Subscribe:

Sunday, March 4, 2012

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ചാനലുകള്‍ വെറുതെ വിടില്ല

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ ഒരു ഹിന്ദി ഫിലിം Phir Bhi Dil Hai Hindustani ചിലരെങ്കിലും കണ്ടു കാണും.വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു പാവം മനുഷ്യനും.ആ വധശിക്ഷ ലൈവ് ആയി കാണിക്കാന്‍ ശ്രമിക്കുന്ന രണ്ട് ചാനലുകാരുടെയും കഥ ആയിരുന്നു അത്.


കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്മുടെ അയല്‍ രാജ്യമായ ചൈനയി‍ല്‍ ഇതിന് സമാനമായ ഒരു റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്.വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതാണ് ഈ ഷോ. സംഭവം അവിടെ ഒടുക്കത്തെ ഹിറ്റാണ്.ഇന്റെര്‍വ്യൂസ് ബിഫോര്‍ എക്‌സിക്യൂഷന്‍എന്നാണ് ഈ റിയാലിറ്റി ഷോയുടെ പേര്.

കൊല്ലപ്പെടുന്നതിന് ഏതാണ്ട് നിമിഷങ്ങള്‍ക്ക് മുന്‍പാണ് അവരെ ഇന്റെര്‍വ്യൂ ചെയ്യുന്നത്. കൊലപാതകികള്‍ ആണെങ്കിലും നിസഹായതയുടെ അവസാന നിമിഷങ്ങളിലെ ഏറ്റുപറച്ചിലും പശ്ചാത്തപവുമൊക്കെയായി അവരുടെ ഏറ്റവും ദയനീയമായ മുഖമാണ് ഷോയിലൂടെ നമ്മള്‍ കാണുന്നത്. കൈകളിലും ശരീരത്തിലുമൊക്കെ കൂച്ചുവിലങ്ങും ഇട്ട് പോലീസുകാരുടെ ഇടയില്‍ ഇരിക്കുന്ന കുറ്റവാളികള്‍ക്ക് മുന്നില്‍ അഭിമുഖം നടത്തുന്നത് ഡിങ് യു എന്ന സുന്ദരിയും.എല്ലാ ശനിയാഴ്ചയും രാത്രി ഈ ഷോ കാണുന്നത് ഏതാണ്ട് നാല്‍പ്പത് മില്യണ്‍ ആളുകള്‍ ആണ്.

അവതാരിക ഡിങ്ങിന് ഇന്റെര്‍വ്യൂ ചെയ്യപ്പെടുന്ന ആളുകളുടെ മരണ ശേഷവും അവരുടെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒക്കെയാണ് തട്ടി വിടുന്നത്.ഈ ഒടുക്കത്തെ ആശയം പുള്ളിക്കാരിയുടെ തലയില്‍ തന്നെ ഉദിച്ചതാണ്. ഭര്‍ത്താവും കുട്ടികളും ഒക്കെ ഉള്ള ഡിങ്ങിന് നാളെ ഒരിക്കല്‍ സ്വന്തം ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നാലേ താന്‍ ചെയ്യുന്ന ഈ തെറ്റ് എത്രത്തോളം വലിയത് ആണെന്ന് മനസ്സിലാവുകയൊള്ളൂ.അതുവരെ ചൈനയുടെ പുതിയ താരം ഇത് തുടര്‍ന്ന്കൊണ്ടേ ഇരിക്കും.ഈ പ്രോഗ്രാമിലെ ആതിഥേയ അയതോടെ ചൈനയില്‍ ഒരു ദേശീയ പരിവേഷം കിട്ടിയിരിക്കുകയാണ് ഡിങ്ങിന്.

നമ്മള്‍ കാണുന്ന സാധാരണ ഒരു ഇന്റെര്‍വ്യൂ പോലെ തന്നെ ഇഷ്ടമുള്ള പാട്ട്, സിനിമ എന്നിവയെക്കുറിച്ച് ചോദിച്ച് തുടങ്ങി ചെയ്ത കുറ്റം അതിനുണ്ടായ പ്രേരണ ജീവിതത്തിലെ ഓരോരുത്തരെക്കുറിച്ചുമുള്ള അഭിപ്രായം ഇങ്ങനെ പോകും ഈ ഇന്റര്‍വ്യൂ.

ഇതുവരെ 250 ഓളം കുറ്റവാളികളുമായാണ് ഡിങ് ഇന്റര്‍വ്യൂ നടത്തിയിട്ടുള്ളത്. BBC-2 വില്‍  ഇതേക്കുറിച്ച് മാര്‍ച്ച്‌ 12-ന് പ്രത്യേക പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നുണ്ട്. കുറ്റങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കടുത്തൊരു മുന്നറിയിപ്പ് നല്‍കാനുള്ള പ്രോഗ്രാമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഈ പ്രോഗ്രാമിനെ കാണുന്നത്.പക്ഷെ ഈ ബുദ്ധിമാന്മാര്‍ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ വധശിക്ഷ ലഭിച്ചവരെ ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴാവാക്കിയിരിക്കുന്നു.അല്ലെങ്കില്‍ തന്നെ വടി കൊടുത്ത് അടി മേടിക്കാന്‍ ആരെങ്കിലും മുതിരുമോ?


ഒരു സംഘം നിയമ വിദഗ്ധരടങ്ങുന്ന സ്‌ക്വാഡാണ് ഡിങ്ങിന് ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റിയ ആളുകളെ കണ്ടെത്തുന്നത്. ഇതുവരെ അഞ്ച് കുറ്റവാളികള്‍ മാത്രമേ ഇന്ററര്‍വ്യൂവിന് എത്താന്‍ തയാറല്ലെന്ന് പറഞ്ഞിട്ടുള്ളൂ. രാജ്യദ്രോഹം അടക്കം 55 കുറ്റങ്ങള്‍ക്കാണ് സാധാരണ ചൈനയില്‍ വധശിക്ഷ നല്‍കുന്നത്. എന്നാല്‍ ഷോയില്‍ എത്തുന്ന ഭൂരിഭാഗവും കൊലപാതകത്തിന് വധശിക്ഷ ലഭിച്ചവരാണ്.

ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ ഒരു റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത് 

ചിത്രങ്ങള്‍ക്ക് കടപ്പാട് :dailymail
വീഡിയോ കടപ്പാട്      :uppercaise

29 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത്?????????????????

kochumol(കുങ്കുമം) said...

അങ്ങനെ രാഷ്ട്രീയക്കാരന്റെ അവസാനത്ത ഇന്റര്‍വ്യൂ കാണണമെന്ന മോഹം അതിമോഹമല്ലേ ...!!


അപ്പൊ ഞാനാ ആദി ഓടി എത്തിയത് ല്ലേ ...അല്ല ഫെനിലെ ഇതൊക്കെ തന്നെ ബാംഗ്ലൂര്‍ പഠിക്കണതു ..!

പ്രഭ ചമ്പക്കര said...

"ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത്"

ഒരിക്കലും ഇന്ത്യയില്‍ നടക്കാന്‍ സാധ്യത ഇല്ലാത്ത മനോഹരമായ സ്വപ്നം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@kochumol-അതിമോഹം ഒന്നും അല്ല ചിലപ്പോള്‍ നടക്കുമായിരിക്കും........എന്നൊരു തോന്നല്‍ അത്രേയുള്ളൂ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@പ്രഭ-സ്വപ്നം ആണെങ്കിലും മനോഹരമായി ഇല്ലേ........ഒരിക്കല്‍ ഇതൊക്കെ ഇവിടെയും നടക്കും........വിശ്വാസം അല്ലെ എല്ലാം !!!!!!!!

khaadu.. said...

വധ ശിക്ഷക്ക് മുന്‍പ് മറ്റൊരു ശിക്ഷ...!! കഠിനമെന്നയ്യപ്പ ....

കലി (veejyots) said...

നല്ല അവതരണം... ഹസ്യാത്മകം ,.. ചിന്ത ജനകം ...
പക്ഷെ ചിലര്‍ പറഞ്ഞത് പോലെ അല്പം അതിമോഹം
ഇന്ത്യയില്‍ ഒരു രാഷ്ട്രീയക്കാരനും മേല്‍ പറഞ്ഞ കുറ്റത്തിന് മേല്‍ പറഞ്ഞ ശിക്ഷ
ലഭിക്കില്ല... എന്നാലും നമുക്ക് പ്രാര്‍ത്ഥിക്കാം

പഞ്ചാരകുട്ടന്‍ -malarvadiclub said...

@khaadu-ഇന്ന് ചൈനയില്‍ നാളെ ഇന്ത്യയില്‍ ..........അധികം താമസിക്കാതെ നമ്മള്‍ക്കും ഇതുപോലെ ഒരെണ്ണം ഇവിടെ ഉറപ്പായും കാണാന്‍ ഒക്കും

പഞ്ചാരകുട്ടന്‍ -malarvadiclub said...

@കലി-ചിലപ്പോള്‍ വന്ന് കൂടായികയില്ല........ഇതെങ്ങാനം വന്നാല്‍ പിന്നെ നമ്മുടെ നാട് രക്ഷപെട്ടു

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഫസലുൽ Fotoshopi has left a new comment on your post
നമ്മടെ നാട്ടിൽ ഇങ്ങനെ വല്ലോം തുടങ്ങിയാ കൂടുതൽ പേരു രാഷ്ട്രീയത്തിൽ നിന്നായിരിക്കും അല്ലെ.... ഹോഹ് കുളിരു കോരുന്നു...

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഫസലുൽ-പക്ഷെ അതിന് ആദ്യപടി ആയിട്ട് അഴിമതിക്ക് ഉള്ള ശിക്ഷയില്‍ വധ ശിക്ഷ കൂടി ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു!!!!!!!

പടാര്‍ബ്ലോഗ്‌, റിജോ said...

ഇനി ചാനൽ റിയാലിറ്റി ഷോയായി തൽ സമയം ഒരു കൊലപാതകം വരും.
തൽസമയം ഒരു ബലാൽസംഗം ഉടനേയുണ്ടാവും.....

റിയാലിറ്റി ഇല്ലാതെ എന്തു റിയാലിറ്റി?

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റിജോ-റിജോയുടെ കമന്റ്‌ ഏതെങ്കിലും ചാനലുകാര്‍ കണ്ടാല്‍ ഉടനെ അത് പ്രതീക്ഷിക്കാം..........വാട്ട് ആന്‍ ഐഡിയ സര്‍ജി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു തീർത്തും വേറിട്ട ഒരു
ആലേഖനമാണല്ലോ ഇത്..
ചാവാൻ പോകുന്നതുന് മുമ്പുള്ള
ഈ അഭിമുഖത്തെ കുറിച്ച് ആദ്യമായറിയുകയാണ് കേട്ടൊ പഞ്ചാരെ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@മുരളീ ചേട്ടാ - ഇത് Made in Chinaയാ.അവരുടെ പ്രോഡകറ്റിനെകുറിച്ച് നമ്മളൊക്കെ അറിഞ്ഞ് വരുമ്പോഴേക്കും അടുത്ത വേര്‍ഷന്‍ വന്നിരിക്കും.ഇപ്പോള്‍ ചിലപ്പോള്‍ അവിടെ തൂക്കി കൊല്ലുന്നത് ലൈവ് ആക്കി കാണും.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പുതിയ ചാനൽ ഉടൻ വരും...!!

പഞ്ചാരകുട്ടന്‍ -malarvadiclub said...

‍@ആയിരങ്ങളില്‍ ഒരുവന്‍- -=-
വരട്ടെ കാത്തിരുന്നു കാണാം..........ആയിരങ്ങളില്‍ ഒരു ചാനല്‍ ആണോ ഇനി വരാന്‍ ഉള്ളത് ...........:)

123Malayalee said...

ശെടാ ഇങ്ങനെ ഒരു സംഭവം ഉണ്ടോ

പഞ്ചാരകുട്ടന്‍ -malarvadiclub said...

@123Malayalee-സംഭവം സത്യം ആണ്.............

ഗീതാകുമാരി. said...

വാര്‍ത്തകള്‍ ഉണ്ടാവുകയാണെങ്കില്‍ ഷോകള്‍ സ്രിഷ്ടിക്കപ്പെടുകയാണ് .അവിടെ ജീവിതങ്ങള്‍ ഇല്ല റേറ്റിംഗ് മാത്രമേയുള്ളൂ.ഒരു നിമിഷത്തെ വൈകകാരിക സംഘര്‍ഷത്തെ തുടര്‍ന്ന് കുറ്റവാളി ആയവര്‍ ,നിരന്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ തുടങ്ങി ഏവരും ചെയ്യുന്നത് ഒന്ന് തന്നെ .ഇവിടെ എന്തും വില്‍പ്പന ചരക്കാക്കുന്ന ഒരു കമ്പോള സമ്പത്ത് ഘടനയില്‍ നിന്ന് മാറി ചിന്തിക്കുന്നവര്‍ ഒറ്റപ്പെടുന്ന ലോകമാണിത് .ആശംസകള്‍ ,വന്നതിനും കയ്യൊപ്പുചാര്‍ത്തിയതിനും ഒരായിരം നന്ദി .

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഗീതാകുമാരി-പക്ഷെ അതില്‍ ചില കുറ്റവാളികള്‍ എങ്കിലും....ഒരു നിമിക്ഷം കൊണ്ട് ആയത് അല്ല.........

പട്ടേപ്പാടം റാംജി said...

ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം അറിയാന്‍ കഴിഞ്ഞു.
ആഗ്രഹം കൊള്ളാം കേട്ടോ.
പുതിയ അറിവ്‌ സമ്മാനിച്ചതിനു നന്ദി.

ajith said...

തത്സമയം ഒരു പെണ്‍കുട്ടി, തത്സമയം ഒരു കൊലപാതകം, തത്സമയം ഒരു വധശിക്ഷ, തത്സമയം ഒരു....ഹോ ഹോ ലിസ്റ്റ് അങ്ങിനെ നീണ്ടു പോകുന്നു

മണ്ടൂസന്‍ said...

ഇതല്ല,ഇതിലപ്പുറവും കാണേണ്ടി വരും. അങ്ങിനേയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായാ നമ്മളൊക്കെ ജീവിക്കുന്നത്. ആശംസകൾ.

Mohiyudheen MP said...

നവീനാവിഷ്ക്കാരങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം അല്ലേ പഞ്ചാ‍രക്കുട്ട. നശിച്ച ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ ജീവിക്കുന്ന നമുക്ക് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ കാണാൻ കഴിയും..

INTIMATE STRANGER said...

ഈശ്വരാ ഇനി എന്തൊക്കെ ലൈവ് കാണേണ്ടി വരുമോ എന്തോ

സുനി said...

"ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ ഒരു റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത് "

ഇതെനിക്ക് ഇഷ്ടപ്പെട്ടു...

ഏപ്രില്‍ ലില്ലി. said...

പറയാന്‍ പറ്റില്ല സുഹൃത്തേ...ഇതുപോലത്തെ ഷോ ഇവിടെയും ഉടനെ വന്നെന്നിരിക്കും. റേറ്റിംഗ് കൂട്ടാനുള്ള പരിപാടികള്‍ ആലോചിച്ചു തല പുകക്യ്ക്കുകയല്ലേ ചാനലുകാര്‍.

പൈമ said...

r u fine dear...i miss u

Post a Comment