Subscribe:

Monday, December 5, 2011

മനോരമ തലയൂരി - വെറുതെ അല്ല ചാനല്‍

veruthe alla bharya
കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ?
പാവം നാസ്സര്‍ ഒരു ഫ്ലാറ്റ് കിട്ടുമെന്ന് വിചാരിച്ച് കക്കുന്നതിനേക്കാള്‍ നാണം കെട്ട ഒരു പരിപാടിക്ക് ഇറങ്ങി നാണം കെട്ട് മടങ്ങേണ്ടി വന്നു.
കക്കുന്നതിന്റെ ഇടക്ക് കിട്ടുന്ന ഇന്റര്‍വെല്ലില്‍ അച്ചായന്മാരുടെ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയില്‍ മത്സരിക്കാനെത്തിയ നാസ്സറിനെ  ഒടുവില്‍ ചാനല്‍ ‍ ആരോരുമറിയാതെ മൊഴി ചൊല്ലി (എലിമിനേറ്റെഡ്).വിവാദത്തില്‍പ്പെട്ട  മത്സരാര്‍ഥി സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ ഈ പ്രശ്‌നം അവസാനിച്ചെന്നാണ് ചാനലിന്റെ വിശദീകരണം.
ആള് ഉഷാര്‍ ആയിരുന്നു എന്ത് എളുപ്പമാ ഓംലെറ്റ്‌ ഒക്കെ ഉണ്ടാക്കി കൊച്ചിന് കൊടുത്തത്.അത്യാവശ്യം മാര്‍ക്കും കിട്ടിയതാ.എന്ത് ചെയ്യാം മാധ്യമങ്ങള്‍   വെറുതെ ഇരിക്കുമോ ഇത്ര  പെട്ടന്ന് ഓംലെറ്റ്‌ ഉണ്ടാക്കുന്ന ഒരാളെ അങ്ങനെ വെറുതെ വിടാന്‍ പറ്റുമോ?
ആരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വെറുതെയല്ല ഭാര്യയില്‍ നിന്നും മോഷ്ടാവായ മത്സരാര്‍ത്ഥിയെ ഒഴിവാക്കിയത് എന്നൊന്നും അറിയില്ല.കൂടെത്തന്നെ മത്സരിക്കുന്ന പാരകള്‍ തന്നെയായിരിക്കും കാരണം. ബൈക്ക് മോഷണം, ബാങ്ക്‌കൊള്ള തുടങ്ങിയവയില്‍ ഏറെ പ്രാവിണ്യം തെളിയിച്ച നാസ്സര്‍ തങ്ങള്‍ക്കും പാര ആകുമെന്ന് അവര്‍ക്ക് തോന്നിക്കാണും.
നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ പണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ഇങ്ങനെ ഒരു സസ്പെന്‍സ് ഇതിന് പിന്നില്‍ ഉണ്ടെന്ന് ആരെങ്കിലും വിചാരിച്ചോ.
കടപ്പാട്:മാധ്യമം 
ഒരു സംശയം ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ബ്ലോഗില്‍ എഴുതുന്ന ബെര്‍ളി എന്താണ് ഇതിനെക്കുറിച്ച് ഒന്നും എഴുതാതിരുന്നത് ? പണി പോകുമെന്ന് പേടിച്ചിട്ടോ ?
ഇനി എങ്കിലും ഇതുപോലത്തെ പരിപാടികള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്ന ആളുകളെകുറിച്ച് ഒന്ന് അന്വേഷിച്ചിട്ട് പങ്കെടുപ്പിക്കുക.അല്ലാതെ ചുമ്മാ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍……………..
പിന്നെ ഈ പരിപാടി ഉടനെ ഒന്നും നിര്‍ത്താതെ ഇരുന്നാല്‍ മതിയായിരുന്നു , ഇങ്ങനെ എങ്കിലും ഭര്‍ത്താക്കന്മാര്‍ ഒന്ന് അടുക്കള കാണട്ടെ ……………………

44 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒരു സംശയം ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ബ്ലോഗില്‍ എഴുതുന്ന ബെര്‍ളി എന്താണ് നാസ്സറിനെക്കുറിച്ച് ഒന്നും എഴുതാതിരുന്നത് ? പണി പോകുമെന്ന് പേടിച്ചിട്ടോ ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

:)

പഞ്ചാരകുട്ടന്‍ -malarvadiclub said...

@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - :)))))))))))

റാണിപ്രിയ said...

ഇങ്ങനെ എങ്കിലും ഭര്‍ത്താക്കന്മാര്‍ ഒന്ന് അടുക്കള കാണട്ടെ ………………
:)

മനോജ് കെ.ഭാസ്കര്‍ said...

വീട്ടിലിരിക്കുന്ന ഭാര്യമാരും ഈ പരിപാടിക്കു മുന്നില്‍ ഇരുന്നു കഴിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ അടുക്കളകേറുകയേ ഗതിയുള്ളു......

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

എന്നെ അങ്ങ് കൊല്ല്!!!ഹോ എന്തൊരു ബഹളമായിരുന്നു അടുക്കള,കുളിപ്പിക്കല്‍ (കുട്ടികളെ) ....അങ്ങിനെ പോകുന്നു ,അവസാനം പവനാഴി ശവമായി :-)

ശിഖണ്ഡി said...

ഒരു കണക്കിന് അത് നന്നായി

khaadu.. said...

നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ പണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ഇങ്ങനെ ഒരു സസ്പെന്‍സ് ഇതിന് പിന്നില്‍ ഉണ്ടെന്ന് ആരെങ്കിലും വിചാരിച്ചോ.

എന്തായാലും അവസാനം വരെ സസ്പെന്‍സ് നിലനിരുതിയ നല്ലൊരു സസ്പന്‍സ് ത്രില്ലെര്‍...

''ആടി കളിക്കെട കൊച്ചു രാമാ... ചാടി കളിക്കെട കൊച്ചുരാമ...''
പരിപാടിയുടെ പേര് ഇങ്ങനെയാനു വേണ്ടിയിരുന്നത്...

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റാണിപ്രിയ -:)))))))))))))) ശരി അല്ലെ ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@മനോജ് കെ.ഭാസ്കര്‍ - ഭര്‍ത്താക്കന്മാരുടെ ഒരു ഗതികേടേ ........

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഇടശ്ശേരിക്കാരന്(വെടിവട്ടം)-ഇനി എന്നാ ഒക്കെ കാണണമോ ആവോ ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ശിഖണ്ഡി-എന്നാലും നാസ്സറിനോട് ഈ പണി ചെയ്യേണ്ടായിരുന്നു.....പാവം പാവം .............കള്ളന്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@khaadu-ഇനി എന്തൊക്കെ സസ്പെന്‍സ് വരാനിരിക്കുന്നു ആവോ ?

Anonymous said...

Put a photo of Nasser. Can't remember him.

Febin...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഭാഗ്യം..നാസറിനേ ഞങ്ങൾക്കൊന്നും അറിയേ..ഇല്ല

കൊമ്പന്‍ said...

ഞാനിന്നു വരെ ഈ പരിപാടി കണ്ടിട്ടില്ല
പിന്നെ മനോരമ കള്ളനെ കൂട്ട് പിടിച്ചതില്‍ എനിക്കല്ഭുതവും തോന്നുന്നില്ല അവര്‍ അവരെ പാരബര്യത്തെ നിലനിര്‍ത്തി

പഞ്ചാരകുട്ടന്‍ -malarvadiclub said...

@febin-ഇപ്പോള്‍ ഇട്ടിട്ടുണ്ട് ആ പത്ര വാര്‍ത്ത

പഞ്ചാരകുട്ടന്‍ -malarvadiclub said...

@മുരളിച്ചേട്ടാ-ഈ പരിപാടി ഒന്ന് കാണ് രസ്സമാ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കൊമ്പാ എന്നാ പറഞ്ഞാലും ഇതൊന്നു കാണണം അടി പൊളിയാ

cinimalochana said...

വെറുതെ അല്ല ഭാര്യ സ്ഥിരമായി കാണാറുണ്ട്‌.വേറൊന്നുമല്ല , ആ ശ്വേതാ മേനോന്റെ അനുനാസിക ശബ്ദം കേള്‍ക്കാന്‍ ! അപ്പോള്‍ നാസര്‍ എന്ന കള്ളന്‍ ആ പ്രോഗ്രാമില്‍ ഉണ്ടായിരുന്നു അല്ലെ ?

Lipi Ranju said...

ഇങ്ങനെയും ഒരു പ്രോഗ്രാം ഉണ്ടായിരുന്നോ ! ശ്ശെ ഇതുവരെ കണ്ടിട്ടില്ലല്ലോ... :(

പഞ്ചാരകുട്ടന്‍ -malarvadiclub said...

@cinimalochana-എന്തൊക്കെ ആയാലും പുള്ളിക്കാരി കലക്കുന്നുണ്ട്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ലിപി ചേച്ചി-പുതിയ ചാനല്‍ ആണ്.പക്ഷെ എന്റെ സങ്കടം ഈ നാസ്സറിന്‍റെ മകളെക്കുറിച്ചാ മിടിക്കിക്കുട്ടി.......ഇനി എല്ലാവരും അവളെ കള്ളന്റെ മകളായിട്ട് അല്ലെ കാണുക.പാവം കുട്ടി.ചുമ്മാ ചാനലില്‍ വിളിച്ച് നാണം കെടുത്തി ഇല്ലേ

YUNUS.COOL said...

:) "............................

..............................

...... namuukkum kittanam panam "

പഞ്ചാരകുട്ടന്‍ -malarvadiclub said...

@YUNUS.COOL-അതിനല്ലേ ജപ്പാനില്‍ പോയി കിടക്കുന്നത് അല്ലെ ?

എം.ടി.സുനില്‍കുമാര്‍ said...

ബെര്‍ളിത്തരങ്ങള്‍ പോലെ സഹികെട്ടും ജോലി എടുക്കുന്ന ഒരുപാടു ആളുകള്‍ മനോരമയില്‍ ഉണ്ടെല്ലോ? ജീവിക്കണ്ടേ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@എം.ടി.സുനില്‍കുമാര്‍ - ജീവിക്കട്ടെ അല്ലാതെ നമ്മള്‍ എന്ത് പറയാനാ ..........

sandeep said...

bErlyute chilavil thanne veno thante bloginu hit koottaan?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@sandeep-ചേട്ടന്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു ഇവിടെ ഞാനും അച്ചായന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്‌.പിന്നെ ഇത് വലിയ മഹാപാപം ഒന്നും അല്ലെല്ലോ.
പിന്നെ ആണെങ്കില്‍ ഞാന്‍ സഹിച്ചു

sandeep said...

atHE.thante blogile link eduthittu venum njangaLkk berlytharangal vaayikkaaan.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@sandeep-അങ്ങനെ ആണെങ്കില്‍ എനിക്ക് വളരെ സന്തോഷം.വിട്ട് കല ചേട്ടാ ...........

anamika said...

കള്ളന്മാര്‍ക്കും ഭാര്യമാരെ സ്നേഹിക്കാന്‍ പാടിലെന്നില്ലല്ലോ...
നാസര്‍ വിചാരിച്ചു കാണും... ഇങ്ങനെ നാണം കെടുന്നതിനും ഭേദം കക്കുന്നതാ

പഞ്ചാരകുട്ടന്‍ -malarvadiclub said...

പക്ഷെ ആ പാവം ഭാര്യയുടെയും കൊച്ചിന്റെയും കാര്യം ഒന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു

പടാര്‍ബ്ലോഗ്‌, റിജോ said...

മനോരമ ഭവന്തു...
ബെര്‍ളി ഭയന്തു...

"കൊണോരമയിലൂടെ" ഒരു കളളന്‍ കൂടെ കൂടണയുന്നു......

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റിജോ-പാവം നാസ്സര്‍ അയാളെയും ഒരു വഴിക്കാക്കി

Ismail Chemmad said...

എന്തായാലും മനോരമ തലയൂരി.

Sreejith kondottY said...

മലയാള ദൃശ്യമാധ്യമ സംസ്കാരത്തെ വ്യഭരിച്ചുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഒന്നാമതെത്താന്‍ മത്സരിക്കുകയാണ് ഈ "മഴവില്‍" ചാനല്‍ എന്ന് തോന്നിപ്പോകും ഇതിലെ പല ചര്‍ച്ചകളും, കൊച്ചമ്മമാരുടെ കോപ്രായങ്ങളും കാണുമ്പോള്‍...!!!

"ഒരു സംശയം ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ബ്ലോഗില്‍ എഴുതുന്ന ബെര്‍ളി എന്താണ് ഇതിനെക്കുറിച്ച് ഒന്നും എഴുതാതിരുന്നത്"

ബെര്‍ലിക്കും തന്‍ 'രമ' പൊന്‍ 'രമ. അതന്നെ.. :)

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഇങ്ങിനെ ഒരു പരിപാടി കാണാന് ഇട വന്നിട്ടില്ല, മനോരമക്ക് വേണമെങ്കിൽ നാസറിനോടൊപ്പം മറ്റ് ചില ഗുണ്ടാ, ക്വട്ടേഷൻ അംഗങ്ങളെ കൂടി സംഘടിപ്പിച്ച് ഒരു ക്വട്ടേഷൻ റിയാലിറ്റി ഷൊ നടത്താവുന്നതാണ്..

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Ismail Chemmad- ഒരു കുടുബത്തെ മൊത്തത്തില്‍ നാണം കെടുത്തി തലയൂരി

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Sreejith kondottY- പക്ഷെ കണ്ടുകൊണ്ടിരിക്കാന്‍ ഒരു രസ്സം ഉണ്ട്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ആയിരങ്ങളില്‍ ഒരുവന്‍ -" ക്വട്ടേഷൻ റിയാലിറ്റി ഷൊ " ഒരു നല്ല ഐഡിയ ആണല്ലോ

റിഷ് സിമെന്തി said...

പാവം..റിയാലിറ്റി ഷോയിൽ വിജയിച്ചാൽ മൊഷണം നിർത്താമെന്ന് വിചാരിച്ചിരുന്നിരിക്കും..

കൊട്ടോട്ടിക്കാരന്‍... said...

ക്ഷമിയ്ക്കണം, നാസറും ഒരു മനുഷ്യനാണ്. അതിനാൽ ഈ പോസ്റ്റിനെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. മാധ്യമത്തെ ഞാനിക്കാര്യം നേരിട്ടറിയിച്ചിട്ടുമുണ്ട്. എനിയ്ക്കു പറയാനുള്ളത് ഇവിടെ കുറിച്ചിട്ടുണ്ട്.

PRASENAN said...

NAZERUM ORU MANUSYANANU
ENGANE NASEPPIKKARUTHU

Post a Comment