
കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ?
പാവം നാസ്സര്‍ ഒരു ഫ്ലാറ്റ് കിട്ടുമെന്ന് വിചാരിച്ച് കക്കുന്നതിനേക്കാള്‍ നാണം കെട്ട ഒരു പരിപാടിക്ക് ഇറങ്ങി നാണം കെട്ട് മടങ്ങേണ്ടി വന്നു.
കക്കുന്നതിന്റെ ഇടക്ക് കിട്ടുന്ന ഇന്റര്വെല്ലില് അച്ചായന്മാരുടെ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയില്‍ മത്സരിക്കാനെത്തിയ നാസ്സറിനെ ഒടുവില്‍ ചാനല്‍ ആരോരുമറിയാതെ മൊഴി ചൊല്ലി (എലിമിനേറ്റെഡ്).വിവാദത്തില്‍പ്പെട്ട മത്സരാര്‍ഥി സ്വയം പിന്മാറാന് തീരുമാനിച്ചതിനാല്‍ ഈ പ്രശ്നം അവസാനിച്ചെന്നാണ് ചാനലിന്റെ വിശദീകരണം.
ആള് ഉഷാര്‍ ആയിരുന്നു എന്ത് എളുപ്പമാ ഓംലെറ്റ് ഒക്കെ ഉണ്ടാക്കി കൊച്ചിന് കൊടുത്തത്.അത്യാവശ്യം മാര്‍ക്കും കിട്ടിയതാ.എന്ത് ചെയ്യാം
മാധ്യമങ്ങള്‍ വെറുതെ ഇരിക്കുമോ ഇത്ര പെട്ടന്ന് ഓംലെറ്റ് ഉണ്ടാക്കുന്ന ഒരാളെ അങ്ങനെ വെറുതെ വിടാന്‍ പറ്റുമോ?
ആരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വെറുതെയല്ല ഭാര്യയില്‍ നിന്നും മോഷ്ടാവായ മത്സരാര്‍ത്ഥിയെ ഒഴിവാക്കിയത് എന്നൊന്നും അറിയില്ല.കൂടെത്തന്നെ മത്സരിക്കുന്ന പാരകള്‍ തന്നെയായിരിക്കും കാരണം. ബൈക്ക് മോഷണം, ബാങ്ക്കൊള്ള തുടങ്ങിയവയില്‍ ഏറെ പ്രാവിണ്യം തെളിയിച്ച നാസ്സര്‍ തങ്ങള്‍ക്കും പാര ആകുമെന്ന് അവര്‍ക്ക് തോന്നിക്കാണും.
നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ പണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ഇങ്ങനെ ഒരു സസ്പെന്‍സ് ഇതിന് പിന്നില്‍ ഉണ്ടെന്ന് ആരെങ്കിലും വിചാരിച്ചോ.
 |
| കടപ്പാട്:മാധ്യമം |
ഒരു സംശയം ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ബ്ലോഗില്‍ എഴുതുന്ന ബെര്‍ളി എന്താണ് ഇതിനെക്കുറിച്ച് ഒന്നും എഴുതാതിരുന്നത് ? പണി പോകുമെന്ന് പേടിച്ചിട്ടോ ?
ഇനി എങ്കിലും ഇതുപോലത്തെ പരിപാടികള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്ന ആളുകളെകുറിച്ച് ഒന്ന് അന്വേഷിച്ചിട്ട് പങ്കെടുപ്പിക്കുക.അല്ലാതെ ചുമ്മാ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍……………..
പിന്നെ ഈ പരിപാടി ഉടനെ ഒന്നും നിര്‍ത്താതെ ഇരുന്നാല്‍ മതിയായിരുന്നു , ഇങ്ങനെ എങ്കിലും ഭര്ത്താക്കന്മാര് ഒന്ന് അടുക്കള കാണട്ടെ ……………………