![]() |
പണി പോയ കോടീശ്വരന് |
മലയാളത്തിലെ പഴയകാല സൂപ്പര്‍താരം സുരേഷ് ഗോപിക്ക് കുറെ നാളായി ആകെക്കൂടി ഉണ്ടായിരുന്ന പണി പോയി.
ഓഗസ്റ്റ് 23-ലെ കോടീശ്വരന് ഷോയില്‍ ആണ് പരിപാടി തല്ക്കാലം നിര്‍ത്തുന്ന കാര്യം ഗോപിചേട്ടന് അറിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 9നാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന് ഏഷ്യാനെറ്റില്‍ തുടങ്ങിയത്... അഞ്ചു മാസത്തിനിടയില്‍ ഏഷ്യാനെറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഷോ ആയി ഇത് മാറുകയും ചെയ്തിരുന്നു.
കോന്‍ ബനേഗാ ക്രോര്‍പതിയുടെ സീസണ് 6 അടുത്ത മാസമാദ്യം തുടങ്ങുന്നതിനു മുന്നോടിയായാണ് നിര്‍ത്തിയത് .സിദ്ധാര്‍ത്ഥ ബസുവിന്റെ ബിഗ് സിനര്‍ജി പ്രൊഡക്ഷന്‍ കമ്പനിയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന് നിര്‍മിച്ചിരുന്നത്.... .അമിതാഭ് ബച്ചന് അവതാരകനായി കോന്‍ ബനേഗാ ക്രോര്‍പതി എന്ന സൂപ്പര്‍ ഹിറ്റ് ഷോ നിര്‍മിക്കുന്നതും ബിഗ് സിനര്‍ജി തന്നെയാണ്..
പല പല ചാനലുകളില്‍ ഒരേ സ്വഭാവത്തിലുള്ള ഷോകള്‍ ഒരേ സമയം തയ്യാറാക്കി അവതരിപ്പിക്കേണ്ടെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. ഷോ നിര്‍ത്തിയത് താല്ക്കാലികമാണെന്നായിരുന്നു വിട പറയുമ്പോള്‍ സുരേഷ് ഗോപി അവകാശപ്പെട്ടത്.....
ശരിക്കും പറഞ്ഞാല്‍ ബച്ചന് വേണ്ടി ഗോപി ബലിയാടായി.
ഇനി മിക്കവാറും ഏഷ്യാനെറ്റിന്റെ സ്വന്തം കോടീശ്വരന് വരുമായിരിക്കും? കാത്തിരുന്ന് കാണാം .