Subscribe:

Friday, October 21, 2011

സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് പോളിച്ചടുക്കുന്നു

എന്റെ ദൈവമേ അപാര തൊലിക്കട്ടി സമ്മതിച്ചു.ഈ ഫുൾ സൈക്കോളജി പടം കാണാന്‍ ആള്‍ക്കാര് തിയറ്ററില്‍ കേറുന്നുണ്ടോ?
എന്തായാലും ഇയാൾ ഈ പറയുന്നതൊന്നും ജാഡയായിട്ട് തോന്നുന്നില്ല. ഈ പടത്തിന്റെ റിവ്യു എവിടേലുമുണ്ടോ ഒന്ന് വായിക്കാനാ.........


കടപ്പാട് : Lakshmi Mohan
പടത്തിന്റെ  തിയറ്റര്‍ റെസ്പോണ്‍സ്............ പടം എല്ലായിടത്തും ഹൌസ് ഫുള്‍
യുട്യൂബ്-ലിങ്കുകള്‍ക്ക് കടപ്പാട്:- സബീഷ്  & bibzHD123

42 comments:

YUNUS.COOL said...

ഹ ഹ ഹ .... പണ്ടിട്റ്റ് ഒരു സംഭവം തന്നാ !

പഞ്ചാരകുട്ടന്‍ -malarvadiclub said...

@YUNUS.COOL - ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാവില്ല.
ഒരു കോയിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു തെറ്റിരിരിക്കരുത്.
നീ വലിയവനാവാം എന്നു കരുതി ഞാൻ ചെറിയവനാണെന്നു അർത്തമില്ല.
ഹൌസ്ഫുൾ ഷോയോടെ മുന്നേറുന്നു:)

ഒരു ദുബായിക്കാരന്‍ said...

എന്നെയങ്ങ് കൊല്ലു :-)

ഇടശ്ശേരിക്കാരന് said...

സന്തോഷ്‌ജി നാളത്തെ സുപ്പെര്സ്ടാര്‍ ആണ് ജയ് പണ്ഡിറ്റ്‌ജി

പെഴ! said...

നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.

http://pezhachavan.blogspot.com/2011/10/blog-post_21.html

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ കുപ്രസിദ്ധി കണ്ടിട്ടസ്സയൂയ വേണ്ടാട്ടാ ..മോനെ

പടാര്‍ബ്ലോഗ്‌, റിജോ said...

ജപ്പാനിൽ പടം ഹിറ്റാണ്... ന്യൂസിലാന്റിൽ ആവറേജ്...  ബ്രൂണെയിൽ രാജ കുടുമ്പം പടം ഏറ്റെടുത്തു കഴിഞ്ഞു.  മെക്സിക്കോയിൽ ടിക്കറ്റ് കിട്ടാനില്ല...  കേരളത്തിലെ കാര്യമൊന്നും അറിവായിട്ടുമില്ല... ഇഹ് ഹ് ഹ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചുമ്മാ മിണ്ടാണ്ടിരിക്കെണ്ടതിനുപകരം നമ്മളൊക്കെക്കൂടിയാണ് അയാളെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത്!
അങ്ങേര ഉദ്ദേശിച്ചതും ലക്ഷ്യമാക്കിയതും അത് തന്നെ ആയിരിക്കണം.

Anonymous said...

തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല. ഇതാണ് മലയാളി. അത് സാഹിത്യത്തിലായാലും സിനിമയിലായാലും ജീവിതത്തിലായാലും ഒരുപോലെയാണ്.
മലയാളിയെ വെറുക്കുന്നു എന്ന് രഞ്ജിനി ഹരിദാസ്‌ പറഞ്ഞത് വെറുതെയല്ല.
നെറ്റ് ലോകത്തും മലയാളികളില്‍ ചിലര്‍ മനോരോഗികളാണ്. കടുത്ത അസൂയ ഉള്ള നക്കികള്‍. അവര്‍ ശ്രീജിതിനെയും വെറുതെവിടില്ല. തന്നെക്കൊണ്ട് ആവാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ അസൂയ മൂത്ത് അസുഖം കൂടുന്ന മല്ലൂസേ, ഇനിയെങ്കിലും പണ്ഡിറ്റിനെ വെറുതെവിടൂ.
ചില കൌമാര തെണ്ടികള്‍ അയാളെ വിളിച്ചു തെറി പറയുന്നത് ഇന്ന് നെറ്റില്‍ കണ്ടു. തന്തയ്ക്കു വിളിച്ചിട്ട് പോലും അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു.
ഒരര്‍ത്ഥത്തില്‍ അയാള്‍ 'പണ്ഡിറ്റ്' തന്നെ എന്ന് വേണ്ടം കരുതാന്‍.
പരിഹസിച്ച പരിഷകള്‍ ഇപ്പോള്‍ ശവമായി. പണ്ഡിറ്റ് സിനിമകൊണ്ട് കാശുണ്ടാകുയും ചെയ്തു.
bloody malloos. idiots.

ശ്രീനാഥന്‍ said...

സന്തോഷ് പൊട്ടനായി അഭിനയിക്കുന്ന ഒരു പ്രായോഗിക സാമ്പത്തിക പണ്ഡിതനാണെന്നു തോന്നുന്നു.

അലി said...

അഭിനേതാക്കളും ടെക്നീഷ്യൻസും ചേർന്ന് സംഘടനകളും പാരവെപ്പും ഗ്രൂപ്പ് വഴക്കുകളുമായി നശിപ്പിച്ച മലയാള സിനിമയ്ക്ക് ഇത് തന്നെ കിട്ടണം

Shahir K B said...

Sreenath paranjathanu sheri...He is a Real Bussiness Man........
Ellam kandupidikunna malayalikal ath manasilakkan marannu poyi

പെഴ! said...

നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.

വിശദാംശങ്ങള്‍ക്ക്
http://pezhachavan.blogspot.com/

khaadu.. said...

മലയാളികള്‍ ഒക്കെ കൂടി ഒരു സുപ്പേര്‍ സ്ടാരിനെ തള്ളി താഴെ ഇട്ടു...പകരം പുതിയ ഒരു സൂപ്പര്‍ സ്ടാരിനെ സൃഷ്ടിച്ചു.....

മലയാളി ചെട്ടകള്‍ക്ക് ഇത് തന്നെ വേണം.... പൊട്ടന്‍ കളിച്ചു നടന്നവന്‍ ഇപ്പൊ സ്റാര്‍ ആയി...യു ടുബില്‍ നിന്നും തന്നെ അവനു കിട്ടേണ്ട പൈസ കിട്ടി... കളിയാക്കിയവര്‍ക്ക് എട്ടിന്റെ പണി...

anamika said...

ഷക്കീലയുടെയും കണ്ട അവളുമാരുടെം ഒക്കെ സിനിമ കേരളത്തില്‍ വിജയിക്കമെങ്കില്‍ എന്ത് കൊണ്ട് സന്തോഷ്‌ പണ്ടിടിന്റെ പടങ്ങള്‍ വിജയിച്ചു കൂടാ.. അയാള്‍ പൊട്ടത്തരം കാണിച്ചെങ്കിലും കാശ് ഉണ്ടാക്കുന്നുണ്ടല്ലോ ... ഈ അസൂയയൊക്കെ മാറ്റി വച്ച് നോക്ക്... ആ മനുഷ്യന്‍ അങ്ങേരെ കൊണ്ട് ആവുന്ന വിധം ഒരു പടം എടുത്തു... അങ്ങേരുടെ ആഗ്രഹതിനനുസരിച്ചു പാടുകയും നിലവിളിക്കുകയും ഒക്കെ ചെയ്തു... നമുക്ക് ഇഷ്ടമായില്ലെങ്കില്‍ കാണാതിരിക്കുക !! ഈ തെറി വിളിക്കുന്ന നിങ്ങള്‍ വിഡ്ഡികളാവുകയാണ് ചെയ്യുന്നത്

കലി (veejyots) said...

ayalum pezhachu potte.... namukku isthamallathu namukku kanathirikkam... ithu oru pakshe adichelppikkatha tharodhayam alle... any way nice discussion

ഇലക്ട്രോണിക്സ് കേരളം said...

എറണാകുളത്ത് കാനൂസ് തീയേറ്ററില്‍ നിന്ന് ഇന്ന് മാറ്റിനി കണ്ടു.22/10/2011 നമ്മുടെ ഇന്നത്തെ ചില സൂപ്പര്‍ സംവിധായകര്‍ നടത്തുന്ന സംവിധാന കൊലപാതകത്തിലും വളരെ മെച്ചം.യൂ റ്റ്യൂബില്‍ പാട്ടുകള്‍ കണ്ട് ഒരു തമാശപ്പടമെന്ന മുന്‍ വിധിയോടെയാണ് കയറിയത്.പണ്ടത്തെ ജയന്റെ പാട്ടുകള്‍ നമ്മള്‍ ഇന്നാസ്വദിക്കുന്ന മൂഡില്‍ പടം കാണാം പൈസ മുതലാകും.ധൈര്യമായി കാണാം.

Anonymous said...

fck mallu super stars .!.

Abdul Manaf N.M said...

വരാനുണ്ടൊരു കാലം എല്ലാര്‍ക്കും..... അവന്റെ കാലം...അവന്റെ യോഗം... സഹിക്കുക തന്നെ..
www.manulokam.blogspot.com

Anonymous said...

ആ മനുഷ്യന്‍ അങ്ങേരെ കൊണ്ട് ആവുന്ന വിധം ഒരു പടം എടുത്തു... അങ്ങേരുടെ ആഗ്രഹതിനനുസരിച്ചു പാടുകയും നിലവിളിക്കുകയും ഒക്കെ ചെയ്തു... നമുക്ക് ഇഷ്ടമായില്ലെങ്കില്‍ കാണാതിരിക്കുക !! ഈ തെറി വിളിക്കുന്ന നിങ്ങള്‍ വിഡ്ഡികളാവുകയാണ് ചെയ്യുന്നത്

THAT IS IT !!!!

NobinKurian said...

BETTER THAN PRITHVIRAJ's JAADA

സ്വന്തം സുഹൃത്ത് said...

അലി ഭായ് പറഞ്ഞതിനോട് പലര്‍ക്കും യോജിക്കമെങ്കിലും, പണ്ഡിറ്റിന്റെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ.. മലയാളികളുടെയും..:)

Jazmikkutty said...

enikku vayye....:)

മനോജ് കെ.ഭാസ്കര്‍ said...

അയാളെ വെറുതേ വിടൂ....എല്ലാവരും കൂടി പരിഹസിച്ച് പരിഹസിച്ച് അദ്ദേഹത്തെ ഇന്റര്‍നെറ്റിലെ ഒരു മഹാസംഭവമാക്കി മാറ്റിയില്ലേ..കുറേ വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ കുട്ടികള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ടിന്റു മോന്‍ തമാശകള്‍ പോലെ കുറെ സന്തോഷ് പണ്ഡിറ്റ് തമാശകള്‍ കിട്ടും

Villagemaan/വില്ലേജ്മാന്‍ said...

>>>ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാവില്ല.
ഒരു കോയിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു തെറ്റിരിരിക്കരുത്.
നീ വലിയവനാവാം എന്നു കരുതി ഞാൻ ചെറിയവനാണെന്നു അർത്തമില്ല.<<<<

മേല്പറഞ്ഞ ഡയലോഗുകള്‍ രണ്‍ജി പണിക്കര്‍ എഴുതിയിരുന്നെങ്കില്‍ നമ്മള്‍ കൈ അടിച്ചേനെ ! നമ്മള്‍ തന്നെ അല്ലെ " നിനക്കൊന്നും അറിയില്ല,കാരണം നീ വെറും കുട്ടിയാണ് " എന്ന് ടി എ ഷാഹിദ് എഴുതിയപ്പോഴും കൈ അടിച്ചത് ?

ഷബീര്‍ - തിരിച്ചിലാന്‍ said...

ഒരു ജനത മുഴുവന്‍ ഒരാളെ വിഢിയാക്കികൊണ്ടിരിക്കുകയാണോ അതോ ഒരു ജനതയെ മുഴുവന്‍ ഒരാള്‍ വിഢിയാക്കികൊണ്ടിരിക്കുകയാണോ? എന്റെ സംശയം ഇപ്പഴും ബാക്കിയാണ്. കാരണം ലാഭം എന്നും സന്തോഷ് പണ്ടിറ്റിന് തന്നെ.

Anonymous said...

Pandit unniyaano?

ജിക്കുമോന്‍ - Thattukadablog.com said...

സോഫിസ്റ്റിക്കേറ്റഡ്
റാംഗിംഗ് ആണ് ചാനലുകള്‍, പത്രങ്ങള്‍, ഓണ്‍ലൈന്‍ മാഗസീനുകള്‍ എന്നിവ
സന്തോഷ് പണ്ഢിറ്റിനെ വച്ച് ചെയ്യുന്നത്. ഒരു മനുഷ്യനെ ഊളനാക്കി അതില്‍
ആത്മരതി കണ്ടെത്തുന്ന റിയല്‍ വള്‍ഗറിസം. പ്രായപൂര്‍ത്തിയായതും എന്നാല്‍ മാനസീകവളര്‍ച്ചയെത്താ‍ത്തതുമായ ഒരു സ്ത്രീയെ ലൈംഗികകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും, പണ്ഢിറ്റിനെ വച്ച് ഇന്റര്‍വ്യൂകളിലൂടെ പരിഹസിക്കുന്നതും തുല്യമാണ്.

കൊമ്പന്‍ said...

പണ്ടിറ്റില്‍ മലയാളിക്ക് മഹത്തയ ഒരു പാഠം ഉണ്ട്
വിമര്‍ശനങ്ങളെ യും എതിര്‍പ്പുകളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുക്ക അതാണ്‌ ജീവിത ത്തിന്‍ വിജയം

renju kr said...

sandoshji.........nammude aduthonnum vannu pettekkalle....kanan kothichirikkukaya

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എനിക്ക് തോന്നുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു അസാമാന്യ പ്രതിഭാ ശാലിയും സിനിമയെ അപാരമായി സ്നേഹിക്കുന്നവനും ആണ് എന്നാണ്. ഇത്തരം ഒരു കോപ്രായത്തിലൂടെ ഇന്നത്തെ മലയാള സിനിമയെ കണക്കിന് കളിയാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനും തുടര്‍ന്ന് മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാനും ആണ് അയാള്‍ ശ്രമിക്കുന്നതെങ്കിലോ?

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞാന്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ് പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഒരു ദുബായിക്കാരന്‍-അതിന്‍റെ ഒന്നും ആവശ്യമില്ല പടം ഒന്ന് പോയി കണ്ടു നോക്ക്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Anonymous, സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍,മനോജ് കെ.ഭാസ്കര്‍,സ്വന്തം സുഹൃത്ത് ,മുരളീമുകുന്ദൻ, & ജിക്കുമോന്‍ - ഞാന്‍ ഇയാളെ കുറിച്ച് തെറി ഒന്നും പറഞ്ഞിട്ടില്ല സഹാതാപമേ എനിക്ക് ഒള്ളൂ

M SALAHUDDEEN A said...

ഞാന്‍ ഈ പടം ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും യുടൂബിലും മറ്റുമായി ട്രൈലരും ഡയലോഗും കാണാന്‍ ഇടയയപ്പോഴൊക്കെ ഒരു മൂടില്ലത്തത് കൊണ്ട മുഴുവനക്ന്‍ തോന്നിയതുമില്ല. പക്ഷെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ചിന്തിക്കും ഒന്നുകന്ടല്‍ തിരക്കെടില്ലെന്നു.
http://ftpayyooby.blogspot.com/2011/10/blog-post.html

Anonymous said...

Malayalee shows their culture everywhere by their abusive comments. Mr Santhosh pandit did a movie with his expertize. If we don't like it don't see it . But abusing him with third rated language really condemnable. Mallus thinks that they are most cultured animal in the world same time you can see incidents from kerala which really shows where we are....

എസ്.കെ (ശ്രീ) said...
This comment has been removed by the author.
എസ്.കെ (ശ്രീ) said...

ഞാനിതിനെ ഒരു നല്ല സന്ദേശമായിത്തന്നെയാണ്‌ കാണുന്നത്. ചെറിയ ചിലവില്‍ സിനിമയെടുക്കന്‍ താല്പ്പര്യമുള്ള ഇന്റെര്‍നെറ്റ് മാര്‍ക്കെറ്റിംഗ് ഉപയോഗപ്പെടുത്താനുള്ള ബുദ്ധിശേഷിയുള്ള കഴിവുള്ള ചെറുപ്പക്കാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനമല്ലേ?.ഇതുവരെ എത്ര മികച്ച സം‌വിധായകര്‍ പുത്തന്‍ യുഗത്തിന്റെ സാധ്യതകള്‍ മുതലെടുത്തിട്ടുണ്ട്?......സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനം തന്നെയല്ലേ ?.കഴിവുള്ള ചെറുപ്പക്കാര്‍ക്ക് ഈ വഴി ശ്രമിക്കാന്‍ പാടില്ലേ..? അതിലൂടെ നല്ല സിനിമകള്‍ പിറക്കില്ലേ...?...പൂന ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റും വര്‍ഷങ്ങള്‍ ചിലവാക്കി പ്രഗല്‍ഭ സം‌വിധായകരുടെ കീഴില്‍ വര്‍ഷങ്ങള്‍ ചിലവാക്കി സമയം കളയാതെ പതിവു രീതികള്‍ അവലംബിക്കാതെ കഥാമോഷണങ്ങള്‍ നടത്താതെ അയാള്‍ നേരെയിങ്ങു വന്നൊരു സിനിമയെടുത്തു. നിലവാരം കുറച്ചു കുറഞ്ഞോട്ടെ സിനിമ ഇങ്ങനെയാവണം എന്നാരും വാശി പിടിക്കണ്ട....! കുറെ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും. ചിലര്‍ പറയുന്നു ഇന്നത്തെ മലയാള സിനിമ കണ്ട് ദേഷ്യം വരുന്ന സിനിമാപ്രേമികള്‍ പ്രതികരിക്കാന്‍ സന്തോഷിന്റെ പടം തീയേറ്ററില്‍ പോയി കണ്ട് തെറിവിളിക്കുകയാണെന്ന്....അതു ശരിയാണോ?.....ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ കയറി മോശം ഭക്ഷണം കഴിച്ചിട്ട് ഒരു പാവപ്പെട്ടവന്റെ ചായക്കടയില്‍ കയറി തെറിവിളിക്കുകയാണോ വേണ്ടത്...സന്തോഷിന്റെ പടം നല്ല സിനിമയാണെന്നഭിപ്രായപ്പെടുന്നില്ല ...
മികച്ച അഭിനേതാക്കളെന്നുവിളിക്കുന്ന സൂപ്പര്‍താരങ്ങള്‍ തലയില്‍ കൊമ്പും വച്ചു ആണും പെണ്ണും കെട്ട ശബ്ദത്തില്‍ കോമാളിത്തം കാട്ടുമ്പോള്‍ മനോരോഗ വിദഗ്ധരെ കൊണ്ടുവന്ന് ചാനലില്‍ ചര്‍ച്ച നടത്തുന്നില്ലല്ലോ?....അശ്ലീലവാക്കുകള്‍ പഞ്ച് ഡയലോഗായി പറഞ്ഞ് കയ്യടിവാങ്ങുന്ന രാജാവിന്റെ മക്കളും, രതിചിത്രങ്ങള്‍ പോലും നാണിക്കുന്ന മാംസപ്രദര്‍ശനം നടത്തുന്ന സമകാലീക മലയാള ചിത്രങ്ങളുടേ തന്തമാരും അരങ്ങു തകര്‍ക്കുമ്പോള്‍ ആരും തെറി പറയുന്നില്ലല്ലോ...ഒരു പാവപ്പെട്ടവന്‍ വന്ന് അവനറിയുന്ന പോലെ ഒരു സിനിമയെടുത്തപ്പോള്‍ ആകെ കുറ്റമായി അവനു താളമില്ല സംഗതി പോരാ...ശ്രുതി പോയി...എന്താ കഥ..? അയാളും സിനിമയെടുത്തോട്ടെ കുറേ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളുമെന്നേയ്....അഭിനവ സദാചാരക്കമ്മിറ്റിക്കാര്‍ പൊറുക്കണം....!

കാവൂട്ടി said...

മലയാളിയുടെ മനസ്സ് സന്തോഷിനു നല്ലത് പോലെ അറിയാം അതയാള്‍ നന്നായി ഉപയോഗിക്കുന്നു ..കാശ് ഉണ്ടാക്കുന്നു...അത്രമാത്രം...

മണ്ടൂസന്‍ said...

അപാരമായ ഒരു സൈക്കോളജി പടമെന്ന് പരസ്യം കണ്ടപ്പോൾ നിങ്ങളൊക്കെയെന്താ വിചാരിച്ചത്, നല്ല ഒരു സൈക്കോളജി ത്രില്ലർ ആവും ന്നോ. തെറ്റി നമ്മൾക്കൊക്കെ അല്ല അത് കണ്ടവർക്കൊക്കെ. കാരണം മലയാളിയുടെ സൈക്കോളജി ഇത്രയ്ക്കും നന്നായി മനസ്സിലാക്കി എടുത്ത പടാന്നാ അവൻ ഉദ്ദേശിച്ചേ. ശരിയല്ലേ ഇപ്പൊ എത്ര കോടി വാരി ആ പടം ? അത്താണ് സൈക്കോളജി. ആശംസകൾ.

Anonymous said...

hats off to you santhosh pandit for showing the world that even you can make money by doing the opposite of what the real malayalam cinima is........

Post a Comment