Subscribe:

Tuesday, October 25, 2011

മഴവില്‍ മനോരമ

ഒക്ടോബര്‍ 31-മുതല്‍ മലയാള മനോരമ കുടുംബത്തില്‍ നിന്നും മലയാളികള്‍ക്ക് മറ്റൊരു   ചാനല്‍  കൂടി.....മഴവില്‍ മനോരമ. കുടുംബ പ്രേക്ഷകര്‍ക്ക് കുറെകൂടി നല്ല പ്രോഗ്രാമുകള്‍ ഒരുക്കുക എന്ന  ലക്ഷ്യത്തോടെ തികച്ചും വ്യത്യസ്തങ്ങളായ വിനോദ പരിപാടികളുമായി മഴവില്‍ മനോരമ മലയാളീ കുടുംബ സദസ്സുകളില്‍ ഒക്ടോബര്‍ അവസാനത്തോടെ രംഗപ്രവേശനം ചെയ്യുന്നു.ടെസ്റ്റ്‌ റണ്‍ ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞു.
ഒരുപാട് നാളായിട്ട് കേട്ടുകൊണ്ടിരുന്നതാ മനോരമയുടെ പുതിയ ചാനല്‍ വരും വരും എന്ന് .എന്തായാലും ഒടുവില്‍ ടെസ്റ്റ്‌ റണ്‍ തുടങ്ങി ആരോടും ഒന്നും പറയാതെ തന്നെ.ആപ്പോള്‍ ഒക്ടോബര്‍ അവസാനം  തന്നെ  ശരിക്കും സംപ്രഷണം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
മറ്റു ചാനലുകളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു . ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍സിംഗര്‍ അവതാരകരായ വേണുഗോപാലും സുജാതയുമാണ്  മഴവില്ലുമായി കൈകോര്‍ത്തിട്ടുള്ള പുതിയ ആളുകള്‍ .മഴവില്ലിന്റെ പുതിയ റിയാലിറ്റി ഷോയില്‍ ഇവരായിരിക്കും വിധികര്‍ത്താക്കള്‍ .
വിനോദചാനല്‍  തുടങ്ങാന്‍ പ്ലാന്‍ ചെയ്ത മനോരമ ആദ്യം വലിച്ചത് ഏഷ്യാനെറ്റില്‍ നിന്ന്  ശ്രീകണ്ഠന്‍ നായരെയായിരുന്നു.

മലയാളം ചാനല്‍ മേഖലയില്‍ വര്‍ഷങ്ങളായി എതിരാളികളില്ലാതെ തുടരുന്ന ഏഷ്യാനെറ്റിനെ ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.ഇവരുടെ ആദ്യത്തെ സീരിയല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'വേളി' എന്ന നോവല്‍ ആണെന്നാണ്‌ തോന്നുന്നത്.എ.എം.നസീര്‍ ആണ്  സംവിധാനം.മലയാളി മങ്കമാര്‍ക്ക് വൈകുന്നേരങ്ങളില്‍ അപ്പോള്‍ കരഞ്ഞു തീര്‍ക്കാന്‍ കുറെ മുന്തിയ ഇനം പൈങ്കിളി സീരിയലുകള്‍ കൂടി ഇനി ഉണ്ടാകും.
പക്ഷെ ഇതില്‍ നിന്നെല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടത്‌ മഴവില്ലിന്റെ കാണാതെ പോയ കുട്ടികളെ കുറിച്ചുള്ള ഒരു പരിപാടിയാണ് "കാണാമറയത്ത്".രേവതിയാണ് ഈ ഷോ അവതരിപ്പിക്കുന്നത്‌.
പിന്നെ സ്റ്റാര്‍ സിങ്ങറിനെ വീഴ്ത്താന്‍ ഒരു സംഗീത റിയാലിറ്റി ഷോ കൂടി ഉണ്ട് ജോസ്കോ ഇന്ത്യന്‍ വോയിസ്‌. പരിണയം,കഥയിലെ രാജകുമാരി,വേളി തുടങ്ങിയ പൈങ്കിളി സീരിയലുകളും അരങ്ങ് കൊഴിപ്പിക്കാന്‍ ഉണ്ട്. കൂടെ രോഹിണിയുടെ ഒരു സ്റ്റാര്‍ ടോക്ക് ഷോയും "കഥ തുടരുന്നു".
Mazhavil Manorama Malayalam Channel Frequency Details:-
Satellite:- INSAT 4A. 83' East
Frequency:- 4114 MHz
Polarization:- Horizontal
Symbol Rate:-7776
MPEG-4 format

27 comments:

Arunlal Mathew || ലുട്ടുമോന്‍ said...

ഇതിന്റേം കൂടി കുറവേ ഉണ്ടായിരുന്നുള്ളു ഇപ്പൊ എല്ലാം തികഞ്ഞു ...

anamika said...

sathyam!!!

khaadu.. said...

കര്‍ത്താവേ....ഈയൊരു വിനോദ ചാനലിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ.. ഇനിയിപ്പോ ഇവരൊക്കെ കൂടി വിനോദിപ്പിച്ചു കൊല്ലും...

kochumol(കുങ്കുമം) said...

ഇനി ഇതൊക്കെ കാണാന്‍ തുടങ്ങണം .....ഞാനായിട്ട് ഇനി കുറക്കുന്നില്ല ...ഇതൊന്നും സത്യത്തിനു ഇതേവരെ കണ്ടിട്ടില്ലട്ടോ ..

കലി (veejyots) said...

ithokke kanan samyam illallo....
enthayalaum kollam

Sinaj 9633778270 said...

നവംബര്‍ ഒന്നാം തീയതി കാണും

Abdul Manaf N.M said...

കേരളത്തില്‍ ടെസ്റ്റ്‌ റണ്‍ കിട്ടുന്നുണ്ടോ പഞ്ഞാരക്കുട്ടാ....???
www.manulokam.blogspot.com

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Abdul Manaf N.M -ഉണ്ട് പക്ഷെ MPEG-4 റിസീവര്‍ വേണം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ ലുട്ടുമോന്‍-കാത്തിരുന്ന് കാണാം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@anamika-സത്യം ഇന്ന് മുതല്‍ ടെസ്റ്റ്‌ ഫീഡ് കിട്ടി തുടങ്ങി

പഞ്ചാരകുട്ടന്‍ -malarvadiclub said...

@khaadu- പക്ഷെ ഇവര് കുറച്ച് ഹോം വര്‍ക്ക്‌ ചെയ്തിട്ടാ ലോഞ്ച് ചെയ്യുന്നത്

@kochumol(കുങ്കുമം)-നിങ്ങള്‍ക്ക് ടൈം കളയാന്‍ ഒരു ചാനെല്‍ കൂടി

@കലി (veejyots)-സമയം ഒരുപാട് ഉള്ളവര്‍ ഉണ്ടെന്നേ

@Sinaj - ഒക്ടോബര്‍ 31-മുതല്‍ സംപ്രേഷണം തുടങ്ങും

പടാര്‍ബ്ലോഗ്‌, റിജോ said...

സന്തോഷമായി സംത്രിപ്തിയായി സായൂജ്യമായി. കേരളം മൊത്തം മനോരമ കുടുംബത്തിന്റെ കയ്യിലേക്ക് ആയിക്കൊണ്ടിരിക്കുകയാണോ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@പടാര്‍ബ്ലോഗ്‌, റിജോ-നല്ല കുറെ പടങ്ങള്‍ മഴവില്ലിന്റെ കയ്യില്‍ ആണെന്നാ കേള്‍ക്കുന്നത്

moideen angadimugar said...

ഇനിയും കരയാൻ കണ്ണുനീരില്ല !

പഞ്ചാരകുട്ടന്‍ -malarvadiclub said...

@moideen angadimugar - പൈങ്കിളി നോവലുകളുടെ തലതൊട്ടപ്പന്മാര്‍ ചാനല്‍ തുടങ്ങുമ്പോള്‍.കുറച്ച് കണ്ണീര് മാറ്റി വയ്ക്കണം

കൊമ്പന്‍ said...

വരട്ടെ വരട്ടെ പുതിയ ചാനെലുകളും പുതിയ വിവാദങ്ങളും ഓക്കേ നല്ലത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കൊമ്പന്‍ - ഇവിടെ കമന്റ്‌ ഇട്ടാല്‍ ഞാന്‍ ഡിലീറ്റ്‌ ചെയ്യില്ല കേട്ടോ ഹി ഹി ഹി ഹി

റിസ് said...

എനിക്ക് ട്യ്യൂൺ ആയി കിട്ടിയത് റേഡിയോ സെക്ഷനിൽ ആണു ..നോ വീഡിയോ...എനിക്ക് തോന്നുന്നത് എന്റെ റിസീവർ എമ്പെഗ് 4 ഇല്ലായിരിക്കും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റിസ് - അത് mpeg-2 ആണ് അതാണ്‌ സൌണ്ട് മാത്രം കിട്ടുന്നത്

സ്വന്തം സുഹൃത്ത് said...

ഇനി അതിന്‍റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ അതുമായി... :)

മഹേഷ്‌ വിജയന്‍ said...

നമുക്ക് ഒരു ബ്ലോഗ്ഗേഴ്സ് ചാനല്‍ തുടങ്ങിയാലോ?

Rengith Joseph said...

ആദ്യമായിട്ടാണ് ഇവിടെ... നന്നായിരിക്കുന്നു.
വീണ്ടും വരാം ...!
എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിട്ടതിനും നന്ദി.

അഭിഷേക് said...

നല്ല ചാനല്‍ എനിക്കിഷ്ടായി .പുതുമയുള്ള പരിപാടികളാല്‍ സമ്പന്നം.
ആശംസകള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇവിടെയുൾല മലയാളികളെ മനോരമ ചാനൽ ഇതുവരെ മയക്കി തുടങ്ങീയിട്ടില്ല കേട്ടൊ ഭായ്

പ്രഭന്‍ ക്യഷ്ണന്‍ said...

കണ്ടിട്ട്..ഏഷ്യാനെറ്റിനെ തളക്കുന്ന ലക്ഷണമാ..!!
എന്തേലുമാവട്ടെ..അവരായി..അവരുടെ പാടായി..!!!
ആശംസകളോടെ..പുലരി

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

വെറുതെയല്ല ഭാര്യ എന്ന പ്രോഗ്രാമില്‍ ക്രിമിനല്‍ കേസിലെ പ്രതികളെ വെച്ച് നടത്തി,ചാനലിനു ആളുകളെ കുട്ടാന്‍ അവര്‍ (ചാനലുകാര്‍)എതറ്റവും തരം താഴും ......സത്യം വിജയിക്കട്ടെ

എന്തേലുമാവട്ടെ..അവരായി..അവരുടെ പാടായി..!!!
ആശംസകളോടെ.:-)

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ അതും കണ്ടു തുടങ്ങി.

Post a Comment