Subscribe:

Tuesday, October 25, 2011

മഴവില്‍ മനോരമ

ഒക്ടോബര്‍ 31-മുതല്‍ മലയാള മനോരമ കുടുംബത്തില്‍ നിന്നും മലയാളികള്‍ക്ക് മറ്റൊരു   ചാനല്‍  കൂടി.....മഴവില്‍ മനോരമ. കുടുംബ പ്രേക്ഷകര്‍ക്ക് കുറെകൂടി നല്ല പ്രോഗ്രാമുകള്‍ ഒരുക്കുക എന്ന  ലക്ഷ്യത്തോടെ തികച്ചും വ്യത്യസ്തങ്ങളായ വിനോദ പരിപാടികളുമായി മഴവില്‍ മനോരമ മലയാളീ കുടുംബ സദസ്സുകളില്‍ ഒക്ടോബര്‍ അവസാനത്തോടെ രംഗപ്രവേശനം ചെയ്യുന്നു.ടെസ്റ്റ്‌ റണ്‍ ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞു.
ഒരുപാട് നാളായിട്ട് കേട്ടുകൊണ്ടിരുന്നതാ മനോരമയുടെ പുതിയ ചാനല്‍ വരും വരും എന്ന് .എന്തായാലും ഒടുവില്‍ ടെസ്റ്റ്‌ റണ്‍ തുടങ്ങി ആരോടും ഒന്നും പറയാതെ തന്നെ.ആപ്പോള്‍ ഒക്ടോബര്‍ അവസാനം  തന്നെ  ശരിക്കും സംപ്രഷണം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
മറ്റു ചാനലുകളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു . ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍സിംഗര്‍ അവതാരകരായ വേണുഗോപാലും സുജാതയുമാണ്  മഴവില്ലുമായി കൈകോര്‍ത്തിട്ടുള്ള പുതിയ ആളുകള്‍ .മഴവില്ലിന്റെ പുതിയ റിയാലിറ്റി ഷോയില്‍ ഇവരായിരിക്കും വിധികര്‍ത്താക്കള്‍ .
വിനോദചാനല്‍  തുടങ്ങാന്‍ പ്ലാന്‍ ചെയ്ത മനോരമ ആദ്യം വലിച്ചത് ഏഷ്യാനെറ്റില്‍ നിന്ന്  ശ്രീകണ്ഠന്‍ നായരെയായിരുന്നു.

മലയാളം ചാനല്‍ മേഖലയില്‍ വര്‍ഷങ്ങളായി എതിരാളികളില്ലാതെ തുടരുന്ന ഏഷ്യാനെറ്റിനെ ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.ഇവരുടെ ആദ്യത്തെ സീരിയല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'വേളി' എന്ന നോവല്‍ ആണെന്നാണ്‌ തോന്നുന്നത്.എ.എം.നസീര്‍ ആണ്  സംവിധാനം.മലയാളി മങ്കമാര്‍ക്ക് വൈകുന്നേരങ്ങളില്‍ അപ്പോള്‍ കരഞ്ഞു തീര്‍ക്കാന്‍ കുറെ മുന്തിയ ഇനം പൈങ്കിളി സീരിയലുകള്‍ കൂടി ഇനി ഉണ്ടാകും.
പക്ഷെ ഇതില്‍ നിന്നെല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടത്‌ മഴവില്ലിന്റെ കാണാതെ പോയ കുട്ടികളെ കുറിച്ചുള്ള ഒരു പരിപാടിയാണ് "കാണാമറയത്ത്".രേവതിയാണ് ഈ ഷോ അവതരിപ്പിക്കുന്നത്‌.
പിന്നെ സ്റ്റാര്‍ സിങ്ങറിനെ വീഴ്ത്താന്‍ ഒരു സംഗീത റിയാലിറ്റി ഷോ കൂടി ഉണ്ട് ജോസ്കോ ഇന്ത്യന്‍ വോയിസ്‌. പരിണയം,കഥയിലെ രാജകുമാരി,വേളി തുടങ്ങിയ പൈങ്കിളി സീരിയലുകളും അരങ്ങ് കൊഴിപ്പിക്കാന്‍ ഉണ്ട്. കൂടെ രോഹിണിയുടെ ഒരു സ്റ്റാര്‍ ടോക്ക് ഷോയും "കഥ തുടരുന്നു".
Mazhavil Manorama Malayalam Channel Frequency Details:-
Satellite:- INSAT 4A. 83' East
Frequency:- 4114 MHz
Polarization:- Horizontal
Symbol Rate:-7776
MPEG-4 format

Friday, October 21, 2011

സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് പോളിച്ചടുക്കുന്നു

എന്റെ ദൈവമേ അപാര തൊലിക്കട്ടി സമ്മതിച്ചു.ഈ ഫുൾ സൈക്കോളജി പടം കാണാന്‍ ആള്‍ക്കാര് തിയറ്ററില്‍ കേറുന്നുണ്ടോ?
എന്തായാലും ഇയാൾ ഈ പറയുന്നതൊന്നും ജാഡയായിട്ട് തോന്നുന്നില്ല. ഈ പടത്തിന്റെ റിവ്യു എവിടേലുമുണ്ടോ ഒന്ന് വായിക്കാനാ.........


കടപ്പാട് : Lakshmi Mohan
പടത്തിന്റെ  തിയറ്റര്‍ റെസ്പോണ്‍സ്............ പടം എല്ലായിടത്തും ഹൌസ് ഫുള്‍
യുട്യൂബ്-ലിങ്കുകള്‍ക്ക് കടപ്പാട്:- സബീഷ്  & bibzHD123

Monday, October 3, 2011

ഇന്നസെന്റിനൊരു കത്ത്


പ്രിയപ്പെട്ട ഇന്നച്ചന്‍ അറിയുന്നതിന്

ഇതിയാന്‍ എന്നാ കോപ്പ് ഉണ്ടാക്കാനാ ഈ അമ്മയുടെ കൊമ്പത്ത് കയറി ഇരിക്കുന്നത്.അതോ നിങ്ങളൊക്കെ സൂപ്പര്‍താരങ്ങളെ മാത്രമേ സംരക്ഷിക്കത്തൊള്ളോ.അതിന് വേണ്ടിയാണോ ഈ സംഘടന.നിങ്ങള്‍ ഒന്നും ചെയ്യാതെ അവിടെ കുത്തി ഇരിക്കാനാ ഭാവമെങ്കില്‍ ഞങ്ങളുടെ  തനി കൊണം കാണും.പിന്നെ ചോദിച്ചില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്.

കഴിഞ്ഞയാഴ്ച സെറ്റില്‍ വന്നു കാണാന്‍ ശ്രമിച്ച മലയാളത്തിലെ ഇപ്പോഴത്തെ ഇക്കിളി പടങ്ങളുടെ നിര്‍മ്മാതാവിനെ കണ്ടില്ലെന്നു പറഞ്ഞ് നമ്മുടെ ഒരു കൊച്ചിനെ വിലക്കിയതേയുള്ളൂ (പണ്ടൊക്കെ നല്ല പടങ്ങള്‍ ചെയിതിരുന്നതാ ഇതിയാന്‍ ) .ഇനി അയാളെ എങ്ങാനം കാണാന്‍ പോയായിരുന്നെങ്കില്‍ പിന്നെ സംവിധായകന്‍ പറയും ആ പെണ്ണ് ആരാണ്ടടോട് കൊച്ചു വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കുകയായിരുന്നു അത് കൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെട്ടു അതിനെ വിലക്കണമെന്ന്.

ഇപ്പോള്‍ ഒരു കാര്യം ഉറപ്പാ എന്തെങ്കിലും ഞഞ്ഞാമുന്നാ കാര്യം പറഞ്ഞ് ഞങ്ങളെ ഒക്കെ വിലക്കാന്‍ ഉള്ള രഹസ്യ അജണ്ടയാണ് അവരുടെ കയ്യില്‍.ഇതൊക്കെ ഇന്നച്ചനോട് പറഞ്ഞിട്ട് എന്ത് ചെയ്യാനാ........ഞങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ അല്ലല്ലോ.

രഹസ്യ അജണ്ട ഇല്ലെങ്കില്‍ ഞങ്ങളുടെ അടുത്ത കൊച്ചിനെ അവര് എന്തിനാ വിലക്കിയത്.ആ കൊച്ച് ക്ലൈമാക്സ് ആകുന്നതിനു മുന്‍പേ ഇറങ്ങി ഒന്നും പോയി ഇല്ലാല്ലോ.ഒരു ദിവസം ലീവ് എടുത്തെന്ന്  അല്ലെയൊള്ളൂ.അതിലെന്താ ഇത്ര വലിയ കാര്യം നേരത്തെ അറിയിച്ചതല്ലേ.ഒരു ദിവസ്സം ലീവ് എടുത്താല്‍ ഉടനെ അത് ജാഡയാകുമോ.അല്ലെങ്കില്‍ തന്നെ എന്താ ഒരു പുതുമുഖ നടി കുറച്ചു ജാഡ കാണിച്ചാല്‍ എന്താ കുഴപ്പം?

മറ്റേ കൊച്ചിനെ വിലക്കിയ നടപടി ഒരുമാതിരി മറ്റേടത്തെ പണി ആയി പോയെന്നും  ഒരു ജനാധിപത്യ രാജ്യത്ത് ആരെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ഈ കൊച്ച് ആ കോപ്പ്  ട്വിറ്ററില്‍ എഴുതിയത് ആയിരിക്കും ഇത്ര പെട്ടന്ന് പണി കിട്ടാന്‍ ഉള്ള കാരണം.

ഞങ്ങളെ പോലുള്ള നടിമാരെ വിലക്കുകയും നടന്മാരെക്കുറിച്ച് പരാതിയൊന്നുമില്ലാതിരിക്കുകയും ചെയ്യുന്നത് മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ  യഥാര്‍ത്ഥ ഉദാഹരണം ആണ്.അല്ല ഞാനിത് ആരോടാ പറയുന്നത് പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ എക്സാമ്പിള്‍ ആണല്ലോ നമ്മുടെ സംഘടന തന്നെ.

പണ്ടെങ്ങാണ്ട് സുചിത്ര ചേച്ചി രണ്ട് പ്രാവശ്യം ജോയിന്റ് സെക്കട്ടറി ആയതോഴിച്ചാല്‍ നടിമാര്‍ക്ക് ഈ സംഘടനയില്‍ ആകെ കൂടി ഉള്ള സ്ഥാനം എക്സിക്ക്യുട്ടീവ് മെംബേര്‍സ് ആയിട്ടും സാധാ മെംബേര്‍സ് ആയിട്ടും ഇരിക്കാന്‍ ആണല്ലോ.അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് തുടര്‍ച്ചയായിട്ട് ഈ പണിയെല്ലാം കിട്ടുന്നത്.

അതുകൊണ്ട് അമ്മയില്‍ ഞങ്ങള്‍ക്കും വേണം സംവരണം.

വനിതാ സംവരണം അമ്മയില്‍ നടപ്പാക്കി ഇല്ലെങ്കില്‍ അടുത്ത വര്‍ക്ഷം മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ എല്ലാം കൂടി വേറെ സംഘടന ഉണ്ടാക്കും.പേരും കണ്ട് വച്ചിട്ടുണ്ട് "അച്ഛന്‍ " ഇനി അതിന് ഒരു ഫുള്‍ ഫോമും കൂടി കണ്ട് പിടിച്ചാല്‍ മതി.

ഇനി ഞാന്‍ ഇങ്ങനെ കത്ത് എഴുതിയത് കൊണ്ട് അമ്മയില്‍ നിന്ന് എന്നെ വിലക്കുമോന്ന് ഒരു പേടി ഇല്ലാതില്ല.എന്നാ കോപ്പെങ്കിലും ചെയ്യ് .

എന്നാലും ഒരു കാര്യം കൂടി പറയാതെ വയ്യ ആ കസ്സേരയില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെ പോലുള്ള പാവം നടികളുടെ പ്രശ്നങ്ങള്‍ കൂടി ഒന്ന് മൈന്‍ഡ് ചെയ്യുകയെങ്കിലും ചെയ്യുക.

എന്ന് 
സ്നേഹപൂര്‍വ്വം
ശാന്തമ്മ തുരുത്തിക്കാട്
സിനി ആര്‍ട്ടിസ്റ്റ്