നമ്മുടെ അവതാരക ചേച്ചിക്ക് ഇത് എന്തിന്റെ കേടാ?????????
![]() |
| എന്നാലും എന്തൊരു നാക്കാ ഇത് |
അവതാരക ചേച്ചി:
കേരളം പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാടായി മാറുന്നുവെന്ന രോദനം ഇപ്പോള്‍ സമൂഹത്തിന്റെ പലവശങ്ങളില്‍ നിന്നുയരുന്നു. ഇതിനെല്ലാം കാരണം അമര്‍ത്തിവച്ച സെക്സ് മോഹമാണെന്നും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മില്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ സെക്സിലേര്‍പ്പെടുന്നതില്‍ തെറ്റ് കാണുന്നതും അത് തടയുന്നതുമാണ് പ്രശ്നം.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമമുണ്ട്. പക്ഷേ ഇന്ത്യയില്‍ ആ നിയമത്തിന് വിലയില്ല. സമൂഹം അത് സമ്മതിക്കുന്നില്ല. ഈ അവസ്ഥയാണ് ഇന്ത്യയില്‍. കേരളത്തില്‍ അത് ഒരുപടികൂടി കടക്കും. വിലക്കപ്പെട്ട കനിയായാണ് ഏവരും സെക്സിനെ കാണുന്നത്. അതിനാല്‍ തന്നെയാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്.
അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് കോണ്ടവും കൊടുത്തുവിടാറുണ്ട്. എന്നാല്‍ ഇവിടെ സെക്സിനെക്കുറിച്ചോ സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചോ കുട്ടികള്‍ സംശയം ചോദിക്കുന്നത് തന്നെ മഹാപാതകമായി കണക്കാക്കുന്നത്. സെക്സ് എഡ്യൂക്കേഷന്‍ ആവശ്യമാണ്.
അല്ല ചേച്ചി ഇങ്ങനെ പറയാന്‍ പോയാല്‍ ഈ വ്യഭിചാരം ഏത് വകുപ്പില്‍ പെടും???? അതോ ഇനി അങ്ങനെ ഒന്ന് ഇല്ലേ.
ചേച്ചി വേണമെങ്കില്‍ സെക്സിന്റെ കാര്യത്തില്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പൊക്കോ.ബാക്കി ഉള്ളവരും അങ്ങനെ വേണമെന്ന് പറഞ്ഞാല്‍ പണിയാകും.പിന്നെ കേരളം ആര്‍ക്കും വിത്ത് പാകാന്‍ ഉള്ള ഒരിടം ആയി മാറും.
അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് കൊടുത്തു വിടുന്നെന്ന് വച്ച് നമ്മുടെ നാട്ടിലും അങ്ങനെ തന്നെ ചെയ്യണോ?
ഇനി നമ്മുടെ നാട്ടില്‍ അങ്ങനെ ഒന്നും ചെയ്യാത്തത് ഇവിടെയാരും കോണ്ടം ഉപയോഗിക്കാത്തത് കൊണ്ടാണോ? ഇതാണോ ഇന്നത്തെ മലയാളി പെണ്‍കുട്ടികളുടെ മുഖം?
സെക്സ് എഡ്യൂക്കേഷന്‍ ആവശ്യമാണ് അത് നമ്മുടെ നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. ചില മതസ്ഥര്‍ അത് കൊടുക്കുന്നുമുണ്ട് .അങ്ങനെ വച്ച് പെട്ടന്ന് ഒരു മാറ്റം ഉണ്ടാകുമെന്ന് നമ്മുക്ക് വിചാരിക്കാന്‍ പറ്റുമോ?
അറിയാവുന്ന പണി നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ എന്ന് വച്ച് ആ നാക്കിനെ എന്തിനാ ഇങ്ങനെ കയറൂരി വിടുന്നത്.
ചേച്ചിയുടെ ഇന്റര്‍വ്യൂ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: മാത്രുഭൂമി
എനിക്ക് ഇതിനെ കുറിച്ച് ഇനി ഒരു അഭിപ്രായം കൂടി കേള്‍ക്കാന്‍ മേല അതുകൊണ്ടാണ് കമന്റ് ബോക്സ് പൂട്ടിയിരിക്കുന്നത്








