Subscribe:

Monday, October 3, 2011

ഇന്നസെന്റിനൊരു കത്ത്


പ്രിയപ്പെട്ട ഇന്നച്ചന്‍ അറിയുന്നതിന്

ഇതിയാന്‍ എന്നാ കോപ്പ് ഉണ്ടാക്കാനാ ഈ അമ്മയുടെ കൊമ്പത്ത് കയറി ഇരിക്കുന്നത്.അതോ നിങ്ങളൊക്കെ സൂപ്പര്‍താരങ്ങളെ മാത്രമേ സംരക്ഷിക്കത്തൊള്ളോ.അതിന് വേണ്ടിയാണോ ഈ സംഘടന.നിങ്ങള്‍ ഒന്നും ചെയ്യാതെ അവിടെ കുത്തി ഇരിക്കാനാ ഭാവമെങ്കില്‍ ഞങ്ങളുടെ  തനി കൊണം കാണും.പിന്നെ ചോദിച്ചില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്.

കഴിഞ്ഞയാഴ്ച സെറ്റില്‍ വന്നു കാണാന്‍ ശ്രമിച്ച മലയാളത്തിലെ ഇപ്പോഴത്തെ ഇക്കിളി പടങ്ങളുടെ നിര്‍മ്മാതാവിനെ കണ്ടില്ലെന്നു പറഞ്ഞ് നമ്മുടെ ഒരു കൊച്ചിനെ വിലക്കിയതേയുള്ളൂ (പണ്ടൊക്കെ നല്ല പടങ്ങള്‍ ചെയിതിരുന്നതാ ഇതിയാന്‍ ) .ഇനി അയാളെ എങ്ങാനം കാണാന്‍ പോയായിരുന്നെങ്കില്‍ പിന്നെ സംവിധായകന്‍ പറയും ആ പെണ്ണ് ആരാണ്ടടോട് കൊച്ചു വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കുകയായിരുന്നു അത് കൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെട്ടു അതിനെ വിലക്കണമെന്ന്.

ഇപ്പോള്‍ ഒരു കാര്യം ഉറപ്പാ എന്തെങ്കിലും ഞഞ്ഞാമുന്നാ കാര്യം പറഞ്ഞ് ഞങ്ങളെ ഒക്കെ വിലക്കാന്‍ ഉള്ള രഹസ്യ അജണ്ടയാണ് അവരുടെ കയ്യില്‍.ഇതൊക്കെ ഇന്നച്ചനോട് പറഞ്ഞിട്ട് എന്ത് ചെയ്യാനാ........ഞങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ അല്ലല്ലോ.

രഹസ്യ അജണ്ട ഇല്ലെങ്കില്‍ ഞങ്ങളുടെ അടുത്ത കൊച്ചിനെ അവര് എന്തിനാ വിലക്കിയത്.ആ കൊച്ച് ക്ലൈമാക്സ് ആകുന്നതിനു മുന്‍പേ ഇറങ്ങി ഒന്നും പോയി ഇല്ലാല്ലോ.ഒരു ദിവസം ലീവ് എടുത്തെന്ന്  അല്ലെയൊള്ളൂ.അതിലെന്താ ഇത്ര വലിയ കാര്യം നേരത്തെ അറിയിച്ചതല്ലേ.ഒരു ദിവസ്സം ലീവ് എടുത്താല്‍ ഉടനെ അത് ജാഡയാകുമോ.അല്ലെങ്കില്‍ തന്നെ എന്താ ഒരു പുതുമുഖ നടി കുറച്ചു ജാഡ കാണിച്ചാല്‍ എന്താ കുഴപ്പം?

മറ്റേ കൊച്ചിനെ വിലക്കിയ നടപടി ഒരുമാതിരി മറ്റേടത്തെ പണി ആയി പോയെന്നും  ഒരു ജനാധിപത്യ രാജ്യത്ത് ആരെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ഈ കൊച്ച് ആ കോപ്പ്  ട്വിറ്ററില്‍ എഴുതിയത് ആയിരിക്കും ഇത്ര പെട്ടന്ന് പണി കിട്ടാന്‍ ഉള്ള കാരണം.

ഞങ്ങളെ പോലുള്ള നടിമാരെ വിലക്കുകയും നടന്മാരെക്കുറിച്ച് പരാതിയൊന്നുമില്ലാതിരിക്കുകയും ചെയ്യുന്നത് മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ  യഥാര്‍ത്ഥ ഉദാഹരണം ആണ്.അല്ല ഞാനിത് ആരോടാ പറയുന്നത് പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ എക്സാമ്പിള്‍ ആണല്ലോ നമ്മുടെ സംഘടന തന്നെ.

പണ്ടെങ്ങാണ്ട് സുചിത്ര ചേച്ചി രണ്ട് പ്രാവശ്യം ജോയിന്റ് സെക്കട്ടറി ആയതോഴിച്ചാല്‍ നടിമാര്‍ക്ക് ഈ സംഘടനയില്‍ ആകെ കൂടി ഉള്ള സ്ഥാനം എക്സിക്ക്യുട്ടീവ് മെംബേര്‍സ് ആയിട്ടും സാധാ മെംബേര്‍സ് ആയിട്ടും ഇരിക്കാന്‍ ആണല്ലോ.അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് തുടര്‍ച്ചയായിട്ട് ഈ പണിയെല്ലാം കിട്ടുന്നത്.

അതുകൊണ്ട് അമ്മയില്‍ ഞങ്ങള്‍ക്കും വേണം സംവരണം.

വനിതാ സംവരണം അമ്മയില്‍ നടപ്പാക്കി ഇല്ലെങ്കില്‍ അടുത്ത വര്‍ക്ഷം മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ എല്ലാം കൂടി വേറെ സംഘടന ഉണ്ടാക്കും.പേരും കണ്ട് വച്ചിട്ടുണ്ട് "അച്ഛന്‍ " ഇനി അതിന് ഒരു ഫുള്‍ ഫോമും കൂടി കണ്ട് പിടിച്ചാല്‍ മതി.

ഇനി ഞാന്‍ ഇങ്ങനെ കത്ത് എഴുതിയത് കൊണ്ട് അമ്മയില്‍ നിന്ന് എന്നെ വിലക്കുമോന്ന് ഒരു പേടി ഇല്ലാതില്ല.എന്നാ കോപ്പെങ്കിലും ചെയ്യ് .

എന്നാലും ഒരു കാര്യം കൂടി പറയാതെ വയ്യ ആ കസ്സേരയില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെ പോലുള്ള പാവം നടികളുടെ പ്രശ്നങ്ങള്‍ കൂടി ഒന്ന് മൈന്‍ഡ് ചെയ്യുകയെങ്കിലും ചെയ്യുക.

എന്ന് 
സ്നേഹപൂര്‍വ്വം
ശാന്തമ്മ തുരുത്തിക്കാട്
സിനി ആര്‍ട്ടിസ്റ്റ് 

29 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

ഈ കത്ത് എന്നേ എഴുതേണ്ടതായിരുന്നു... ആശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഷബീര്‍ -സത്യമല്ലേ ഞാന്‍ പറഞ്ഞത്

K@nn(())raan*കണ്ണൂരാന്‍! said...

>> ഇപ്പോള്‍ ഒരു കാര്യം ഉറപ്പാ എന്തെങ്കിലും ഞഞ്ഞാമുന്നാ കാര്യം പറഞ്ഞ് ഞങ്ങളെ ഒക്കെ വിലക്കാന്‍ ഉള്ള രഹസ്യ അജണ്ടയാണ് അവരുടെ കയ്യില്‍.ഇതൊക്കെ ഇന്നച്ചനോട് പറഞ്ഞിട്ട് എന്ത് ചെയ്യാനാ........ഞങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ അല്ലല്ലോ. <<


ഫിനോയിലെ,
കൊന്നുകൊലവിളിച്ചല്ലോ.!!

**

പഞ്ചാരകുട്ടന്‍ -malarvadiclub said...

കണ്ണൂരാനെ അങ്ങനെ ഒന്നും വിചാരിച്ചല്ല

SHAL said...

കലക്കി പഞ്ചാരെ.....!
ആശംസകള്‍.
-----------------
ചിപ്പി

പഞ്ചാരകുട്ടന്‍ -malarvadiclub said...

@SHAL-വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇത് വായിച്ചാൽ ഇന്നച്ചന്റെ പഞ്ചാര കൂടുമല്ലോ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഓ ഇതില്‍ അത്രക്കൊന്നും പഞ്ചാര ഇല്ലല്ലോ മുരളി ചേട്ടാ

അഭിഷേക് said...

supperayi achan samgadana varumo???????

nakulan said...

ഞങ്ങള്‍ പെണ്ണുങ്ങള്‍ എല്ലാം കൂടി വേറെ സംഘടന ഉണ്ടാക്കും.പേരും കണ്ട് വച്ചിട്ടുണ്ട് "അച്ഛന്‍ " .
അത് കലക്കി

keraladasanunni said...

അച്ഛന്‍ എന്ന പേരിന്‍റെ ഫുള്‍ഫോം ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

അലി said...

പെട്ടെന്ന് തന്നെ അച്ഛൻ സംഘടനയും ഉണ്ടാക്ക്....
എന്നിട്ട് വേണം അച്ചനും അമ്മയും തമ്മിലടി തുടങ്ങാൻ

khaadu.. said...

അമ്മയും...അച്ഛനും...അളിയനും എല്ലാം കൂടി മലയാള സിനിമയെ ഒരു പരുവത്തില്‍ ആക്കിയെടുക്കും....

Biju Davis said...

ഇത്തരം കത്തുകൾ ഇന്നാച്ചനിടുമ്പോൾ 'ഇടവേള'യ്ക്കൊരു CC (Carbon Copy)വെയ്ക്കണം, സരസൂ..അല്ല..ശാന്തമ്മോ.. ഠപ്പേന്ന് ആക്ഷൻ വരും!

Good one, Fenoil! :)

കൊമ്പന്‍ said...

ഡാ... കോപ്പേ... പന്ജാര കുട്ടാ .... നീ എന്നാ അറിഞ്ഞിട്ടാ ഇമ്മാതിരി അലക്ക് അലക്കുന്നത് കോടിക്കണക്കിനു രൂപയുടെ നികുതി കൊടുക്കാതെ മുങ്ങി നടക്കുന്ന സൂപ്പെര്‍ സ്റ്റാറുകളുടെ സംകടനയെ കേറി കൊഞ്ഞനം കുത്തുന്നോ? ഞങ്ങള്‍ ഫാന്സ് കൊട്ടേഷന്‍ ടീമിനെ വിട്ടു നിന്റെ ചുക്കാ മണി ചെത്തി ഉപ്പിലിടുംആക്ഷേപ ഹാസ്യം നന്നായിരിക്കുന്നു

Abdul Manaf N.M said...

ഇവര്‍ക്കൊക്കെ ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്നു അവരൊക്കെ അറിയട്ടെ ... ഈ കത്ത് ഒന്ന് അയച്ചു നോക്കുന്നോ ഇന്നച്ചന് ..? :-D
www.manulokam.blogspot.com

പഞ്ചാരകുട്ടന്‍ -malarvadiclub said...

@അഭിഷേക് & nakulan - ഈ പോക്ക് പോയാല്‍ അച്ഛന്‍ വരുമായിരിക്കും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@keraladasanunni-എനിക്കും ഇതുവരെ കിട്ടി ഇല്ല

@അലി & khaadu -അച്ഛൻ എന്ന ഒരു സംഘടന കൂടി വന്നാല്‍ പിന്നെ തമ്മിലടി ലൈവ് ആയിട്ട് ചാനലുകളില്‍ നമ്മുക്ക് കണ്ടോണ്ടു ഇരിക്കാം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Biju Davis- ആക്ഷൻ വരും ഉടനെ....... അവര്‍ക്കെതിരെ എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി

പഞ്ചാരകുട്ടന്‍ -malarvadiclub said...

കോമ്പാ നിന്നെ പിന്നെ കണ്ടോളാം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Abdul Manaf- എന്നിട്ട് വേണം അവര് എനിക്ക് എതിരെ ആക്ഷൻ എടുക്കാന്‍

സുബൈദ said...

പെണ്ണുങ്ങളെ കുട്ട്യേളെ നമ്മള്‍ക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!

faisalbabu said...

ഹഹ കത്ത് അടിപൊളി !!
ഇനി അച്ഛന്‍ മാത്രം പോര ,വേണമെകില്‍ ,അമ്മാവനും അമ്മായിയും ഒക്കെ വരട്ടെ !! നമുക്ക് ബാല്‍ക്കണി യിലിരുന്നു കളി കാണാം (സോറി സിനിമ കാണാം )

Lipi Ranju said...

ഹി ഹി ഇത് കൊള്ളാം ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അച്ചനെയും അമ്മയെയും കൂടി തല്ലുകൂടിക്കാനുള്ള പരിപാടിയാണല്ലേ :)

നാരദന്‍ said...

വായിച്ചു പകുതി എത്തിയപ്പോള്‍ അമ്മ എന്ന സംഘടനയുടെ പേര് മാറ്റി അച്ഛന്‍ എന്നാക്കണം എന്ന് കമന്റ് ഇടണമെന്ന് കരുതിയതാ അതവസാനം നിങ്ങള്‍ തന്നെ പൊളിച്ചടുക്കി.ഏതു അച്ഛന്‍ വന്നാലും അമ്മയ്ക്കാ അതിന്റെ കേട് എന്ന് മാത്രം പറയുന്നു.
എഴുത്ത് നന്നായിട്ടുണ്ട്.

(പേര് പിന്നെ പറയാം) said...

അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനിടെ മതില്‍ ഇടിഞ്ഞു വീണു കുട്ടി മരിച്ച സംഭവം ഇന്നലെയായിരുന്നു....അത് തന്നെ ഇവിടെയും നടക്കും.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@സുബൈദ-അതും ഇതുമായിട്ട്‌ എന്താ ബന്ധം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@faisalbabu-അടി കാണാന്‍ എന്ത് ആഗ്രഹമാ ഹി ഹി ഹി

@Lipi Ranju-താങ്ക്സ് ചേച്ചി

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌-ചുമ്മാ അടി കാണാമെന്നേ

@നാരദന്‍- മനസ്സില്‍ കാണുമ്പോള്‍ ഞാന്‍ മരത്തി കണ്ടു

@(പേര് പിന്നെ പറയാം)- അത് ഉറപ്പു അല്ലെ

Post a Comment