ആണുങ്ങള് അടക്കി വാഴുന്ന കനേഡിയന്‍ രാഷ്ട്രീയത്തില്‍ തന്റെ നിര്ണയമായ സാന്നിധ്യം അറിയിച്ചയാളാണ് രാധിക സിറ്റ്സാബെയ്സണ് എന്ന പെണ്‍കുട്ടി.ആള് നിസ്സാരകാരി ഒന്നും അല്ല കാനഡയില്‍ നിന്നുള്ള ആദ്യത്തെ തമിഴ് എംപിയാണ്.
ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജരുടെ കനേഡിയന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ ശബ്ദം കൂടിയാണ് ഈ 29-കാരി .
പാര്‍ലമെന്റില്‍ ഉയര്‍ന്നു വരുന്ന ഈ പുതുമുഖ താരം മുഖം ഒന്ന് ഫോട്ടോ ഷോപ്പില്‍ മിനുക്കിയതാണ് ഇപ്പോള്‍ പ്രശ്നം ആയത്.അതും തന്റെ സ്തനങ്ങള്‍ക്ക് ഇടയിലുള്ള വിടവ് ഒന്ന് മായിച്ച് കളഞ്ഞതാണ് ഇത്ര പ്രോബ്ലം ആയത്.മുഖം മിനുക്കിയ ഫോട്ടോയാണ് പാര്‍ലമെന്റിന്റെ വെബ് സൈറ്റില്‍ കൊടുത്തത്.പക്ഷെ എനിക്ക് ഇഷ്ട്ടമായത് ആദ്യത്തെ ഫോട്ടോ തന്നെയാ.
എന്തായാലും ഈ ഫോട്ടോ ഇപ്പോള്‍ രാധികയുടെ രാഷ്ട്രീയ ജീവിതത്തെ തുലാസ്സില്‍ ആക്കിയിരിക്കുകയാ.ഒരു പൊളിറ്റിക്കല്‍ ബ്ലോഗ്ഗര്‍ ആയ പാര്‍ക്കര്‍ (Parker Donham) അദ്ദേഹത്തിന്റെ contrarian .ca എന്ന ബ്ലോഗില്‍ കൂടി ആണ് ഇത് പുറത്ത് കൊണ്ടുവന്നത്.പുള്ളിക്കാരന്റെ ഒരു വായനക്കാരന് രാധികയുടെ പാര്‍ലമെന്ററി പ്രൊഫൈല്‍ ചെക്ക് ചെയ്തപ്പോഴാണ് ഇത് കണ്ടത്.നേരത്തെ ഈ വായനക്കാരന് ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചില്‍ ടച്ച് അപ്പ് ചെയ്യാത്ത ഫോട്ടോയും കിട്ടിയിരുന്നു.രാധികയുടെ വിക്കി പേജിലും സ്തനങ്ങള്‍ മിനുക്കിയ ഫോട്ടോ തന്നെയാണ് ഇട്ടിരിക്കുന്നത്.
പക്ഷെ ആരാണ് ഈ മിനുക്കല്‍ നടത്തിയെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല .ഇനി യഥാര്‍ത്ഥ പടം ആണെന്ന് പറയുന്നത് എത്രമാത്രം യഥാര്‍ത്ഥമായതാണെന്ന് ആരറിയുന്നു.
ഇവിടെ നമ്മള് ചിന്തിക്കേണ്ട കാര്യം ഇന്ത്യയില്‍ പാസ്പോര്‍ട്ട് പോലുള്ള ഒഫീഷ്യല്‍ ഡോകുമെന്റ്സിന് അപ്ലൈ ചെയ്യുമ്പോള്‍ ഫോട്ടോയുടെ genuinity ആരും പരിശോധിക്കുന്നില്ല.അത് ശരിയാണോ???????????
ഇങ്ങനെ ഒക്കെ പ്രശ്നം ഇവിടെ ഉണ്ടായെങ്കില്‍ നമ്മുടെ എത്ര രാഷ്ട്രീയക്കാര്‍ വടി പിടിച്ചേനെ













