Subscribe:

Thursday, January 26, 2012

കാസനോവ - Casanova -Review എന്ന തല്ല്‌ കൊള്ളിത്തരം


ഇപ്പോള്‍ മലയാള സിനിമയില്‍ കോടികള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലന്ന് തോന്നുന്നു.അല്ലെങ്കില്‍ തന്നെ ഈ ഇട്ടാവട്ടത്തില്‍ എത്ര ഷോ കളിച്ചാല്‍ ആണ് ഈ സിനിമകളുടെ ഒക്കെ മുടക്കിയ കാശ് ഒന്ന് തിരിച്ചു പിടിക്കുക.മെഗാ ഹിറ്റ്‌ ആയാല്‍ പോലും നിര്‍മ്മാതാവിന് എന്തെങ്കിലും കിട്ടുമോ? .

ഈ പടം കാണണം എന്ന് വിചാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയി.അടുത്ത മാസ്സം അടുത്ത മാസ്സം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടും കുറെ നാള്‍ ആയി.അതുകൊണ്ട് ഷോ തുടങ്ങുന്ന വരെ ഒരു ആകാംഷ ഉണ്ടായിരുന്നു.ഇവിടെ മള്‍ട്ടിപ്ലെക്സില്‍ ഒരു ടിക്കെറ്റ്‌ ഒപ്പിക്കാന്‍ എന്തായാലും ബുദ്ധിമുട്ടി ഇല്ല.കുറെ മോഹന്‍ലാല്‍ ഫാന്‍സ്‌ കൂട്ടുകാരായി ഉള്ളത് കൊണ്ട് ആ കാര്യം അവര് നോക്കി.

ഒരു പള്ളിയിലെ മ്യുസിയത്തില്‍ വെച്ചിരിക്കുന്ന വില പിടിപ്പ് ഉള്ള കുറെ സാധനങ്ങള്‍ മോഷണം പോകുന്നു. റാംജി റാവു സ്പീക്കിങ്ങിലെ പോലെ മുഖം മൂടി ധരിച്ച് വരുന്ന നാല് പേരാണ് ഇതിന് പിന്നില്‍. അടിപൊളി ആയിട്ട് ആണ് ഈ മോഷണം എടുത്തിരിക്കുന്നത്.ഇവരുടെ അടുത്ത ലക്‌ഷ്യം ദുബായില്‍ നടക്കുന്ന ഒരു കോടീശ്വരന്റെ മകളുടെ കല്യാണത്തിന് വരുന്ന ആളുകളുടെ വിലപിടിപ്പ് ഉള്ള ആഭരണങ്ങള്‍ ആണ്. ഈ കല്യാണത്തിന് നമ്മുടെ നായകന്‍ കാസനോവയും പങ്കെടുക്കുന്നുണ്ട്. ഈ പടത്തില്‍ ലാലേട്ടന്‍ casanovva eternal flowers-ന്റെ ഉടമയാണ്. ഈ കള്ളന്‍മാര്‍ കല്യാണത്തിന് വരുന്നത് കാസിനോവയുടെ സ്റ്റാഫ്‌ ആയിട്ടാണ്.

കാസനോവ ഇവരെ കാണുന്നു.ഇവരുമായിട്ട് പണ്ടേ എന്തോ പ്രശ്നം പുള്ളിക്ക് ഉണ്ട്.ഇവരെ  ട്രാപ് ചെയ്യാന്‍ ലാലേട്ടന്‍ ശ്രമിക്കുന്നു.അതിന് ലക്ഷ്മി റായിയും റോമയും ഉപയോഗിച്ച് ഒരു പ്രേമ നാടകം കളിക്കുന്നു....കാസനോവ എന്തിന് ഇവരെ കുടുക്കാന്‍ ശ്രമിക്കുന്നു അതാണ്‌ കാസിനോവ എന്ന മലയാളം കണ്ട ഏറ്റവുംവലിയ സിനിമ.

 ആദ്യപകുതി അടിപൊളിയായി തോന്നി (എനിക്ക്) ഒരുപാട് പ്രതീക്ഷകള്‍ തന്നു.രണ്ടാം പകുതി ഒരുപാട് ഡ്രാഗിങ്ങ് ആയിട്ട് തോന്നി….പടം മൂന്ന് മണിക്കൂറാ.ഏറ്റവും ബോര്‍ ആയിട്ട് തോന്നിയത് ഇതിലെ ഒരു റിയാലിറ്റി ഷോ ആണ്.ഇനി റിയാലിറ്റി ഷോകളോട് ഉള്ള ഇപ്പോഴത്തെ എന്റെ അലര്‍ജി ആണോ അതിന് കാരണം എന്ന് അറിയില്ല .

ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ലാലേട്ടന്റെ എന്‍ട്രി തന്നെയാണ്.

പോസിറ്റീവ്സ്
  • സംവിധാനം:നമ്മുടെ ഒരു ഭാഗ്യം തന്നെയാണ് ഈ സംവിധായകന്‍ …………..മലയാളത്തില്‍ ഇതുവരെ വന്ന സിനിമകളില്‍ ടെക്നിക്കലി സൂപ്പര്‍
  • ക്യാമറ:അടിപൊളി ട്രീറ്റ്മെന്റ് തന്നെയായിരുന്നു.ലോക്കേഷന്സും കൊള്ളാമായിരുന്നു.മൊത്തത്തില്‍ ശരിക്കും വിശാലമായ ഒരു വിഷ്വല്‍ ട്രീറ്റ്മെന്റ്
  • ലാലേട്ടന്‍:::: :  അണ്ണന് പറ്റിയ റോള്‍ തന്നെയായിരുന്നു ……….
  • റിയാസ്‌ ഖാന്‍ : സൂപ്പര്‍…………..എത്ര നന്നായി പെര്‍ഫോം ചെയ്തിട്ടും നമ്മുടെ സംവിധായകര്‍ ഇയാളെ വേണ്ടത് പോലെ പരിഗണിക്കുന്നില്ല
  • പാട്ടുകള്‍ : എവിടെ നിന്ന് അടിച്ച്‌ മാറ്റിയത് ആണെന്ന് അറിഞ്ഞ് കൂടാ …………കേള്‍ക്കാന്‍ രസ്സമുണ്ട് ….പാട്ടുകള്‍ എടുത്തിരിക്കുന്നതും നന്നായിട്ടുണ്ട്.
  • ഫ്ലാഷ്ബാക്ക്…………..പിന്നെ ആക്ഷനും.
നെഗറ്റീവ്സ്
  • പടത്തിന്റെ ലെന്‍ത്, ഡ്രാഗിങ്ങ്…..പ്രതേകിച്ച്  രണ്ടാം പകുതിയില്‍ ഒച്ചിഴയുന്നത് പോലെയായിരുന്നു പടത്തിന്റെ പോക്ക്
  • സഞ്ജയ്‌ ബോബിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും കത്തി സ്ക്രീന്‍ പ്ലേ.സംവിധാനം റോഷന്‍ അല്ലായിരുന്നെങ്കില്‍ ഈ പടം ഒരു ദിവസം തികച്ച് ഓടില്ലായിരുന്നു.
  • ലക്ഷ്മി റായ് ………എന്തിനാണോ ഇതിനെ എല്ലാ ലാല്‍ പടങ്ങളിലും എടുക്കുന്നത്?
എത്ര തന്നെ പോസിറ്റീവ്സ് ഉണ്ടെങ്കിലും പടത്തിന് ഒരു നല്ല സ്ക്രിപ്റ്റ്‌ ഇല്ലെങ്കില്‍ റിസള്‍ട്ട്‌ എന്താകുമെന്ന് ഉദയനാണ് താരത്തിന്റെ സംവിധായകനെ പ്രതേകിച്ച് പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ .പ്രേഷകര്‍ വിധി എഴുതുന്നതിന് മുന്‍പേ തന്നെ റോഷന് മനസ്സിലായിരിക്കും ഈ പടത്തിന്റെ റിസള്‍ട്ട്‌ എന്താകുമെന്ന്

റോഷൻ ആൻഡ്രൂസ് എന്നാലും ഇത്രയും കാശ് എവിടെ കളഞ്ഞു എന്നൊരു ഡൌട്ട് ഇപ്പോഴും എനിക്ക് ഉണ്ട്. കേരളത്തിലെ 202 തിയറ്ററുകളിലായി 1000 പ്രദര്ശനങ്ങള്‍ ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ തടയും.

21 comments:

Biju Davis said...

അത് ശരി, അപ്പൊ പഠിപ്പെന്ന് പറഞ്ഞ് ഇവിടന്ന് മുങ്ങി, ബാംഗ്ളൂരിൽ സിനിമ കണ്ട് നടക്കുകയാണാല്ലേ? നാളെ തന്നെ ഒന്ന് ‘ഹമദി’ൽ പോയെ പറ്റൂ...

റിവ്യൂ നന്നായി, ഫെനിൽ! കഥ പറയാഞ്ഞതും നന്നായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇത്രയധികം കോടികൾ മുടക്കിയ സിനിമ്യല്ലേ പഞ്ചാര കുട്ടാ..
ഇത്തിരി പഞ്ചാരയൊക്കെ കൂട്ടി നിരൂപണം നടത്തിയാൽ ഞങ്ങളെപ്പോലെയുള്ളവരൊക്കെ പോയി കണ്ടിട്ട് അവർക്കെല്ലാം മുടക്കുമുതെലെങ്കിലും കിട്ടിയേനെ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Biju Davis-ഒരുപാട് നാളായിട്ട് കാത്തിരുന്ന പടമായിരുന്നു അച്ചായോ ഇത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@മുരളീമുകുന്ദൻ- എന്നെകൊണ്ട് ആവുന്ന പഞ്ചാര ഒക്കെ ചേര്‍ത്തിട്ട് ഉണ്ട് മുരളി ചേട്ടാ...........പിന്നെ കള്ളം പറയുന്നതിനും ഒരതിരില്ലേ...........

Anonymous said...

>>>>ലക്ഷ്മി റായ് ………എന്തിനാണോ ഇതിനെ എല്ലാ ലാല്‍ പടങ്ങളിലും എടുക്കുന്നത്?<<<<

കീപ്പീനെ എല്ലാ പടത്തിലും ഉള്‍പ്പെടുത്താതെ പറ്റുമോ? ഒരു നന്ദിയൊക്കെ വേണ്ടെ മാഷേ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അപ്പൊ താമസിയാതെ ഈ പടം ടി.വിയില്‍ വരും അല്ലെ ?കാത്തിരിക്കാം ,,,,

പഞ്ചാരകുട്ടന്‍ -malarvadiclub said...

@Anony-അതൊക്കെ ചുമ്മാ ആളുകള്‍ പറഞ്ഞ് ഉണ്ടാക്കുന്നത്‌ അല്ലെ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@സിയാഫ് അബ്ദുള്‍ഖാദര്‍ -ഏഷ്യാനെറ്റ്‌ ആണ് റൈറ്റ്സ് എടുത്തിരിക്കുന്നത് .....അതുകൊണ്ട് ഉറപ്പായും അടുത്ത ഓണത്തിന് പടം ടിവിയില്‍ കാണാം.

kochumol(കുങ്കുമം) said...

ന്ടംമോ ഞാന്‍ വിചാരിച്ചു എന്തോ സംഭവം ആണെന്നു ..വന്നു നോക്കിയപ്പോളല്ലേ കാര്യം പിടികിട്ടിയത് ..ബാക്കി കഥയും കൂടെ പറഞ്ഞു താ ഫെനിലെ ..കുറെ നാളുകൂടി ഇരുന്നു ഇട്ട പോസ്ടല്ലേ കഥ പറ പെട്ടെന്ന് ട്ടോ ..

khaadu.. said...

റോഷൻ ആൻഡ്രൂസ് എന്നാലും ഇത്രയും കാശ് എവിടെ കളഞ്ഞു എന്നൊരു ഡൌട്ട് ഇപ്പോഴും എനിക്ക് ഉണ്ട്.

ആ കഥ കൂടി അങ്ങട് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു...

പഞ്ചാരകുട്ടന്‍ -malarvadiclub said...

@kochumol-അങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ ശരി ആകാനാ........ഒരു പ്രാവശ്യം ആ പടം പോയി ഒന്ന് കാണ് .......ലാലേട്ടനെ ഒന്ന് സഹായിക്ക്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@khaadu-ഇപ്പോഴും എനിക്ക് ആ സംശയം മാറിയിട്ടില്ല .........കഥ പറയുന്നത് ശരിക്കും ആ പടത്തിനു പിന്നില്‍ ഉള്ള കഷ്ടപ്പാടുകളോട് ഉള്ള നീതികേട്‌ അല്ലെ

നിശാസുരഭി said...

ലക്ഷ്മി റായ് ………എന്തിനാണോ ഇതിനെ എല്ലാ ലാല്‍ പടങ്ങളിലും എടുക്കുന്നത്?
===
ഹ്ഹ്ഹി

mottamanoj said...

കഥ മുഴുവന്‍ പറഞ്ഞു റിവ്യു എഴുത്തുന്ന രീതി അഭിനന്ദിക്കാന്‍ വയ്യ.

പോസിറ്റീവ്സ് & നെഗറ്റീവ്സ് : അതാണ് ശരിയായുള്ള നിരൂപണം.

സിനിമ കാണാന്‍ പോകുമ്പോള്‍ മുന്‍വിധികള്‍ ഇല്ലാതിരിക്കുന്നതാണ് ഓരോ ഫ്രൈമും ആസ്വദിക്കാന്‍ (അങ്ങിനെ ഒന്നു ഉണ്ടെങ്കില്‍ )നല്ലത്.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@നിശാസുരഭി - ഇപ്പോഴും തോന്നുന്ന ഒരു സംശയമാ അത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

@mottamanoj-എനിക്കും അത് ഒട്ടും ഇഷ്ട്ടമല്ല...........പിന്നെ പോസിറ്റീവ്സ് & നെഗറ്റീവ്സ് അത് ഒരുമാതിരി എല്ലാ പടങ്ങള്‍ക്കും ഉണ്ടല്ലോ ..........അത് പറയുന്നതില്‍ തെറ്റില്ലെന്ന് തന്നെയാ എന്റെയും അഭിപ്രായം

അനശ്വര said...

സിനിമ കാണാറില്ല പൊതുവെ..എങ്കിലും റിവ്യൂ വായിച്ചു..സിനിമയെ അധികം ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയാതിരുന്നത് നന്നയി തോന്നി.

ഗഫൂര്‍ കാ ദോസ്ത് said...

i saw that movie...i lost control

ഗീതാകുമാരി. said...

നിര്‍മ്മാതാവിന്റെ പള്ളയ്ക്ക് അടിക്കാന്‍ കുറെ സിനിമ .മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെ ചുഷണം[പ്രതിഭ ]ചെയ്യുന്ന പടങ്ങളാണ് വേണ്ടത് .പ്രണയം അതിനുദാഹരണമാണ്.കൊള്ളാം.വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.ആശംസകള്‍ .

മണ്ടൂസന്‍ said...

എല്ലാം ഒന്ന് അറിഞ്ഞിരിക്കാലോ. നന്നായി ട്ടോ. ആശംസകൾ.

Anonymous said...

casanova... nalla padamaanu....evdethe youth,nu aa padam eshtamaayikazhinju...allenkilum evduthey saadharana prekshakanu...ethrayum stylish movie pidikilkla.....evark valla...thoodum kulavaum..okkeyulla sthalath cinema pidikunnathaa eshtam.......kashtam......

Post a Comment