Subscribe:

Saturday, August 25, 2012

സുരേഷ് ഗോപിക്ക് ഉള്ള പണിയും പോയി

പണി പോയ കോടീശ്വരന്‍

മലയാളത്തിലെ പഴയകാല സൂപ്പര്‍താരം സുരേഷ് ഗോപിക്ക് കുറെ നാളായി ആകെക്കൂടി ഉണ്ടായിരുന്ന പണി പോയി.

ഓഗസ്റ്റ് 23-ലെ കോടീശ്വരന്‍ ഷോയില്‍ ആണ് പരിപാടി തല്‍ക്കാലം നിര്‍ത്തുന്ന കാര്യം ഗോപിചേട്ടന്‍ അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 9നാണ്‌ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ഏഷ്യാനെറ്റില്‍ തുടങ്ങിയത്‌... അഞ്ചു മാസത്തിനിടയില്‍ ഏഷ്യാനെറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഷോ ആയി ഇത്‌ മാറുകയും ചെയ്‌തിരുന്നു.

കോന്‍ ബനേഗാ ക്രോര്‍പതിയുടെ സീസണ്‍ 6 അടുത്ത മാസമാദ്യം തുടങ്ങുന്നതിനു മുന്നോടിയായാണ്‌ നിര്‍ത്തിയത്‌ .സിദ്ധാര്‍ത്ഥ ബസുവിന്റെ ബിഗ്‌ സിനര്‍ജി പ്രൊഡക്ഷന്‍ കമ്പനിയാണ്‌ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ നിര്‍മിച്ചിരുന്നത്‌.... .അമിതാഭ്‌ ബച്ചന്‍ അവതാരകനായി കോന്‍ ബനേഗാ ക്രോര്‍പതി എന്ന സൂപ്പര്‍ ഹിറ്റ്‌ ഷോ നിര്‍മിക്കുന്നതും ബിഗ്‌ സിനര്‍ജി തന്നെയാണ്‌..  

പല പല  ചാനലുകളില്‍ ഒരേ സ്വഭാവത്തിലുള്ള ഷോകള്‍ ഒരേ സമയം തയ്യാറാക്കി അവതരിപ്പിക്കേണ്ടെന്ന്‌ കമ്പനി തീരുമാനിക്കുകയായിരുന്നു. ഷോ നിര്‍ത്തിയത്‌ താല്‍ക്കാലികമാണെന്നായിരുന്നു വിട പറയുമ്പോള്‍ സുരേഷ്‌ ഗോപി അവകാശപ്പെട്ടത്‌..... 

ശരിക്കും പറഞ്ഞാല്‍ ബച്ചന് വേണ്ടി ഗോപി ബലിയാടായി.

ഇനി മിക്കവാറും ഏഷ്യാനെറ്റിന്‍റെ സ്വന്തം കോടീശ്വരന്‍ വരുമായിരിക്കും? കാത്തിരുന്ന് കാണാം .

Sunday, March 4, 2012

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ചാനലുകള്‍ വെറുതെ വിടില്ല

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ ഒരു ഹിന്ദി ഫിലിം Phir Bhi Dil Hai Hindustani ചിലരെങ്കിലും കണ്ടു കാണും.വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു പാവം മനുഷ്യനും.ആ വധശിക്ഷ ലൈവ് ആയി കാണിക്കാന്‍ ശ്രമിക്കുന്ന രണ്ട് ചാനലുകാരുടെയും കഥ ആയിരുന്നു അത്.


കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്മുടെ അയല്‍ രാജ്യമായ ചൈനയി‍ല്‍ ഇതിന് സമാനമായ ഒരു റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്.വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതാണ് ഈ ഷോ. സംഭവം അവിടെ ഒടുക്കത്തെ ഹിറ്റാണ്.ഇന്റെര്‍വ്യൂസ് ബിഫോര്‍ എക്‌സിക്യൂഷന്‍എന്നാണ് ഈ റിയാലിറ്റി ഷോയുടെ പേര്.

കൊല്ലപ്പെടുന്നതിന് ഏതാണ്ട് നിമിഷങ്ങള്‍ക്ക് മുന്‍പാണ് അവരെ ഇന്റെര്‍വ്യൂ ചെയ്യുന്നത്. കൊലപാതകികള്‍ ആണെങ്കിലും നിസഹായതയുടെ അവസാന നിമിഷങ്ങളിലെ ഏറ്റുപറച്ചിലും പശ്ചാത്തപവുമൊക്കെയായി അവരുടെ ഏറ്റവും ദയനീയമായ മുഖമാണ് ഷോയിലൂടെ നമ്മള്‍ കാണുന്നത്. കൈകളിലും ശരീരത്തിലുമൊക്കെ കൂച്ചുവിലങ്ങും ഇട്ട് പോലീസുകാരുടെ ഇടയില്‍ ഇരിക്കുന്ന കുറ്റവാളികള്‍ക്ക് മുന്നില്‍ അഭിമുഖം നടത്തുന്നത് ഡിങ് യു എന്ന സുന്ദരിയും.എല്ലാ ശനിയാഴ്ചയും രാത്രി ഈ ഷോ കാണുന്നത് ഏതാണ്ട് നാല്‍പ്പത് മില്യണ്‍ ആളുകള്‍ ആണ്.

അവതാരിക ഡിങ്ങിന് ഇന്റെര്‍വ്യൂ ചെയ്യപ്പെടുന്ന ആളുകളുടെ മരണ ശേഷവും അവരുടെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒക്കെയാണ് തട്ടി വിടുന്നത്.ഈ ഒടുക്കത്തെ ആശയം പുള്ളിക്കാരിയുടെ തലയില്‍ തന്നെ ഉദിച്ചതാണ്. ഭര്‍ത്താവും കുട്ടികളും ഒക്കെ ഉള്ള ഡിങ്ങിന് നാളെ ഒരിക്കല്‍ സ്വന്തം ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നാലേ താന്‍ ചെയ്യുന്ന ഈ തെറ്റ് എത്രത്തോളം വലിയത് ആണെന്ന് മനസ്സിലാവുകയൊള്ളൂ.അതുവരെ ചൈനയുടെ പുതിയ താരം ഇത് തുടര്‍ന്ന്കൊണ്ടേ ഇരിക്കും.ഈ പ്രോഗ്രാമിലെ ആതിഥേയ അയതോടെ ചൈനയില്‍ ഒരു ദേശീയ പരിവേഷം കിട്ടിയിരിക്കുകയാണ് ഡിങ്ങിന്.

നമ്മള്‍ കാണുന്ന സാധാരണ ഒരു ഇന്റെര്‍വ്യൂ പോലെ തന്നെ ഇഷ്ടമുള്ള പാട്ട്, സിനിമ എന്നിവയെക്കുറിച്ച് ചോദിച്ച് തുടങ്ങി ചെയ്ത കുറ്റം അതിനുണ്ടായ പ്രേരണ ജീവിതത്തിലെ ഓരോരുത്തരെക്കുറിച്ചുമുള്ള അഭിപ്രായം ഇങ്ങനെ പോകും ഈ ഇന്റര്‍വ്യൂ.

ഇതുവരെ 250 ഓളം കുറ്റവാളികളുമായാണ് ഡിങ് ഇന്റര്‍വ്യൂ നടത്തിയിട്ടുള്ളത്. BBC-2 വില്‍  ഇതേക്കുറിച്ച് മാര്‍ച്ച്‌ 12-ന് പ്രത്യേക പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നുണ്ട്. കുറ്റങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കടുത്തൊരു മുന്നറിയിപ്പ് നല്‍കാനുള്ള പ്രോഗ്രാമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഈ പ്രോഗ്രാമിനെ കാണുന്നത്.പക്ഷെ ഈ ബുദ്ധിമാന്മാര്‍ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ വധശിക്ഷ ലഭിച്ചവരെ ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴാവാക്കിയിരിക്കുന്നു.അല്ലെങ്കില്‍ തന്നെ വടി കൊടുത്ത് അടി മേടിക്കാന്‍ ആരെങ്കിലും മുതിരുമോ?


ഒരു സംഘം നിയമ വിദഗ്ധരടങ്ങുന്ന സ്‌ക്വാഡാണ് ഡിങ്ങിന് ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റിയ ആളുകളെ കണ്ടെത്തുന്നത്. ഇതുവരെ അഞ്ച് കുറ്റവാളികള്‍ മാത്രമേ ഇന്ററര്‍വ്യൂവിന് എത്താന്‍ തയാറല്ലെന്ന് പറഞ്ഞിട്ടുള്ളൂ. രാജ്യദ്രോഹം അടക്കം 55 കുറ്റങ്ങള്‍ക്കാണ് സാധാരണ ചൈനയില്‍ വധശിക്ഷ നല്‍കുന്നത്. എന്നാല്‍ ഷോയില്‍ എത്തുന്ന ഭൂരിഭാഗവും കൊലപാതകത്തിന് വധശിക്ഷ ലഭിച്ചവരാണ്.

ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ ഒരു റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത് 

ചിത്രങ്ങള്‍ക്ക് കടപ്പാട് :dailymail
വീഡിയോ കടപ്പാട്      :uppercaise

Thursday, January 26, 2012

കാസനോവ - Casanova -Review എന്ന തല്ല്‌ കൊള്ളിത്തരം


ഇപ്പോള്‍ മലയാള സിനിമയില്‍ കോടികള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലന്ന് തോന്നുന്നു.അല്ലെങ്കില്‍ തന്നെ ഈ ഇട്ടാവട്ടത്തില്‍ എത്ര ഷോ കളിച്ചാല്‍ ആണ് ഈ സിനിമകളുടെ ഒക്കെ മുടക്കിയ കാശ് ഒന്ന് തിരിച്ചു പിടിക്കുക.മെഗാ ഹിറ്റ്‌ ആയാല്‍ പോലും നിര്‍മ്മാതാവിന് എന്തെങ്കിലും കിട്ടുമോ? .

ഈ പടം കാണണം എന്ന് വിചാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയി.അടുത്ത മാസ്സം അടുത്ത മാസ്സം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടും കുറെ നാള്‍ ആയി.അതുകൊണ്ട് ഷോ തുടങ്ങുന്ന വരെ ഒരു ആകാംഷ ഉണ്ടായിരുന്നു.ഇവിടെ മള്‍ട്ടിപ്ലെക്സില്‍ ഒരു ടിക്കെറ്റ്‌ ഒപ്പിക്കാന്‍ എന്തായാലും ബുദ്ധിമുട്ടി ഇല്ല.കുറെ മോഹന്‍ലാല്‍ ഫാന്‍സ്‌ കൂട്ടുകാരായി ഉള്ളത് കൊണ്ട് ആ കാര്യം അവര് നോക്കി.

ഒരു പള്ളിയിലെ മ്യുസിയത്തില്‍ വെച്ചിരിക്കുന്ന വില പിടിപ്പ് ഉള്ള കുറെ സാധനങ്ങള്‍ മോഷണം പോകുന്നു. റാംജി റാവു സ്പീക്കിങ്ങിലെ പോലെ മുഖം മൂടി ധരിച്ച് വരുന്ന നാല് പേരാണ് ഇതിന് പിന്നില്‍. അടിപൊളി ആയിട്ട് ആണ് ഈ മോഷണം എടുത്തിരിക്കുന്നത്.ഇവരുടെ അടുത്ത ലക്‌ഷ്യം ദുബായില്‍ നടക്കുന്ന ഒരു കോടീശ്വരന്റെ മകളുടെ കല്യാണത്തിന് വരുന്ന ആളുകളുടെ വിലപിടിപ്പ് ഉള്ള ആഭരണങ്ങള്‍ ആണ്. ഈ കല്യാണത്തിന് നമ്മുടെ നായകന്‍ കാസനോവയും പങ്കെടുക്കുന്നുണ്ട്. ഈ പടത്തില്‍ ലാലേട്ടന്‍ casanovva eternal flowers-ന്റെ ഉടമയാണ്. ഈ കള്ളന്‍മാര്‍ കല്യാണത്തിന് വരുന്നത് കാസിനോവയുടെ സ്റ്റാഫ്‌ ആയിട്ടാണ്.

കാസനോവ ഇവരെ കാണുന്നു.ഇവരുമായിട്ട് പണ്ടേ എന്തോ പ്രശ്നം പുള്ളിക്ക് ഉണ്ട്.ഇവരെ  ട്രാപ് ചെയ്യാന്‍ ലാലേട്ടന്‍ ശ്രമിക്കുന്നു.അതിന് ലക്ഷ്മി റായിയും റോമയും ഉപയോഗിച്ച് ഒരു പ്രേമ നാടകം കളിക്കുന്നു....കാസനോവ എന്തിന് ഇവരെ കുടുക്കാന്‍ ശ്രമിക്കുന്നു അതാണ്‌ കാസിനോവ എന്ന മലയാളം കണ്ട ഏറ്റവുംവലിയ സിനിമ.

 ആദ്യപകുതി അടിപൊളിയായി തോന്നി (എനിക്ക്) ഒരുപാട് പ്രതീക്ഷകള്‍ തന്നു.രണ്ടാം പകുതി ഒരുപാട് ഡ്രാഗിങ്ങ് ആയിട്ട് തോന്നി….പടം മൂന്ന് മണിക്കൂറാ.ഏറ്റവും ബോര്‍ ആയിട്ട് തോന്നിയത് ഇതിലെ ഒരു റിയാലിറ്റി ഷോ ആണ്.ഇനി റിയാലിറ്റി ഷോകളോട് ഉള്ള ഇപ്പോഴത്തെ എന്റെ അലര്‍ജി ആണോ അതിന് കാരണം എന്ന് അറിയില്ല .

ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ലാലേട്ടന്റെ എന്‍ട്രി തന്നെയാണ്.

പോസിറ്റീവ്സ്
  • സംവിധാനം:നമ്മുടെ ഒരു ഭാഗ്യം തന്നെയാണ് ഈ സംവിധായകന്‍ …………..മലയാളത്തില്‍ ഇതുവരെ വന്ന സിനിമകളില്‍ ടെക്നിക്കലി സൂപ്പര്‍
  • ക്യാമറ:അടിപൊളി ട്രീറ്റ്മെന്റ് തന്നെയായിരുന്നു.ലോക്കേഷന്സും കൊള്ളാമായിരുന്നു.മൊത്തത്തില്‍ ശരിക്കും വിശാലമായ ഒരു വിഷ്വല്‍ ട്രീറ്റ്മെന്റ്
  • ലാലേട്ടന്‍:::: :  അണ്ണന് പറ്റിയ റോള്‍ തന്നെയായിരുന്നു ……….
  • റിയാസ്‌ ഖാന്‍ : സൂപ്പര്‍…………..എത്ര നന്നായി പെര്‍ഫോം ചെയ്തിട്ടും നമ്മുടെ സംവിധായകര്‍ ഇയാളെ വേണ്ടത് പോലെ പരിഗണിക്കുന്നില്ല
  • പാട്ടുകള്‍ : എവിടെ നിന്ന് അടിച്ച്‌ മാറ്റിയത് ആണെന്ന് അറിഞ്ഞ് കൂടാ …………കേള്‍ക്കാന്‍ രസ്സമുണ്ട് ….പാട്ടുകള്‍ എടുത്തിരിക്കുന്നതും നന്നായിട്ടുണ്ട്.
  • ഫ്ലാഷ്ബാക്ക്…………..പിന്നെ ആക്ഷനും.
നെഗറ്റീവ്സ്
  • പടത്തിന്റെ ലെന്‍ത്, ഡ്രാഗിങ്ങ്…..പ്രതേകിച്ച്  രണ്ടാം പകുതിയില്‍ ഒച്ചിഴയുന്നത് പോലെയായിരുന്നു പടത്തിന്റെ പോക്ക്
  • സഞ്ജയ്‌ ബോബിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും കത്തി സ്ക്രീന്‍ പ്ലേ.സംവിധാനം റോഷന്‍ അല്ലായിരുന്നെങ്കില്‍ ഈ പടം ഒരു ദിവസം തികച്ച് ഓടില്ലായിരുന്നു.
  • ലക്ഷ്മി റായ് ………എന്തിനാണോ ഇതിനെ എല്ലാ ലാല്‍ പടങ്ങളിലും എടുക്കുന്നത്?
എത്ര തന്നെ പോസിറ്റീവ്സ് ഉണ്ടെങ്കിലും പടത്തിന് ഒരു നല്ല സ്ക്രിപ്റ്റ്‌ ഇല്ലെങ്കില്‍ റിസള്‍ട്ട്‌ എന്താകുമെന്ന് ഉദയനാണ് താരത്തിന്റെ സംവിധായകനെ പ്രതേകിച്ച് പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ .പ്രേഷകര്‍ വിധി എഴുതുന്നതിന് മുന്‍പേ തന്നെ റോഷന് മനസ്സിലായിരിക്കും ഈ പടത്തിന്റെ റിസള്‍ട്ട്‌ എന്താകുമെന്ന്

റോഷൻ ആൻഡ്രൂസ് എന്നാലും ഇത്രയും കാശ് എവിടെ കളഞ്ഞു എന്നൊരു ഡൌട്ട് ഇപ്പോഴും എനിക്ക് ഉണ്ട്. കേരളത്തിലെ 202 തിയറ്ററുകളിലായി 1000 പ്രദര്ശനങ്ങള്‍ ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ തടയും.