ഒക്ടോബര്‍ 31-മുതല്‍ മലയാള മനോരമ കുടുംബത്തില്‍ നിന്നും മലയാളികള്‍ക്ക് മറ്റൊരു ചാനല്‍ കൂടി.....മഴവില്‍ മനോരമ. കുടുംബ പ്രേക്ഷകര്‍ക്ക് കുറെകൂടി നല്ല പ്രോഗ്രാമുകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും വ്യത്യസ്തങ്ങളായ വിനോദ പരിപാടികളുമായി മഴവില്‍ മനോരമ മലയാളീ കുടുംബ സദസ്സുകളില്‍ ഒക്ടോബര്‍ അവസാനത്തോടെ രംഗപ്രവേശനം ചെയ്യുന്നു.ടെസ്റ്റ് റണ്‍ ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞു.
ഒരുപാട് നാളായിട്ട് കേട്ടുകൊണ്ടിരുന്നതാ മനോരമയുടെ പുതിയ ചാനല്‍ വരും വരും എന്ന് .എന്തായാലും ഒടുവില്‍ ടെസ്റ്റ് റണ്‍ തുടങ്ങി ആരോടും ഒന്നും പറയാതെ തന്നെ.ആപ്പോള്‍ ഒക്ടോബര്‍ അവസാനം തന്നെ ശരിക്കും സംപ്രഷണം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
മറ്റു ചാനലുകളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു . ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍സിംഗര്‍ അവതാരകരായ വേണുഗോപാലും സുജാതയുമാണ് മഴവില്ലുമായി കൈകോര്‍ത്തിട്ടുള്ള പുതിയ ആളുകള്‍ .മഴവില്ലിന്റെ പുതിയ റിയാലിറ്റി ഷോയില്‍ ഇവരായിരിക്കും വിധികര്‍ത്താക്കള്‍ .
വിനോദചാനല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്ത മനോരമ ആദ്യം വലിച്ചത് ഏഷ്യാനെറ്റില്‍ നിന്ന് ശ്രീകണ്ഠന് നായരെയായിരുന്നു.
പിന്നെ സ്റ്റാര്‍ സിങ്ങറിനെ വീഴ്ത്താന്‍ ഒരു സംഗീത റിയാലിറ്റി ഷോ കൂടി ഉണ്ട് ജോസ്കോ ഇന്ത്യന്‍ വോയിസ്. പരിണയം,കഥയിലെ രാജകുമാരി,വേളി തുടങ്ങിയ പൈങ്കിളി സീരിയലുകളും അരങ്ങ് കൊഴിപ്പിക്കാന്‍ ഉണ്ട്. കൂടെ രോഹിണിയുടെ ഒരു സ്റ്റാര്‍ ടോക്ക് ഷോയും "കഥ തുടരുന്നു".
Mazhavil Manorama Malayalam Channel Frequency Details:-
Satellite:- INSAT 4A. 83' East
Frequency:- 4114 MHz
Polarization:- Horizontal
Symbol Rate:-7776
MPEG-4 format
മറ്റു ചാനലുകളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു . ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍സിംഗര്‍ അവതാരകരായ വേണുഗോപാലും സുജാതയുമാണ് മഴവില്ലുമായി കൈകോര്‍ത്തിട്ടുള്ള പുതിയ ആളുകള്‍ .മഴവില്ലിന്റെ പുതിയ റിയാലിറ്റി ഷോയില്‍ ഇവരായിരിക്കും വിധികര്‍ത്താക്കള്‍ .
വിനോദചാനല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്ത മനോരമ ആദ്യം വലിച്ചത് ഏഷ്യാനെറ്റില്‍ നിന്ന് ശ്രീകണ്ഠന് നായരെയായിരുന്നു.
മലയാളം ചാനല്‍ മേഖലയില്‍ വര്‍ഷങ്ങളായി എതിരാളികളില്ലാതെ തുടരുന്ന ഏഷ്യാനെറ്റിനെ ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.ഇവരുടെ ആദ്യത്തെ സീരിയല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'വേളി' എന്ന നോവല്‍ ആണെന്നാണ് തോന്നുന്നത്.എ.എം.നസീര്‍ ആണ് സംവിധാനം.മലയാളി മങ്കമാര്‍ക്ക് വൈകുന്നേരങ്ങളില്‍ അപ്പോള്‍ കരഞ്ഞു തീര്‍ക്കാന്‍ കുറെ മുന്തിയ ഇനം പൈങ്കിളി സീരിയലുകള്‍ കൂടി ഇനി ഉണ്ടാകും.
പക്ഷെ ഇതില്‍ നിന്നെല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടത് മഴവില്ലിന്റെ കാണാതെ പോയ കുട്ടികളെ കുറിച്ചുള്ള ഒരു പരിപാടിയാണ് "കാണാമറയത്ത്".രേവതിയാണ് ഈ ഷോ അവതരിപ്പിക്കുന്നത്.പിന്നെ സ്റ്റാര്‍ സിങ്ങറിനെ വീഴ്ത്താന്‍ ഒരു സംഗീത റിയാലിറ്റി ഷോ കൂടി ഉണ്ട് ജോസ്കോ ഇന്ത്യന്‍ വോയിസ്. പരിണയം,കഥയിലെ രാജകുമാരി,വേളി തുടങ്ങിയ പൈങ്കിളി സീരിയലുകളും അരങ്ങ് കൊഴിപ്പിക്കാന്‍ ഉണ്ട്. കൂടെ രോഹിണിയുടെ ഒരു സ്റ്റാര്‍ ടോക്ക് ഷോയും "കഥ തുടരുന്നു".
Mazhavil Manorama Malayalam Channel Frequency Details:-
Satellite:- INSAT 4A. 83' East
Frequency:- 4114 MHz
Polarization:- Horizontal
Symbol Rate:-7776
MPEG-4 format