഡിയും പുകച്ച് പുറത്തേക്ക് ഇറങ്ങി.

ആകെപ്പാടെ മൊത്തത്തില്‍ താന്‍ ഒരു പരാജയമായി മാറുകയാണെന്ന് അവള്‍ക്കു മനസ്സിലായി.സ്നേഹവും അലിവുമുള്ള ഒരു കൂട്ട് നേടിയെടുക്കുക എന്നുള്ളത് ഒരു സ്ത്രീയുടെ ഭാഗ്യമാണ്.പ്രത്യേകിച്ചും ആരോരും ഇല്ലാത്ത തന്നെ പോലെ ഒരാള്‍ക്ക്‌.

അടുത്ത ദിവസ്സം രാവിലത്തെ വണ്ടിക്ക് ഗ്രാമത്തിലേക്ക് ഒരു പുതിയ അതിഥി ഉണ്ടായിരുന്നു. ദിവാകരന്റെ കയ്യും പിടിച്ച് അവള്‍ പതുക്കെ ആ കൊച്ചുകുടിലിലേക്ക് കയറി. കഴിഞ്ഞതെല്ലാം കിനാവാണെന്ന് വിശ്വസിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഇഷ്ട്ടപ്പെട്ടു.

അതേസമയം മറ്റൊരു ഗ്രാമത്തില്‍ അയാളെ തന്നിലെക്കമര്‍ത്തി. ബീഡി മണക്കുന്ന അയാളുടെ ചുണ്ടിലേക്ക്‌ ജാനകി ചെന്നെത്തി.................

പിന്‍നിലാവ് : പൊട്ടക്കുളത്തില്‍ തുടങ്ങി രക്തവര്‍ണ്ണ പൂക്കളില്‍ അവസാനിച്ച ഒരു തല്ല് കൊള്ളിത്തരം 

50 comments:

sm sadique said...

അവസാനം എല്ലാം ഒരു ചുംബനത്തിൽ ; ബീഡി മണമുള്ളതാണെങ്കിലും കസ്തൂരി മണമുള്ളതാണെങ്കിലും. എല്ലാവരും കൊതിക്കുന്നു... ഈ നമ്മളും. എങ്കിലും ,ചില ചുംബനങ്ങൾ നല്ലതും മറ്റ് ചിലത് വൃത്തികെട്ടതും......

വിശ്വസ്തന്‍ said...

ആര്‍ക്കായാലും ഒരു തണല്‍ വേണ്ടേ ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കഥ നന്നായി പക്ഷെ അവസാന ഭാഗം എനിക്കെന്തോ അവ്യക്തത അനുഭവപ്പെട്ടു. ഒരു പക്ഷെ എന്റെ കുഴപ്പമാവാം ..
ആശംസകള്‍

സിദ്ധീക്ക.. said...

പഞ്ചാരയടി,വായിനോട്ടം,എത്തിനോട്ടം,മതിലുചാടല്‍ ഇതോടൊപ്പം കഥയെഴുത്തും കൂടി ചേര്‍ക്കാം..

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി

കലി (veejyots) said...

ആകെപ്പാടെ മൊത്തത്തില്‍ താന്‍ ഒരു പരാജയമായി മാറുകയാണെന്ന് അവള്‍ക്കു മനസ്സിലായി.സ്നേഹവും അലിവുമുള്ള ഒരു കൂട്ട് നേടിയെടുക്കുക എന്നുള്ളത് ഒരു സ്ത്രീയുടെ ഭാഗ്യമാണ്.പ്രത്യേകിച്ചും ആരോരും ഇല്ലാത്ത തന്നെ പോലെ ഒരാള്‍ക്ക്‌.

ellavarum angne thanne agrahikkunnu... koottinu

കൊമ്പന്‍ said...

ഹും നന്നായി എന്ന് പറയാം അല്ലെ

khaadu.. said...

ജാനകി ജാനേ......
അവസാന ഭാഗം വായിച്ചപ്പോള്‍ മനസ്സിലായില്ല...മൂന്നു തവണ വായിച്ചപ്പോള്‍ ശരിയായി.....എല്ലാ ആശംസകളും നേരുന്നു....

YUNUS.COOL said...

എല്ലാം മനസ്സിലായോ എന്ന് ചോദിച്ചാല്‍ എന്തൊക്കെയോ മനസ്സിലായി...
ശൈലി കൊള്ളാം

റാണിപ്രിയ said...

കൊള്ളാം.............

Lipi Ranju said...

എന്നാലും ആ കഥ ഇങ്ങനെ അവസാനിപ്പിക്കും എന്ന് കരുതിയില്ലാട്ടോ !അപ്പൊ ദിവാകരനും വഞ്ചകന്‍ ആയിരുന്നോ !!

ശങ്കരനാരായണന്‍ മലപ്പുറം said...

കഥയുടെ അവസാനം എനിക്ക് മനസ്സിലായില്ല. ഒരഭിപ്രായം. ഒരു പിഞ്ചുകുഞ്ഞിന്റെ പടം പ്രദര്‍ശിപ്പിച്ച് പഞ്ചാരയടി,വായിനോട്ടം,എത്തിനോട്ടം,മതിലുചാടല്‍ എന്നൊക്കെപ്പറയുന്നത് അത്ര ശരിയാണോ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ശങ്കരനാരായണന്‍ മലപ്പുറം-അത് ഞാന്‍ തന്നെയാ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Lipi- എനിക്കറിയാവുന്ന ദിവാകരന്‍ തിരിച്ചുവന്നില്ല.പിന്നെ അങ്ങിനെ ആക്കിയെന്നെ ഒള്ളൂ

ശങ്കരനാരായണന്‍ മലപ്പുറം said...

അറിയാതെ പറഞ്ഞതാണ്. ക്ഷമിക്കുക.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ശങ്കരനാരായണന്‍- ക്ഷമിക്കാന്‍ വേണ്ടി തെറ്റൊന്നും പറഞ്ഞില്ലല്ലോ.ഞാന്‍ ചേട്ടന്റെ സംശയത്തിന് ഉത്തരം തന്നന്നെ ഒള്ളൂ

സാമൂസ് -Samus said...

നന്നായിട്ടുണ്ടു, ന്ല്ല എഴുത്ത് ..അവസാന ഭാഗത്തു ഒരു കണ്‍ഫൂഷ്യന്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@sm sadique- ഹി ഹി ഹി
@ വിശ്വസ്തന്‍- ശരിയാ......
@സുധീര്‍- വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കൊമ്പന്‍- ആണോ?
@കലി- ഒരു കൂട്ട് വേണ്ടാന്ന് വയ്ക്കാന്‍ ആര്‍ക്കാ കഴിയുക
@khaadu- മനസ്സിലായല്ലോ അത് മതി എനിക്ക് തന്നെ മനസ്സിലായില്ലായിരുന്നു അതാ

ആചാര്യന്‍ said...

panchara kuttaa..kadha kollaamallo..puthumakal thedunna manushyar..enthey

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റാണിപ്രിയ- വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും
@YUNUS- എനിക്ക് തന്നെ മനസ്സിലായില്ല

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ശങ്കരനാരായണന്‍- എനിക്കും മനസ്സിലായില്ല.പ്രൊഫൈലില്‍ അങ്ങനെ ഒക്കെ പറഞ്ഞെന്നു വച്ച് ഞാന്‍ അത്ര തല്ലുകൊള്ളി ഒന്നും അല്ല ചേട്ടാ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@സാമൂസ്- ആ കണ്‍ഫൂഷ്യന്‍ എനിക്ക് ആദ്യമേ ഉണ്ടായിരുന്നതാ അതാ നേരത്തെ ഇത് എഴുതി പൂര്‍ത്തിയാക്കാതെ ഇട്ടിരുന്നത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ആചാര്യന്‍ - താങ്ക്സ് താങ്ക്സ്.........പിന്നെ ആരാ പുതുമകള്‍ തേടി പോകാത്തത്.
പക്ഷെ പവിത്രമായ വിവാഹ ബന്ധത്തില്‍ അത്രക്കൊന്നും ആരും അതിന് തയ്യാറാകാറില്ല എന്നെ ഒള്ളൂ.
പക്ഷെ ചില തല തെറിച്ചവരെങ്കിലും അതും ചെയ്യാറുണ്ട്.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഇസ്മായില്‍ കുറുമ്പടി- അവ്യക്തത എനിക്കും തോന്നി.പിന്നെ നിങ്ങളെല്ലാം ഖത്തറില്‍ നമ്മളെ ഒന്നും കൂട്ടാതെ മീറ്റ്‌ നടത്തി അടിച്ചു പോളിക്കുകയാ അല്ലെ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@സിദ്ധീക്ക- അയ്യോ ചുമ്മാ........ അങ്ങനെ ഒന്നും ഇല്ല.ഖത്തര്‍ ബ്ലോഗേര്‍സ് ഈറ്റ് ഒക്കെ നടത്തുമ്പോള്‍ ഞങ്ങളെ ഒക്കെ മറന്നു അല്ലെ

കുഞ്ഞൂസ് (Kunjuss) said...

അവസാനം , ദിവാകരന്‍ മറ്റൊരു പെണ്ണിനേയും കൊണ്ട് തിരിച്ചു വന്നപ്പോള്‍, ജാനകി മറ്റൊരാളോടൊപ്പം പോയി എന്നല്ലേ പഞ്ചാരേ കഥാന്ത്യം ...??

INTIMATE STRANGER said...

ഓഹോ...അപോ എല്ലാം ശുഭം അല്ല?

ഏപ്രില്‍ ലില്ലി. said...

ഹലോ പഞ്ചാരേ ..കഥ കൊള്ളാം. അവസാനത്തെ കണ്ഫ്യൂഷന്‍ എനിക്ക് മാത്രമല്ല പലര്‍ക്കും ഉണ്ടെന്നു മനസ്സിലായി.

ഹാഷിക്ക് said...

അവസാന ഭാഗത്തെ കണ്ഫ്യൂഷന്‍ മാറ്റാന്‍ രണ്ടു തവണ തിരികെ മധ്യഭാഗം വരെ പോയി വന്നു. കഥയല്ലേ... കിടക്കട്ടെ ഒരു കണ്ഫ്യൂഷന്‍

ശങ്കരനാരായണന്‍ മലപ്പുറം said...

കുഞ്ഞായിരിക്കുമ്പോള്‍ എത്ര നല്ല കുഞ്ഞായിരുന്നു ഈ പഞ്ചാരക്കുട്ടന്‍. പിന്നെന്തേ ഇപ്പോഴിങ്ങനെ വഷളായി. ലാളന ഏറിയതിന്റെ കുഴപ്പമായിരിക്കും!

കുമാരന്‍ | kumaran said...

പോസ്റ്റുമാൻ ജാനകിയെയും കൊണ്ട് പോയോ?

നാരദന്‍ said...

അപ്പോള്‍ ബീഡിയിലാണ് കാര്യം ......
THANKS FOR THE TIP.........

സങ്കല്‍പ്പങ്ങള്‍ said...

ആശംസകള്‍...നന്നായിരിക്കുന്നു,...

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കുഞ്ഞൂസ്- യഥാര്‍ത്ഥത്തില്‍ ദിവാകരന്‍ തിരിച്ചു വന്നില്ല ......പിന്നെ ഇവിടെ ഞാന്‍ അങ്ങനെ എഴുതിയന്നെ ഒള്ളൂ

@INTIMATE STRANGER- അത് തന്നെ.........

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഏപ്രില്‍ ലില്ലി & ഹാഷിക്ക്- കണ്ഫ്യൂഷന്‍ എനിക്കും തോന്നി

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ശങ്കരനാരായണന്‍ - ചേട്ടാ അങ്ങനെ ഒന്നും അല്ല ഞാന്‍ പാവമല്ലേ

@സങ്കല്‍പ്പങ്ങള്‍ - വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@നാരദന്‍ - ബീഡികൊണ്ട് ഇങ്ങനെയും ഒരു പ്രയോജനം അല്ലെ...

@കുമാരന്‍ - പിന്നല്ലാതെ

മുല്ല said...

പഞ്ചാരേ..അവസാനം എന്താ ഉണ്ടായേ...?

ഏകലവ്യ said...

ഇതൊന്നും മനസ്സിലാക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നു തോന്നുന്നു..ഒരു കാര്യം ചോദിച്ചോട്ടെ..പരസ്പരമൊരു മൂച്വല്‍ understanding ആണോ അവസാനം സംഭവിച്ചത്??ചിലപ്പോ ആ കണ്ഫ്യൂഷന്‍ ആവുംല്ലേ ഈ കഥയുടെ ഒരു ഇത്?? എന്തരോ എന്തോ...എന്തായാലും നന്നായിരിക്കുന്നു എന്ന് ഞാനും ബീഡിയുടെ മണം തീരെ ഇല്ലാതെ തന്നെ പറയുന്നു..

Vp Ahmed said...

കഥ നന്നായി. ഏറെ നന്നാക്കാമായിരുന്നു.

dilshad raihan said...

katha nannayitto

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പോസ്റ്റ് വായിച്ചു ..പിന്നെ കമന്റുകളും കൂടി വായിച്ചപ്പോള്‍ ഒരു ഐഡിയയായി :) കൊള്ളാം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@മുല്ല-ആവോ ആര്‍ക്കറിയാം.........എനിക്ക് തന്നെ മനസ്സിലായി ഇല്ല
യഥാര്‍ത്ഥത്തില്‍ ദിവാകരന്‍ തിരിച്ചു വന്നില്ല.

@dilshad raihan & Vp Ahmed- വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഏകലവ്യ- കണ്‍ഫൂഷ്യന്‍ എനിക്ക് ആദ്യമേ ഉണ്ടായിരുന്നതാ അതാ നേരത്തെ ഇത് എഴുതി പൂര്‍ത്തിയാക്കാതെ ഇട്ടിരുന്നത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ബഷീര്‍- വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

K@nn(())raan*കണ്ണൂരാന്‍! said...

@@
ഫിനോയിലെ,
അല്പം എരിവുംപുളിയും മുളകും മഞ്ഞളും മയക്കുമരുന്നും ആവാമെന്ന് കണ്ണൂരാന്‍ കല്‍പ്പിക്കുന്നു.
വേണേല്‍ ഈ ആസാമിയുടെ ശിഷ്യത്വം സ്വീകരിക്കൂ.

ഓം മസാലയായ നമഹ!

**

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കണ്ണൂരാന്‍ - കണ്ണൂരാനെ മനസ്സിലായില്ല ...........

K@nn(())raan*കണ്ണൂരാന്‍! said...

മനസിലാവരുത്. ആര്‍ക്കും മനസിലാവരുത്.!

അദ്ധാണ് ഗണ്‍ ഊരാന്‍ !

Biju Davis said...

പോസ്റ്റ്മാനു കിട്ടി ഒരു നിധി അല്ലേ?

Post a Comment